Sunday, July 27, 2008

83. ട്രാന്‍സ്ഫോര്‍മര്‍(ഫോട്ടോ ) ചില സംശയങ്ങള്‍ ??

മുകളില്‍ കാണുന്ന ട്രാന്‍സ്‌‌ഫോമറിന്റെ ചിത്രത്തില്‍ ചില അക്ഷരങ്ങള്‍ കാണുന്നുണ്ടല്ലോ ? 1.അതില്‍ 2W,2N,2U,2V എന്നിങ്ങനെ എഴുതിയിട്ടുണ്ടല്ലോ .അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയാമോ? 2.ഒരു ഇലക് ട്രോണിക് ഉപകരണത്തില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്‌ഫോമറിനെ സ്റ്റെപ് അപ് ,സ്റ്റെപ് ഡൌണ്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുമോ ? 3.ട്രാന്‍സ്‌ഫോമറിന്റെ ഇന്‍ പുട്ട് ഔട്ട് പുട്ട് എന്നിവ മാറ്റിക്കൊടുത്താല്‍ സ്റ്റെപ് അപ് നെ സ്റ്റെപ്പ് ഡൌണ്‍ ആയും ഉപയോഗിക്കുവാന്‍ പറ്റുമോ ? 4.ട്രാന്‍സ്‌ഫോമറില്‍ ഓയില്‍ മോഷണത്തെ ക്കുറിച്ച് ചില പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. എന്താണത് ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ? 5.എന്തുകൊണ്ടാണ് അതിന് വില കൂടുതല്‍ ? 6.മുകളില്‍ കാണുന്ന ഹൈവോള്‍ട്ടേജ് ട്രാന്‍സ്‌മിഷന്‍ലൈനില്‍ ധാരാളം വയറുകള്‍ കാണുന്നുണ്ട് ആവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നു പറയാമോ

21 comments:

അനില്‍@ബ്ലോഗ് said...

1.RYB ക്കു സമാനമായ കൊഡ്.UVW & Neutral
2എന്നതു സെക്കന്റി
2.നൊക്കി തിരിച്ചറിയാന്‍ കഴിയില്ല.
3.ഉപയോഗിക്കാം,പ്രായോഗികമായി ബുദ്ധിമുട്ടുണ്ടു
4.ഓയില്‍ കൂളിങ്ങിനു ഉപയോഗിക്കുന്നു.
5(അക്കം വിട്ടു പോയി)
6.ചോദ്യം ആപേഷികം.
7.വിവിധ ഫേസുകള്‍,സംരക്ഷണ വയര്‍, വാര്‍ത്താവിനിമയം.

കരിപ്പാറ സുനില്‍ said...

നമസ്ക്കാരം ശ്രീ അനില്‍ ,
ഒന്നാമത്തെ ഉത്തരത്തിന് കൂടുതല്‍ വിശദീകരണം ആവശ്യം .
അക്കം ശരിയാക്കിയിട്ടുണ്ട് .
അവസാനത്തെ ഉത്തരം ഒന്നുകൂടി വശദമാക്കിയാല്‍ കൊള്ളാം.
വിവിധ ഫേസുകള്‍ എന്നു വെച്ചാല്‍ തന്നെ മൂന്നെണ്ണം . പിന്നെ സംരക്ഷണ വയറിന്റെ കാര്യം ഒന്നു വിശദമാക്കിയാല്‍ കൊള്ളാം .
ഓയിലിനെ സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തന്നാല്‍ നന്നായിരുന്നു.
ഉത്തരം തന്നതിന് നന്ദി

MANIKANDAN [ മണികണ്ഠന്‍‌ ] said...

സാറിന്റെ ചേദ്യങ്ങള്‍‌ക്ക് എന്റെ പരിമിതമായ അറിവിനുള്ളില്‍ നിന്നും ചില മറുപടികള്‍ എഴുതുന്നു.
1. സാര്‍ കാണിച്ചിരിക്കുന്ന ചിത്രം ഒരു Distribution Transformer ന്റേതാണ്. സാധാരണയായി ഒരു ഫേസ് അടയാളപ്പെടുത്തിന്നതിനു രണ്ടു മാര്‍‌ഗ്ഗങ്ങളാണ് ഉപയോഗിച്ചു വരുന്നത്. ഒന്ന് ചുവപ്പ്, മഞ്ഞ്, നീല, കറുപ്പ് എന്നീ നിറങ്ങളും, രണ്ടാമത്തേത് U, V, W, N എന്നീ അക്ഷരങ്ങളും. ട്രാന്‍‌സ്‌ഫോര്‍മറില്‍ പ്രൈമറി, സെക്കന്ററി എന്നിങ്ങനെ രണ്ടു വൈന്റിങ്ങ് ഉള്ളത് അറിയാമല്ലൊ. അതില്‍ പ്രൈമറി വൈന്റിങ് ടെര്‍മിനല്‍ സൂചിപ്പിക്കുന്നതിന് 1U, 1V, 1W എന്നിവയും സെക്കന്ററിവൈന്റിങ് ടെര്‍മിനല്‍ സൂചിപ്പിക്കുന്നതിന് 2U, 2V, 2W, 2N എന്നിവയും ഉപയോഗിക്കുന്നു. ഒരു Distribution Transformer-ന്റെ പ്രൈമറിയും, സെക്കന്ററിയും കോയിലുകള്‍ യഥാക്രമം ഡെല്‍റ്റ, സ്റ്റാര്‍ എന്നീ രീതിയിലാണ് കണക്‍റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ പൈമറിയില്‍ മൂന്ന് ടെര്‍മിനലും, സെക്കന്ററിയില്‍ നാല്‍` ടെര്‍മിനലും വരുന്നു. പ്രൈമറിയില്‍ ന്യുട്രല്‍ ഉണ്ടാവാറില്ല.

2. കഴിയില്ലെന്നാണ്‍` തോന്നുന്നത്.

3.സാങ്കേതികമായി ഉപയോഗിക്കാമെങ്കിലും ഇതിന്റെ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ അറിയില്ല.

4. ഏതൊരു ചാലകത്തിലൂടേയും വൈദ്യുതി കടന്നുപോവുമ്പോല്‍ ചൂട് ഉണ്ടാകും എന്നറിയാമല്ലൊ. ഇതു പ്രധാ‍നമായും മൂന്ന് ഘടകങ്ങളേ ആശ്രയിച്ചിരിക്കും കടന്നുപോവുന്ന വൈദ്യുതിയുടെ അളവ് (current 'I') ചാലകത്തിന്റെ പ്രതിരോധം (Resistance 'R') കടന്നു പോവുന്ന സമയം (time 't') തുടര്‍ച്ചയായി വൈദ്യുതി കടന്നു പോവുന്ന ട്രാന്‍സ്‌ഫോര്‍മര്‍ പോലുള്ള ഉപകരണങ്ങള്‍ തണുപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന ഒരു മാര്‍‌ഗ്ഗമാണ് Oil Cooling. ചിത്രത്തില്‍ സാര്‍ കാണിച്ചിരിക്കുന്ന Transformer, Natural Oil Cooled വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. ഇതില്‍ വൈദ്യുതി കടന്നുപോവുന്ന കോയിലുകള്‍ ട്രാന്‍‌സ്‌ഫോര്‍മര്‍ ഓയിലില്‍ മുങ്ങി ഇരിക്കും. വൈദ്യുതി കടന്നുപോവുന്നതിനനുസരിച്ച് കോയില്‍ ചൂടാവുകയും,ആ ചൂട് ഓയില്‍ ആഗീരണം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ചൂടാവുന്ന ഓയില്‍ സാന്ദ്രതകുരയുന്നതു കാരണം മുകളില്‍ എത്തുന്നു.അവിടെ നിന്നും വശങ്ങളില്‍ കാണുന്ന 'fins' എത്തി തണുത്ത് വീണ്ടും ട്രാന്‍‌സ്‌ഫോര്‍മറിന്റെ ഉള്ളില്‍ എത്തുന്നു. ഇതു തുടര്‍ന്നുകൊണ്ടെയിരിക്കും. കൂടാതെ Transformer oil ഒരു Insulator കൂടിയാണ്.

5. ട്രാന്‍‌സ്‌ഫോര്‍മര്‍ ഓയില്‍ മറ്റു പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. ഉദാഹരണം വെല്‍‌ഡിങ് സെറ്റ്. ഇത്തരം ആവശ്യങ്ങള്‍ക്കു മറിച്ചു വില്‍ക്കാനാവണം മോഷണം.

6. സാര്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ ആകെ 7 വയറുകള്‍ ഉണ്ട്. വലത്തും ഇടത്തും വശങ്ങളില്‍ ഉള്ളത് ഉയര്‍ന്നവോള്‍ട്ടേജ് വഹിക്കുന്ന വൈദ്യുത കമ്പികളാണ്. വലതുവശത്ത് 3 ഫേസും, ഇടത്തുവശത്ത് 3 ഫേസും. ഒരേ സബ്‌സ്‌റ്റേഷനില്‍ നിന്നും രണ്ടു സ്ഥലത്തേക്കു പോവുന്നതോ ഒരേ സ്ഥലത്തെ രണ്ടു ട്രാന്‍സ്‌ഫോര്‍മറിലേക്കു പോവുന്നതോ ആവണം അവ. ഇത്തരം ടവര്‍ ലൈനുകളെ ഡബിള്‍ ലൈന്‍ ടവര്‍ എന്നാണു പറയുന്നത് എന്നു തോന്നുന്നു. ഏറ്റവും മുകളില്‍ മധ്യഭാഗത്തുകൂടെ പോവുന്നത് എര്‍ത്ത് ലൈന്‍ ആണ്. ഇടിമിന്നലില്‍ നിന്നും ഉയര്‍ന്നവോള്‍ട്ടേജ് വഹിക്കുന്ന വൈദ്യുത കമ്പികളെ സംരക്ഷിക്കുന്നതിനാണ് അത്.

അനില്‍@ബ്ലോഗ് said...

ഇതൊരു ചോദ്യോത്തര പോസ്റ്റ് ആണൊ എന്നു എന്നു ചെറിയ സംശയം ഉള്ളതിനാലാണു ഇങ്ങനെ കമന്റ് ഇട്ടതു.
ശ്രീമന്‍.മണികണ്ടന്‍ കാര്യങ്ങള്‍ ഭംഗിയായി വിവരിച്ചിരിക്കുന്നു.

കരിപ്പാറ സുനില്‍ said...

നംസ്കാരം ശ്രീ മണികണ്ഠന്‍ ,
ചില ചോദ്യങ്ങള്‍ കൂടിയുണ്ട് . അവ അടുത്തപോസ്റ്റായി ഇടുന്നുണ്ട് . സഹകരിക്കണമെന്ന് അഭ്യര്‍ത്തന . കൂടാതെ ഇത്രയും വിലപ്പെട്ട വിവരങ്ങള്‍ തന്നതിന് നന്ദിയും.
അനിലേ ,
അനിലിനും നന്ദി.
അടുത്ത ബ്ലോഗ് പോസ്റ്റ് കാണുവാന്‍

ഇവിടെ
ഞെക്കുക

തറവാടി said...

മാഷെ ഇതിപ്പോഴാണ് കണ്ടത് , ചില വാക്കുകള്‍ മലയാളത്തില്‍ കിട്ടാത്തതിനാല്‍ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നു.

1.അതില്‍ 2W,2N,2U,2V എന്നിങ്ങനെ എഴുതിയിട്ടുണ്ടല്ലോ .അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയാമോ?

ഇലക്ട്രിക് പവര്‍ വ്യത്യസ്ഥ വോള്‍ട്ടേജില്‍ ലഭിക്കുന്നതിനാണ് ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുന്നതെന്നറിയാമല്ലോ. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത് , മാറ്റേണ്ടുന്ന വൈദ്യുതി കൊടുക്കുന്ന (പ്രൈമറിയും) , കിട്ടേണ്ടുന്ന ( ലഭിക്കുന്ന) സെക്കന്‍ഡറിയും.

പ്രൈമറിയും സെക്കന്‍ഡറിയും പ്രധാനമായും വൈന്‍ഡിങ്ങുകളാണ് ( കമ്പി ചുരുള്‍) ഇവ രണ്ടും പൊതുവായി ഒരു കോറെന്ന് വിളിക്കുന്ന സ്റ്റീലുകൊണ്ടുണ്ടാക്കിയ ഒരു വൈദ്യുതകാന്തത്തില്‍ ചുറ്റിയിരിക്കുന്നു.

ഒരു വൈന്‍ഡിങ്ങിനെ (കമ്പിചുരുള്‍) രണ്ട് രീതിയില്‍ അടയാളപ്പെടുത്താറാണ് സാധാരണ പതിവ് , U-V-W / R-Y-B . ചില നിര്‍മാതാക്കള്‍ നിര്‍മ്മിക്കുന്ന സമയത്ത് തന്നെ കസ്റ്റ്മര്‍ക്ക് വേണ്ടുന്ന രീതിയില്‍ ബന്ധിപ്പിച്ച് നല്‍കുന്നു ( സ്റ്റാര്‍ /ഡെല്‍റ്റ) , ചിലരാവട്ടെ അങ്ങിനെ ചെയ്യാതെ ഈ വൈന്‍ഡിങ്ങുകളുടെ അറ്റങ്ങള്‍ ട്രാന്‍സ്ഫോര്‍മറിന് പുറത്തായി , കസ്റ്റ്മര്‍ക്ക് സൗകര്യാര്‍ത്ഥം ഉപയോഗിക്കാനായി സ്ഥാപിക്കുന്നു. ചുരുളിന്‍‌റ്റെ ഒരറ്റം 1 ആയും മറ്റേ അറ്റം 2 ആയും കരുതാമെന്ന് ചുരുക്കം. ( സമാനമാണ് മോട്ടോറുകളുടെ കാര്യവും)

2.ഒരു ഇലക് ട്രോണിക് ഉപകരണത്തില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്‌ഫോമറിനെ സ്റ്റെപ് അപ് ,സ്റ്റെപ് ഡൌണ്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുമോ ?

രണ്ട് രീതിയില്‍ ട്രാന്‍സ്ഫോര്‍മറിനെ തിരിച്ചറിയാം.

A) ട്രാന്‍സ്ഫോര്‍മറിന്‍‌റ്റെ കപ്പാസിറ്റി അടയാളപ്പെടുത്തുന്നത് VA ( volt Ampere ) ആയാണ്.

ഒരു ട്രാന്‍സ്ഫോര്‍മറിന്‍‌റ്റെ പ്രൈമറിക്കും , സെക്കന്‍ഡറിക്കും ഈ കപാസിറ്റി തന്നെയായിരിക്കും.

100 VA , 230V/12V എന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉദാഹരണമായെടുക്കുക.
ഇതിനെ സ്റ്റെപ് ആയും / ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ ആയും ഉപയോഗിക്കാം.
തല്‍ക്കാലം ഒരു സ്റ്റെപ് ഡൗണ്‍ ആയി ഉപയോകിക്കുന്നെന്ന് കരുതുക.

അതായത് ഇതിന്‍‌റ്റെ പ്രമറി 230V ആകുമ്പോള്‍ സെക്കന്‍ഡറി 12V അയിരിക്കും

Total capacity = 100 VA
Primary carrent =100/230 = 0.44 Amps
Secondary Current = 100/12=8.33Amps

ഇതില്‍ നിന്നും , കുറഞ്ഞ വോള്‍ട്ടേജുള്ള ഭാഗത്ത് കൂടുതല്‍ കരണ്ട് ഉണ്ടെന്നത് മനസ്സിലായല്ലോ , അതായത്

12V ഉള്ള ഭാഗത്ത് കൂടുതല്‍ കരണ്ടുണ്ടാകും അതുകൊണ്ട് തന്നെ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കുമ്പോള്‍ ഈ കൂടിയ കരണ്ട് പ്രവഹിക്കാന്‍ മാത്രമുള്ള കപ്പാസിറ്റി ആ ഭാഗത്തുള്ള വൈന്‍‌ഡിങ്ങിനുണ്ടായിരിക്കണം , വണ്ണം കൂടുതലുള്ള കമ്പി ഉപയോഗിക്കണമെന്ന് ചുരുക്കം.

വണ്ണം കൂടുതലുള്ള കമ്പി ഉപയോഗിച്ച ഭാഗം വോള്‍ട്ടേജ് കുറവുള്ള ഭാഗവും , വണ്ണം കുറവുള്ള കമ്പി ഉപയോഗിച്ചത് വോള്‍ട്ടേജ് കൂടുതലുള്ള ഭാഗവുമായിരിക്കും.

B) മറ്റൊരു രീതിയിലും അറിയാന്‍ പറ്റും , വോള്‍ട്ടേജ് കൂടുതലുള്ള ഭാഗത്തെ കമ്പി ചുരുളിന് ' റസിസ്റ്റന്‍സ് ' കൂടുതലായിരിക്കും , മള്‍ട്ടിമീറ്റര്‍ കൊണ്ട് കണ്ടുപിടിക്കാം.


3.ട്രാന്‍സ്‌ഫോമറിന്റെ ഇന്‍ പുട്ട് ഔട്ട് പുട്ട് എന്നിവ മാറ്റിക്കൊടുത്താല്‍ സ്റ്റെപ് അപ് നെ സ്റ്റെപ്പ് ഡൌണ്‍ ആയും ഉപയോഗിക്കുവാന്‍ പറ്റുമോ ?

പറ്റും , മുകളിലത്തെ ഉത്തരം നോക്കുക.

4.ട്രാന്‍സ്‌ഫോമറില്‍ ഓയില്‍ മോഷണത്തെ ക്കുറിച്ച് ചില പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. എന്താണത് ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത് ?

ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍ ഉപയോഗിക്കുന്നത് അതിനെ തണുപ്പിക്കാനാണ്. തണുപ്പിക്കലാണതിന്‍‌റ്റെ ഉപയോഗമെങ്കിലും പല പ്രോപ്പര്‍ട്ടീസുമുണ്ടതിന് , ഡൈ ഇലക്ട്രിക് / വിസ്കൊസിറ്റി/ പ്യൂരിറ്റി/അതിന്‍‌റ്റെ നിര്‍മ്മാണവും സാധാരണ എഞ്ചിന്‍ ഓയില്‍ ഉണ്ടാക്കുന്നതുപോലല്ല , അതുകൊണ്ട് തന്നെ വിലയും വളരെ കൂടുതലാണ് , ഉപയോഗിച്ച ഈ ഓയില്‍ മറ്റുള്ളവക്ക് ഉപയോഗിക്കാവുന്നതാണ് അതിനാല്‍ അതും വിലയുള്ളതുതന്നെ :)


5.എന്തുകൊണ്ടാണ് അതിന് വില കൂടുതല്‍ ?

മുകളില്‍ പറഞ്ഞല്ലോ , സാധാരണ കൂളിങ്ങ് ഓയില്‍ പോലെയല്ല അതിന്‍ പല പ്രോപ്പറ്ട്ടീസുമുണ്ട് അതുകൊണ്ടാണ് വില കൂടുതലും.

6.മുകളില്‍ കാണുന്ന ഹൈവോള്‍ട്ടേജ് ട്രാന്‍സ്‌മിഷന്‍ലൈനില്‍ ധാരാളം വയറുകള്‍ കാണുന്നുണ്ട് ആവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നു പറയാമോ


പ്രധാനമായും ഉള്ളത് മൂന്ന് പവര്‍ കമ്പികളാണ് , റിഡന്‍ഡന്‍സിക്ക് വേണ്ടി അതാറാക്കിയിരിക്കുന്നു. ഒരു വശത്ത് മൂന്ന് , മറുവശത്ത് മൂന്ന് , മുകളില്‍ ഒന്ന്.

ഈ പവര്‍ കമ്പികള്‍ ടവറുകളില്‍ നേരിട്ട് താങ്ങിനിര്‍ത്താനാവില്ലല്ലോ ( ടവറുകളും ചാലകങ്ങളാണെന്നതോര്‍ക്കുക ) , അതുകൊണ്ട് , വൈദ്യുതികടന്നുപോകാത്ത ഇന്‍സുലേറ്റര്‍ കൊണ്ടാണ് ടവറിലേക്ക് കമ്പികളെ ഘടിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായി ഒരു ടവറിന്‍‌റ്റെ രണ്ട് ഭാഗത്തുള്ള വൈദ്യുത കമ്പികളെ ചാലകമുപയോഗിച്ച് ബന്ധിക്കണമല്ലോ അങ്ങിനെ ബന്ധിച്ചിരിക്കുന്നതാണ് തൂങ്ങിക്കിടക്കുന്ന 'U' പോലുള്ള കമ്പികള്‍.

ഏറ്റവും മുകളില്‍ കാണുന്നത് , ലൈറ്റ്നിങ്ങ് പ്രോട്ടെക്ഷന് വേണ്ടിയുള്ളതാണ് , അതായത് ഇടിമിന്നലില്‍ നിന്നും വൈദ്യുത കമ്പികളെ രക്ഷപ്പെടുത്താനുള്ളത്.

ഇതില്ലെങ്കില്‍ ഇടിമിന്നലില്‍ നിന്നുമുണ്ടാകുന്ന അപകടകരമായ വോള്‍ട്ടേജ് വൈദ്യുത കമ്പികളിലൂടെ പ്രവഹിക്കാനും , പവര്‍ സ്റ്റേഷനുകളിലും മറ്റും അപകടം വരുത്താനും ഇടയാകും.


മുകളിലുള്ള കമ്പിയില്‍ ഇടക്ക് ബോള്‍ പോലുള്ള ചുകന്നതും / വെള്ള നിറത്തിലുമുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ , അതുപയോഗിക്കുന്നത് എയര്‍ ക്രാഫ്റ്റ് വര്ണിങ്ങിനുമാണ്. മുകളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങള്‍ എന്തെങ്കിലും കാരണവശാല്‍ ക്രാഷ് ലാന്‍ഡിങ്ങ് ചെയ്യേണ്ടിവന്നാല്‍ ഇത്തരം വൈദ്യുത കമ്പികളെ ഒഴിവാക്കാനാനെന്ന് ചുരുക്കം.

കമ്മ്യൂണിക്കേഷന് വേറെ കമ്പികള്‍ ഉപയോഗിക്കുന്നില്ല , ഈ പവര്‍ കമ്പികളിലൂടെത്തന്നെയാണ് കമ്മ്യൂണിക്കേഷന്‍ സിഗ്നലുകള്‍ കടത്തിവിടുന്നത് അതിനെയാണ് , കേരിയര്‍ കമ്മ്യൂണികേഷന്‍ എന്നുവിളിക്കുന്നത്.

( മാഷെ ഭാഷയുടെ ലിമിറ്റേഷന്‍ ക്ഷമിക്കുക , വിശദമായ പോസ്റ്റീ വിഷയത്തില്‍ ഇടാം :) )

അനില്‍@ബ്ലോഗ് said...

തറവാടി ക്ഷമിക്കുമല്ലൊ?
ശ്രീ മണികണ്ഠന്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. താങ്കള്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയോ എന്നൊരു സംശയം.
ഇവിടെ സുനില്‍ മാഷു ചോദിച്ചതു ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മെര്‍ ആണു.താങ്കള്‍ പറയുന്നതു ഡൊമെസ്റ്റിക് യൂസ് ആണു.
സ്റ്റെപ് അപ് , സ്റ്റെപ് ഡൌന്‍ , ഒരിക്കലും കാഴ്ച്ചക്കു തിരച്ചറിയാന്‍ പറ്റില്ല., അഥവാ ശരിയാകണമെന്നില്ല.ഇന്‍വേര്‍ട്ടറുകളില്‍ ഒറ്റ ട്രാന്‍സ്ഫോര്‍മെറ് മാത്രമെ ഉള്ളൂ എന്നു ഓര്‍ക്കുമല്ലൊ.

തറവാടി said...

അനില്‍,

ക്ഷമയുടെ കാര്യമിരിക്കുന്നില്ലല്ലോ , സംശയം ദുരീകരിക്കുക അതാണ് പ്രധാനം.
ആര് വ്യക്തമാക്കിയാലും കാര്യങ്ങള്‍ അറിയുക അത്രമാത്രം.

എവിടെയാണ് കണ്‍ഫ്യൂഷന്‍ ഉണ്ടായതെന്ന് പറഞ്ഞാല്‍ വ്യക്തമാക്കിത്തരാം :)

( ഒറ്റ വാക്കില്‍ ഉത്തരമെഴുതുന്നതിനേക്കാള്‍ എപ്പോഴും വിശദീകരിച്ചെഴുതുന്നതാണ് നല്ലതെന്ന തോന്നലിലാണ് വിശദമാക്കിയത് :) )

2.ഒരു ഇലക് ട്രോണിക് ഉപകരണത്തില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്‌ഫോമറിനെ സ്റ്റെപ് അപ് ,സ്റ്റെപ് ഡൌണ്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുമോ ?

ഇതാണ് ചോദ്യം.

ഉത്തരം : കഴിയും

( ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫോര്‍മറിനെ ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ എന്നല്ല വിളിക്കുക :) )

3.ട്രാന്‍സ്‌ഫോമറിന്റെ ഇന്‍ പുട്ട് ഔട്ട് പുട്ട് എന്നിവ മാറ്റിക്കൊടുത്താല്‍ സ്റ്റെപ് അപ് നെ സ്റ്റെപ്പ് ഡൌണ്‍ ആയും ഉപയോഗിക്കുവാന്‍ പറ്റുമോ ?

ഉത്തരം :പറ്റും

4/5 ചോദ്യങ്ങള്‍ക്ക് മുമ്പത്തെ എന്‍‌റ്റെ ഉത്തരം നോക്കുക.

6.മുകളില്‍ കാണുന്ന ഹൈവോള്‍ട്ടേജ് ട്രാന്‍സ്‌മിഷന്‍ലൈനില്‍ ധാരാളം വയറുകള്‍ കാണുന്നുണ്ട് ആവ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നു പറയാമോ?

എന്‍‌റ്റെ ഉത്തരം വ്യക്തമല്ലെങ്കില്‍ വിശദീകരിക്കാം , ചോദ്യകര്‍ത്താവ് , കരിപ്പാറ സുനില്‍ മാഷിന് വ്യക്തമായില്ലെങ്കില്‍ പറയുക.

അനില്‍ താങ്കള്‍ പറഞ്ഞുകൊടുത്ത ഒരുത്തരം (ഏഴ്) ശരിയാണോ എന്ന് നോക്കുക,

ഹൈ.ടെന്‍ഷന്‍ പവര്‍ ലൈനുകളില്‍ കമ്മ്യൂണിക്കേഷന് വെറെ വയറുകള്‍ ഉപയോഗിക്കില്ല , പവര്‍ ലൈന്‍ കമ്മ്യൂണിക്കേഷന്‍ എന്ന ഒരു രീതിയാണ് ഉപയോഗിക്കുക കാരണം ഹൈ.ടെന്‍ഷന്‍ ലൈനിനടുത്ത് മറ്റുള്ള ചാലകങ്ങള്‍ വെക്കാന്‍ പാടില്ല.താങ്കള്‍ അവസാനത്തില്‍ പറഞ്ഞത്

>>ഇന്‍വേര്‍ട്ടറുകളില്‍ ഒറ്റ ട്രാന്‍സ്ഫോര്‍മെറ് മാത്രമെ ഉള്ളൂ എന്നു ഓര്‍ക്കുമല്ലൊ.<<<

ഇതുമനസ്സിലായില്ല. ഒന്ന് വിശദമാക്കാമോ?

തറവാടി said...

ഒന്നുകൂടി,

താങ്കളോ മണികണ്ഠനോ പറഞ്ഞതിനെ ഓവര്‍ റൂളായിട്ടെഴുതിയതല്ല എന്‍‌റ്റെ കമന്‍‌റ്റ് , എന്തോ അപൂര്‍ണ്ണമായി തോന്നി , എഴുതിവന്നപ്പോള്‍ കൂടുകയും ചെയ്തു :)

വൈദ്യുത സാങ്കേതികമായ എന്തിനും സ്വാഗതം എന്തിനും :)

തറവാടി said...
This comment has been removed by the author.
കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ തറവാടി,
ഉത്തരങ്ങള്‍ തന്നതിന് നന്ദി.
എന്നിരുന്നാലും ചിലതിനും കൂടി ഉത്തരങ്ങള്‍ തന്ന് സഹായിക്കാനപേക്ഷ .അത്

ഇവിടെ
പോസ്റ്റ് ചെയ്യുന്നു.
ആശംസകളോടെ

അനില്‍@ബ്ലോഗ് said...

രണ്ടു കാര്യം പറയാം.
1.ആ ഹൈടെന്‍ഷന്‍ ലൈനില്‍ എത്ര കമ്പികള്‍ ഉണ്ടെന്നു നോക്കിയിട്ടെനിക്കു മനസ്സിലായില്ല.അതില്‍ തെറ്റുപറ്റി.അടുത്ത കമന്റു കണ്ടപ്പൊഴാണു 7 എണ്ണം ഉള്ളതു ശ്രദ്ധിച്ചതു.
ഇന്‍ വേര്‍ട്ടറില്‍ ഒരു ട്രാന്‍സ്ഫൊര്‍മര്‍ മാത്രമേ ഉള്ളൂ സാധാരണയായി (രണ്ടെണ്ണം ഉണ്ടായിരുന്നു പഴയ ട്രാന്‍സിസ്റ്റര്‍ സര്‍ക്യൂട്ടില്‍).അതു സ്റ്റെപ് അപ് ആയും ഡൌണ്‍ ആയും പ്രവര്‍ത്തിക്കുന്നു.

നിരൂപകന്‍ said...
This comment has been removed by a blog administrator.
കരിപ്പാറ സുനില്‍ said...

എല്ലാ‍വര്‍ക്കും നമസ്കാരം ,
ചര്‍ച്ചകളില്‍ വിഷയാധിഷ്ഠിതമായാണ് പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും മിക്കപ്പോഴും വ്യക്തിപരമായി നീങ്ങുന്നതായാണ് കണ്ടുവരുന്നത് . അത് ഇവിടെ നടന്ന ഈ ചര്‍ച്ചയില്‍ മാത്രമല്ല. ഞങ്ങളുടെ അദ്ധ്യാപന പരിശീലനത്തില്‍‌പോലും ചിലപ്പോഴൊക്കെ വഴിതെറ്റാ‍റുണ്ട് . പിന്നെ , ഈ വഴിതെറ്റല്‍ മനുഷ്യസഹജവുമല്ലേ . അങ്ങനെയൊക്കെ വഴിതെറ്റിയാലും ചര്‍ച്ച ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ശ്രമിക്കാറുണ്ട് . അതില്‍ വിജയിച്ചിട്ടുമുണ്ട് . അതും മനുഷ്യസഹജമല്ലേ . പലപ്പോഴും ഈ വഴിതെറ്റല്‍ സംഭവിക്കാറ് പതിവ് ചില പ്രകോപന പരമായ പരാമര്‍ശങ്ങളില്‍ നിന്നാണ് പോലും . അതൊക്കെ പോകട്ടെ , നമുക്ക് വിഷയാധിഷ്ഠിതമായി തന്നെ ചര്‍ച്ച തുടരാം . എന്തെങ്കിലും മനപ്രയാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മറക്കാം ശ്രമിക്കാം. ഞങ്ങള്‍ അതിനാല്‍ ഒരു രീതി സ്വീകരിച്ചിട്ടുണ്ട് . അതായത് വിലയിരുത്തുമ്പോള്‍ ആദ്യം വിലയിരുത്തപ്പെടേണ്ട വ്യക്തിയുടെ പ്രവര്‍ത്തനത്തിന്റെ മികവുകള്‍ പറയുക . അതിനുശേഷം അല്പം ലഘൂകരിച്ചുകൊണ്ട് കോട്ടങ്ങള്‍ അവതരിപ്പിക്കുക . ഈ രീതി വിജയിച്ചുകണ്ടിട്ടുണ്ട് എന്നതാണ് അനുഭവം വ്യക്തമാക്കുന്നത് .
എല്ലാവരുടേയും സഹകരണംവീണ്ടും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ

കരിപ്പാറ സുനില്‍ said...

എല്ലാവര്‍ക്കും നമസ്കാരം ,
ഇത് വെറും ഒരു ചോദ്യോത്തര പംക്തിയായി തള്ളിക്കളയരുതെന്നപേക്ഷ. ഇതില്‍ പറയുന്ന ചോദ്യങ്ങള്‍ പലതും അദ്ധ്യാപന പരീശീലനകേന്ദ്രത്തില്‍ തന്നെ ഹാര്‍ഡ് സ്പോട്ടുകളായി വന്നിട്ടുള്ള വയാണ്. അതുകൊണ്ടാണ് ചര്‍ച്ച സുതാര്യമാക്കിയതുതന്നെ . ചര്‍ച്ചകളില്‍ ആശയവിനിമയമാണല്ലോ നാം ഉദ്ദേശിക്കുന്നത് . അതുകൊണ്ടുതന്നെ സുതാര്യത നല്ലതുമല്ലേ .

തറവാടി said...

സുനില്‍ മാഷെ,

ഒരാള്‍ എന്തെങ്കലും പറയുമ്പോള്‍ അയാള്‍ അടിസ്ഥാനപ്പെടുത്തുന്ന ചിലതുണ്ട് അതറിഞ്ഞാലേ എന്താണയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാവൂ. കമന്‍‌റ്റ് ബോക്സില്‍ തുടര്‍ന്നെഴുതുമ്പോളാണ് ആ ' അടിസ്ഥാനത്തില്‍ ' എത്തുന്നതും.


ജപ്പാനില്‍ നിന്നും രണ്ട് വോള്‍ട്ടേജ് സ്റ്റാബ് ലൈസറും , ആയിരം വാട്ട്‌സ് ഉള്ള രണ്ട് ഹീറ്ററും കൊണ്ട് വന്നെന്നിരിക്കട്ടെ. ഒരു സെറ്റ് ( സ്റ്റേബ് ലൈസര്‍+ഹീറ്റര്‍ ) ദുബായിലും , മറ്റൊരു സെറ്റ് കേരളത്തിലും സ്ഥാപിക്കുന്നു.

വോള്‍ട്ടെജ് ഒരിക്കലും കുറയാത്ത ദുബായില്‍ , ഒരു അപേക്ഷ കൊടുത്ത് ( വൈദ്യുത വിഭഗത്തിന്) രണ്ടാഴ്ചത്തേക്ക് പത്തു ശതമാനം വോള്‍ട്ടേജ് കുറക്കിപ്പിക്കുന്നു അതേ അപേക്ഷ KSEB ക്കും കൊടുക്കുന്നു.

ഒരുമാസത്തേക്ക് ഹീറ്റര്‍ കണ്‍സ്യൂം ചെയ്ത വൈദ്യുതിക്ക് ചാര്‍ജ്ജ് കണക്കാക്കുന്നു , ഒരു യൂണിറ്റിന് രണ്ട് സ്ഥലത്തും ഒരേ പൈസയാണെങ്കില്‍ എവിടെയായിരിക്കും കൂടുതല്‍ എന്നൊരു ചോദ്യവും ചോദിക്കുന്നു എന്നിരിക്കട്ടെ.


ദുബായിയേയും കേരളത്തേയും നന്നായിട്ടറിയുന്നതിനാല്‍ ഞാന്‍ പറയും ദുബായില്‍ കൂടുതല്‍ യൂണിറ്റെടുക്കും അതുകൊണ്ട് തന്നെ കൂടുതല്‍ പൈസയുമാകും എന്ന്.

ഇതേ ചോദ്യം രണ്ടു സ്ഥലത്തെ പറ്റിയും അറിയാത്ത ഒരമേരിക്കക്കാരന്‍ പറയുക 'തുല്യം' എന്നായിരിക്കും.

കാരണം എന്റെ engineering mind+common sense വര്‍ക്ക് ചെയ്യുമ്പോള്‍ അയാളുടെ engineering mindമാത്രമാണ് വര്‍ക്ക് ചെയ്യുന്നത് അയാള്‍ ശരിയല്ലെ , നൂറ് ശതമാനം അണ്!

അതറിയണമെങ്കില്‍ എന്‍‌റ്റെ അടിസ്ഥാനവും അയാളുടെ അടിസ്ഥാനവു, അറിയണം.


**************

ഒരു സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോറ്മറിന്‍‌റ്റെ അടിസ്ഥാനം ( കണക്കിനൊപ്പം ) വിവരിച്ചതിന് ശേഷം , അതുപയോഗിച്ചാല്‍ യൂണിറ്റ് കൂടുതലെടുക്കുമെന്ന് പറഞ്ഞാല്‍ തെറ്റയി ധരിക്കാന്‍ ഇടയുണ്ട് , മാത്രമല്ല മാഷുടെ മുന്‍‌കാല ചരിത്രം വെച്ച് ചോദ്യങ്ങള്‍ വരുമെന്നറിയുകയും ചെയ്യാം , അതിനു മുമ്പെ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടാക്കിയ പ്രശ്നമാണ് :)

**********

നമ്മുടെ വീടുകളില്‍ സ്റ്റെപ് അപ്പ് ഉപയോഗിച്ചാല്‍ യൂണികൂടും പൈസയും , അതിന് ഒന്നും രണ്ടുമൊന്നുമല്ല കുറെ കാരണങ്ങളുണ്ട് ഓരോന്നായി വിവരിക്കാനും അറിയാം :)

തറവാടി said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

സുനില്‍ മാഷ്,
ഞാനിടപെടുന്നില്ല,ഞാന്‍ ഒരു ക്വാളിഫൈഡ് ആളല്ല. ഒരു ടെക്നിഷന്‍ മാത്രമാണു. പക്ഷെ പ്രായോഗിക തലത്തില്‍ വരുന്ന കാര്യങ്ങള്‍ക്കു ഒരു പക്ഷെ ഉത്തരം പറയാന്‍ പറ്റിയേക്കു. തെറ്റാണെന്നു തോന്നിയാന്‍ ചൂണ്ടിക്കാട്ടും , അതൊരു ശീലമായിപ്പോയി. സ്കൂളിലെ പരീക്ഷപേപ്പര്‍(സയന്‍സ് )കണ്ടാല്‍ ഇപ്പൊഴു ഉത്തരം പറയാന്‍ ശ്രമിക്കുക ഒരു ശീലമാണു. വീണ്ടും , ഞന്‍ ഒരു ടെക്നീഷന്‍ മാത്രം.

തറവാടി said...

അനില്‍ :),

എഫിഷ്യന്‍സിക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.അതുമാത്രമല്ല യൂണിറ്റ് കൂടാന്‍ കാരണം വിശദമാക്കാം.

1) 100W /230V/50Hz ന്‍‌റ്റെ ഒരു ബള്‍ബ് , റേറ്റഡ് വോള്‍ട്ടേജില്‍ കത്തുമ്പോള്‍ 100W കണ്‍സ്യൂം ചെയ്യും , അതിനനു‍സരിച്ചുള്ള ലൈറ്റ് പവര്‍ (ലക്സ്) തരും.

നമ്മുടെ നാട്ടില്‍ വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ റേറ്റഡ് വോള്‍ട്ടേജ് ലഭിക്കാറുള്ളൂ , ചിലപ്പോഴൊക്കെ മനപൂര്‍‌വ്വം ( ചോദിക്കരുത് :) ) വോള്‍ട്ടേജ് കുറക്കാറുണ്ട് ഇതിന്‍‌റ്റെ ഫലം മേല്‍‌പറഞ്ഞ ബള്‍ബ് വളരെ അപൂര്‍‌വ്വമായേ ( 230V ഉള്ളപ്പോള്‍ ) 100W പവര്‍ കണ്‍സ്യൂം ചെയ്യൂ മറ്റുള്ള സമയമൊക്കെ അതില്‍ കൂടുതലായിരിക്കും ( ഉദാഹരണം 80W ) തത്ഫലമായി ലക്സ് ലെവെലും കുറവായിരിക്കും നമ്മള്‍ ഇതൊന്നും അറിയില്ലെന്ന് മാത്രം.

ഇനി സ്റ്റെപ് അപ് ട്രാസ്ന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുമ്പോള്‍ , ബള്‍ബിന് റേറ്റഡ് വോള്‍ട്ടേജ് കിട്ടുന്നു (230V) അതിന്‍‌റ്റെ ഫലമായി 100W കണ്‍സ്യൂം ചെയ്യുന്നു മുഴുവന്‍ ലക്സും തരുന്നു ( നല്ല തെളിഞ്ഞുകത്തുന്നു :) )

ചുരുക്കത്തില്‍ വോള്‍ട്ടേജില്ലാത്തപ്പോളുള്ളതിനേക്കാള്‍ യൂണിറ്റ് ചിലവാകുന്നു , പൈസ കൂടുന്നു. ( ഇവിടെ ശ്രദ്ധിക്കേണ്ടത് ബള്‍ബിന്‍‌റ്റെ പവര്‍ 100W ആണിപ്പോഴും എന്നത് ശ്രദ്ധിക്കുക )

2) ഇനിയുള്ളത് ട്രാന്‍സ്ഫോര്‍മറിന്‍‌റ്റെ ലോസ്സ് ആണ് , ഇന്‍‌പുട്ട് വോള്‍ട്ടേജ് കുറയുമ്പോള്‍ , ഒരേ പവര്‍ ഔട്ട്പുട്ടായി ലഭിക്കാന്‍ , ഇന്‍‌പുട്ട് കറന്‍‌റ്റ് കൂടുമെന്നറിയാലോ , ഈ കറന്‍‌റ്റിന്റെ സ്കൊയര്‍ ആയാണ് ലോസ്സ് കൂടുന്നത് അതുകൊണ്ട് തന്നെ കുറഞ്ഞ വോള്‍ട്ടേജില്‍ ലോസ്സ് കൂടുതലായിരിക്കും ( അതായത് എഫിഷ്യന്‍സി കുറവയിരിക്കും ) , കൂടുതല്‍ പവര്‍ ചിലവകുന്നു.

3) ട്രാന്‍സ്ഫോര്‍മറില്‍ മോശം ക്വാളിറ്റി ലാമിനേഷന്‍ ഉപയോഗിച്ചാല്‍ ലോസ്സ് വീണ്ടും കൂടും :)

കണിശമായി നോക്കുകയണെങ്കില്‍ ഇനിയും കാരണങ്ങളുണ്ട് :)

ഓ.ടി:

അനില്‍ ഞാന്‍ സംകേതിക കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ എതിര്‍‌വശത്ത് ആരാണെന്ന് നോക്കിയേ സംസാരിക്കാറുള്ളൂ. ടെക്ക്‌നിക്കല്‍ ആയ ഒരാളോട് പറയുമ്പോളൂം , ഒരു സാധാരണക്കാരനോട് സംസാരിക്കുമ്പോളൂം , വിദ്യാര്‍ത്ഥിയോടാവുമ്പോളൂം പല രീതിയിലാണ് ചെയ്യാറുള്ളത് , അതുകൊണ്ട് തന്നെ തുടക്കത്തില്‍ ചില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറുമുണ്ട് , :)

തറവാടി said...

>>>230V ഉള്ളപ്പോള്‍ ) 100W പവര്‍ കണ്‍സ്യൂം ചെയ്യൂ മറ്റുള്ള സമയമൊക്കെ അതില്‍ കൂടുതലായിരിക്കും ( ഉദാഹരണം 80W ) <<<

എന്‍‌റ്റെ മുകളില്‍ ഒരു പിശകുപറ്റിയിട്ടുണ്ട് , 'കൂടുതലായിരിക്കും' അല്ല 'കുറവായിരിക്കും' എന്ന് തിരുത്തി വായിക്കുക.

കുറ്റിയാടിക്കാരന് നന്ദി ചൂണ്ടിക്കാണിച്ചതിന് :)

കരിപ്പാറ സുനില്‍ said...

ട്രാന്‍സ്‌ഫോര്‍മര്‍ : കമന്റിട്ടവരുടെ ശ്രദ്ധയ്ക്ക്
സാംസ്കാരിക പരമായ കാരണങ്ങളാല്‍ ചില കമന്റുകള്‍ ഡെലിറ്റുചെയ്യേണ്ടിവന്നിരിക്കുന്നു.ക്ഷമിക്കുമെന്നു കരുതട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും അറിവുപകര്‍ന്നു തന്നവര്‍ക്കും പ്രത്യേകം നന്ദി. സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു
എല്ലാവര്‍ക്കും നന്മ നേരുന്നു

Get Blogger Falling Objects