SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Tuesday, September 23, 2008
114. ഫിസിക്സ് ക്ലസ്റ്റര്‍ : Std:8 ലെന്‍സുകള്‍ ( september:20)
പ്രവര്‍ത്തനം :1 കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കുന്നു. ഓരോ ഗ്രൂപ്പും കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് മെഴുകുതിരി നാളത്തിന്റെ വ്യക്തമായ പ്രതിബിംബം സ്‌ക്രീനില്‍ രൂപീകരിക്കുന്നു.പ്രതിബിംബം അവ്യക്തമാക്കും വിധം സ്ക്രീനിന്റെ സ്ഥാനം അദ്ധ്യാപിക ഒരു ഗ്രൂപ്പില്‍ അല്പം പിറകോട്ടും , മറ്റേ ഗ്രൂപ്പില്‍ മുമ്പോട്ടും മാറ്റുന്നു. ഓരോ ഗ്രൂപ്പിനും കോണ്‍വെക്സ് ലെന്‍സും കോണ്‍കേവ് ലെന്‍സും നല്‍കി ഇവയില്‍ ഏതെങ്കിലും ഒരു ലെന്‍സ് ഉപയോഗിച്ച് സ്ക്രീന്‍ മെഴുകുതിരി , ലെന്‍സ് ഇവയുടെ സ്ഥാനം മാറ്റാതെ വീണ്ടും പ്രതിബിംബം സ്ക്രീനില്‍ രൂപീകരിക്കുവാന്‍ അദ്ധ്യാപിക ആവശ്യപ്പെടുന്നു. വര്‍ക്ക് ഷീറ്റ് :1 1.സ്ക്രീന്‍ പുറകോട്ട് മാറ്റിയപ്പോള്‍ എന്തു സംഭവിച്ചു ? 2.വ്യക്തമായി പ്രതിബിംബം ലഭിക്കാന്‍ ഏതുതരം ലെന്‍സാണ് ഉപയോഗിച്ചത് ?അത് എവിടെ ക്രമീകരിച്ചു? 3.സ്ക്രീന്‍ മുന്നിലേക്ക് മാറ്റിയപ്പോള്‍ എന്തു സംഭവിച്ചു ?വ്യക്തമായി പ്രതിബിംബം ലഭിക്കാന്‍ ഏതുതരം ലെന്‍സാണ് ഉപയോഗിച്ചത് ?അത് എവിടെ ക്രമീകരിച്ചു? 4.ഒന്നാമത്തെയും രണ്ടാമത്തെയും പ്രവര്‍ത്തനത്തെ കണ്ണിന്റെ ഏതൊക്കെ ന്യൂനതകളുമായി ബന്ധപ്പെടുത്താം ? എന്തുകൊണ്ട് ? നോട്ട് : 1.ഓരോ ഗ്രൂപ്പും രണ്ടു പ്രവര്‍ത്തനങ്ങളും ചെയ്യണം 2.ഹ്രസ്വദൃഷ്ടി , ദീര്‍ഘദൃഷ്ടി ,പരിഹാര മാര്‍ഗ്ഗങ്ങള്‍ .. എന്നിവയുള്‍പ്പെടെ അദ്ധ്യാപിക ആശയക്രോഡീകരണം നടത്തണം
Subscribe to:
Post Comments (Atom)
No comments:
Post a Comment