Saturday, June 14, 2008

77. Std:VIII I.T (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി )

1. Information Technology എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
 ഇന്‍ഫര്‍മേഷന്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ. പ്രസ് , റേഡിയോ ,ടെലിവിഷന്‍ , എന്നുതുടങ്ങി കമ്പ്യൂട്ടര്‍ വരെ ഇതിന്റെ പരിധിയില്‍ വരും
. 2.താഴെപറയുന്ന ‘ കീ ‘ കളുടെ ഉപയോഗം വ്യക്തമാക്കുക ?
 ബാക്ക് സ്പേസ് , ഡിലിറ്റ് , ഷിഫ്റ്റ് , സ്പേസ് , ഹോം കീ ,എന്‍ഡ് കീ ,ക്യാപ്‌സ് ലോക്ക്
 ബാക്ക് സ്പേസ്‌ ബാര്‍ : കഴ്‌സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പെയ്‌സോ മായ്ക്കാന്‍
 ഡിലിറ്റ് കീ : കഴ്‌സറിന്റെ വലതുഭാഗത്തെ അക്ഷരമോ സ്പെയ്‌സോ സെലക്ട് ചെയ്ത ഭാഗമോ നീക്കം ചെയ്യാന്‍
 ഷിഫ്റ്റ് :കീകളിലെ രണ്ടു ചിഹ്നത്തില്‍ മുകളിലത്തെ ചിഹ്നം കിട്ടാനും താല്‍ക്കാലികമായി ക്യാപ്പിറ്റല്‍ ലെറ്ററോ സ്മോള്‍ ലെറ്ററോ ആക്കാനും
 സ്പേസ് ബാര്‍ : വാക്കുകള്‍ക്ക് അകലം നല്‍കാന്‍
 ഹോം കീ :കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ ആദ്യഭാഗത്ത് എത്തിക്കാന്‍
 എന്‍ഡ് കീ : കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ അവസാനഭാഗത്ത് എത്തിക്കാന്‍
 ക്യാപ്‌സ് ലോക്ക് : ഇംഗ്ലീഷിലെ ക്യാപ്പിറ്റല്‍ ലറ്റര്‍ കിട്ടാന്‍
 3.താഴെ പറയുന്നവയുടെ പൂര്‍ണ്ണരൂപമെഴുതുക ?
 I.T,RAM , DOS,GUI,CPU,UPS,DTP, VIRUS, VDU
 I.T- Information Technology
 RAM - Randam Access Memory
 DOS - Disc Operating System
 GUI - Graphical User Interface
 CPU - Central Processing Unit
 UPS- Uninterrupted Power supply
 DTP - Desk Top Publishing
 VIRUS - Vital Information resource under siege
 4.Desktop എന്തെന്നു വ്യക്തമാക്കുക?
 പ്രവര്‍ത്തന സജ്ജമായ കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ ദൃശ്യത്തെ Desktop എന്നുപറയുന്നു.
 5.ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്റെ ഉപജ്ഞാതാവാര് ?
 റിച്ചാള്‍ഡ് സ്റ്റാള്‍മാന്‍
 6.കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഏറ്റവും ചെറിയ യൂണിറ്റേത് ?
 ബൈറ്റ്
 7.ബൈറ്റ് എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ?
 കമ്പ്യൂട്ടറില്‍ ഓരോ അക്കത്തേയും അക്ഷരത്തേയും ചിഹ്നത്തേയും സൂചിപ്പിക്കുന്നത് ഒരു ‘ ബൈറ്റ് ‘ കൊണ്ടാണ് .
 താഴെ പറയുന്ന വാക്കുകളില്‍ എത്ര ബൈറ്റുകളുണ്ടെന്ന് വ്യക്തമാക്കുക
 Thrithallur , Kamala Nehru
 11,12
 8. KB , MB , GB എന്നിവ എന്തെന്നു വ്യക്തമാക്കുക ?
1000 ബൈറ്റ് =1 കിലോ ബൈറ്റ് (KB)
 * 1000 കിലോ ബൈറ്റ് = 1 മെഗാബൈറ്റ് ( MB )
 1000 മെഗാബൈറ്റ് = 1 ഗിഗാ ബൈറ്റ് ( GB )
 ** ( *1000 എന്നത് ഏകദേശ സംഖ്യയാണ് .1024 എന്നതാണ് കൃത്യമായ സംഖ്യ .)
 (** GB യെ ചിലര്‍ ജിഗാ ബൈറ്റ് എന്നും ഉച്ചരിക്കാറുണ്ട് )
 9. താഴെ പറയുന്ന ഉപകരണങ്ങളുടെ ഉപയോഗം എന്തെന്നു വ്യക്തമാക്കാമോ ?
 സ്കാനര്‍ ,വെബ് ക്യാമറ ,ഹാര്‍ഡ് ഡിസ്ക് , മോഡം യു.പി.സ് , എല്‍.സി.ഡി. പ്രൊജക്ടര്‍ ,ഹബ്ബ് സ്കാനര്‍ : ഫോട്ടോകളും ചിത്രങ്ങളും രേഖകളുമൊക്കെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നതിനു വേണ്ടി ഉപയൊഗിക്കുന്ന ഉപകരണം
 വെബ് ക്യാമറ - ദൃശ്യങ്ങളെ ഡിജിറ്റല്‍ രൂപത്തിലാക്കി കമ്പ്യൂട്ടറിനു നല്‍കുന്ന ഉപകരണം . ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരിക്കുന്ന നിങ്ങളുടെ സുഹൃത്തിനെ ഇന്റര്‍നെറ്റിലൂടെ കാണുവാനും സംസാരിക്കുവാനും ഇത്തരം ക്യാമറയും മൈക്രോഫോണും നിങ്ങളെ സഹായിക്കും . ഹാര്‍ഡ് ഡിസ്ക് - വിവരശേഖരണത്തിന് കമ്പ്യൂട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉപാധി. കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്ന എല്ലാ വിവരങ്ങളും പ്രധാനമായി ഹാര്‍ഡ് ഡിസ്കിലാണ് സൂക്ഷിക്കുന്നത് .
 സിസ്റ്റം യൂണിറ്റിനകത്താണ് ഹാര്‍ഡ് ഡിസ്ക് സ്ഥിതിചെയ്യുന്നത് .
 മോഡം -കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കമ്പ്യൂട്ടറിനും ടെലഫോണ്‍ ലൈന് ‍/ കേബിളിനും ഇടയില്‍ ഘടിപ്പിക്കുന്ന ഉപകരണം.
 ഇത് ടെലഫോണ്‍ സിഗ്‌നലുകളെ ഡിജിറ്റല്‍ സിഗ്‌നലുകളായും മറിച്ചും പരിവര്‍ത്തനം ചെയ്യുന്നു. യു.പി.സ് - വൈദ്യുത പ്രവാഹം നിലച്ചാലും കുറച്ചുനേരത്തേക്കുകൂടി ഇടതടവില്ലാതെ വൈദ്യുത പ്രവാഹം ലഭ്യമാക്കുന്ന ഉപകരണം
.( Un- interrupted Power Supply )
 എല്‍.സി.ഡി. പ്രൊജക്ടര്‍ - വലിയ സദസ്സിനുമു മുമ്പില്‍ കമ്പ്യൂട്ടര്‍ ദൃശ്യങ്ങള്‍ വലുതാക്കി പ്രദര്‍ശിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
ഹബ്ബ് - രണ്ടിലധികം കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
 10. Tux Paint തുറക്കുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ?
Applications ---> Graphics ---> Tux Paint 11. Xpaint തുറക്കുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ? Applications ---> Graphics ---> Xpaint
 12 . Trash ന്റെ ഉപയോഗമെന്ത് ?
 ആവശ്യമില്ലാത്ത ഫയലുകളും ഫോള്‍ഡറുകളും നിക്ഷേപിക്കുന്ന സ്ഥലം
 13. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
 കമ്പ്യൂട്ടറിന്റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേര്‍ത്ത് പൊതുവില്‍ പറയുന്ന പേരാണ് ഹാര്‍ഡ്‌വെയര്‍ .എന്നാല്‍ സ്പര്‍ശിച്ചറിയാന്‍ സാധിക്കാത്തതും ആശയതലത്തില്‍മാത്രം നിലകൊള്ളുന്നതുമായ അംശമാണ് സോഫ്റ്റ്വെയര്‍ .
 14.ഡേറ്റയും പ്രോഗ്രാ‍മും തമ്മിലുള്ള വ്യത്യാസമെഴുതുക ?
 കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഔദ്യോഗികമോ വ്യക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഡിസ്ക്കുകളില്‍ രേഖപ്പെടുത്തിവെക്കുന്ന ഏതു രൂപത്തിലുള്ള വിവരങ്ങളേയും ഡേറ്റ എന്നു പറയുന്നു. കമ്പ്യൂട്ടറിന്റെ വിവിധപ്രവൃത്തികള്‍ ചെയ്യാന്‍ സജ്ജമാക്കുന്ന നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തെയാണ് പ്രോഗ്രാമുകള്‍ എന്നു പറയുന്നത് .
 15. ഓപ്പറേറ്റിംഗ് സിസ്റ്റം എന്തെന്ന് വ്യക്തമാക്കുക ?
 കമ്പ്യൂട്ടറില്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് ഡേറ്റ കമ്പ്യൂട്ടറിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് അയക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് ഓപ്പറേറ്റിംഗ് സിസ്റ്റം .
 16. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഉദാഹരണങ്ങളെഴുതുക ?
 DOS , GNU / Linux ,Mac OS , Solaris , Windows 95 ,98 , 2000 ,XP
 17.സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രത്യേകതയെന്ത് ? ഉദാഹരണമെഴുതുക ?
 അവ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാം,മാറ്റം വരുത്തി മെച്ചപ്പെടുത്താം ,പകര്‍പ്പെടുക്കാം ,കൈമാറ്റം ചെയ്യാം .
 ഉദാ:‌ - റെഡ് ഹാറ്റ് ലിനക്സ് , മാന്‍ഡ്രേക്ക് ലിനക്സ് ,ഡെബിയന്‍ ലിനക്സ് ( ഇതൊക്കെ ഗ്നു / ലിനക്സ് ന്റെ വിവിധ രൂപങ്ങളാണ് ) . എന്നാല്‍ മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പനികള്‍ വികസിപ്പിക്കുന്ന വിന്‍ഡോസ് , എം.എസ് .ഓഫീസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഓരോന്നും വാങ്ങാന്‍ പ്രത്യേകം വിലകൊടുക്കണം . ഇവ വിലക്ക് വാങ്ങിയാലും മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാനോ ലൈസന്‍സില്‍ പറഞ്ഞിട്ടുള്ളതിലധികം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനോ ഉള്ള അനുവാദമില്ല.
 18. അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നാലെന്ത് ? ഉദാഹരണമെഴുതുക ?
ചിത്രം വരക്കാനും പാട്ടുകേള്‍ക്കാനും സിനിമ കാണാനും കളിക്കാനും ടൈപ്പ് ചെയ്യാനും പ്ലാന്‍ വരക്കാനും ഡിസൈന്‍ തയ്യാറാക്കാനുമൊക്കെ സഹായിക്കുന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള പ്രോഗ്രാമുകള്‍ ഉണ്ട് . ഇവയെ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ എന്നു പറയുന്നു.
 ഉദാ :- മൈക്രോസോഫ്റ്റ് വേഡ് , പെയിന്റ് , ടക്സ് പെയിന്റ് , എക്സ് പെയിന്റ് .... പ്രവര്‍ത്തനാത്മക ചോദ്യങ്ങള്‍
 1.മിനിയും റാണിയും തമ്മിലൊരു തര്‍ക്കമുണ്ടായി . തര്‍ക്കം ‘സി.ഡി ‘ യെക്കുറിച്ചായിരുന്നു. “സി.ഡി യില്‍ ,ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ല ” എന്നാണ് മിനിയുടെ അഭിപ്രായം .എന്നാല്‍ റാണി അത് സമ്മതിച്ചില്ല. ‘ തന്റെ കൈവശമുള്ള സിഡിയില്‍ ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പലതവണ മാറ്റാന്‍ കഴിയുമെന്ന് ‘ റാണി അവകാശപ്പെട്ടു . ആരുടെ അഭിപ്രായമാണ് ശരി ? എന്തുകൊണ്ട് ?
 2.വിനു കഴിഞ്ഞ ദിവസം ക്ലാസില്‍ വന്നിരുന്നില്ല . ആ ദിവസത്തെ ഐ.റ്റി ക്ലാസിലെ നോട്ട് ഉച്ചസമയത്ത് അനിയില്‍ നിന്ന് എഴുതിയെടുക്കുകയായിരുന്നു.അങ്ങനെ അവസാനത്തെ ചോദ്യത്തിലെത്തി. Mahathma Gandhi എന്ന വാക്കില്‍ എത്ര ബൈറ്റുണ്ടെന്നായിരുന്നു അത് ? അപ്പോള്‍ വിനുവിന് ഒരു സംശയം ‘ ബൈറ്റ് ‘ എന്നാണോ ശരിയായ പദം ‘ ബിറ്റ് ‘ എന്നല്ലേ എന്ന് ? നിങ്ങള്‍ക്ക് ഇവരുടെ സംശയം പരിഹരിക്കാമോ ?
 ഉത്തരസുചന 1.സി.ഡി കള്‍ രണ്ടുതരമുണ്ട് ,CD -R ഉം CD - RW വും .ഇതില്‍ CD -R ല്‍ , ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ല .എന്നാല്‍ CD - RW വില്‍ ഒരിക്കല്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പലതവണ മാറ്റിയെഴുതാന്‍ കഴിയും .
 2.ബൈനറി സമ്പ്രദായത്തില്‍ രേഖപ്പെടുത്തുന്ന 0,1 എന്നിവയില്‍ ഏതെങ്കിലുമൊരെണ്ണത്തെയാണ് ബിറ്റ് (BIT) എന്നു പറയുന്നത് .എന്നാല്‍ ബൈറ്റ് (BYTE ) എന്നുപറഞ്ഞാല്‍ അത് മെമ്മറിയുടെ ഏകകമാണ് .അതായത് എട്ടുബിറ്റുകളുടെ ഒരു കൂട്ടം - ഒരു ചിഹ്നത്തേയോ, അക്ഷരത്തേയോ സ്പേസിനേയൊ ഇത് പ്രതിനിധാനം ചെയ്യുന്നു.
 ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
 1.കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട നിങ്ങള്‍ക്കറിയാവുന്ന പദങ്ങള്‍ ലിസ്റ്റ് ചെയ്യുക .
 അവ എന്തെന്നും വ്യക്തമാക്കുക ?
 ( ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് ഓരോ ഗ്രൂപ്പ് ലീഡര്‍മാരും അവതരിപ്പിക്കുന്നു. )
2. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും കണ്ടെത്തുക ? 3.ഇങ്ങനെ കണ്ടെത്തിയ ഉപകരണങ്ങളെ ഇന്‍ പുട്ട് ഉപകരണങ്ങളെന്നും ഔട്ട് പുട്ട് ഉപകരണങ്ങളെന്നും തരം തിരിക്കുക ?
 4.കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ( പാഠപുസ്തകത്തിലുള്ളത് ) വായിക്കുക . ഗ്രൂപ്പ് ലീഡര്‍മാര്‍ ഏതെങ്കിലും രണ്ട് കാര്യങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കുക
 5.TE ,CE, Practical Exam എന്നിവ എന്തെന്നും ഓരോന്നിന്റേയും സമയം , സ്കോര്‍ എന്നിവ എത്രയെന്നും ക്ലാസില്‍ ചര്‍ച്ചചെയ്യുന്നു. 6.Project , Seminar , Workbook , Digital workbook , IT Corner മത്സരങ്ങള്‍ -( ക്വിസ് , പെയിന്റിംഗ് , പവര്‍പോയിന്റ്....തുടങ്ങിയവയെക്കുറിച്ച്) ക്ലാസില്‍ ചര്‍ച്ചചെയ്യുന്നു.
 7.പ്രോജക്ട് , സെമിനാര്‍ എന്നിവക്ക് തെരഞ്ഞെടുത്ത ടോപ്പിക്ക് നല്‍കുന്നു.
 8.കീ ബോര്‍ഡില്‍ ഒരോ കീയുടേയും ഉപയോഗം ലിസ്റ്റ് ചെയ്യുന്നു.
ഗ്രൂപ്പ് ലീഡര്‍ ക്ലാസില്‍ അവതരിപ്പിക്കുന്നു. 9.പാഠപുസ്തകത്തിലെ പേജ് 18 ലെ‘ പ്രവര്‍ത്തനങ്ങളുടെ‘ ഉത്തരം കണ്ടെത്തുന്നു. അവതരിപ്പിക്കുന്നു.
 10.ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തുക. ഓരോന്നിനും ഉദാഹരണം കണ്ടെത്തുക .
11.ഒരു സാധാരണ ഇലക്‍ട്രിക് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതും ചര്‍ച്ചചെയ്യുക . കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായി എന്തൊക്കെയുണ്ടെന്ന് ലിസ്റ്റ് ചെയ്യുക .
 ( ബൂട്ടിംഗ് ,ഷട്ട് ഡൌണ്‍, യൂസര്‍ നെയിം , പാസ് വേഡ് എന്നീ പേരുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക )
 12.മൌസിന്റെ ഉപയോഗം എന്താണ് ? അതുകൊണ്ട് നാം എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ലിസ്റ്റ് ചെയ്യുക
 13.ലാബില്‍ പേജ് 33 ലെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക ?
 14.കമ്പ്യൂട്ടറിന്റെ അനുബന്ധ‌ഉപകണങ്ങളുടെ ( പെരിഫറലുകള്‍ ) ലിസ്റ്റ് തയ്യാറാക്കുക ?
 15.പേജ് 45 ലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യുക ?
 സാങ്കേതിക പദാവലി 1.CD Drive - സിസ്റ്റം യൂണിറ്റില്‍ സി.ഡി ഇട്ട് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലം 2.Curser - മോണിറ്ററില്‍ സ്ഥാനം കാണിച്ചുകൊണ്ട് മിന്നുന്ന രേഖ .
 3. Default - കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മനപ്പൂര്‍വ്വം മാറ്റിയില്ലെങ്കില്‍ സ്വതവേ സംഭവിക്കാവുന്ന തരത്തില്‍ നേരത്തെ നിര്‍വ്വചിക്കപ്പെട്ട പതിവിന്‍പടി പ്രവര്‍ത്തനം
 4.Dialogue Box - എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചുകൊണ്ട് അഥവാ ചെയ്യേണ്ട പ്രവര്‍ത്തികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ജാലകം
 5.Document - സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ രേഖ 6. Double Click - മൌസിന്റെ ഇടതുബട്ടണ്‍ തുടര്‍ച്ചയായി രണ്ടുതവണ അമര്‍ത്തുകയും വിടുകയും ചെയ്യുന്ന പ്രക്രിയ .
ഐക്കണ്‍ രൂപത്തിലുള്ള പ്രോഗ്രാമുകളെ തുറക്കാനാണ് സാധാരണയായി ഡബ്ബിള്‍ ക്ലിക്ക് ഉപയോഗിക്കുന്നത് .
7.Drag - കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ ഒരു ഭാഗത്തുനിന്ന് വേറൊരു ഭാഗത്തേക്ക് ഒരു ചിത്രമോ ഒരു പ്രതിബിംബമോ മാറ്റുന്നതിനുവേണ്ടി മൌസിന്റെ ഇടതുബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചലിപ്പിക്കുക
 8.Font - ഒരേ വലുപ്പത്തിലും ശൈലിയിലും രൂപത്തിലുമുള്ള ലിപികളുടെ കൂട്ടം
 9.Graphic - വിവരങ്ങള്‍ ലിഖിതരൂപത്തിലല്ലാതെ ചിത്രങ്ങളോ ലിപികളോ ആയി പ്രതിനിധാനം ചെയ്യുന്നത്
 10 Layout - ഒരു പേജിന്റെ ആകെക്കൂടിയുള്ള രൂപകല്പനയും അതിലെ അക്ഷരങ്ങളുടേയും ചിത്രങ്ങളുടേയും സ്ഥാനം നിര്‍ണ്ണയിക്കലും .
 11. Select - കീ ബോര്‍ഡ് അല്ലെങ്കില്‍ മൌസ് ഉപയോഗിച്ച് സ്ക്രീനിലെ ഒരു നിശ്ചിതഭാഗം തെരഞ്ഞെടുക്കുന്ന പ്രക്രിയ .
12. Short Cut - ചില പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ചെയ്യുന്ന പ്രക്രിയ

No comments:

Get Blogger Falling Objects