ഈ ഏപ്രിലിലുംനമുക്കു നല്ല മഴ കിട്ടി.
അങ്ങനെയിരിക്കുമ്പോഴാണ് പഴയകാര്യം ഓര്‍മ്മവന്നത്
“ മരവും മഴയുമായി ബന്ധമില്ലെന്നും കടലില്‍ മഴപെയ്യുന്നത് അവിടെ മരമുണ്ടായീട്ടാണോ “ എന്നു ചോദിച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരെഉത്തരം മുട്ടിച്ച സീതിഹാജിയെക്കുറിച്ച് .
കഴിഞ്ഞകൊല്ലം ഞാന്‍ ഇതിനെക്കുറിച്ച് ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.
അതിനു വന്ന കമന്റുകളാണ് ഇവിടെ കാണുന്നത് .
മരം മൂലം ഉണ്ടാക്കുന്ന പ്രാദേശിക ഊഷ്മാവിലുള്ള കുറവ് ഒരു സ്ഥലത്തെ മഴയെ കാര്യമായി ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യമായി ബാധിക്കുന്നത് മറ്റുഘടകങ്ങളാണ് എന്ന വസ്തുത സൂച്ചിപ്പിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തുവാന്‍ തുടങ്ങിയതായിരുന്നു.
അക്കാര്യം പ്രസ്തുത കമന്റിന്റെ തുടക്കത്തില്‍ കാണാം .
പക്ഷെ , എന്തുകൊണ്ടോ പിന്നീടത് ഹാസ്യത്തിലേക്ക് വഴിമാറിപ്പോയി.
( അതില്‍ തെറ്റു പറയാനുമില്ല .
ശ്രീ സീതിഹാജിയെക്കുറിച്ചുള്ള കഥകള്‍ അങ്ങനെയാണല്ലോ പരന്നീട്ടുള്ളത് ; മിക്കവയും സാങ്കില്പികങ്ങള്‍ ആണെങ്കില്‍പോലും!
ചിലതാകട്ടെ നമ്പൂതിരി, സര്‍ദാര്‍ജി ഫലിതങ്ങളേക്കാള്‍ കവച്ചുവെക്കുന്നുണ്ട് എന്നതും വസ്തുതയാണ്.)
ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ ചര്‍ച്ച നടന്നില്ല.
അപ്പോള്‍ പിന്നെ അങ്ങനെ പോകട്ടെ എന്നു വെച്ചു; മാത്രമല്ല ചില തിരക്കുകളും വന്നു ചേര്‍ന്നു.
മരവും മഴയുമായി ബന്ധമുണ്ടെന്ന ടെക് സ്റ്റ് ബുക്ക് വെര്‍ഷനെ ഞാന്‍ എതിര്‍ക്കുന്നതായി ഇതു വായിക്കുന്നവര്‍ ധരിക്കരുത് കേട്ടോ .
പക്ഷെ , എനിക്കൊരു സംശയം ഉള്ള കാര്യം ഞാന്‍ സൂചിപ്പിക്കുന്നുവെന്നേയുള്ളൂ.
മരത്തിനേക്കാള്‍ ഒരു പ്രദേശത്തെ മഴയെ ബാധിക്കുന്ന മറ്റു ഘടകങ്ങള്‍ ഇല്ലേ .
ആ പ്രദേശത്തെ ഊഷ്മാവിലുള്ള വ്യതിയാനത്തെ മാത്രമാണോ അത് ആശ്രയിച്ചിരിക്കുന്നത് ?
മറ്റു പ്രദേശങ്ങലിലെ ഊഷ്മാവിലുള്ള വ്യതിയാനത്തെ അത് ബാധിക്കുന്നുണ്ടോ ?
ഇത്തരമൊരു ചിന്ത മനസ്സില്‍ സങ്കല്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ തമാശയായിട്ടാണെങ്കില്‍പ്പോലും “കാലാവസ്ഥാ ബോബുകള്‍ ‘’ എന്ന പോസ്റ്റ് ഇട്ടത് .
അത് ഇവിടെ കാണാം .
കഴിഞ്ഞ വര്‍ഷം നമുക്ക് നല്ല മഴകിട്ടി.
നമ്മുടെ മാത്രമല്ല മറ്റു പല ദേശക്കാരുടേയും കാലാവസ്ഥയില്‍ മാറ്റം ഉണ്ടായിരുന്നു; അതും വലിയ മാറ്റം!!
ഇനി മരത്തിനെ വിട്ടാല്‍ രണ്ടാമതായി മഴയുമായി ബന്ധമുണ്ടെന്നു പറയുന്ന ഘടകം ‘’ ആഗോളതാപനമാണ്’‘
കാലാവസ്ഥയില്‍ എന്തുമാറ്റം ഉണ്ടായോ ഉടനെ ‘’ ആഗോളതാപനമാണ് ‘’ നമ്മുടെ നാവിന്‍ തുമ്പത്തുവരിക .
അതിനുവിട്ടപ്പുറം ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല ?
അരുതാത്ത മേഖലയൊനുമല്ലല്ലോ അത് ?
‘’ഉല്‍ക്കാ പതനത്തെക്കുറിച്ച് ‘’ മുന്‍പ് ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു; ഏതിലാണെന്ന് ഓര്‍മ്മയില്ല!
അതായത് ‘ഉല്‍ക്കാപതനം ‘ ചില മാസങ്ങളില്‍ അഥവാ ചില സീസണുകളില്‍ കൂടുതലാണ് എന്നതായിരുന്നു അത് .
പക്ഷെ, എനിക്കിക്കൊരു സംശയം ?
ഇങ്ങനെ ഉല്‍ക്കാപതനം സംഭവിക്കുമ്പോള്‍ - അതായത് ഉല്‍ക്കകള്‍ ഭൂമിയിലെ അന്തരീക്ഷവായുവുമായി ഉരസി കത്തിയെരിയുമ്പോള്‍ - ഭൂമിയിലെ അന്തരീക്ഷതാപനില ഉയരില്ലേ ?
അതിനെ സംബന്ധിച്ച പഠനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലേ ആരും ?
ഇത്തരത്തിലുള്ള ഊഷ്മാവിലുള്ള വ്യത്യാസം മൂലം കാലാവസ്ഥക്ക് വ്യതിയാനം സംഭവിക്കില്ലേ .
ഇത്തരത്തിലുള്ള കാലാവസ്ഥാ പഠനങ്ങള്‍ ഇതുവരെ നടന്നീട്ടില്ലേ ?
അത്തരമൊക്കെയുള്ള കാര്യങ്ങള്‍ മുഴുവനായി അറിയാതെ - സീതിഹാജി സിദ്ധാന്തത്തെ - പരിഹസിച്ചുകൊണ്ടു നടക്കുന്നതില്‍ അര്‍ഥമുണ്ടോ?
ഇങ്ങേനെ എഴുതി എന്നു വിചാരിച്ച് ഞാന്‍ സീതി ഹാജി ആരാധകനാണെന്നെന്നും തെറ്റിദ്ധരിക്കരുത് കേട്ടോ ?
പരിസ്ഥിതിവാദികള്‍ ഉന്നയിക്കുന്ന - നിലവിലുള്ള - സിദ്ധാന്തങ്ങളിലെ ശാസ്തീയത ഒന്നുകൂടി പരിശോധിക്കുവാന്‍ ശ്രമിച്ചുവെന്നുമാത്രം !!
എന്നുവെച്ച് പരിസ്ഥിതിവാദികളെ എതിര്‍ക്കുകയാനെന്നും തെറ്റിദ്ധരിക്കരുത് .
അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എന്നും ബഹുമാനത്തോടെ കാണുന്നവനാണ് ഈയുള്ളവന്‍ .
ഇങ്ങനെയൊക്കെ ചിന്തിക്കാം എന്ന് ഇവിടെ സൂചിപ്പിക്കുക മാത്രം .
വാല്‍ക്കഷണം :1
എന്റെ ബ്ലോഗിന്റെ ഫോണ്ട് സൈസ് - ബോള്‍ഡ്- എന്നിവ മാറ്റിയിട്ടുണ്ട്.
പാരായണംസുഖം ഇല്ല എന്ന കാരണത്തലാണ് അത് .
ഇക്കാര്യം സൂചിപ്പിച്ച ശ്രീ വിശ്വപ്രഭയ്ക്ക് പ്രത്യേക നന്ദി.
വാല്‍ക്കഷണം:2
മരങ്ങള്‍ വെട്ടി നശിപ്പിക്കുകയാണൊ അതോ മരങ്ങള്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണൊ ?
ഏതാണ് ശരി ?
ഇത്തരത്തിലുള്ള ഉപയോഗത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കില്ലാത്ത വരെ ഒന്നു ചൂണ്ടിക്കാണിച്ചുതരാമോ ?
( മരത്തിന്റെ കസേര, കട്ടില്‍ , ജനല്‍ ,വാതില്‍ എന്നുപോര മരം അരച്ച് തൊടുകയും ചെയ്ത് ( ചന്ദനം -ഭക്തിക്ക് , രക്തചന്ദനം - ഭക്തി കം ഭംഗി കം ആരോഗ്യം - എന്നീട്ടാണ് വീരപ്പനെ കുറ്റം പറയുന്നത് ?) മരംവെട്ടലിനെതിരെ ആക്രോശിക്കുമ്പോള്‍ നമുക്കെന്താ തോന്നുക ?)
വരുംതലമുറക്കും ഇങ്ങനെ മരം വെട്ടാന്‍ മരംവെച്ചുപിടിപ്പിക്കുകമാത്രമല്ലേ നിവൃത്തിയുള്ളൂ.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2 comments:
മരമില്ലാത്ത കടലില്‍ എങ്ങനാ മഴ പെയ്യുന്നതെന്നു ചോദിച്ചത് ,അയാളുടെ വിവരക്കേട് അല്ലാതെന്ത്...
:)
Post a Comment