worksheet :-4 (ഇലക് ട്രോണിക്സ് )
1.ഒരു ഇലക് ട്രോണിക്സ് സര്‍ക്യൂട്ടില്‍ ഉപയോഗപ്പെടുത്തേണ്ടിവരുന്ന ഘടകങ്ങളെ പട്ടികപ്പെടുത്തുക ?ഡയോഡ് ,റസിസ്റ്റര്‍ , കപ്പാസിറ്റര്‍ , ട്രാന്‍സിസ്റ്റര്‍ ,................
2. I. C ചിപ്പ് എന്നാലെന്ത് ?
മുകളില്‍ പറഞ്ഞവയുടെ ധര്‍മ്മങ്ങളെല്ലാം ഒരുമിച്ച് ഒരു ചിപ്പിനകത്ത് ചെയ്യുന്നുവെന്നര്‍ത്ഥം
3. I. C ചിപ്പ് എന്നതില്‍ ‘ I. C‘ എന്നതിന്റെ പൂര്‍ണ്ണരൂപമെഴുതുക ?
Integrated Circuit
4.I. C ചിപ്പിന്റെ മേന്മകള്‍ എഴുതുക ?
ചെറുത് ,വിശ്വസനീയം ,കുറച്ച് പവര്‍ മതി, കുറച്ച് സ്ഥലം മതി, ഊഷ്മാവിലുള്ള വ്യതിയാനങ്ങള്‍ ബാധിക്കുന്നില്ല.
worksheet:- 5 (ഇലക് ട്രോണിക്സ് )
താഴെ പറയുന്നവ ഒരു കപ്പാസിറ്ററിനെ സംബന്ധിച്ച കാര്യങ്ങളാണ് . അവ എന്തെന്നു വ്യക്തമാക്കുക ?(1) കപ്പാസിറ്റന്‍സ്.
കപ്പാസിറ്ററിന്റെ ചാര്‍ജ്ജ് സംഭരിക്കാനുള്ള ശേഷി കണക്കാക്കുന്നത് കപ്പാസിറ്റന്‍സ് മുഖേനെയാണ്
(2) ഫാരഡ്.
കപ്പാസിറ്റന്‍സ് അളക്കുവാനുള്ള യൂണിറ്റ് വ് (3) മൈക്രോഫാരഡ്
കപ്പാസിറ്റന്‍സ് അളക്കുവാന്‍ സാധാരണയായി ഉപയോഗിക്കുന്ന യൂണിറ്റ്
(4) .ഡൈ ഇലക് ട്രിക്ക് .
കപ്പാസിറ്ററിലെ രണ്ടു പ്ലേറ്റുകള്‍ക്കിടയില്‍ വെച്ചിരിക്കുന്ന ഇന്‍സുലേറ്റര്‍
(5) പേപ്പര്‍ കപ്പാസിറ്റര്‍
ഡൈ ഇലക് ട്രിക് ആയി പേപ്പര്‍ ഉപയോഗിച്ചാല്‍ പേപ്പര്‍ കപ്പാസിറ്റര്‍
(6) മൈക്ക കപ്പാസിറ്റര്‍
ഡൈ ഇലക് ട്രിക് ആയി മൈക്ക ഉപയോഗിച്ചാല്‍ മൈക്ക കപ്പസിറ്റര്‍
( 7) ഇലക് ട്രോളിറ്റിക്ക് കപ്പാസിറ്റര്‍
രാസഫലങ്ങള്‍ ഉളവാക്കുന്ന ഡൈ ഇലക് ട്രിക്കുകള്‍ ഉപയോഗിച്ചാല്‍ അത് ഇലക് ട്രോളിറ്റിക് കപ്പാസിറ്ററ് വ്
worksheet:- 6 (ഇലക് ട്രോണിക്സ് )
താഴെ പറയുന്നവയുടെ പ്രതീകങ്ങള്‍ ചിത്രീകരിക്കുക ?(1) സെല്‍ (2) ബള്‍ബ് (3) റസിസ്റ്റര്‍ or പ്രതിരോധകം (4) കണ്ടന്‍സര്‍ or കപ്പാസിറ്റര്‍ (5) pn സന്ധി ഡയോഡ് (6) pnp ട്രാന്‍സിസ്റ്റര്‍ (7) npn ട്രാന്‍സിസ്റ്റര്‍
ട്രാന്‍സിസ്റ്റര്‍ വരക്കുമ്പോള്‍ ഏരോ മാര്‍ക്ക് ശ്രദ്ധിക്കുക
No comments:
Post a Comment