Thursday, June 21, 2007

25. Std: X I.T ലിനക്സില്‍ ഫയലുകളും ഫോള്‍ഡറുകളും തിരഞ്ഞ് കണ്ടുപിടിയ്ക്കുന്നതെങ്ങനെ ?

ഒരു പ്രത്യേക ഫയലോ ഫോള്‍ഡറോ തിരഞ്ഞുകണ്ടുപിടിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് താഴെകൊടുക്കുന്നത്
(1) Places-->Search for files..... എന്ന ഓപ്‌ഷന്‍ ഉപയോഗിയ്ക്കുക
(2)ഇതില്‍ പ്രത്യക്ഷപ്പെടുന്ന Search for files ഡയലോഗ് ബോക്സിലെ “Name contains 'ടെക് സ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയലിന്റേയോ ഫോള്‍ഡറിന്റേയോ പേരോ--പേരിന്റെ ഏതാനും അക്ഷരങ്ങളോ --ടൈപ്പ് ചെയ്യുക
(3)Look in folder ലിസ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയല്‍ / ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ സെലക്റ്റ് ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക
(4) അപ്പോള്‍ ടൈപ്പ് ചെയ്ത വാക്ക് ഉള്‍പ്പെടുന്ന എല്ലാ ഫയലുകളുടേയും ഫോള്‍ഡറുകളുടേയും ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു. ഇതില്‍നിന്ന് നമുക്ക് ആവശ്യമായത് Open ചെയ്യാം Copy ചെയ്യാം.
(5) ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട മുഴുവന്‍ ഫയലുകള്‍ കാണണമെങ്കിലും മാര്‍ഗ്ഗമുണ്ട് . ഉദാഹരണത്തിനായി .jpg എന്ന എക്‍സ്റ്റന്‍ഷനിലുള്ള ചിത്ര ഫയലുകള്‍ ' Name contains ' ലിസ്റ്റ് ബോക്സില്‍ *jpg എന്ന് ടെപ്പ് ചെയ്ത് , ഫോള്‍ഡര്‍ Select ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക . .jpg എക്‍സ്റ്റന്‍ഷനിലുള്ള ഫയലുകളുടെ ഒരു ലിസ്റ്റ് തന്നെ പ്രത്യക്ഷപ്പെടുന്നതുകാണാം.

3 comments:

Anonymous said...

very useful

http://www.eyekerala.com

കണ്ണൂരാന്‍ - KANNURAN said...

നല്ല സംരംഭം

R. said...

കമാന്‍ഡ്‌ ലൈനില്‍ ഇതു ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കൂടെ ഇതാ :
1. find {filename} - ഈ മാര്‍ഗവും wild card സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. ഉദാഹരണത്തിന്‌ find *.jpg എല്ലാ .jpg ഫയലുകളും കണ്ടെത്തും.
2. മേലെ കൊടുത്ത മാര്‍ഗം കുറച്ച്‌ സമയമെടുക്കും. GUI വഴി സെര്‍ച്ച്‌ ചെയ്യുന്നതും ഇത്രയും തന്നെ സമയമെടുക്കും. വളരെ വേഗത്തില്‍ സെര്‍ച്ച്‌ ചെയ്യുന്ന മറ്റൊരു മാര്‍ഗമിതാ : slocate {filename} - ഇതും wild card സപ്പോര്‍ട്ട്‌ ചെയ്യും.

Get Blogger Falling Objects