Saturday, April 26, 2008

60. മരുന്ന് കഴിച്ചതുകോണ്ടാണോ രോഗം മാറുന്നത് ?

കയ്‌പ്പക്ക ഭക്ഷ്യവസ്തുവാണോ എന്ന ചോദ്യത്തിന് കമന്റിട്ട ശ്രീ താരാപഥത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത്
നമസ്കാരം ശ്രീ താരാപഥം ,
കമന്റിട്ടതിനും ആശയ സ്മ്പുഷ്ടമായ അഭിപ്രായം പറഞ്ഞതിനും നന്ദി രേഖപ്പെടുത്തുന്നു
ഈ പോസ്റ്റിനെ ലേബല്‍ ‘ആക്ഷേപഹാസ്യമാനെന്ന ലേബല്‍ ‘ ശ്രദ്ധിച്ചുവെന്നു വിചാരിക്കട്ടെ.
അതുകൊണ്ടുതന്നെ , ഞാന്‍ കയ്‌പ്പക്ക ഉപയോഗിച്ച് ഉണ്ടാക്കിയ കറിയൊ , അല്ലെങ്കില്‍ മാമ്പഴ പുളിശ്ശേരിയൊ കഴിക്കാത്തവനാണെന്ന ധാ‍രണ ഒഴിവാക്കണമെന്നപേക്ഷ .
ഞാന്‍ ഇടുന്ന പോസ്റ്റിലൂടെ ഉന്നയിക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമല്ല തികച്ചും വിഷയാധിഷ്ഠിതമാണ് എന്നു പറഞ്ഞു കോള്ളട്ടെ .
ഇനി കാര്യത്തിലേക്കു കടക്കാം .
താങ്കള്‍ ഉന്നയിച്ച കമന്റിലൂടെ കാര്യങ്ങള്‍ ശരിയാണ്.
രുചിയാണോ ഗുണമാണോ മനുഷ്യന്റെ ഭക്ഷ്യവസ്തുവിനെ തീരുമാനിക്കുന്നത് എന്നത് .
പക്ഷെ , മനുഷ്യന്റെ ആദ്യ കാലഘട്ടം - അതായത് തീ കണ്ടുപിടിക്കുന്നതിനു മുമ്പ് - രുചിയാണ് അല്ലെങ്കില്‍ രുചിയും മണവും ആണ് മനുഷ്യന്റെ ഭക്ഷ്യവസ്തുവിനെ തീരുമാനിച്ചിരുന്നത് .
രുചിയും മണവും നല്‍കുന്ന അവസ്ഥ തിരിച്ചറിയാന്‍ അവന്റെ ജന്മ വാസന അവനെ സഹായിച്ചിരുന്നു എന്നുവേണം കരുതാന്‍
( പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ഡെസ് മണ്ട് മോറിസിന്റെ ബുക്കുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.
Naked Ape ആണെന്നു തോന്നുന്നു ആ പുസ്തകം . )
പിന്നീട് അറിവിന്റെ ( ശാസ്ത്രത്തിനെ ) വികാസത്തില്‍ ഭക്ഷണത്തിന്റെ ഗുണം എന്ന ‘വസ്തുത (Concept ) രൂപമെടുക്കാന്‍ തുടങ്ങി.
പിന്നീടത് രുചിയും ഗുണവും എന്നതിലേക്കു നീങ്ങി
ചില പ്രത്യേക സാഹചര്യത്തില്‍ അത് - രുചിയേക്കാള്‍ ഗുണത്തിന് പ്രാധാ‍ന്യം നല്‍കി.

അത്തരമൊരു സാഹചര്യമാണ് രോഗാവസ്ഥ എന്നുവേണം കരുതാന്‍ .
പ്രസ്തുത അവസ്ഥയില്‍ ഗുണമാണ് മുന്നിട്ടുനില്‍ക്കുക എന്നറിയാമല്ലോ
ഇനി നമുക്ക് മരുന്നിനെക്കുറിച്ച് ചിന്തിച്ചുനോക്കാം
മരുന്നാണോ ശരീരമാണോ പ്രവര്‍ത്തിക്കുന്നത് ?
മരുന്നു കഴിച്ചാല്‍ രോഗം മാറും .
അപ്പോള്‍ മരുന്നല്ലേ ശരീരത്തില്‍ പ്രവര്‍ത്തിച്ചത് .
ന്യായമായ കാര്യകാരണ ബന്ധം .
തെറ്റു പറയാന്‍ ഒക്കത്തില്ല .
ഇനി ഞാനൊന്നു ചോദിക്കട്ടെ ,
ഭൂമി സൂര്യനെ ചുറ്റുകയാണോ , സൂര്യന്‍ ഭൂമിയെ ചുറ്റുകയാണോ ?
ഉത്തരം വ്യക്തം
ഭൂമി സൂര്യനെ ചുറ്റുകയാണ്
എന്തുകൊണ്ട്
അതിനു തക്കതായ കാര്യ കാരണ ബന്ധം കണ്ടുപിടിക്കാനും അംഗീകരിക്കാനും നമുക്കു കഴിഞ്ഞു.
അത്ര തന്നെ
( ഗലീലിയോയുടെ വേദനകള്‍ ഇവിടെ സ്മരണീയം )
ഇനി നമുക്ക് ന്യൂട്ടനെക്കുറിച്ച് ചിന്തിക്കാം
ആപ്പിള്‍ താഴേക്ക് വിഴാന്‍ കാരണമെന്ത് ?
ഭൂമി ആകര്‍ഷിക്കുന്നതുകൊണ്ട് .
അതുമാത്രമാണോ ?
ആപ്പിളിന് ഭൂമിയേക്കാള്‍ മാസ് കൂടിയിരുന്നെങ്കിലോ ?
അതല്ല ആപ്പിള്‍ ഭൂമിയില്‍നിന്ന് വളരേ അകലത്തില്‍ സ്ഥിതിചെയ്തിരുന്നുവെങ്കിലോ
അതുമല്ല ഭൂമിയേക്കാള്‍ മാസ് കൂടുതലുള്ള വസ്തു ആപ്പിളിന്റെ അടുത്ത് സ്ഥിതിചെയ്തിരുന്നുവെങ്കിലോ
അതുമല്ല ആപ്പിളിന്റെ സാന്ദ്രത വായുവിനെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലോ - ഉദാഹരണത്തിന് ഹൈഡ്രജനെപ്പോലെ
ഉത്തരം വ്യത്യസ്ഥമായേനെ എന്നല്ലാതെ എന്തു പറയാന്‍

ഈ ലോജിക്കേ മരുന്നിന്റെ കാര്യത്തില്‍ എടുക്കേണ്ടതുള്ളൂ
ഈ ലോജിക്ക് നമുക്ക് എങ്ങനെ ശരീരത്തിന്റെ കാര്യത്തില്‍ നടപ്പില്‍ വരുത്താം .
ഒന്നാലോചിച്ചു നോക്കൂ
കണ്ണില്‍ ചെറിയ പൊടി പോയാല്‍ വെള്ളം വരും .
ആരാണ് വെള്ളം ഉല്പാദിപ്പിച്ചത് ?
പൊടിയാണോ , അതോ കണ്ണാണോ ?
( വാദിക്കാനായി വേണമെങ്കില്‍ പൊടിയാണെന്നു പറയാം .
അങ്ങനെയുമുണ്ടല്ലോ തര്‍ക്കശാസ്ത്രത്തിലെ വിധികള്‍
ഒരു കൊലപാതകം നടന്നു എന്ന് കരുതുക
ആരാണ് ആളെ കൊന്നത് ?
തോക്കിലെ ഉണ്ട .
അതൊ തോക്കാണൊ ?
അതോ തോക്ക് ഉപയോഗിച്ച ആളാണോ ?
അതോ തോക്ക് ഉപയോഗിച്ച വ്യക്തിയെ പറഞ്ഞയച്ച ആളാണൊ ?
തോക്ക് കണ്ടു പിടിച്ചതു കൊണ്ടല്ലേ തോക്ക് ഉപയോഗിച്ചത് ?
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ തോക്കു കണ്ടുപിടിച്ച ആളല്ലേ കുറ്റക്കാരന്‍ ?
അതുപോലെ മദ്യപിച്ചതുമൂലം ഉണ്ടായ വാക്കു തര്‍ക്കത്തില്‍ കൊല നടന്നു
ആരാണ് കുറ്റക്കാരന്‍ ?

വ്യക്തിയാണൊ ?
അതോ മദ്യമൊ? )
വീണ്ടും വിഷയത്തിലേക്കു തിരിച്ചുവരാം
കണ്ണാണ് എന്ന് തീരുമാനിക്കയാണെങ്കില്‍
ഒ കെ
അപ്പോള്‍ വേറിട്ട ഒരു ചിന്താ രീതി ഉടലെടുത്തു
അപ്പോള്‍ മരുന്ന് ശരീരത്തി അഥവാ അവയവങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു എന്നകാര്യത്തില്‍ തര്‍ക്ക മില്ല
ഈ പ്രതികരണമാണ് മരുന്നിന്റെ പ്രവര്‍ത്തനമായി നാം വിലയിരുത്തുന്നത്
ശരീരത്തിന് സ്വയം അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാനുള്ള കഴിവുണ്ട്
അത് സ്വയം റിപ്പയര്‍ ചെയ്യും . അതിന് സെല്‍ഫ് ഹീലിംഗ് പവര്‍ ഉണ്ട്
ഇനി വേറൊരു ചോദ്യം
കയ്യ് ഒടിഞ്ഞാല്‍ ........
മരുന്നാണോ ശരീരമാണോ അസ്ഥിയെ യോജിപ്പിക്കാന്‍ ശ്രമിച്ചത്
ഇതിനും ഉത്തരം കണ്ടെത്തിനോക്കൂ
ഇനി മരുന്നു കഴിക്കുംപ്പോല്‍ ചില ശാരീരിക പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കും
എന്‍സെമുകളുടെ അമിത സ്രവം ഉണ്ടാകും
ഇത്തരം കാ‍ര്യങ്ങളോക്കെ മെഡിസിന്‍ പഠിച്ചവര്‍ പറയും
പക്ഷെ , മരുന്ന് ശരീരപ്രശ്നത്തില്‍ മുകളില്‍ പറഞ്ഞ ലോജിക് കൊണ്ടുവന്നാല്‍ അവര്‍ അതിന് എതിരായി തിരും
‘എങ്കിലും അമേരിക്കയിലെ ഹെല്‍ത്ത് മിശിഹ ‘ എന്നറിയപ്പെട്ടിരുന്ന ലോകപ്രശസ്തനായ ഡോ; ഹെര്‍ബര്‍ട്ട് എം. ഷെല്‍ട്ടണ്‍ തന്റെ‘ AN INTRODUCTION TO NATURAL HYGIENE ‘എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു
“ ആരോഗ്യമുള്ളവര്‍ക്ക് മരുന്നു നല്‍കിയാല്‍ അത് രോഗമുണ്ടാക്കുന്നു ; രോഗമുള്ളവര്‍ക്ക് അത് നല്‍കിയാല്‍ ആരോഗ്യമുണ്ടാക്കും എന്ന് നമുക്ക് എങ്ങനെ കരുതുവാന്‍ കഴിയും ? രോഗികള്‍ ക്കു നല്‍കിയാലും അത് രോഗമുണ്ടാക്കും എന്ന് മനസ്സിലാക്കാന്‍ എന്താണ് വിഷമം .“
ആന്റി ബയൊട്ടിക്കിനെകുറിച്ച് ഇംഗ്ലണ്ടിലെ ലാന്‍സെറ്റ് മാസികയില്‍ വന്ന ലേഖനം ഒരിക്കല്‍ ഒച്ചപ്പാടുണ്ടാക്കിയ സംഭവം ഞാന്‍ ഓര്‍ക്കുന്നു.
അത് ശരീരത്തിനാവശ്യമായ ജീവാണുക്കളേയും നശിപ്പിക്കുന്നു എന്നതായിരുന്നു അത്
വാല്‍ക്കഷണം
ഇത്തരത്തില്‍ എഴുതി എന്നു വിചാരിച്ച് ആരും മരുന്നിനെക്കുറിച്ച് എതിരായി ചിന്തിക്കരുതെന്നപേക്ഷ .
അതിലുള്ള വിശ്വാ‍സവും കുറക്കരുതെന്നപേക്ഷ .
ഇങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ട് എന്നു പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു
ആരെയും വ്യക്തിപരമായൊ , അരുടെയെങ്കിലും വിശ്വാസത്തേയൊ ഹനിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിയത് എന്ന് ഒരിക്കല്‍ കൂടി സൂചിപ്പിക്കുന്നു
നിലവിലുള്ള വിശ്വാസങ്ങള്‍ തകര്‍ക്കാനല്ല ഇത്തരത്തില്‍ എഴുതിയത് ഇങ്ങനെയും ചിന്തിക്കാം എന്നു ചൂണ്ടിക്കാട്ടി എന്നു മാത്രം

1 comment:

ബഷീർ said...

1
ഒരേ അസുഖമുള്ള രണ്ട്‌ വ്യക്തികള്‍ക്ക്‌ ഒരേ അളവില്‍ ഒരേ മരുന്ന് കൊടുക്കുന്നുവെങ്കിലും ഒരാള്‍ സുഖപ്പെടുന്നു. അപരനു ശമനം കിട്ടുന്നില്ല.. അപ്പോള്‍ മരുന്നോ ശരീരമോ ഇവിടെ പ്രവര്‍ത്തിച്ചത്‌ ? അതോ മരുന്ന് ഒരു കാരണം മാത്രമാണോ രോഗ ശമനത്തിനു ?

2

സൂര്യന്‍ ചലിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞില്ല..


വേറിട്ട ചിന്തകള്‍ കൊള്ളാം

Get Blogger Falling Objects