Sunday, September 21, 2008

113. ഫിസിക്സ് ക്ലസ്റ്റര്‍ : സെപ്തംബര്‍ 20 സ്റ്റാന്‍ഡേര്‍ഡ് :8 അളവുകള്‍ യൂണിറ്റുകള്‍

1.പരീക്ഷണം ചെയ്യുന്നതിന് 500 വെളിച്ചെണ്ണ വാങ്ങിവരാന്‍ രണ്ട് ക്ലാസുകളിലെ രണ്ട് കുട്ടികളോട് ഒരേപോലെയുള്ള രണ്ട് കുപ്പികള്‍ നല്‍കി അദ്ധ്യാപകന്‍ ആവശ്യപ്പെട്ടു.വെളിച്ചെണ്ണ വാങ്ങിയത് രണ്ട് വ്യത്യസ്ത കടകളില്‍ നിന്നായിരുന്നു. ലാബിലെ മേശപ്പുറത്ത് കുപ്പികള്‍ അടുത്തടുത്ത് വെച്ചപ്പോള്‍ ഒരു കുപ്പിയിലെ വെളിച്ചെണ്ണയുടെ അളവ് മറ്റേതിനേക്കാള്‍ കൂടുതലാണെന്നു കണ്ടു. കടക്കാര്‍ രണ്ടുപേരും അളവില്‍ കൃത്രിമം കാണിക്കുന്നവര്‍ ആയിരുന്നില്ല. 1) വെളിച്ചെണ്ണ സാധാരണയായി അളക്കുന്ന യൂണിറ്റേത് ? 2) മറ്റേതെങ്കിലും യൂണിറ്റ് ഉപയോഗിച്ച് വെളിച്ചെണ്ണ അളക്കാമോ ? 3).എന്തുകൊണ്ടായിരിക്കും കുട്ടികള്‍ വാങ്ങിയ വെളിച്ചെണ്ണയുടെ അളവില്‍ വ്യത്യാസം വന്നത് ? 4)ഒരു കിലോഗ്രാം ജലവും ഒരു ലിറ്റര്‍ ജലവും ഒരേ പോലെയുള്ള കുപ്പികളില്‍ എടുത്താല്‍ അളവില്‍ വ്യത്യാസം ഉണ്ടാകുമോ ? കാരണം വ്യക്തമാ‍ക്കുക ? 2.ജലം , എണ്ണ , ഇരുമ്പുപൊടി , കോര്‍ക്ക് എന്നിവ വ്യത്യസ്ത പാത്രങ്ങളില്‍ എടുക്കുന്നു. ഇവയെല്ലാം ഒരു ബീക്കറിലേയ്ക്ക് മാറ്റുന്നു. കലര്‍ത്തിയ ശേഷം എന്ത് നിരീക്ഷിക്കുവാന്‍ കഴിയുമെന്ന് ഊഹിച്ചെഴുതുക ? ( കുട്ടികള്‍ എഴുതിയത് അവതരിപ്പിക്കുന്നു) ഇനി പരീക്ഷണം ചെയ്തുനോക്കി നിരീക്ഷണഫലം രേഖപ്പെടുത്തി ഊഹവും നിരീക്ഷണഫലവും ഒന്നുതന്നെയാണൊ എന്ന് ഉറപ്പിക്കുന്നു 1) എണ്ണയുടെ സ്ഥാ‍നം എവിടെയാണ് ? 2) ഇരുമ്പുപൊടി ജലത്തില്‍ താഴ്‌ന്ന് കിടക്കുന്നതെന്തുകൊണ്ട് ? 3) ഒരു ഖരവസ്തുവായിട്ടുകൂടി കോര്‍ക്ക് പൊന്തിക്കിടക്കുന്നതെന്തുകൊണ്ട് ? 3.തന്നിരിക്കുന്ന ഇരുമ്പുകൊണ്ടു നിര്‍മ്മിച്ച ഒരു ദീര്‍ഘചതുരക്കട്ട ( ഒരു മാഗ്‌നറ്റ് ആയാലും മതി) യുടെ വ്യാപ്തം അതിന്റെ വശങ്ങളുടെ അളവുകള്‍ ഉപയോഗിച്ച് അളന്നും , കവിഞ്ഞൊഴുകും പാത്രവും ജലവും അളവ് ജാറും ഉപയോഗിച്ച് അളന്നും താരതമ്യം ചെയ്യുക ( യൂണിറ്റുകള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് ) 4.പെന്‍‌സില്‍ , നീളം കൂടിയ കമ്പി , ഗ്രാഫ് പേപ്പര്‍ ഇവ തന്നിരിക്കുന്നു. ക‌മ്പിയുടെ കനം ( വണ്ണം) കണക്കാക്കുക 5. താഴെ പറയുന്ന അളവുകള്‍ അടിസ്ഥാന അളവുകള്‍ , വ്യുല്പന്ന യൂണിറ്റുകള്‍ എന്നിങ്ങനെ തരംതിരിച്ചെഴുതുക മീറ്റര്‍ , കിലോഗ്രാം , സെക്കന്റ് , കാന്റില , കെല്വില്‍ , മോള്‍ , മില്ലീലിറ്റര്‍ , പ്രകാശവര്‍ഷം,m/s,m2,m3,kg/mm3 6.മീറ്റര്‍ , കിലോഗ്രാം , ഗ്രാം ,ലിറ്റര്‍, മുഴം , പൌണ്ട് ,നാഴിക , അടി ,മിനിട്ട് , വര്‍ഷം , പ്രകാശവര്‍ഷം , വ്യാഴവട്ടക്കാലം , ഗ്യാലന്‍ , ടി.എം.സി എന്നീയുണിറ്റുകളെ അവയുടെ അളവുകളുമായി ബന്ധപ്പെടുത്തി ആരോഹണക്രമത്തില്‍ വര്‍ഗ്ഗീ‍കരിക്കുക

No comments:

Get Blogger Falling Objects