Tuesday, April 22, 2008

57. വിയര്‍ക്കുമ്പോള്‍ ചൂടുവെള്ളം കുടിക്കുന്നതാണോ തണുത്ത വെള്ളം കുടിക്കുന്നതാണോ ശരീരത്തിനു നല്ലത് ?

ഒരു ദിവസം എക്‌ട്രാ  വര്‍ക്കിനായി (അദ്ധ്യാപകന്‍ വന്നില്ലെങ്കില്‍ പകരത്തിനു പോകുന്നത് ) ഒമ്പതു ബി യില്‍ ചെന്നപ്പോള്‍ ഒരു കുട്ടി ചോദിച്ച ചോദ്യമാണ് മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത് .
 ക്ലാസ്സില്‍ ഒന്നും എടുക്കുന്നില്ലെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിക്കുക പതിവാണ് .
ക്ലാസ്സിലെ അത്ര മിടുക്കനല്ലാത്ത വിദ്യാര്‍ത്ഥിയാണ് ഈ ചോദ്യകര്‍ത്താവ് എന്നത് ഇവിടെ ശ്രദ്ധേയം !
 നല്ല രസമുള്ള ചോദ്യം അല്ലേ ഞാനാണെങ്കില്‍ , ഇത് ഒരു ചര്‍ച്ചക്കുള്ള വകുപ്പാക്കി അവസാനം ലെ-ഷാറ്റ്‌ലിയര്‍ തത്ത്വത്തെ കൊണ്ടുവന്ന് ഒത്തുതീര്‍പ്പാക്കി പിള്ളെര്‍ക്കും സന്തോഷം എനിക്കും സന്തോഷം അപ്പോഴെക്കും മണിയടിച്ചു

4 comments:

നിരക്ഷരൻ said...

‘ഉഷ്ണം ഉഷ്ണേന ശാന്തി‘ എന്നാണ് കേട്ടുട്ടുള്ളത്.

ശാസ്ത്രീയമായും ശരിയാണെന്നാണ് തോന്നിയിട്ടുള്ളത്.
എതിരഭിപ്രായം ഉണ്ടെങ്കില്‍ ചര്‍ച്ചയാവാം.

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

റീവ് said...

ഉഷ്ണം ഉഷ്ണേന ശാന്തി ആണോ അതോ ഉഷ്ണം ഉഷ്നെ ന: ശാന്തി ആണോ? :)

റീവ് said...

ഉഷ്ണം ഉഷ്ണേന ശാന്തി ആണോ അതോ ഉഷ്ണം ഉഷ്നെ ന: ശാന്തി ആണോ? :)

പൈങ്ങോടന്‍ said...

ഉഷ്ണം ഉഷ്‌ണേ ന: ശാന്തി എന്നല്ലേ ശരി മാഷെ?

Get Blogger Falling Objects