ഫയല്‍ ചുരുക്കല്‍ (Zipping)
കമ്പ്യൂട്ടറിലെ വലിയ ഫയലുകള്‍ സി.ഡി. കളിലും ഫ്ലോപ്പികളിലും പകര്‍ത്തിക്കൊണ്ടുപോകുകയോ ഇ-മെയില്‍ വഴി മറ്റൊരിടത്തേയ്ക്ക് അയക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അവയുടെ ഉള്ളടക്കത്തിനു മാറ്റം വരാതെ ഫയലിന്റെ വലുപ്പം കുറയ്ക്കുന്ന പ്രവര്‍ത്തനത്തിന് ഫയല്‍ ചുരുക്കല്‍ (Zipping) എന്നുപറയുന്നു. ഇതിനുപയോഗിയ്ക്കുന്ന പ്രോഗ്രാമുകളെ പൊതുവായി ഫയല്‍ കമ്പ്രഷര്‍ യൂട്ടിലിറ്റികള്‍ എന്നുപറയുന്നു.
ഒരു ഫയല്‍ ചുരുക്കുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ റോളര്‍ ജാലകത്തിലെ (File Roller) ജാലകത്തിലെ ടൂള്‍ ബാറില്‍ നിന്നും New ടൂള്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ New എന്ന ഡയലോക് ബോക്സ് പ്രത്യക്ഷമാകും . ഇതില്‍ ഫയല്‍ കമ്പ്രസ്സ് ചെയ്ത് സൂക്ഷിയ്ക്കുന്നതിനുള്ള ഒരു ഫോള്‍ഡറിന്റെ പേര് Name എന്ന കോളത്തില്‍ നല്‍കുക . തുടര്‍ന്ന് അതിന് താഴെ കാണുന്ന Save in folder എന്ന കോളത്തില്‍ ഈ ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഏത് ഡയറക്ടറിയില്‍ സൂക്ഷിയ്ക്കണം എന്ന് നിര്‍ദ്ദേശിയ്ക്കുക . ഇതിനും താഴെയായി കമ്പ്യൂട്ടറിലുള്ള മറ്റൊരു ഫോള്‍ഡര്‍ സെലക്ട ചെയ്തു നല്‍കുന്നതിനുള്ള സൌകര്യവുമുണ്ട് . തുടര്‍ന്ന് താഴെയുള്ള Archive Type List Box ല്‍ നിന്നും .gz,.zip,.tar,.gz,.bz2...... etc തുടങ്ങിയവയില്‍ ഏതെങ്കിലുമൊരു ഫയല്‍ എക്‍സ്റ്റന്‍ഷന്‍ സെലക്ട് ചെയ്ത് നല്‍കിയിരിയ്ക്കണം. അതിനുശേഷം താഴെയുള്ള New ബട്ടണ്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ആദ്യം പ്രത്യക്ഷമായിരുന്ന File Roller ജാലകത്തിന്റെ പേരുമാറി നിങ്ങള്‍ കൊടുത്ത ഫോള്‍ഡര്‍ നാമം വന്നീട്ടുണ്ടാകും . തുടര്‍ന്ന് ടൂള്‍ ബാറില്‍ കാണുന്ന Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ ലഭിയ്ക്കുന്ന ജാലകത്തില്‍ നിന്നും ചുരുക്കേണ്ട ഫയല്‍ /ഫോള്‍ഡര്‍ സെലക്ട് ചെയ്ത് താഴെയുള്ള Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ നിങ്ങള്‍ തയ്യാറാക്കിയ ഫോള്‍ഡറില്‍ കമ്പസ്സ് ചെയ്യാനായി സെലക്ട് ചെയ്ത ഫയലിന്റെ പകര്‍പ്പ് കമ്പസ്സ് ചെയ്ത് വന്നീട്ടുണ്ടാകും .
ഫയല്‍ നിവര്‍ത്തുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. ഇപ്പോള്‍ ലഭിയ്ക്കുന്ന വിന്‍ഡോയിലെ Open ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിവര്‍ത്തേണ്ട കമ്പ്രസ്സ് ചെയ്ത ഫയല്‍ തിരഞ്ഞെടുക്കുക . കമ്പ്രസ്സ് ചെയ്ത ഫയലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്തും പ്രവത്തിപ്പിയ്ക്കാവുന്നതാണ്. തുടര്‍ന്ന് ഫയല്‍ റോളര്‍ ജാലകത്തിലെ Extract ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇവിടെ ഫയല്‍ എവിടേയ്ക്കാണ് നിവര്‍ത്തേണ്ടത് എന്നു കാണിച്ചുകൊടുക്കുക . തുടര്‍ന്ന് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ചുരുക്കി വെച്ചിരിയ്ക്കുന്ന ഫയല്‍ / ഫോള്‍ഡര്‍ നിവര്‍ത്തി പുതിയ പാനല്‍ തയ്യാറായീട്ടുണ്ടാകും.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
No comments:
Post a Comment