Thursday, November 01, 2007

40. Std : X ഫിസിക്സ് NUCLEAR PHYSICS അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‍ഷീറ്റ് - 10

WORKSHEET : 6 (10)


സുജി അടുത്ത ദിവസം നടക്കുവാനിരിക്കുന്ന സെമിനാറിനുള്ള തയ്യാറെടുപ്പിലായിരുന്നു. റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗങ്ങള്‍ , റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ഭവിഷ്യത്തുകള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കാനായിരുന്നു ഗ്രൂപ്പ് ലീഡര്‍ അവളെ ചുമതലപ്പെടുത്തിയത് . ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അവള്‍ക്ക് ഒരു സംശയം ഉണ്ടായി.
“ റേഡിയേഷന്‍ കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട് . അതുപോലെത്തന്നെ , റേഡിയേഷന്‍ മൂലം കാന്‍സര്‍ രോഗം ഉണ്ടാകുകയും ചെയ്യുന്നുണ്ട് “
1.എന്തുകൊണ്ടാണ് ഇങ്ങനെ ?
സുജിയുടെ സംശയത്തിന് നിങ്ങള്‍ക്ക് ഒരു മറുപടി നല്‍കാമോ?
2.ചിലയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിന് റേഡിയോ ഐസോട്ടോപ്പ് ഉപയോഗിക്കുന്നുണ്ട് . ഇതിനെക്കുറിച്ച് , നിങ്ങളുടെ അഭിപ്രായമെന്ത് ?
3.കൃത്രിമ റേഡിയോ ഐസോടോപ്പുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? ഇത് തുടക്കം കുറിച്ചതാര് ? ഇത് പ്രാവര്‍ത്തികമാക്കിയതാര് ?
4.ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പിനെ ഓക്സിഡൈസ് ചെയ്താല്‍ അതിന്റെ റേഡിയോ ആക്ടിവിറ്റിയില്‍ എന്തുമാറ്റമുണ്ടാകും ?
5.രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പുകളടങ്ങിയ മരുന്നുകളെ പറയുന്ന പേരെന്ത് ?
6.റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗങ്ങള്‍ , റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ഭവിഷ്യത്തുകള്‍ എന്നിവ തരംതിരിച്ച് ലിസ്റ്റ് ചെയ്യാമോ ?



WORKSHEET : 6 (11)


1.  Tritium (H-3 ) ത്തിന്റെ അര്‍ദ്ധായുസ്സ് 4,500 ദിവസമാണ് .12 ഗ്രാം Tritium ത്തില്‍ 13,500 ദിവസങ്ങള്‍ക്കുശേഷം എന്തുമാത്രം അവശേഷിക്കും?
2. ഫ്രാന്‍ഷ്യം--221 ന്റെ അര്‍ദ്ധായുസ്സ് 4.8 മിനിട്ടാണ് . എങ്കില്‍ 14.4 മിനിട്ടിനുശേഷം എത്രഭാഗം അവശേഷിക്കും?
3.  100 ഗ്രാം തോറിയം -234 ഇരുപത്തിനാലുദിവസംകൊണ്ട് 50 ഗ്രാം ആയിത്തീരുന്നു.72 ദിവസങ്ങള്‍ക്കുശേഷം എത്ര ഗ്രാം തോറിയം അവശേഷിക്കും ?

4 comments:

ശ്രീലാല്‍ said...

മാഷെ, ഫിസിക്സ്‌ വിദ്യാലയത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു. ഫോണ്ട്‌ ബോള്‍ഡ്‌ ആക്കിയതാണോ? വായിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്‌.

സ്നേഹപൂര്‍വ്വം,
ശ്രീലാല്‍

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീലാലേ ,
ബോള്‍ഡ് മാറ്റിയിട്ടുണ്ട്
സ്നേഹപൂര്‍വ്വം
കരിപ്പാറ സുനില്‍

Unknown said...

ബോള്‍ഡ് മാറ്റിയാലും ടെക്സ്റ്റ് ഫോണ്ട് വളരെ ചെറുതായിട്ടണ് കാണുന്നത് . വായനയ്ക്ക് സുഖമില്ല . അത് കൂടി ശ്രദ്ധിക്കുക...

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ സുകുമാരന്‍
താങ്കള്‍ പറഞ്ഞതുപോലെ ഫോണ്ട് സൈസും മാറ്റിയീട്ടൂണ്ട് . ഇപ്പോള്‍ പ്രശ്നമുണ്ടാവില്ലല്ലോ അല്ലെ
സ്നേഹപൂര്‍വം
കരിപ്പാറ സുനില്‍

Get Blogger Falling Objects