കീ ബോര്‍ഡ് പരിചയപ്പെടാം
1.ബാക്ക് സ്പേസ് : കഴ്‌സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പേസോ മായ്ക്കാന്‍
2.ഹോം കീ : കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ ആദ്യഭാഗത്ത് എത്തിയ്ക്കാന്‍
3.എന്‍ഡ് കീ: കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ അവസാന ഭാഗത്ത് എത്തിയ്ക്കാന്‍
4.പേജ് അപ് : മുന്‍പേജിലേയ്ക്ക് പോകാന്‍
5.പേജ് ഡൌണ്‍ : അടുത്ത പേജിലേയ്ക്ക് പോകാന്‍
6.എന്റര്‍ കീ : പുതിയ ഖണ്ഡിക ( വരി ) തുടങ്ങാന്‍
7.ഡിലിറ്റ് കീ : കഴ്‌സറിന്റെ വലതുഭാഗത്തെ അക്ഷരമോ സ്പേസോ , സെലക്ട് ചെയ്ത ഭാഗമോ നീക്കം ചെയ്യാന്‍
8.ഷിഫ്റ്റ് : കീകളിലെ രണ്ടു ചിഹ്നങ്ങളില്‍ മുകളിലത്തെ ചിഹ്നം കിട്ടാനും താല്‍കാലികമായി ക്യാപ്പിറ്റല്‍ ലെറ്ററോ സ്മോള്‍ ലെറ്ററോ ആക്കാനും
9.സ്പേസ് ബാര്‍: വാക്കുകള്‍ക്ക് അകലം നല്‍കാന്‍
10.ക്യാപ്‌സ് ലോക്ക് : ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ കിട്ടാന്‍
11.ടാബ് : നിശ്ചിത അകലം ക്രമീകരിയ്ക്കാന്‍
വേഡ് പ്രോസസിംഗ്
1. ടൈറ്റില്‍ ബാര്‍ : നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫയലിന്റേയും പ്രോഗ്രാമിന്റേയും പേരാണ് ഇതില്‍ കാണുവാന്‍ കഴിയുക .കൂടാതെ മിനിമൈസ് , മാക് സിമൈസ് / റീസ്റ്റോര്‍ , ക്ലോസ് എന്നീ ബട്ടണുകളും വലതുഭാഗത്ത് കാണാം.
2.മാക് സിമൈസ് / റീസ്റ്റോര്‍ ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് സ്ക്രീനില്‍ കാണണമെങ്കില്‍ ഓരോന്നിന്റേയും വലുപ്പം കുറയ്ക്കണം . അതിന് റീസ്റ്റാര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി . റീസ്റ്റോര്‍ ചെയ്ത വിന്‍ഡോ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് വലിച്ചുമാറ്റുന്നതിന് അതിന്റെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതി. ഇപ്രകാരം റീസ്റ്റോര്‍ ചെയ്യപ്പേട്ട വിന്‍ഡോയുടെ ടൈറ്റില്‍ ബാറില്‍ മാക് സിമൈസ് ബട്ടണ്‍ പ്രത്യക്ഷപ്പെടും .അതില്‍ ക്ലിക്ക് ചെയ്താല്‍ വിന്‍ഡോ പഴയരൂപത്തില്‍ സ്ക്രീനില്‍ നിറഞ്ഞുകാണാം . ഒന്നിലധികം വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്ത് റീസ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വലുപ്പം കുറച്ച് ഡ്രാഗ് ചെയ്ത് ഇഷ്ടമുള്‍ലിടത്ത് വെയ്ക്കാവുന്നതാണ് .
3.മിനിമൈസ് ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് ഉപയോഗിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ വിന്‍ഡോകള്‍ ക്ലോസ് ചെയ്യാതെ ചെറുതാക്കി സ്ക്രീനിന്റെ താഴെ കാണുന്ന ടാസ്ക് ബാറില്‍ ഐക്കണ്‍ രൂപത്തിലാക്കിയ വിന്‍ഡോയായി സൂക്ഷിയ്ക്കാം . ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അത് വലുതാക്കുകയും ചെയ്യാം. ചെറുതാക്കാന്‍ മിനിമൈസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക . വലുതാക്കാന്‍ ടാസ്ക് ബാറിലെ മിനിമൈസ് ചെയ്ത വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക .
4.മെനുബാര്‍ : ഫയല്‍ , എഡിറ്റ് , ഫോര്‍മാറ്റ് , ടൂള്‍സ് എന്നിവ അതില്‍ ഉണ്ട് .
5.ടൂള്‍ ബാര്‍ : ബോള്‍ഡ് , ഇറ്റാലിക് , അണ്ടര്‍ലൈന്‍ രീതികളില്‍ അക്ഷരങ്ങളെ ശ്രദ്ധേയമാക്കാനുള്ള ടൂളുകളും എഡിറ്റ് മെനുവിലെ പ്രവര്‍ത്തനങ്ങളായ കട്ട് , കോപ്പി , പേസ്റ്റ് , അണ്‍ഡു തുടങ്ങിയവയ്ക്കുള്ള ടൂളുകളും മറ്റു പലവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടൂളുകളും ഇതില്‍ ഉണ്ട് .
6.വേഡ് ജാലകത്തിലെ ഭാഗങ്ങള്‍ : (1) ടെറ്റില്‍ ബാര്‍ (2) മെനുബാര്‍ (3,4) ടൂള്‍ ബാര്‍ (5) റൂളര്‍ (6) ഡ്രോയിംഗ് ടൂള്‍ ബാര്‍ (7) സ്റ്റാറ്റസ് ബാര്‍ (8) ടാസ്ക് ബാര്‍ (9) ഹൊറിസോണ്ടല്‍ സ്ക്രോള്‍ ബാര്‍ (10) വെര്‍ട്ടിയ്ക്കല്‍ സ്ക്രോള്‍ ബാര്‍
7. അണ്‍ഡു / റീഡു : ചില സന്ദര്‍ഭങ്ങളില്‍ ഫയലില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ആവശ്യമില്ലാതെ വരികയും തൊട്ടുമുമ്പുണ്ടായിരുന്നത് മതിയെന്നും തോന്നുകയും ചെയ്യാം . അത്തരം സന്ദര്‍ഭങ്ങളില്‍ എഡിറ്റ് മെനുവിലെ അണ്‍ഡു ക്ലിക്ക് ചെയ്തോ ടൂള്‍ബാറിലെ അണ്‍ഡു ഐക്കണില്‍ ക്ലിക്ക് ചെയ്തോ തൊട്ടുമുമ്പത്തെ അവസ്ഥ തിരികെ കൊണ്ടുവരാം .ഇങ്ങനെ പലതവണ പിറകോട്ടുപോകാം . അവിടെ നിന്നും മുന്നോട്ടു പോകണമെങ്കില്‍ റീഡു ക്ലിക്ക് ചെയ്താല്‍ മതി .
8.സെല്‍ : സ്‌പ്രെഡ് ഷീറ്റിലെ ഒരു കളം (കള്ളി )
9.സെല്‍ അഡ്രസ്സ് : സെല്ലിനെ അറിയുവാന്‍ ഉപയോഗിക്കുന്ന സൂചകം
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
No comments:
Post a Comment