Sunday, June 22, 2008

78. ജൂണ്‍ 21 Highschool Physics ക്ലസ്റ്റര്‍ ട്രെയിനിംഗ് മാനുവല്‍

ലക്ഷ്യങ്ങള്‍ : 1.പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ( Issue Based Curriculam ) , സമൂഹജ്ഞാന നിര്‍മ്മിതി (Social Constructivism ) ,വിമര്‍ശനാതമക ബോധനശാസ്ത്രം ( Critical Pedagogy) എന്നിവയെക്കുറിച്ച് വീണ്ടും ഒരു ഊട്ടി ഉറപ്പിക്കല്‍ 2.വിമര്‍ശനാത്മക ബോധനശാസ്ത്രത്തെ അടിസ്ഥാനമാക്കി 8,9,10 എന്നീ ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് പ്രശ്നമേഖലകള്‍ കണ്ടെത്തുകയും അവ ക്ലാസില്‍ നടപ്പിലാക്കുന്നതിനു യോജിച്ച ടീച്ചിംഗ് മാനുവല്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി കൈവരിക്കുകയും ചെയ്യല്‍ ആമുഖം ഇന്ന് അവതരിപ്പിക്കുന്ന പ്രോഗ്രാമുകളുടെ ലക്ഷ്യത്തെക്കുറിച്ചും കാര്യപരിപാടിയെക്കുറിച്ചും ആര്‍ .പി ചര്‍ച്ചചെയ്യുന്നു. സെഷന്‍ :1 മരംവെട്ടുകാരന്‍ എന്ന ചാര്‍ട്ട് ആര്‍ .പി തൂക്കുന്നു. “ വായ്ത്തല തേഞ്ഞ കോടാലികൊണ്ട് മരംവെട്ടി സമയവും അദ്ധ്വാനവും പാഴാക്കിയ ഒരു മരംവെട്ടുകാരന്‍ ഉണ്ടായിരുന്നു. പണിനിര്‍ത്തി മഴുവിന് മൂര്‍ച്ചകൂട്ടാന്‍ നേരം ഉണ്ടായിരുന്നില്ല എന്നാണ് അയാള്‍ പറഞ്ഞിരുന്നത് .“ ഇതിനോട് നിങ്ങളുടെ അഭിപ്രായമെന്ത് ? പ്രതികരിക്കാന്‍ ആവശ്യപ്പെടുന്നു ക്ലസ്റ്റര്‍ ഒരു പാഴ്‌വേലയാണോ ? ചര്‍ച്ച , ആര്‍ പി യുടെ ക്രോഡികരണം 1എന്താണ് പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ( Issue Based Curriculam ) ? 2.എന്താണ് സമൂഹജ്ഞാന നിര്‍മ്മിതി (Social Constructivism ) ? 3.എന്താണ് വിമര്‍ശനാതമക ബോധനശാസ്ത്രം ( Critical Pedagogy) ? ചര്‍ച്ച , ആര്‍ പി യുടെ ക്രോഡികരണം സെഷന്‍ 2 ( ട്രൈ ഔട്ട് ) ‘കണ്ണുകള്‍ക്ക് എന്തുപറ്റി എന്ന ചാര്‍ട്ട് ആര്‍.പി തൂക്കുന്നു. ‘’A,B,C എന്നിവ നമ്മുടെ നാട്ടിലെ ടെക്സ്റ്റൈല്‍ കടകളാണ് . സ്കൂളില്‍ പുതിയ യൂണിഫോം നടപ്പിലാക്കിയപ്പോള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിച്ച സാമ്പിള്‍ കണ്ടതിനുശേഷം പലരും മേല്‍പ്പറഞ്ഞ കടകളില്‍നിന്ന് തുണിവാങ്ങി . പക്ഷെ , ഉദ്ദേശിച്ച നിറമുള്ള തുണികളായിരുന്നില്ല അവര്‍ വാങ്ങിയത് .എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് “ ആര്‍ .പി കുട്ടികളുടെ മുന്നില്‍ ഇത് ചര്‍ച്ചചെയ്യുന്നു . ഗ്രൂപ്പ് തിരിക്കുന്നു കുട്ടികള്‍ സ്വയംപരീക്ഷണം നടത്തുന്നു നിരീക്ഷണ ഫലങ്ങള്‍ അവതരിപ്പിക്കുന്നു ക്രോഡീകരിക്കുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു. ടൈ ഔട്ട് വിലയിരുത്തുന്നു, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. അദ്ധ്യാപകരെ 8,9,10 എന്നിങ്ങനെ മൂന്ന് ഗ്രൂപ്പായി തിരിക്കുന്നു ഓരോ ക്ലാസിലേയും യൂണിറ്റിലെ പ്രശ്നമേഖല , പ്രശ്നം എന്നിവ കണ്ടെത്തുകയും അവ അവതരിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാസില്‍ അവതരിപ്പിക്കാനുതകുന്ന വിധത്തില്‍ ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കുന്നു. അവതരിപ്പിക്കുന്നു, വീണ്ടും മെച്ചപ്പെടുത്തുന്നു.

1 comment:

കരിപ്പാറ സുനില്‍ said...

ലക്ഷ്യങ്ങള്‍ :
1.പ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി ( Issue Based Curriculam ) , സമൂഹജ്ഞാന നിര്‍മ്മിതി (Social Constructivism ) ,വിമര്‍ശനാതമക ബോധനശാസ്ത്രം ( Critical Pedagogy) എന്നിവയെക്കുറിച്ച് വീണ്ടും ഒരു ഊട്ടി ഉറപ്പിക്കല്‍
2.വിമര്‍ശനാത്മക ബോധനശാസ്ത്രത്തെ അടിസ്ഥാനമാക്കി 8,9,10 എന്നീ ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്ന് പ്രശ്നമേഖലകള്‍ കണ്ടെത്തുകയും അവ ക്ലാസില്‍ നടപ്പിലാക്കുന്നതിനു യോജിച്ച ടീച്ചിംഗ് മാനുവല്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി കൈവരിക്കുകയും ചെയ്യ

Get Blogger Falling Objects