Saturday, September 22, 2007

32. Std : X I.T Unit :7 നമുക്കൊരു വെബ് പേജ് നിര്‍മ്മിയ്ക്കാം


1.HTML ന്റെ പൂര്‍ണ്ണരൂപമെഴുതുക ?
ഹൈപ്പര്‍ ടെക്‍സ്റ്റ് മാര്‍ക്ക് അപ് ലാംഗ്വേജ്
2.എന്താണ് ടെക്‍സ്റ്റ് എഡിറ്ററുകള്‍ ?
നോട്ടുകുറിക്കുന്നതിനുമാത്രം പരിമിതമായ സൌകര്യങ്ങളുള്ള സോഫ്റ്റ്‌വെയറുകളാണ് ടെക്‍സ്റ്റ് എഡിറ്ററുകള്‍ .നോട്ട് പാഡ് - വിന്‍ഡോസിലേയും ജി- എഡിറ്റ് ലിനക്സിലേയും ടെക്‍സ്റ്റ് എഡിറ്ററുകളാണ് .
3.ജി -എഡിറ്റ് തുറക്കുന്നതെങ്ങനെ ?
Appications -->Accessories-->Text Editor . അപ്പോള്‍ Unsaved Document 1 എന്ന വിന്‍ഡോ തുറന്നുവരും.
4.ജി-എഡിറ്റില്‍ ടൈപ്പ് ചെയ്ത് ഫയലായി സേവ് ചെയ്യുന്നതെങ്ങനെ ? ഇങ്ങനെ ചെയ്ത html ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതെങ്ങനെ ?
Appications -->Accessories-->Text Editor .എന്ന രീതിയില്‍ ജി- എഡിറ്റ് തുറക്കുക .താഴെ പറയുന്നവ അതേരീതിയില്‍ ജി- എഡിറ്റ് വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക .
< html> KNMVHS SCHOOL < /html> ശേഷം file--> Save As .അപ്പോള്‍ Save As ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും .അതില്‍ Name കോളത്തില്‍ School.html എന്ന് type ചെയ്യുക .Save Folder എന്നതില്‍ Desktop സെലക്ട് ചെയ്യുക . Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ മുമ്പുണ്ടായിരുന്ന ജി-എഡിറ്റ് വിന്‍ഡോയുടെ title ല്‍ ബാറില്‍ School.html(~/Desktop)-gedit എന്ന പേര് വന്നതായി കാണാം . താഴെയുള്ള പാനലില്‍ വലത്തേ അറ്റത്ത് നാലുകള്ളികള്‍ കാ‍ണാം. ഇവയെ ‘വര്‍ക്ക്‍‌സ്പേസുകള്‍‘ (ഒന്ന് ,രണ്ട് ,മൂന്ന് ,നാല് എന്നിങ്ങനെ യഥാക്രമം)എന്നാണ് പറയുന്നത് . ഇപ്പോള്‍ നമ്മുടെ ജി-എഡിറ്റ് ഫയല്‍ കിടക്കുന്നത് ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസിലാണ് . ( അതായത് നാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോ ) . ഇനി നാം രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ നാം രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസിലായി. Desktop ല്‍ School.html എന്ന ഐക്കണ്‍ കാണാം. ആ ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക ( അല്ലെങ്കില്‍ Right Click ചെയ്ത് Open with "Mozilla Firefox" എന്നത് ക്ലിക്ക് ചെയ്താലും മതി. OR Application-->Internet-->Mozilla Firefox-->File- ->Open-->select the file -->Open) അപ്പോള്‍ Mozilla Firefox വിന്‍ഡോ തുറന്നുവരും . അതില്‍ KNMVHS SCHOOL എന്നത് തെളിഞ്ഞുകാണാം.
5.സേവ് ചെയ്ത ഒരു html ഫയലില്‍ മാറ്റം വരുത്തുന്നതെങ്ങനെ ?
( ഇനി നാം മുന്‍പ് ചെയ്തതിന്റെ ബാക്കിയാണ് ചെയ്യേണ്ടത് )
നാം വീണ്ടും താഴെയുള്ള പാനലിലെ (വലതുവശത്തെ) ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ അവിടെ മുന്‍പത്തെ ജി-എഡിറ്റ് വിന്‍ഡോ കാണാം.< html> എന്ന ടാഗിനുശേഷം < b>< font size=16 color=red > എന്ന് Type ചെയ്യുക . (ടൈപ്പ് ചെയ്യുന്നത് < html> എന്ന ടാഗിനുശേഷവും KNMVHS SCHOOL എന്നതിന് ഇടയിലുമായിരിയ്ക്കണം ). KNMVHS SCHOOL എന്നതിനുശേഷം < /font>< /b>എന്നിങ്ങനെ ടൈപ്പ് ചെയ്യുക .അതിനുശേഷം file --> Save --> Click ചെയ്യുക . ഇനി, താഴെ പാനലിലെ വലതുവശത്തെ രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസ് ക്ലിക്ക് ചെയ്യുക . അപ്പോള്‍ ,അവിടെ Mozilla Firefox വിന്‍ഡോ കാണാം .അതില്‍ View നു താഴെ നീലനിറത്തില്‍ കാണുന്ന ഐക്കണില്‍ പോയിന്റര്‍ കൊണ്ടുവരിക . അപ്പോള്‍ അവിടെ Reload എന്ന് തെളിഞ്ഞു കാണാം. ആ ഐക്കണില്‍ Click ചെയ്യുക .ഇപ്പോള്‍ ‘ KNMVHS SCHOOL ‘ എന്നത് -ചുവപ്പുനിറത്തില്‍, ബോള്‍ഡായി , വലുപ്പത്തില്‍- കാണാവുന്നതാണ് . ഇനി വീണ്ടും ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസില്‍ എത്തിച്ചേരുക . അവിടെ < font size=16 color=red > എന്നതിനുപകരം < font size=5 color=blue> എന്നാക്കി മാ‍റ്റുക . അതിനുശേഷം , മുന്‍പത്തേതുപോലെ file --> Save --> Click ചെയ്യുക .ഇനി വീണ്ടും രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസില്‍ പോയി Reload / Refesh ല്‍ Click ചെയ്യുക. അപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ നമുക്ക് കാണാവുന്നതാണ് .ഇതുപോലെ ഫോണ്ട് സൈസിലും ഫോണ്ട് കളറിലും മാറ്റങ്ങള്‍ വരുത്തി പരിശീലിക്കുക.
( നോട്ട് : Save ചെയ്ത html ഫയലില്‍ മാറ്റം വരുത്തുവാനായി Source File തുറക്കേണ്ടതുണ്ട് . Applications--> Accessories-->Text editor-->gedit window തുറന്നുവരും . File --> Open--> Select file --> Open.
gedit ഫയല്‍ വിന്‍ഡോ ഒരു വര്‍ക്ക്‍‌സ്പേസിലും html ഫയല്‍ മറ്റൊരു വര്‍ക്ക് ‌സ്പേസിലുമിട്ട് മാറ്റങ്ങള്‍ (Edit) വരുത്തുന്നത് നന്നായിരിയ്ക്കും )
6.സാധാരണ ഉപയോഗിക്കുന്ന html ടാഗുകള്‍, അവയുടെ ഉപയോഗങ്ങള്‍,ക്ലോസിംഗ് ടാഗുകള്‍ എന്നിവ വ്യക്തമാക്കുക
< html>-- വെബ്ബ് പേജ് തുടങ്ങാന്‍ -- < /html>
< head>-- ശീര്‍ഷകത്തിന് -- < /head>
< title>-- ടൈറ്റില്‍ കൊടുക്കാന്‍ -- < /title>
< body>- ഉള്ളടക്ക ഭാഗത്തിന് < /body>
< font size= 10>-- അക്ഷരങ്ങളുടെ വലുപ്പം 10 ആക്കാന്‍ < /font>
< font color=red> -- അക്ഷരങ്ങളുടെ നിറം ചുവപ്പ് ആക്കാന്‍ .< /font>
< font size=10 color=red> അക്ഷരങ്ങളുടെ വലുപ്പം 10 ആക്കാനും നിറം ചുവപ്പ് ആക്കാനും-- < /font>.
( ശ്രദ്ധിക്കുക : അക്ഷരങ്ങളുടെ നിറം മാറ്റുന്നതിന് 'colour ' എന്നല്ല മറിച്ച് ‘color' എന്നാണ് ഉപയോഗിയ്ക്കേണ്ടത് .)
< b> അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കാന്‍ < /b>
< u> അക്ഷരങ്ങള്‍ക്ക് അടിവരയിടാന്‍ < /u>
< i> അക്ഷരങ്ങളെ ഇറ്റാലിക്സ് ആക്കാന്‍ < /i>
< p> പുതിയ ഖണ്ഡിക തുടങ്ങാന്‍ < /p>
< table> പട്ടിക തയ്യാറാക്കാന്‍ < /table>
< tr> പട്ടികയ്ക്കകത്ത് പുതിയ വരി തുടങ്ങാന്‍ < /tr>
< td> പട്ടികയ്ക്കകത്ത് പുതിയ നിര തുടങ്ങാന്‍ < /td>
< a href="file name "> link നല്‍കാന്‍ < /a>
< br/>-പുതിയ വരി തുടങ്ങാ‍ന്‍ - (ഇതിന് ക്ലോസിംഗ് ടാഗ് ഇല്ല; കാരണം അതിന്റെ ആവശ്യം ഇല്ലാത്തതിനാല്‍ )
7.ചിത്രം ഉള്‍പ്പെടുത്തുന്നതിനുള്ള ടാഗ് എന്തെന്നു വ്യക്തമാക്കുക?
ഒരു ചിത്രം ഉള്‍പ്പെടുത്തുന്നതിനുള്ള ടാഗ് < img> എന്നതാണ് .Image എന്നതു സൂചിപ്പിക്കാനാണ് < img> ഉപയോഗിക്കുന്നത്
< img src="name of the file">
സ്കൂളിന്റെ ചിത്രം ഉള്ള ഫയലിന്റെ പേര് school.png എന്നാണെങ്കില്‍ ഈ ചിത്രം ഉള്‍പ്പെടുത്താന്‍ < img src="school.png">< /img>എന്നെഴുതണം.പക്ഷെ, ചിത്രത്തിന് ക്ലോസിംഗ് ടാഗ് ആവശ്യമില്ലാത്തതിനാല്‍ < img src="school.png"/>
8.പട്ടിക ചേക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുക ?
പട്ടിക തുടങ്ങുന്നതിനായി <table> എന്ന ടാഗാണ് ആദ്യം ചേര്‍ക്കേണ്ടത് .
പട്ടികയില്‍ വരി (row) , നിര(column) എന്നിങ്ങനെ രണ്ട ഭാഗങ്ങളുണ്ടല്ലോ .അതിനാല്‍ ടേബിളിനകത്ത് വരിതുടങ്ങാന്‍ < tr> എന്ന ടാഗ് ഉപയോഗിക്കുക . വരിയ്ക്കകത്ത് നിര തുടങ്ങാന്‍ < td> ടാഗ് ഉപയോഗിക്കുക .വീണ്ടും നിര വേണമെങ്കില്‍ < td> എന്ന ടാഗ് ചേര്‍ക്കുക . വേണ്ടെങ്കില്‍ < /td> , പിന്നെ നിര ക്ലോസ് ചെയ്യാന്‍ < /tr> ഉപയോഗിക്കുക .വീണ്ടും വരി വേണമെങ്കില്‍ < tr> എന്ന ടാഗ് ഉപയോഗിക്കുക .അതുപോലെ നിര വേണമെങ്കില്‍< td> ടാഗ് ഉപയോഗിക്കുക .വരി ക്ലോസ് ചെയ്യുവാന്‍ < /tr> എന്ന ടാഗും നിര ക്ലോസ് ചെയ്യാന്‍ < /td> എന്ന ടാഗുമാണ് ഉപയോഗിയ്ക്കേണ്ടത് . അതുപോലെ തന്നെ ആവശ്യമുള്ളത്ര വരിയ്ക്കും നിരയ്ക്കുമുള്ള ടാഗ് നിര്‍മ്മിച്ചുകഴിഞ്ഞല്‍ പട്ടിക ക്ലോസ് ചെയ്യണം . അതിന് < /table> ആണ് ഉപയോഗിയ്ക്കേണ്ടത് .
9.ശീര്‍ഷക ഭാഗത്തിന്റെ ഉപയോഗം വ്യക്തമാക്കുക ?
വെബ്ബ് പേജിലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഭാഗമാണ് ശീര്‍ഷക ഭാഗം . ആ പേജ് കണ്ടെത്തുന്നതിന് സഹായകമായ വിവരങ്ങള്‍ ,ടൈറ്റില്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ശീര്‍ഷകഭാഗത്താണ് ഉള്‍പ്പെടുത്തുന്നത് .
10.ടൈറ്റില്‍ എന്തെന്ന് വ്യക്തമാക്കുക ?
ബ്രൌസറിന്റെ ടൈറ്റില്‍ ബാറില്‍ ദൃശ്യമാകുന്ന പേരിനെയാണ് പേജിന്റെ ടൈറ്റില്‍ എന്നു വ്യക്തമാക്കുന്നത് . < title> എന്നു തുടങ്ങി അതിന്റെ ക്ലോസിംഗ് ടാഗ് ആയ < /title> വരെയുള്ള ടെക്‍സ്റ്റ് ആണ് ടൈറ്റില്‍ ബാറില്‍ കാണിക്കുക < html> < head>< title> My first webpage > < /title>< /head>< /body></body></html> ഇക്കാര്യം ഉള്‍പ്പെടുത്തി ഒരു വെബ്ബ് പേജ് തയ്യാറാക്കി നോക്കുക
11.എച്ച്.ടി.എം.എല്‍. പേജിലെ ലിങ്കുകള്‍ എന്താണ് ? അതിനുപയോഗിക്കുന്ന ടാഗുകള്‍ ഏതൊക്കെയാണ്? പേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ലിങ്കുകള്‍ . ഇതിനായി < a> എന്ന ടാഗാണ് ഉപയോഗിക്കുന്നത് .ബന്ധിപ്പിയ്ക്കാനുപയോഗിക്കുന്ന ഫയലിന്റെ പേര് myschool.html എന്നാണെങ്കില്‍ < a href="myschool.html">എന്ന രീതിയിലാണ് മറ്റൊരു പേജില്‍ ഇത് ഉപയോഗിയ്ക്കേണ്ടത് . ഈ ടാഗ് ഉള്‍പ്പെടുത്തി ടൈപ്പ് ചെയ്ത് , സേവ് ചെയ്ത് ബ്രൌസര്‍ തുറന്നു നോക്കുമ്പോള്‍ സ്കൂളിന്റെ പേര് വ്യത്യസ്തമായ നിറത്തില്‍ അടിവരയോടുകൂടി കാണുന്നതാണ്. മൌസ് പോയിന്റര്‍ ഇതിനു മുകളില്‍ കൊണ്ടുവരുമ്പോള്‍ രൂപത്തിലാവുന്നു.ഇത് ഒരു ലിങ്കിനെയാണ് സൂചിപ്പിയ്ക്കുന്നത് . സ്കൂളിന്റെ പേരിനുമുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ പേജ് ദൃശ്യമാകുന്നു.
12. html പേജില്‍ ഭംഗി കൂട്ടുവാനുള്ള തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുക ?
പേജില്‍ മഞ്ഞ നിറം (yellow ) പശ്ചാത്തലനിറം കൊടുക്കണമെങ്കില്‍ < body> എന്നത് < body bgcolor=yellow> എന്ന രൂപത്തില്‍ മാറ്റി എഴുതിയാല്‍ മതി. മഞ്ഞയ്ക്കു പകരം വേറെ നിറം കൊടുക്കണമെങ്കില്‍ ആ നിറത്തിന്റെ പേര് അവിടെ ടൈപ്പ് ചെയ്താല്‍ മതി.
പേജില്‍ നാം ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള്‍ ചലിയ്ക്കണമെങ്കില്‍ < marquee> എന്ന ടാഗാണ് ഉപയോഗിയ്ക്കേണ്ടത് . നമ്മുടെ html ഫയലില്‍ < /body>യ്ക്ക് മുമ്പായി < marquee> created by your name < /marquee> എന്ന് ചേര്‍ക്കുക .your name എന്നുള്ളിടത്ത് നിങ്ങളുടെ പേരാണ് ചേര്‍ക്കേണ്ടത് .ഇനി ,സേവ് ചെയ്ത് ബ്രൌസറില്‍ Reload ക്ലിക്ക് ചെയ്ത് നോക്കുമ്പോള്‍ 'Created by your name ' എന്ന് Text സ്ക്രീനിലൂടെ വലത്തുനിന്നും ഇടത്തോട്ട് ചലിക്കുന്നതായി കാണാം. ഇനി നമുക്ക് ഈ അക്ഷരങ്ങള്‍ ഇടത്തുനിന്നും വലത്തോട്ടേയ്ക്കായി ചലിപ്പിയ്ക്കണം. അതിനായി < marquee direction=right>created by your name < /marquee> എന്ന രൂപത്തില്‍ ടാഗില്‍ മാറ്റം വരുത്തുക . right എന്നതിനു പകരം up, down എന്നിവ ഉപയോഗിച്ച് പരിശീലനം നടത്തുക
For more details:
1.Window list ,Window selector, workspace swicher എന്നിവ താഴത്തെ പാനലില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ് .
2.Marquee ദിശ കൊടുക്കുന്ന വേഡ് എവിടെയ്ക്കാണോ അവിടേയ്ക്കാണ് അക്ഷരങ്ങള്‍ ചലിക്കുക
3.Marquee ഡിഫാള്‍ട്ട് ആയി Left ആണ്
4.ചിത്രത്തിന് നീളവും വീതിയും കൊടുക്കാം . < img src="file name" Height=200 width=500> എന്നിങ്ങനെ
5.താഴത്തെ പാനലില്‍ മിനിമൈസ് ചെയ്ത ഫയലില്‍ Right Click ചെയ്ത് എല്ലാ വര്‍ക്ക്‍‌‌സ്പേസിലും കാണുന്നതാക്കാനോ അല്ലെങ്കില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റാനോ കഴിയും
6.< hr> ലൈന്‍ വരയ്ക്കാന്‍ .ലൈനിന് കളറും വിഡ്‌ത്തും നല്‍കാവുന്നതാണ്.

Tuesday, September 18, 2007

31. പന്നിയാറില്‍ വില്ലനായത് പെന്‍സ്റ്റോക്ക് പൈപ്പ്

പന്നിയാര്‍ പവര്‍ഹൌസിലെ പൈപ്പ് തകര്‍ന്ന് മരിച്ച ജീവനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അടിമാലി : പെന്‍‌സ്റ്റോക്ക് പൈപ്പുകളിലൊന്നിന്റെ ചോര്‍ച്ചയായിരുന്നു ഇന്നലെ വെള്ളത്തൂവലിനു സമീപം സര്‍ജ്‌കുന്നില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പാച്ചില്‍ ദുരന്തത്തിനുകാരണം . അണക്കെട്ടില്‍നിന്നും വൈദ്യുതനിലയത്തിലേയ്ക്ക് ജലം കൊണ്ടുവരുന്നവയാണ് പെന്‍‌സ്റ്റോക്ക് പൈപ്പുകള്‍ .
അണക്കെട്ടില്‍നിന്ന് ടണല്‍ വഴി എത്തിക്കുന്ന ജലം അവിടെനിന്നു പെന്‍സ്റ്റോക്ക് പൈപ്പു വഴിയാണ് പവര്‍ ഹൌസിലെത്തുക .ഈ പൈപ്പുകളുടെ വ്യാസം ക്രമേണ കുറച്ചുകൊണ്ടുവന്ന് ജലപ്രവാഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചാണ് ടര്‍ബൈനുകള്‍ കറക്കുന്നത് .ഇവിടെ പൊന്മുടിയിലെ ഡാമില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരെയാണ് പന്നിയാര്‍ പവര്‍ ഹൌസ് .
ടണലിലൂടെ എത്തിക്കുന്ന ജലം സര്‍ജ് കുന്നില്‍വെച്ച് രണ്ടു പൈപ്പുകളായും പവര്‍ ഹൌസില്‍ വെച്ച് നാലു പൈപ്പുകളായം പിരിയും. ടണലില്‍നിന്ന് പൈപ്പിലേയ്ക്ക് വെള്ളം കയറുന്ന ഭാഗത്താണ് സര്‍ജ് എന്ന സംഭരണി. പെന്‍‌സ്റ്റോക്ക് പൈപ്പ് അടക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം തടയാനാണ് ഈ സംവിധാനം.ദുരന്തത്തിനു വഴിമരുന്നിട്ടത് പൊന്മുടി അണക്കെട്ടില്‍ നിന്ന് പന്നിയാര്‍ പവര്‍ ഹൌസിലേയ്ക്ക് വെള്ളംകൊണ്ടുവരുന്നിടത്തെ ഇന്‍ലെറ്റ് വാല്വിന്റെ തകരാറാണ് . അണക്കെട്ടിലേയ്ക്ക് തുറക്കുന്ന ബട്ടര്‍ഫ്ലൈ വാല്‍‌വ് എന്നറിയപ്പെടുന്ന ഇത് അറ്റകുറ്റപ്പണിയില്‍ വന്ന വീഴ്ചമൂലം പൂട്ടാന്‍ കഴിഞ്ഞില്ല. അണക്കെട്ടിനോടു ചേര്‍ന്ന വാല്‍‌വ് ആദ്യമേ അടച്ചിരുന്നെങ്കില്‍ ജല പ്രവാഹത്തിന്റെ ശക്തി കുറയുമായിരുന്നു.വാല്‍‌വ് പ്രവര്‍ത്തിയ്ക്കാതെ വന്നതോടെ ജീവനക്കാര്‍ ചേര്‍ന്ന് സര്‍ജ് കുന്ന് വാല്‍‌വ് ഹൌസിലെ വാല്‍‌വ് അടയ്ക്കുവാന്‍ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത് .
(മനോരമ വാര്‍ത്ത)
വാല്‍ക്കഷണം :
പത്താംക്ലാസിലെ ഫിസിക്സില്‍ വൈദ്യുത പവര്‍ ഉല്പാദനവും വിതരണവും എന്ന അദ്ധ്യായം കുട്ടികള്‍ക്ക് പഠിയ്കാനുണ്ട് .

Wednesday, September 05, 2007

30. Std: X I.T റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് വേഡ് പ്രോസസ്സര്‍

1.വേഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയര്‍ എന്തെന്ന് വ്യക്തമാക്കുക ?
കത്തുകള്‍ ലഘുലേഖകള്‍ ,പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുനതിന് കമ്പ്യൂട്ടറിന്റെ സഹായം ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളെ വേഡ്‌പ്രോസസ്സിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നു പറയുന്നു.
2.ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുന്നതെങ്ങനെ ?
Applications-->Office --> Open Office.org Writer
3.മേല്‍‌‌വരിയും(Header ) കീഴ്‌വരിയും(Footer ) ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Header-->Default . Header ,Footer ആയി വരേണ്ട വാക്കുകള്‍ ടൈപ്പ് ചെയ്യുക . അലൈന്‍ ചെയ്യുക.4.പേജ് നമ്പര്‍ ചേര്‍ക്കുന്നതെങ്ങനെ?
മേല്‍വരിയിലോ കീഴ്‌വരിയിലോ എവിടെയാണ് പേജ്‌നമ്പര്‍ ചേര്‍ക്കേണ്ടതെന്ന് തീരുമാനിച്ച് അവിടെ Click ചെയ്യുക .Tab കീ ഉപയോഗിച്ച് ഇടത്തേ അറ്റത്തോ , മദ്ധ്യത്തിലോ ,വലത്തേ അറ്റത്തോ ആ‍വശ്യാനുസരണം കര്‍സര്‍ എത്തിക്കുക .Insert --> Fields --> Page Number
5.തിയ്യതിയും സമയവും ചേര്‍ക്കുന്നതെങ്ങനെ ?
Insert--> Fields-->Date,Time .
6.പേജ് മാര്‍ജിന്‍ ക്രമീകരിക്കുന്നതെങ്ങനെ ?
Format--> Page--> Page style ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും. ഇതില്‍ ആവശ്യമായവ സെലക്ട് ചെയ്ത് OK.
7.ഖണ്ഡികയുടെ കെട്ടും മട്ടും ഭംഗിയാക്കുന്നതെങ്ങനെ ?
Format --> Paragrah --> Select --> Indent and Spacing --> ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക
8.പേജിന് Boarder, shading എന്നിവ നല്‍കുന്നതെങ്ങനെ ?
Format--> Paragraph--> Boarders --> Line arrangement --> Shadow style എന്നിവയില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കുക --> OK
9.പട്ടിക (Table ) ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Table ( OR Table --> Insret--> Table ). Insert Table ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും .അതില്‍ വരികളുടേയും നിരകളുടേയും എണ്ണം ചേര്‍ക്കണം. --> OK
10. പട്ടികയില്‍ പുതിയ വരിയും നിരയും ചേര്‍ക്കുന്നതെങ്ങനെ ?
Table --> Insert--> Row / Column. പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍ എത്ര എണ്ണമെന്നും എവിടെ വരണമെന്നും സെലക്ട് ചെയ്യുക . --> OK
11. പട്ടികയില്‍നിന്ന് വരിയും നിരയും നീക്കം ചെയ്യുന്നതെങ്ങനെ ?
Table -->Delete--> Row / Column ---> select --> Click .
12. പട്ടികയില്‍ തന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഗ്രാഫ് നിര്‍മ്മിക്കുന്നതെങ്ങനെ ?
പട്ടികയില്‍ ആവശ്യമായ വിവരങ്ങള്‍ Select ചെയ്യുക .Insert --> Object --> Chart --> auto format chart ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.Select--> Graph-->Creat.
13.ഫയലില്‍നിന്നും ചിത്രങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Picture --> From file . ഫയലിലുള്ള ചിത്രങ്ങള്‍ തെരഞ്ഞടുക്കുക --> Open.
14.ഗാലറിയില്‍നിന്നും ചിത്രങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
Tools--> Gallery--> വരുന്ന ഗാലറിയില്‍നിന്ന് ചിത്രങ്ങള്‍ Click ചെയ്ത് drag ചെയ്യും .
15. ക്യാരക്ടര്‍ സ്റ്റൈല്‍ എന്തെന്ന് വ്യക്തമാക്കുക ?
സെലക്ട് ചെയ്ത അക്ഷരങ്ങള്‍ ഒറ്റയടിക്ക് ഫോര്‍മാറ്റ് ചെയ്യാനുള്ള സങ്കേതമാണ് ക്യാരക്ടര്‍ സ്റ്റൈല്‍
16. ക്യാരക്ടര്‍ സ്റ്റൈല്‍ നിര്‍മ്മിക്കുന്നതെങ്ങനെ ?
Format--> style and formating --> character style--> Right Click --> New --> character style ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Organizer--> Name --> പേരുകൊടുക്കുക . Font Color --> select
Font , font effects , Position, Background എന്നിവയിലെ ഇനങ്ങള്‍ ആവശ്യാനുസരണം സെലക്ട് ചെയ്യുക--> Ok .ഇപ്പോള്‍ സ്റ്റൈല്‍ പാലറ്റിലെ ലിസ്റ്റ് ബോക്സില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റൈലിന്റെ പേര് കാണാവുന്നതാണ് .
17.Style അപ്ലൈ ചെയ്യുന്നതെങ്ങനെ ?
Selct --> style നല്‍കാന്‍ ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ --> Format --> styles and formating --> charater style --> പുതിയ സ്റ്റൈല്‍ --> Double Click
Get Blogger Falling Objects