Monday, July 28, 2008

84. ട്രാന്‍സ്‌ഫോമര്‍ : ശ്രീ മണികണ്ഠനോട് ചില ചോദ്യങ്ങള്‍ കൂടി??

നമസ്കാരം ശ്രീ മണികണ്ഠന്‍ , ഉത്തരം പറഞ്ഞുതന്നതിന് നന്ദി .                                                         എങ്കിലും ചില സംശയങ്ങള്‍ കൂടി ചോദിക്കാന്‍ അനുവദിക്കണം .                                                      1.മുകളില്‍ കൊടുത്തത് ഒരു വിതരണ ട്രാന്‍സ്‌ഫോര്‍മര്‍ ആണ്. അതായത് സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ .അപ്പോള്‍ അതായത് ഇന്‍പുട്ടില്‍ പ്രൈമറി കോയിലുകളും ഔട്ട് പുട്ടില്‍ സെക്കന്‍ഡറി കോയിലുകളും.ഇന്‍പുട്ടിലെ പ്രൈമറി കോയിലില്‍ ഡെല്‍റ്റാ കണക്ഷനും ഔട്ട് പുട്ടിലെ സെക്കന്‍ഡറി കോയിലില്‍ സ്റ്റാര്‍ കണക്ഷനും . ഇതല്ലേ ഉദ്ദേശിച്ചത് ?                            2.U,V,W എന്നത് മൂന്ന് ഫേസുകളെയാണ് സൂചിപ്പിക്കുന്നത് അല്ലേ ? ഇങ്ങനെ ഈ അക്ഷരങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടൊ ? N എന്നത് പിന്നെ ന്യൂട്രല്‍ എന്നതുകൊണ്ട് ആകാം അല്ലേ ?                                                                                                                                        3.ഈ ഓയിലിന്റെ പേരെന്താണ് എന്നു വ്യക്തമാക്കാമോ ? കഴിയുമെങ്കില്‍ അതിന്റെ നിര്‍മ്മാണവും ? 4.ഉയര്‍ന്ന വോള്‍ട്ടേജ് വഹിച്ചുകൊണ്ടു പോകുന്ന കമ്പികളുടെ അടുത്തുകൂടെ കിളികള്‍ പറന്നാല്‍ വല്ല അപകടവും സംഭവിക്കുമോ ?                                                                                             5.വെല്‍ഡിംഗില്‍ ഈ ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ എന്തിനാണ് ഉപയോഗിക്കുന്നത് ?                            6.ചില ആളുകളുടെ ശരീരത്തില്‍കൂടി വൈദ്യുതി കടന്നുപോയാലും പ്രശ്നമൊന്നും ഇല്ല .അതിന് എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം ഉണ്ടോ ?                                                                               7.ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന ട്രാനസ്‌മിഷന്‍ ലൈനില്‍ ഈ എര്‍ത്ത് വയര്‍ മിന്നലില്‍ നിന്ന് പുര്‍ണ്ണമായും സംരക്ഷിക്കുമെന്ന് ഉറപ്പാണോ? ആശംസകളോടെ

5 comments:

Manikandan said...

സാറിന്റെ ചോദ്യങ്ങള്‍‌ക്ക് ഉത്തരം നല്‍‌കാന്‍ വൈകിയതില്‍ ക്ഷമിക്കുക. രാവിലെ വീട്ടില്‍‌നിന്നും ഇറങ്ങിയാല്‍ തിരിച്ച് ഇവിടെ എത്താതെ നെറ്റ് ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഇല്ലാത്തതാണ് കാരണം. എനിക്കു കഴിയുന്ന ചിലകാര്യങ്ങള്‍ ഇവിടെ പറയാം.

1. ഞാന്‍ ഉദ്ദേശിച്ചത് അതു തന്നെയാണ്.

2. അങ്ങനെ പ്രത്യേക കാരണം ഉള്ളതായി അറിയില്ല. ഇന്റ്യന്‍ സ്റ്റാന്‍‌ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നീ‌ദ്ദേശിക്കുന്നത് ഇത്തരം രീതി തന്നെയാണെന്നു തോന്നുന്നു.

3. ട്രാന്‍‌സ്‌ഫോര്‍മര്‍ ഓയില്‍ ഒരു “special mineral oil" ആണ്. അതായത് അസംസ്‌കൃത എണ്ണയില്‍ (crude oil) നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒന്ന്‌.

4. കിളികള്‍ പറന്നാലോ അതില്‍ ഏതെങ്കിലും ഒന്നില്‍ വന്നിരുന്നാലോ ഒന്നും സംഭവിക്കില്ല.

5. വെല്‍‌ഡിങ്ങ് സെറ്റുകളിലും ട്രാന്‍‌സ്‌ഫോര്‍മര്‍ ഓയില്‍ വൈന്റിങ്ങിനെ തണുപ്പിക്കുന്നതിനും, ഒരു Insulator ആയും ഉപയോഗ്ഗിക്കുന്നു.

6. അതിനു വ്യക്തമായ മറുപടി എനിക്കറിയില്ല. സാധാരണ ഒരു വ്യക്തിക്കു “ഷോക്ക്” ഏല്‍ക്കുമ്പോല്‍ മരണം സംഭവിക്കുന്നത് 3 കാരണങ്ങള്‍ കൊണ്ടാണ്.
വൈദ്യുതാഘാതം ഏല്‍ക്കുമ്പോല്‍ പേശികള്‍ ചുരുങ്ങുകയും ഇതുവഴി ശ്വാസകോശം, ഹൃദയം, എന്നിവയുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്യുന്നതിലൂടെ. വൈദ്യുതികടന്നുപോവുമ്പോല്‍ ശരീരത്തില്‍ ഉണ്ടാവുന്ന പോള്ളലിലൂടെ.
വൈദ്യുതാഘാതം വഴി ഉണ്ടാവുന്ന വീഴ്‌ചകളില്‍ സംഭവിക്കുന്ന ശാരീരിക ക്ഷതങ്ങളിലൂടെ.
ഷോക്ക് അനുഭവപ്പെടുന്നത് പലര്‍ക്കും പലരീതിയിലാണ് കണ്ടുവരുന്നത്‌. ആ വ്യത്യാസം എന്തുകൊണ്ടാണെന്ന് അറിയില്ല.

7. വൈദ്യുതി എപ്പോഴും ഏറ്റവും എളുപ്പമായ വഴി സ്വീകരിക്കും. അതിനാല്‍ മിന്നലിനു ഭൂമിയിലേക്കു കടന്നുപോവുന്നതിനുള്ള (discharge) ഏറ്റവും എളുപ്പമായ മാര്‍‌ഗ്ഗം ഒരുക്കുകയാണ് ഈ “എര്‍‌ത്തിങ്ങ്” ലൂടെ നമ്മള്‍ ചെയ്യുന്നത്. ഇതു ശരിയായ രീതിയില്‍ അല്ലെങ്കില്‍ ടവറിനും ഉയര്‍ന്ന വോള്‍‌ട്ടേജുള്ള ലൈനുകള്‍ക്കും മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്‌ടം വരുത്തിവാ‍ന്‍ സാധ്യതയുണ്ട്.

കരിപ്പാറ സുനില്‍ said...
This comment has been removed by the author.
കരിപ്പാറ സുനില്‍ said...

നംസ്കാരം ശ്രീ മണികണ്ഠന്‍ ,
ഉത്തരങ്ങള്‍ തന്നതിന് നന്ദി.
അതും ജോലി കഴിഞ്ഞ് വീട്ടിലെത്തിയെ ഉടനെ .
ആ ആത്മാര്‍ത്ഥതക്ക് പ്രത്യേകം നന്ദി .
ജോലി വൈദ്യുതിയുമായി ബന്ധപ്പെട്ട ഫീ‌ല്‍‌ഡില്‍ ആയിരിക്കുമെന്നു കരുതട്ടെ.
ആശംകലോടെ

അനില്‍@ബ്ലോഗ് // anil said...

ശ്രീ മണികണ്ഠനെ കാണാനായതില്‍ വളരെ സന്തോഷിക്കുന്നു. എനിക്കു ഇടക്കിടെ സംശയരോഗം പിടിപെടും.

Manikandan said...

അനിൽ‌ജി വളരെ സന്തോഷം. എനിക്കും അങ്ങോട്ടും സംശയങ്ങൾ ചോദിക്കമല്ലൊ.

Get Blogger Falling Objects