Wednesday, August 01, 2007

29. Std:X Unit:6 സചിത്ര പോസ്റ്റര്‍ രചനയ്ക്ക് ജിമ്പും ഡ്രോയും

1.നിങ്ങളുടെ കമ്പ്യൂട്ടറില്‍ പെയിന്റ് , ഓപ്പണ്‍ ഓഫീസ് ഡ്രോ എന്നീ രണ്ട് ഗ്രാഫിക് സോഫ്‌റ്റ്‌വെയറുകളുണ്ട് .നിങ്ങള്‍ വരയ്ക്കുന്ന ചിത്രം എത്ര വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടുകയും ചെയ്യരുത് .ഈ സോഫ്‌റ്റ്വെയറുകളില്‍ നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും എന്തുകൊണ്ട് ?
2.ഐ.ടി കോര്‍ണറിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ലിനു തയ്യാറാക്കിയ ഒരു പോസ്റ്ററില്‍ ഐ.ടി കോര്‍ണര്‍ എന്നതിനു പകരമായി ഐ.ടി ക്ലബ്ബ് എന്നായിരുന്നു ചേര്‍ത്തിരുന്നത് .ഐ.ടി ക്ലബ്ബ് എന്നു മായ്ച്ച് ഐ.ടി കോര്‍ണര്‍ എന്നാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മാഞ്ഞുപോയത് അതിലുള്ള ചിത്രമാണ് . എന്തായിരിയ്ക്കാം കാരണം ?
3.ഷിനു പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കാനായി ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്റര്‍ jpeg എന്ന extension കൊടുത്ത് സേവ് ചെയ്യാന്‍ തീരുമാനിച്ചു. സേവില്‍ ക്ലിക്ക് ചെയ്തപ്പോള്‍ export എന്ന ബട്ടണുള്ള ഡയലോഗ് ബോക്സാണ് പ്രത്യക്ഷപ്പെട്ടത്. എന്തായിരിയ്ക്കാം കാരണം ?
4.ഒരു പൂവിന്റെ ചിത്രം അദ്ധ്യാപകന്‍ കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു.ഈ ചിത്രം ഇത്രയും ഭംഗിയില്‍ കാണുന്നതിന് ചിത്രത്തിന് ഉയര്‍ന്ന dpi ഉള്ളതുകൊണ്ടാണ് എന്ന് വിശദമാക്കുന്നു. dpi കൂടുമ്പോള്‍ എന്തുകൊണ്ടാണ് ചിത്രത്തിന്റെ ഭംഗിയും വ്യക്തതയും വര്‍ദ്ധിയ്ക്കുന്നത് ?
5.വലുതാക്കിയാലും വ്യക്തത കുറയാത്ത ചിത്രങ്ങള്‍ ലഭിയ്ക്കാന്‍ താഴെ തന്നിരിയ്ക്കുന്നവയില്‍ ഏത് സോഫ്‌റ്റ്വെയറാണ് ഉപയോഗിയ്ക്കേണ്ടത് ?
(1) ജിമ്പ് (2) ഫോട്ടോഷോപ്പ് (3) ഓപ്പണ്‍ ഓഫീസ് ഡ്രോ (4) എക്സ് പെയിന്റ്
6.നിങ്ങളുടെ കമ്പ്യൂട്ടറില്‍ പെയിന്റ് , ഓപ്പണ്‍ ഓഫീസ് ഡ്രോ എന്നീ രണ്ട് ഗ്രാഫിക് സോഫ്‌റ്റ്വെയറുകളുണ്ട് . ഇതില്‍ ഏത് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രമാണ് എത്ര വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടാത്തത് ? എന്തുകൊണ്ട് ?
7.നിങ്ങള്‍ കമ്പ്യൂട്ടറില്‍ വരയ്ക്കുന്ന ഒരു ചിത്രത്തിന്റെ സൂക്ഷ്മതയും ഭംഗിയും വര്‍ദ്ധിപ്പിയ്ക്കണമെങ്കില്‍ ...............
(1) ചിത്രത്തിന്റെ dpi കുറയ്ക്കണം (2) ചിത്രം ചെറുതാക്കണം (3) ചിത്രം വലുതാക്കണം (4) ചിത്രത്തില്‍ dpiകൂട്ടണം 8.ജിമ്പിലെ ഒരു ചിത്രത്തിന് പശ്ചാത്തലനിറം കൊടുക്കാന്‍ ജിമ്പിന്റെ ടൂള്‍ ബോക്സിലെ ഒരു ടൂള്‍ ഉപയോഗിച്ചു. താഴെ പറയുന്നവയില്‍ ഏതായിരിയ്ക്കും ആ ടൂള്‍ ?
(1) ബ്രഷ് ടൂള്‍ (2) സെലക്ഷന്‍ ടൂള്‍ (3) ഫില്‍ ടൂള്‍ (4) സ്ക്കേലിംഗ് ടൂള്‍
9.പ്രോജക്ട് മായി ബന്ധപ്പെട്ട്, ജിമ്പില്‍ നവാസ് നിര്‍മ്മിയ്ക്കുന്ന പോസ്റ്ററില്‍ നിറങ്ങളെ ലയിപ്പിച്ച് ചേര്‍ത്ത് പശ്ചാത്തലനിറം ഉണ്ടാക്കാന്‍ ഉദ്ദേശിയ്ക്കുന്നു. ഇതിന് താഴെ കോടുത്തിട്ടുള്ളവയില്‍ ഏത് ടൂള്‍ ഉപയോഗിയ്ക്കും?
(1) ബ്രഷ് ടൂള്‍ (2) സെലക്ഷന്‍ ടൂള്‍ (3) ഫില്‍ ടൂള്‍ (4) ഗ്രേഡിയന്റ് ഫില്‍ ടൂള്‍
10.പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ ജനങ്ങളെ അറിയിക്കാനായി ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ മഞ്ഞനിറം പശ്ചാത്തലമായി കൊടുത്തു. ചെയ്ത ഉടനെ ആ പ്രവൃത്തി ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഗിരിജയ്ക്ക് തോന്നി. കീ ബോര്‍ഡ് മാത്രം ഉപയോഗിച്ച് ഈ പ്രവൃത്തി വേണ്ടെന്നുവെയ്ക്കുന്നതെങ്ങനെ ?
11.ജിമ്പില്‍ ഒരു പോസ്റ്റര്‍ നിര്‍മ്മിച്ച് അതില്‍ ഒരു ചിത്രം പേസ്റ്റ് ചെയ്തു. ആ ചിത്രത്തിന്റെ വലുപ്പം ആവശ്യത്തിനനുസൃതമായി ക്രമീകരിയ്ക്കാന്‍ ഏത് ടൂള്‍ ഉപയോഗിയ്ക്കും ?
(1) മൂവ് ടൂള്‍ (2) സ്കേലിംഗ് ടൂള്‍ (3) സെലക്ഷന്‍ ടൂള്‍ (4) ഇറേസര്‍ ടൂള്‍
12.പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മിയ്കാന്‍ ,പല ചിത്രങ്ങളില്‍ നിന്നും ഭാഗങ്ങള്‍ പകര്‍ത്തിയെടുത്ത് ഒരു കൊളാഷ് ഉണ്ടാക്കാനാണ് സിന്ധുവും കൂട്ടുകാരും തീരുമാനിച്ചത് .വിവിധ പാളികള്‍ ഉണ്ടാക്കാനുള്ള സൌകര്യമുള്ളതുകൊണ്ട് ജിമ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറാണ് ഇവര്‍ തെരഞ്ഞെടുത്തത് . പാളികള്‍ എന്ന സംവിധാനം ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാം ?
13.പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ അറിയിയ്ക്കാനായി ജിമ്പില്‍ തയ്യാറാക്കിയ പോസ്റ്ററില്‍ 5 പാളികള്‍ ഉള്‍പ്പെടുത്തി. ഇതില്‍ രണ്ടാമത്തെ പാളിയില്‍ ചേര്‍ത്ത ചിത്രം അനുയോജ്യമല്ല എന്നു തോന്നി. ആ പാളി ഒഴിവാക്കാന്‍ എന്തുചെയ്യണം ?
14.ഒരു പ്രോജക്ട് നിര്‍മ്മാണത്തിന്റെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജിമ്പില്‍ പാളികളുള്ള ഒരു പോസ്റ്റര്‍ നിങ്ങള്‍ നിര്‍മ്മിച്ചു.മറ്റൊരാവശ്യത്തിനുപയോഗിയ്ക്കാനായി അതിലെ 3,5 പാളികള്‍ താല്‍ക്കാലികമായി മറയ്ക്കേണ്ട ആവശ്യം വന്നു. ഇതിനുള്ള മാര്‍ഗ്ഗം എന്ത് ?
15.നിങ്ങല്‍ ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ ഒരു ലെയര്‍ ഉണ്ടാക്കി. ആവശ്യത്തിലധികം വലുപ്പത്തിലാണ് അത് ലഭിച്ചത് . ഈ ലെയറിന്റെ വലുപ്പം ആവശ്യാനുസൃതമാക്കുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ?
16.ജിമ്പില്‍ നിര്‍മിച്ച പോസ്റ്ററില്‍ , ലോഗോ പേസ്റ്റ് ചെയ്ത് വലുപ്പം ക്രമീകരിച്ചതിനുശേഷമാണ് , ഈ ലോഗോ കുറേക്കൂടി മുകളിലേയ്ക്ക് നീക്കിയിരുന്നെങ്കില്‍ നന്നായേനെ എന്ന് നിങ്ങള്‍ക്കു തോന്നിയത് . ഈ ലോഗോ പോസ്റ്ററിന്റെ മുകളിലേയ്ക്ക് നീക്കുന്നതിനുവേണ്ടി ഏത് ടൂള്‍ ഉപയോഗിയ്ക്കും ?
17.പ്രോജക്ടുമായി ബന്ധപ്പെട്ട് ലിനു ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ ഒരു ചിത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ചിത്രം plastic എന്ന പേരില്‍ Resource CD യില്‍ ഇമേജ് ഫോള്‍ഡറില്‍ സേവ് ചെയ്തിട്ടുണ്ട് . ഇത് പോസ്റ്ററില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ?
18.ഒരു പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കാന്‍ ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്റര്‍ jpg എന്ന extension കൊടുത്ത് സേവ് ചെയ്യാന്‍ തീരുമാനിച്ചു.Save ല്‍ ക്ലിക്ക് ചെയ്തപ്പോള്‍ OK എന്ന ബട്ടണ്‍ ഉള്ള ഡയലോഗ് ബോക്സിനുപകരം Export എന്ന ബട്ടണ്‍ ഉള്ള ഡയലോഗ് ബോക്സാണ് പ്രത്യക്ഷപ്പെട്ടത് . കാരണം എന്ത് ?
19.ചിത്രത്തിന്റെ റസലൂഷന്‍ എന്നാല്‍ എന്താണ് ? ഇത് സാധാരണയായി ഏത് യൂണിറ്റിലാണ് പ്രതിപാദിയ്ക്കുന്നത് ?
20.ജിമ്പ് വിന്‍ഡോയിലെ ഫോര്‍ഗ്രൌണ്ട് / ബാക്ക്‍ഗ്രൌണ്ട് കളര്‍ ബോക്സുകളുടെ ഉപയോഗം വ്യക്തമാക്കുക ?
21.ജിമ്പില്‍ ലെയര്‍ സങ്കേതം ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാം ?
ഉത്തരസൂചിക:
1.ഓപ്പണ്‍ ഓഫീസ് ഡ്രോയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ് .വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കിയാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല .വലുതാക്കുന്ന പ്രതലത്തില്‍ പുതിയ ബിന്ദുക്കള്‍ കണ്ടെത്തി മുഴുവന്‍ ബിന്ദുക്കളും വരയ്ക്കുന്നു.ബിന്ദുക്കളുടെ എണ്ണം ചിത്രം വലുതാക്കുന്നതിനനുസരിച്ച് വര്‍ദ്ധിയ്ക്കുന്നതിനാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല.
2.I.T ക്ലബ്ബ് എന്നെഴുതിയ ലെയര്‍ സെലക്ട് ചെയ്യുന്നതിനുപകരം ചിത്രമുള്ള ലെയര്‍ ആണ് സെലക്ട് ചെയ്തത് .
3.ജിമ്പില്‍ തയ്യാറാക്കുന്ന ഫയലുകള്‍ xcf എന്ന എക്‍സ്റ്റന്‍ഷനിലാണ് .ഇതിനെ jpg എന്ന ഫോര്‍മാറ്റിലെയ്ക്ക് മാറ്റുന്ന പ്രക്രിയയാണ് export . jpg ഒറ്റപ്പാളിയായി സേവ് ചെയ്യുന്നതാണ് .
4.ചിത്രത്തിന്റെ dpi കൂടുമ്പോള്‍ സൂക്ഷ്മതയും ഭംഗിയും വര്‍ദ്ധിയ്ക്കും . കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപിയ്ക്കുന്നത് സൂക്ഷ്മമായ dot കള്‍ ആയിട്ടാണ് . ഒരിഞ്ചില്‍ എത്ര കുത്തുകള്‍ എന്ന കണക്കാണ് dpi .കുത്തുകളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും വ്യക്തതയും ഭംഗിയും കൂടും.
5.ഓപ്പണ്‍ ഓഫീസ് ഡ്രോ .
6. ഓപ്പണ്‍ ഓഫീസ് ഡ്രോ . ഇതില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങള്‍ ആണ് . വെക്ടര്‍ ചിത്രങ്ങല്‍ വലുതാക്കിയാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല. വലുതാക്കുന്ന പ്രതലത്തില്‍ പുതിയ ബിന്ദുക്കള്‍ കണ്ടെത്തി മുഴുവന്‍ ബിന്ദുക്കളും വരയ്ക്കുന്നു.ബിന്ദുക്കളുടെ എണ്ണം ചിത്രം വലുതാക്കുന്നതിനനുസരിച്ച് വര്‍ദ്ധിയ്ക്കുന്നതിനാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല. രേഖകള്‍ ,ചതുരങ്ങള്‍ തുടങ്ങിയ ജ്യാമതീയ രൂപങ്ങളാണ് വെക്ടര്‍ ചിത്രങ്ങളെ സൂക്ഷിയ്ക്കുന്നത്.
7.ചിത്രത്തിന്റെ dpi കൂട്ടണം.
8.ഫില്‍ ടൂള്‍.
9.ഗ്രേഡിയന്റ് ഫില്‍ ടൂള്‍ .
10. Ctrl+Z .
11.സ്കേലിംഗ് ടൂള്‍ .
12.വ്യത്യസ്ത പാളികളിലായി വിവിധതരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം. ഒരു പാളിയില്‍ മാത്രമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.വിഷയവുമായി ബന്ധപ്പെട്ട പലതരം പാളികള്‍ ഉള്‍പ്പെടുത്തി ആശയങ്ങള്‍ വ്യക്തമായും ഭംഗിയായും അവതരിപ്പിയ്ക്കാം.
13.ലെയര്‍ ഡയലോഗ് ബോക്സിലെ Delete Layer ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
14. Click on hide layer button .
15.Tool Box ലെ Rotation, Scaling tool ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക .സ്കേലിംഗ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ബട്ടണ്‍ അമര്‍ത്തുക.ലെയറില്‍ ക്ലിക്ക് ചെയ്യുക .ഡ്രാഗ് ചെയ്ത് വലുപ്പം ആവശ്യാനുസരണമാക്കുക. അപ്പോള്‍ പ്രത്യക്ഷപ്പെട്ട സ്കേല്‍ ബോക്സില്‍ സ്കെയില്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
16.മൂവ് ടൂള്‍.
17.(a) Gimp Tool Box ലെ File ---> Open--->Resource CD---> Images (b) Edit ---> Copy (c) Click On Poster Window---> Select layer (d) Right Click on Poster--> Paste
18.(a) ജിമ്പില്‍ ചിത്രങ്ങള്‍ പാളികളായി സേവ് ചെയ്യണമെങ്കില്‍ .xcf എന്ന extension ആണ് ഉപയോഗിയ്ക്കുന്നത് .
(b) .jpg ആയി ഉപയോഗിയ്ക്കുമ്പോള്‍ പല പാളികളുള്ള ചിത്രം അതേ പടി സേവ് ചെയ്യാന്‍ കഴിയില്ല. (c) .jpg ഒറ്റപ്പാളിയായാണ് സേവ് ചെയ്യുന്നത് (d) അതിനുവേണ്ടിയാണ് ഈ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെട്ടത് . എക്സ്പോര്‍ട്ട് ക്ലിക്ക് ചെയ്തതിനുശേഷം മാത്രമേ OK ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.
19. ഒരു ചിത്രത്തിന്റെ യൂണിറ്റ് നീളത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്ന ബിന്ദുക്കളുടെ എണ്ണമാണ് ആ ചിത്രത്തിന്റെ റിസല്യൂഷന്‍. dpi എന്ന യൂണിറ്റ് ( ഡോട്ട് പെര്‍ ഇഞ്ച് ) ഉപയോഗിച്ചാണ് ഇത് സാധാരണയായി പ്രതിപാദിയ്ക്കുന്നത് .
20.(a) ബ്രഷ് ,പെന്‍സില്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് വരയ്ക്കുമ്പോള്‍ അവയുടെ നിറം നിശ്ചയിക്കുന്നത് ഫോര്‍ഗ്രൌണ്ട് കളര്‍ ആണ് . (b) ഫോര്‍ഗ്രൌണ്ട് ,ബാക്ക്ഗ്രൌണ്ട് കളറുകളുടെ വലതുവശത്തുള്ള ആരോ ക്ലിക്ക് ചെയ്ത് ബോക്സുകളുടെ നിറങ്ങള്‍ പരസ്പരം മാറ്റാം (c) ഫോര്‍ഗ്രൌണ്ട് / ബാക്ക്ഗ്രൌണ്ടിലെ നിറങ്ങളുടെ സങ്കലനം പശ്ചാത്തലത്തിനുകൊടുക്കാവുന്നതാണ് .
21.വ്യത്യസ്ത പാളികളായി പലതരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം.ഓരോ പാളിയിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താം.വിഷയവുമായി ബന്ധപ്പെട്ട പലതരം ചിത്രങ്ങള്‍ / ചിത്രഭാഗങ്ങള്‍ പല ലെയറുകളായി ഉള്‍പ്പെടുത്തി ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിയ്ക്കാം.

No comments:

Get Blogger Falling Objects