Friday, April 25, 2008

59. വെള്ളം കുടിക്കലിലല്ല ; ജീവിത രീതി മാറ്റലാണ് പ്രധാനം!!

വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റില്‍ കമന്റിട്ട ശ്രീ താരോദയത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത് . നമസ്കാരം ശ്രീ താരാപഥം , പോസ്റ്റ് വായിച്ചതിനും കമന്റിട്ടതിനും നന്ദി . കേരളത്തിലെ പ്രകൃതിചികിത്സകരില്‍ പ്രമുഖരായ ശ്രീ വര്‍മ്മ സാര്‍, ശ്രീ ഉല്പലാക്ഷന്‍ സാര്‍ , ശ്രീ ടി.കെ .ശേഖരന്‍ സാര്‍ എന്നിവരുടെ ക്ലാസ്സുകള്‍ കേള്‍ക്കുന്നതിനും പുസ്തകങ്ങള്‍ വായിക്കുന്നതിനും കഴിഞ്ഞീട്ടുണ്ട് . നെടുപുഴയുള്ള ഉല്പലാക്ഷന്‍ സാറിന്റെ പ്രകൃതി ചികിത്സാ ആശുപത്രിയില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് വര്‍മ്മസ്സാറിന്റെ മുണ്ടൂരുള്ള പ്രകൃതി ചികിത്സാ സാനിട്ടോറിയത്തില്‍ നിന്ന് ഭക്ഷണം കഴിക്കുവാനും ക്യാമ്പ് അറ്റന്‍ഡു ചെയ്യുവാനും ക്ലാസുകളില്‍ അറ്റന്‍ഡു ചെയ്യുവാനും കഴിഞ്ഞീട്ടുണ്ട്. കേരളത്തിലെ പ്രകൃതിചികിത്സക്ക് സൈദ്ധാന്തിക അടിത്തറ നല്‍കുന്നതില്‍ ഒരു പ്രധാ‍ന പങ്കു വഹിച്ചിട്ടുള്ള ശേഖരന്‍ സാറുമായി പലവട്ടം ചര്‍ച്ച നടത്തുന്നതിനും സംശയനിവാരണത്തിനും കഴിഞ്ഞിട്ടുണ്ട്. ഇതൊന്നും തന്നെ എന്തെങ്കിലും അസുഖത്തിന്റെ പേരിലല്ല എന്നുകൂടി വ്യക്തമാക്കട്ടെ. ശ്രീ സ്വാമിനാഥന്‍ , ആചാര്യ ലക്ഷണ ശര്‍മ്മ .. തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ജര്‍മ്മന്‍ പ്രകൃതി ചികിത്സകനായ ലൂയി കൂനി , അമേരിക്കന്‍ പ്രകൃതി ചികിത്സകനായ ഹെര്‍ബര്‍ട്ട് .എം .ഷെല്‍ട്ടണ്‍ ...... തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങള്‍ വായിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഈ പോസ്റ്റില്‍ പ്രകൃതി ചികിത്സയെ , അല്ല, പ്രകൃതി ജീവനത്തെ ചേര്‍ത്തത് . എങ്കിലും പോസ്റ്റ് ഉദ്ദേശിച്ചത് അതില്‍ തന്നെ സൂചിപ്പിച്ചീട്ടുള്ള - പുസ്തകത്തിന്റെ - പ്രായോഗിക ജീവിതവുമായുള്ള സമീപനത്തെയാണ് . അത്തരം ചിന്തകള്‍ വായിക്കുന്നവരുടെ മനസ്സില്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ്. ഇത്രയും സൂചിപ്പിച്ചത് സ്വയം പുകഴ്‌ത്തലായി കണക്കാക്കരുതെന്നപേക്ഷ. എഴുതുന്നതീലെ ആധികാരികത വ്യക്തമാക്കുന്നതിനു വേണ്ടി മാത്രമാണെന്നറിയുക . എന്നിരുന്നാലും തെറ്റു പറ്റില്ലെന്ന ഉറപ്പ് പറയുവാനും എനിക്ക് സാധിക്കില്ല. തെറ്റുപറ്റിയാല്‍ അത് അംഗീകരിക്കുവാനും തിരുത്തുവാനുമുള്ള ഹൃദയ വിശാലത എപ്പോഴും കൊണ്ടു നടക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ , താങ്കള്‍ പറഞ്ഞ കാര്യം ശരി തന്നെയാണ് ശ്രീ താരാപഥം പ്രകൃതിചികിത്സകര്‍ പറയുന്നതുപോലെ വെള്ളം കുടിക്കുവാന്‍ മാത്രമല്ല , ജീവിക്കുവാന്‍ തന്നെ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് . കാരണം നാം അത്ര മാത്രം പ്രകൃതിയില്‍ നിന്ന് അകന്നു കഴിഞ്ഞു എന്നു മാത്രം . ശീലങ്ങള്‍ മാറ്റുവാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന കാര്യം നമുക്കറിയാമല്ലോ. പക്ഷെ എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോള്‍ - പ്രകൃതി ചികിത്സകരുടെ അടുത്ത് അഭയം പ്രാപിച്ചാല്‍ - ഒരു നിവൃത്തിയുമില്ല . അവര്‍ പറയുന്നത് അനുസരിക്കുക മാത്രം! പിന്നെ സഹന ശക്തിയുടെ കാര്യത്തില്‍ ........ നിര്‍ബന്ധിപ്പിച്ച് ഒരാള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ മാനസിക പ്രശ്നം ഉണ്ടാകുമെന്നാണ് പറയുന്നതും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതും . മാത്രമല്ല അടിച്ചമര്‍ത്തല്‍ - ഈ സഹന ശക്തി എന്നു പറയുന്നത് - പല ,മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മനശാസ്ത്രവും സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ , നമ്മുടെ തെറ്റാ‍യ ശീലങ്ങളെ ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ മാറ്റാതെ -ക്രമേണ- കുറേശെ- ആയി മാറ്റുക . അതാണ് നല്ലത് . പ്രായോഗിക പ്രകൃതി ചികിത്സകര്‍ അംഗീകരിക്ക പ്പെട്ട തത്വവും. ഒരിക്കല്‍ കൂടി നന്ദി , ശ്രീ താരാപഥം . കമന്റിട്ടതിനും ഇത്തരത്തില്‍ സര്‍ഗ്ഗാല്‍ത്മ ചര്‍ച്ചക്ക് തുടക്കം കുറിച്ചതിനും നന്ദി

1 comment:

താരാപഥം said...

എന്റെ കമന്റ്‌ പൊസറ്റീവായി എടുത്തതില്‍ സന്തോഷം. പ്രകൃതി ചികിത്സാ രീതി പരിചയമില്ലാത്തവര്‍ക്ക്‌ വേണമെങ്കില്‍ തിരിച്ചും തോന്നാം. താങ്കളുടെ ചില വരികളില്‍ അങ്ങനെ തോന്നിയിരുന്നു. അതുകൊണ്ടാണ്‌ ആ സഹനശക്തിയെ പറ്റി സൂചിപ്പിച്ചത്‌. പ്രകൃതിചികിത്സയുമായി അടുത്ത പരിചയം ഉണ്ട്‌. അതൊക്കെ ഇവിടെ പറഞ്ഞാല്‍ ആളുകള്‍ക്ക്‌ ചിരിക്കാനൊരവസരമാവും. ഭൗതികശാസ്ത്രവാദികള്‍ക്ക്‌ ഇതൊക്കെ അസംബന്ധമാണ്‌. ആരെങ്കിലും വെട്ടിയിട്ട വാഴപ്പിണ്ടിയും വാഴക്കന്നും പണ്ട്‌ സൈക്കിളില്‍ വച്ചുകെട്ടി കൊണ്ടുവരുമ്പോല്‍ എന്റെ വീട്ടുകാര്‍ വരെ എന്നെ കളിയാക്കിയിരുന്നു. ഇന്നും ആവശ്യം വരുമ്പോള്‍ വേണ്ടവിധത്തില്‍ പ്രകൃതിചികിത്സാരീതി പ്രയോജനപ്പെടുത്താറുണ്ട്‌.
ഈ പോസ്റ്റിന്‌ എന്റെ അഭിനന്ദനങ്ങള്‍.

Get Blogger Falling Objects