Monday, December 24, 2007

51. നൂതന വൈദ്യുത പവര്‍ പ്ലാന്റ് മാതൃക : തൃത്താല സ്വദേശിയ്ക്ക് പേറ്റ്ന്റ്

ജലവൈദ്യുതിയുടെ പേറ്റന്റ് പത്തിരട്ടി വര്‍ദ്ധിപ്പിയ്ക്കാന്‍ തൃത്താല സ്വദേശി നിര്‍ദ്ദേശിച്ച മാര്‍ഗത്തിന് പേറ്റന്റ് . നാലാല്‍ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കണ്ണനൂര്‍ പുതിയവീട്ടില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ റിവര്‍ ന്യൂറോളജി പവര്‍ സിസ്റ്റമെന്ന സിദ്ധാന്തത്തിനാണ് പേറ്റ്ന്റ് ലഭിച്ചത് . പത്തുമീറ്റര്‍ ഇടവിട്ട് പരമ്പരകളായി യന്ത്രങ്ങള്‍ സ്ഥാപിച്ച് ടര്‍ബയിനിലെത്തുന്ന വെള്ളത്തിന്റെ പതനശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉല്പാദനം കൂട്ടാമെന്ന് ഇബ്രാഹിം അവകാശപ്പെടുന്നു. അഞ്ച് സെന്റീമീറ്റര്‍ പൈപ്പ് ഉപയോഗിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനമെന്നതിനാല്‍ പരിസ്ഥിതികക്കു ദോഷമില്ലെന്ന് അമ്പതുകാരനായ ഇബ്രാഹിം അവകാശപ്പെടുന്നു.
കണ്ടുപിടുത്തം അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസില്‍നിന്ന് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് .
കണ്ണന്നൂരിലെ പുഴയോരത്തുള്ള വീട്ടില്‍ 1982 മുതല്‍ ചിന്തകളിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ഇബ്രാഹിം കോസ്മിക് റിസീവര്‍ എന്നാണ്‍ സ്വയം അവകാശപ്പെടുന്നത് . കുന്നുകളില്‍ പരീക്ഷിയ്ക്കാവുന്ന ഹില്‍ടോപ്പ് ഹിത്ഷൂ ഹൈഡല്‍ ഓട്ടോ റിവോള്‍വിംഗ് മെക്കാനിയ്ക്കല്‍ പവര്‍ പ്ലാന്റ് , സാധാരണ ഭൂമിയില്‍ ചെയ്യാവുന്ന എയ്‌റോ വെല്‍ത്ത് ഹൈഡല്‍ ഓട്ടോ വെല്‍ത്ത് റിവോള്‍വിംഗ് പവര്‍ പ്ലാന്റ് എന്നിവ ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന വൈദ്യുത പദ്ധതികളുടെ ചില മാതൃകകളാണ്.വെള്ളത്തിന്റെ പുനുരുപയോഗമാണ് ഇതില്‍ പ്രധാനം

4 comments:

Unknown said...

പ്രിയ സുനില്‍,
നന്ദി.
കൂടുതല്‍ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചാല്‍
നന്നായിരുന്നു.

ബാബുരാജ് said...

പേറ്റന്റ്‌ കിട്ടിയത്‌ ശരിതന്നെ, പക്ഷെ എല്ലാം കൂടി കേട്ടപ്പോള്‍ എന്തോ എവിടെയൊ ഒരു പിശകു പോലെ.

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

ത്രിശങ്കു / Thrisanku said...

കൂടുതല്‍ വിശദാംശങ്ങള്‍ / ലിങ്ക് കിട്ടിയിരുന്നെങ്കില്‍....

പത്തനംതിട്ടയിലെ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി ഇതുപോലൊരു ‘കണ്ടുപിടിത്തം’ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു!

Get Blogger Falling Objects