WORKSHEET 6 (4)
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?
1.ഒരു റിയാക്ടറില്‍ ന്യൂട്രോണ്‍ വേഗത കുറയ്ക്കുവാനുപയോഗിക്കുന്ന പദാര്‍ത്ഥമാണ് മോര്‍ഡന്റുകള്‍
2.ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനോടൊപ്പം പെട്രോളിയം ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍
3.ഗ്രാഫൈറ്റ് ,ഘനജലം എന്നിവ ഉപയോഗിച്ചാണ് നിയന്ത്രണ ദണ്ഡുകള്‍ നിര്‍മ്മിക്കുന്നത്
5.അര്‍ദ്ധായുസ്സ് കൂടുതലുള്ള വസ്തുവിന്റെ ശോഷണ നിരക്കും സ്ഥിരതയും കൂടുതലായിരിക്കും
6.പ്രോട്ടോണും പ്രോട്ടോണും തമ്മിലുള്ള അണുകേന്ദ്രബലത്തിന്റെ ഇരട്ടിയാണ് ന്യൂട്രോണും ന്യൂട്രോണും തമ്മിലുള്ള അണുകേന്ദ്രബലം
7.നിയന്ത്രിത ഫിഷന്‍മൂലം സ്വതന്ത്രമാകുന്ന ആണവോര്‍ജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആറ്റംബോംബ്
8.ഫിഷന്‍ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലാണ് നടക്കുന്നത്
9.ന്യൂക്ലിയര്‍ റിയാക്ടറില്‍ ഫിഷനുവേണ്ടി വേഗതകൂടിയ ന്യൂട്രോണുകള്‍ ഉപയോഗിക്കുന്നു
10.ഒരു റിയാക്ടറിലെ ന്യൂട്രോണുകളുടേ എണ്ണം നിയന്ത്രിക്കുന്നതിനാണ് മോഡറേറ്റര്‍ ഉപയോഗിക്കുന്നത്
WORKSHEET 6 (5)
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?
1.ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാധാരണ ഊഷ്മാവില്‍ നടക്കുന്നു
2.സൂര്യനില്‍ ഫിഷന്‍ മുഖേനെയും നക്ഷത്രങ്ങളില്‍ ഫ്യൂഷന്‍ മുഖേനെയുമാണ് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് .
3.തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുള്ള റിയാക്ടറിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ അവിടെ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ മുഖേനെയാണ്.
4.ഇന്ത്യയിലെ ആണവ ഗവേഷണത്തിന്റെ ഫലമായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു.
5.മാസ് കൂടിയ ന്യൂക്ലിയസ്സുകളെ സംയോജിപ്പിച്ചാണ് ഫിഷന്‍ പ്രവര്‍ത്തനം നടത്തുന്നത് .
6.ന്യൂക്ലിയര്‍ ഫ്യൂഷനെ അപേക്ഷിച്ച് ഫിഷന്‍ മൂലമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ഉപയോഗിയ്ക്കപ്പെടാന്‍ കാരണം ഫിഷനുവേണ്ട ഇന്ധനങ്ങള്‍ ഭൂമിയില്‍ സുലഭമാണ് എന്നതിനാലാണ് .
7.റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഏണസ്റ്റ് റഥര്‍ഫോര്‍ഡ്.
No comments:
Post a Comment