Friday, January 18, 2008

55. Std: X ഐ.ടി. പ്രായോഗിക പരീക്ഷ മാതൃകാ ചോദ്യങ്ങള്‍ - 1

1.ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്തു നല്‍കിയാല്‍ അതിലെ അക്ഷരങ്ങളുടെയും സ്‌പെയ്‌സിന്റേയും എണ്ണം കണ്ടുപിടിക്കുന്നതിനുള്ള ഒരു ബേസിക് പ്രോഗ്രാം തയ്യാറാക്കുക ?
2.ഒരു പേര് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ പേരിനോടൊപ്പം Happy New Year പ്രദര്‍ശിപ്പിക്കുന്ന ഒരു ബേസിക് പ്രോഗ്രാം തയ്യാറാക്കുക ?
3.ഒരു വെബ് പേജില്‍ welcome എന്ന തലവാചകം നല്‍കുക . തൊട്ടടുത്ത വരിയില്‍ Gods own country എന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
4.നിങ്ങളുടെ സ്കൂളിന്റെ പേര് നീല നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
5.നിങ്ങളുടെ സ്ക്കൂളിന്റെ പേര് പിങ്ക് നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
6.നിങ്ങളുടെ ഗ്രാമപ്പഞ്ചായത്തിന്റെ പേര് (അക്ഷര വലുപ്പം 5 ) പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
7.ഒരു വെബ് പേജില്‍ നിങ്ങളുടെ ഗ്രാമപ്പഞ്ചായത്തിന്റെ പേര് , അക്ഷര വലുപ്പം 7 ആയും പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് അക്ഷര വലുപ്പം അഞ്ച് ആയും പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
8.ഒരു വെബ് പേജില്‍ നിങ്ങളുടെ ജില്ലയുടെ പേര് ( അക്ഷര വലുപ്പം 5) ചുവപ്പു പശ്ചാ‍ത്തല നിറത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വെബ് പേജ് നിര്‍മ്മിക്കുക ?
9.ഒരു വെബ് പേജില്‍ welcome എന്ന് പച്ച നിറത്തില്‍ ബോള്‍ഡ് ആയി പ്രദര്‍ശിപ്പിക്കുക ?
10.ഒരു ചെറുനാരങ്ങയുടെ ചിത്രം lemon.jpg എന്ന പേരില്‍ C ഡ്രൈവിലെ SSLC-06 എന്ന ഫോള്‍ഡറിലെ Images എന്ന സബ്ബ് ഫോള്‍ഡറില്‍ സേവ് ചെയ്തിരിക്കുന്നു. മഞ്ഞ നിറത്തില്‍ lemon എന്ന് തലവാചകത്തോടൊപ്പം ഈ ചിത്രം പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
11.നിങ്ങളുടെ സ്കൂളിന്റെ പേര് ,വിദ്യാഭ്യാസ ജില്ല ,റവന്യൂ ജില്ല എന്നിവ ചുവപ്പുനിറത്തില്‍ മഞ്ഞ പശ്ചാത്തലത്തില്‍ ബോള്‍ഡ് ഇറ്റാലിക് ആയി പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
12.ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളുടെ പേര് നീല നിറത്തില്‍ അക്ഷരങ്ങളുടെ വലുപ്പം 4 ആയി മഞ്ഞ നിറത്തില്‍ ബോള്‍ഡ് ഇറ്റാലിക് ആയി പ്രദര്‍ശിപ്പിക്കുവാനുള്ള വെബ് പേജ് നിര്‍മ്മിക്കുക ?
13.നിങ്ങളുടെ സ്കൂള്‍ ഐ.ടി കോര്‍ണറിന്റെ ഉദ്‌ഘാടനത്തിന് വേണ്ടി സ്കൂളിന്റെ പേര് , I T CORNER INAUGURATION എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റര്‍ ജിമ്പില്‍ തയ്യാറാക്കണം .പശ്ചാത്തലം gradient tool ഉപയോഗിച്ച് ചേര്‍ത്തതായിരിയ്ക്കണം . ലോഗോ ഉപയോഗിച്ച് ഉള്ളടക്കം ഭംഗിയാക്കണം
14.സി.വി രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് (BIRTHDAY) സ്കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാറിന് (SEMINAR) വേണ്ടി ജിമ്പില്‍ ഒരു പോസ്റ്റര്‍ തയ്യാറാക്കുക .ഉചിതമായ പശ്ചാത്തല നിറം നല്‍കുക . സി ഡൈവില്‍ sslc-06 എന്ന ഫോള്‍ഡറിനുള്ളിലെ images എന്ന സബ് ഫോള്‍ഡറില്‍നിന്നും സി.വി രാമന്റെ ചിത്രം എടുത്ത് മറ്റൊരു ലയറായി ഉള്‍പ്പെടുത്തണം .ചിത്രത്തിന്റെ അരികുകള്‍ പശ്ചാത്തല നിറവുമായി ലയിപ്പിച്ച് ചേര്‍ക്കണം
15.ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ (HELP FOR EARTH QUAKE RELIEF ) സഹകരിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു പോസ്റ്റര്‍ ജിമ്പില്‍ തയ്യാറാക്കുക .ഭൂകമ്പത്തിന്റെ ഭീകരത തുറന്നുകാണിക്കുന്ന ഒരു ചിത്രം സി .ഡൈവില്‍ SSLC -06 എന്ന ഫോള്‍ഡറിനുള്ളിലെ images എന്ന സബ് ഫോള്‍ഡറില്‍നിന്നും ഉള്‍പ്പെടുത്തണം
16.സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്‌ഘാടനത്തിന്റെ (INAGURATION OF SOCIAL SCIENCE CLUB) ഒരു പോസ്റ്റര്‍ തയ്യാറാക്കുക .പോസ്റ്ററില്‍ ഭംഗിയുള്ള തലവാചകം ഉണ്ടായിരിയ്ക്കണം .ഒന്നിലധികം ലെയറുകള്‍ ഉണ്ടായിരിയ്ക്കണം .അനുയോജ്യമായ പശ്ചാത്തല നിറം ഉള്‍പ്പെടുത്തണം.

ഉത്തര സൂചന

1.    10 CLS
      20 INPUT " TYPE A WORD";A$
     30 L=LEN (A$)
     40 PRINT L
     50 END
2.  10 CLS
    20 INPUT " ENTER A NAME ";A$
    30 CLS
    40 PRINT A$;",WISH YOU HAPPY NEW YEAR"
    50 END
3.<html> <h1> Welcome </h1> <h2> God`s own country </h2> </html>
4.<html> <h1> <font color=blue> KNMVHSS VATANAPPALLY </font> </h1> </html>
5.<html> <h1> <font color=pink> KNMVHSS VATANAPPALLY </font> </h1> </html>
6.<html> <h1> <font size=5> VATANAPPALLY GRAMA PANCHAYATH </font> </h1> <html>
7.<html> <h1> <font size=7> VATANAPPALLY GRAMA PANCHAYATH </font><br/> <font size=5> PRESIDENT:- SRI RAVINDRAN MASTER </font> </h1> </html>
8.<html> <body bgcolor=red> <h1> <font size=5> THRISSUR </font> </h1> </html>
9.<html> <h1><b><font color=green> WELCOME </font></b><h1></html>
10 <html><h1><font color=yellow> lemon <br/> </font> <img src="C:\SSLC-06\images\lemon.jpg> </h1></html>
11.<html>.<body bgcolor=red>.<h1> <b><i>KNMVHSS VATANAPPALLY <br/> EDUCATIONAL DISTRICT:- CHAVAKKAD <br/>
THRISSUR DISTRICT </b></i></font></h1></html>
12.<html><body bgcolor=yellow><h1><font color=blue size=4> <b><i>KERALA<br/>TAMIL NADU <br/> KARNADAKA </b></i></font></h1></html>

1 comment:

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Impressora e Multifuncional, I hope you enjoy. The address is http://impressora-multifuncional.blogspot.com. A hug.

Get Blogger Falling Objects