Sunday, September 14, 2008

110. ശ്രീ ഉണ്ണികൃഷ്ണന്റെ പരീക്ഷണം - ബള്‍ബുകള്‍ സീരീസില്‍

ബള്‍ബുകള്‍ സീരീസില്‍ എന്ന പോസ്റ്റിനെ സംബന്ധിച്ച് ശ്രീ ഉണ്ണികൃഷ്ണന്‍ ഒരു മെയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെ അത് പ്രസിദ്ധീകരിക്കുന്നു.ചിത്രവും അദ്ദേഹം അയച്ചുതന്നതാണ് . ആദ്യത്തെ കത്ത് Respected Sunil Sir, I am an electronic Technician and interested in doing experiments for learning. I came across your Malayalam web site and found experiments about series bulbs. I never believed you that one bulb in the series circuit is not glowing. So I tried to do the experiment by myself. I bought 2 nos. of 15 watts bulb and one 40 watts bulb. Connected them together in series and switched on. It was surprise to note that you are right. The 40 watts bulb is not at all burning. First I thought that there was some short circuit in the 40 watts bulb. So I checked the voltages across each bulb and the readings are as given: 40 watts bulb: 9.42 V 15W bulb 1 : 115.3 V 15 W bulb2: 109.2 v Supply voltage: 232V Resistance of 15 W lamp1 = 288 ohms Resistance of 15 w 2 = 275 ohms Res 40 w = 97 ohms I tried to understand the behavior of the circuit and read all the opinions given on your page. However, I am in total confusion as the voltages measured are not matching with the values as predicted by Thravati sir. Can you give me an explanation to the experimental result? Anything wrong with my wiring? I humbly request you to clear my doubts, Thanking you, Sincerley Unnikrsihnan, രണ്ടാമത്തെ കത്ത് : Respected Sir, In my earlier mail I forgot to mention the Current in the circuit. It is 45.8 mA. I eagerly waiting for your reply. Thanking you Unnikrishnan.

6 comments:

തറവാടി said...

എനിക്ക് പറയാനുള്ളത് മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ഉണ്ണികൃഷ്ണനു നന്ദി.

മണി പറഞ്ഞതും ഈ വോള്‍ട്ടാണ്.

(ഏകദേശം 10 വോള്‍ട്ട്)

കാരണങ്ങളും വ്യക്തമാണല്ലോ.

എന്റെ കയ്യിലുള്ള ബള്‍ബുകളുടെ കോള്‍ഡ് റെസിസ്റ്റന്‍സും ഏകദേശം ഇതു തന്നെ.

സ്വിച്ച് ഓണ്‍ ചെയ്തനിമിഷം എത്ര കരണ്ട് കാണിച്ചു എന്നു പറയാന്‍ പറ്റുമോ?

കടവന്‍ said...

ഇവിടെ അത്ഭുതമൊന്നുംസംഭവിച്ചിട്ടില്ല, സ്വഭാവികമായ വോള്ട്ടേജ് ഡ്രോപ്പ്മാത്രം, ഓംസ് ലോ ഓര്‍ക്കുക....അറിയാത്തവര്‍ സേര്‍ച്ച് ചെയ്യൂ....വളരെ ലളിതമായിബേസിക് ഇലക്റ്റ്രോണിക് തിയറി സൌജന്യമായി പഠിക്കാവുന്ന ഒരു പാട് സൈറ്റുകളുണ്ട്....

Viswaprabha said...

പ്രിയപ്പെട്ട കടവൻ,

അത്ഭുതം എന്തായാലും ഇല്ല. പക്ഷേ ഓം നിയമം മാത്രം വെച്ച് ഇതിനെ അപഗ്രഥനം ചെയ്താലൊട്ടു ശരിയാവുകയുമില്ല.


ഒരു നിശ്ചിതതാപനിലയിൽ കണക്കാക്കുമ്പോൾ മാത്രമേ ഓം നിയമം അതേ പടി ചെലുത്താൻ പറ്റൂ. താപനിലയെ അടിസ്ഥാനപ്പെടുത്തിയാൽ മിക്ക പദാർത്ഥങ്ങൾക്കും അതിന്റെ എലക്ട്രിക്കൽ റെസിസ്റ്റിവിറ്റി സ്ഥിരമല്ല.
ഒരു പക്ഷേ, ഈ ഒരു തത്വം സ്കൂൾ കുട്ടികളെ പഠിപ്പിക്കേണ്ടാത്ത വിധം സങ്കീർണ്ണമായിരിക്കാം. അതുകൊണ്ടാണ് സാധാരണ നാം അതിനെക്കുറിച്ച് സംസാരിക്കാത്തത്.

സീരീസ് ബൾബുകളെ സംബന്ധിച്ച് ഈയിടെ നടന്ന ഉന്നതതലചർച്ചകൾക്കൊക്കെ കാരണം ഈ താപനില-പ്രതിരോധം ബന്ധം ആണ്.

എന്തായാലും മികച്ച രീതിയിൽ ഒരു പരീക്ഷണം തന്നെ നടത്തി സംശയങ്ങൾ ദൂരീകരിച്ച ഉണ്ണികൃഷ്ണന് എന്റെ അഭിനന്ദനങ്ങൾ കൂടി അറിയിക്കണേ സുനിൽ മാഷേ.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ‍ വിശ്വപ്രഭ ,
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ആശംസകളോടെ

കരിപ്പാറ സുനില്‍ said...

നമസ്കാരം ,
ശ്രീ ഉണ്ണികൃഷ്ണന്‍ വീണ്ടും പരീക്ഷണം നടത്തിയത് അയച്ചു തന്നിട്ടൂണ്ട് . അത്
ഇവിടെ "http://karipparasunils.blogspot.com/2008/09/blog-post_16.html"

പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതും ഒന്നു വായിക്കണമെന്ന് അപേക്ഷ.

Get Blogger Falling Objects