Thursday, November 01, 2007

38. Std : X ഫിസിക്സ് NUCLEAR PHYSICS അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‍ഷീറ്റ് - 6

WORKSHEET 6 (6)


‘ പത്താംക്ലാസ് ബി ‘ യില്‍ ‘ ന്യൂക്ലിയര്‍ ഊര്‍ജ്ജം ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു അശ്വതി .അപ്പോള്‍ താഴെപറയുന്ന ചോദ്യങ്ങള്‍ ചില കുട്ടികള്‍ ചോദിച്ചു. നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താമോ ?
1.വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ബൈക്കുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടല്ലോ. അതുപോലെ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്തിയ ബൈക്കുകള്‍ വിപണിയില്‍ ഇറങ്ങാത്തത് എന്തുകൊണ്ടാണ് ?
2.അണുകേന്ദ്രബലം ഹ്രസ്വദൂരബലമാണ് എന്ന് പുസ്തകത്തിലുണ്ടല്ലോ? എന്താണ് ‘ ഹ്രസ്വദൂരബലം ‘ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?
3.ബൈന്‍ഡിംഗ് എനര്‍ജി ഇല്ലെങ്കില്‍ ന്യൂക്ലിയര്‍ ‘ഫിഷന്‍ - ഫ്യൂഷന്‍ ‘പ്രവര്‍ത്തനങ്ങളുടെ ഗതിയെന്ത് ?
4.ദ്രവ്യം ഊര്‍ജ്ജമായി മാറുന്നതിനെ സാധൂകരിക്കുന്നതിനുവേണ്ടി ‘മാസ് ഡിഫക്ട് ‘ ന്യൂക്ലിയര്‍ ഊര്‍ജ്ജമായി മാറുന്നതിനെ ഉദാഹരണമായി എടുക്കാമോ ? എന്തുകൊണ്ട് ?
5.മുകളില്‍ പറഞ്ഞ രീതിയില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുമ്പോള്‍ ഊര്‍ജ്ജത്തിന്റെ അളവ് കണക്കാക്കാന്‍ കഴിയുമോ ? അതെങ്ങനെ ?
6.a.m.u എന്തെന്നു വ്യക്തമാക്കാമോ? ഇത് സാധാരണ സൂചിപ്പിക്കുന്നതെങ്ങനെ ?





WORKSHEET 6 (7)


‘ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്ത് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിച്ച് പ്രശ്നപരിഹാരം നടത്താമോ ? ‘ എന്ന വിഷയത്തെക്കുറിച്ച് നിങ്ങളുടെ ക്ലാസ് മുറിയില്‍ ഒരു സംവാദം നടന്നുവെന്ന് വിചാരിക്കുക . അപ്പോള്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുമല്ലോ. പ്രസ്തുത പ്രതികരണങ്ങളെ ‘ അനുകൂലം ‘ , ‘പ്രതികൂലം ‘ എന്നീ വ്യത്യസ്ത ഹെഡ്ഡിംഗിനു കീഴില്‍ ലിസ്റ്റ് ചെയ്യാമോ ?

No comments:

Get Blogger Falling Objects