Thursday, November 01, 2007

41. Std : X ഫിസിക്സ് NUCLEAR PHYSICS അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‍ഷീറ്റ് - 12

WORKSHEET : 6 (12)


1 .ഒരു ബോറോണിന്റെ ( 5 B10 ) ന്യൂക്ലിയസ്സിലേയ്ക്ക് ഒരു ന്യൂട്രോണ്‍കൊണ്ട് ഇടിക്കുമ്പോള്‍ ഒരു ആല്‍ഫാ കണം ഉത്സര്‍ജിയ്ക്കപ്പെടുന്നു. എങ്കില്‍ പുതുതായി ഉണ്ടാകുന്ന ന്യൂക്ലിയസ്സ് ഏതായിരിക്കും?
2.  84 Po210 ----> 82 Pb206
ഈ മാറ്റം നടക്കുമ്പോള്‍ ഉത്സര്‍ജിക്കുന്ന റേഡിയേഷന്‍ ഏതാണ് ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക ?
3.  83 Bi214 നിന്ന് ഒരു ബീറ്റാകണം പുറത്തുപോയതിനുശേഷം ഉണ്ടാകുന്ന ന്യൂക്ലിയസ്സില്‍ എത്ര പ്രോട്ടോണും എത്ര ന്യൂട്രോണും ഉണ്ടായിരിക്കും ?
4.  83 Bi214 നിന്ന് ഒരു ബീറ്റാകണം പുറത്തുപോയതിനുശേഷം ഉണ്ടാകുന്ന ന്യൂക്ലിയസ്സില്‍ എത്ര പ്രോട്ടോണും എത്ര ന്യൂട്രോണും ഉണ്ടായിരിക്കും ?

WORKSHEET : 6 (13)


1.   2 , 35 , 135 , 235 എന്നീ മാസ് നമ്പറുള്ള മൂലകങ്ങളില്‍ ന്യൂക്ലിയര്‍ ഫിഷനുയോജിച്ചതും ന്യൂക്ലിയര്‍ ഫ്യൂഷനുയോജിച്ചതുമായ ഇന്ധനങ്ങള്‍ തെരഞ്ഞെടുക്കുക ?
2.ഒരു ഹീലിയം ന്യൂക്ലിയസ്സിലെ ന്യൂക്ലിയോണുകളുകളുടെ ആകെ മാസ് 4.0318 u ഉം , ഹീലിയം ന്യൂക്ലിയസ്സിന്റെ ആകെ മാസ് 4.001505 u ഉം ആണ് . നഷ്ടപ്പെട്ടമാസിന് എന്തു സംഭവിച്ചു?
3.ഒരു ന്യൂക്ലിയര്‍ ഫിഷന്‍ പ്രവര്‍ത്തനം ചുവടെകൊടുത്തിരിക്കുന്നു. ഈ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക
  0n1 + 92U 235 ----> 56Ba 141 +36Kr 92+ 30n1 + ഊര്‍ജ്ജം
a) ബേറിയത്തിന്റെ ആറ്റോമിക നമ്പര്‍ എത്ര ?
b) യുറേനിയത്തിലെ ഇലക് ട്രോണ്‍ , പ്രോട്ടോണ്‍ , ന്യൂട്രോണ്‍ എന്നിവയുടെ എണ്ണം കണക്കാക്കുക ?
c) ഈ പ്രവര്‍ത്തനം ഏത് ഉപകരണത്തിലാണ് നടക്കുന്നത് ?
4. താഴെ പറയുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക
  91Pa234---->92U 234+ -1 (Beta) 0+ gamma rays
92 U 238 ----> 90Th 234 + alpha +gamma rays
a) ഒരു ജോഡി ഐസോടോപ്പുകളും ഒരു ജോഡി ഐസോബാറുകളും കണ്ടെത്തുക ?
b) ഒരു ബീറ്റാ കണം ഉത്സര്‍ജ്ജിച്ചപ്പോള്‍ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണത്തിലുണ്ടായ മാറ്റമെന്ത് ?
c) ഒരു ബീറ്റാ കണം ഉത്സര്‍ജ്ജിച്ചപ്പോള്‍ മൂലകത്തിന്റെ ആറ്റോമിക നമ്പര്‍ ഒന്നു വര്‍ദ്ധിച്ചതെന്തുകൊണ്ട് ?

No comments:

Get Blogger Falling Objects