Sunday, October 19, 2008

124. Std: 10 Physics താപം; ചോദ്യോത്തരങ്ങള്‍ (റിവിഷന്‍)


യൂണിറ്റ് :1 , താപം


അദ്ധ്യാപക സഹായിയില്‍ നിന്നുള്ള ചോദ്യങ്ങള്‍




1.അടച്ചുവെച്ച മുറിക്കകത്തുള്ള റഫ്രിജറേറ്ററിന്റെ വാതില്‍ സ്ഥിരമായി തുറന്നുവെച്ചിരുന്നാല്‍ മുറി തണുക്കുമോ ? എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



2.LPG ഗ്യാസ് സ്റ്റൌ അല്പനേരം ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ ബന്ധപ്പെട്ട ഗ്യാസ് സിലിണ്ടറിന്റെ വശങ്ങള്‍ സ്പര്‍ശിച്ചാല്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു. എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



3.ഞങ്ങളുടെ സയന്‍സ് ക്ലബ്ബ് ഒരു പഠനയാത്ര സംഘടിപ്പിച്ചു.കടല്‍തീരമായ കോവളവും ഹൈറേഞ്ചിലെ പൊന്‍‌മുടിയും പഠനയാത്രയിലെ പ്രധാന സ്ഥലങ്ങളായിരുന്നു.ചെലവ് കുറക്കുന്നതിനായി ഞങ്ങള്‍ ആഹാരം സ്വയം പാകം ചെയ്തു കഴിക്കാന്‍ വിറകും പാത്രങ്ങളും കരുതിയിരുന്നു.പിറ്റേദിവസം പൊന്മുടിയില്‍ വെച്ച് ചോറുണ്ടാക്കിയപ്പോള്‍ പാചകത്തിനു നേതൃത്വം നല്‍കിയ അനൂപ് പറഞ്ഞു.
ഇന്നലെ ഇതേ സമയം കൊണ്ട് ഇത്രയും വിറക് ഉപയോഗിച്ച് ഇതേ അളവ് അരി വേവിച്ചെടുത്തല്ലോ .ഇന്നെന്താ അരി വേവിക്കാന്‍ താമസിക്കുന്നത് ?
അപ്പോള്‍ സയന്‍സ് ക്ലബ്ബ് സ്പോണ്‍‌സറായ പ്രദീപ് മാഷ് ഇടപെട്ടു.അനൂപിന്റെ കണ്ടെത്തല്‍ ശരിയാണ് അരിവേകാന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ ?
അതുമാത്രം പോരാ , പെട്ടെന്ന് അരിവേവിക്കുന്നതിനുള്ള മാര്‍ഗ്ഗം കൂടി കണ്ടെത്തണം. ഇതിനു ഉത്തരം നിങ്ങള്‍ക്ക് കണ്ടെത്താമോ ?



ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


4.ശൈത്യരാജ്യങ്ങളില്‍ ഐസ് മൂടിയ റോഡുകളില്‍ ഉപ്പ് വിതറാറുണ്ട് .ഇതുകൊണ്ടുള്ള പ്രയോജനം വിശദീകരിക്കാമോ ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


5.വിവിധ ഖരവസ്തുക്കള്‍ ഉരുകുമ്പോള്‍ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റം എന്തെന്നു കണ്ടെത്തി വിശദീകരിക്കുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


6.വേനല്‍ക്കാലത്തുപോലും മണ്ണിലെ ജലാംശം വളരേ എളുപ്പം നഷ്ടപ്പെടുന്നില്ല. ഇതിനുള്ള കാരണം കണ്ടെത്തി കുറിച്ചുവെക്കുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


7.അന്തരീക്ഷത്തില്‍ തുഷാര കണികകള്‍ രൂപം കൊള്ളുമ്പോള്‍ അന്തരീക്ഷ താപ നില അല്പം ഉയരുന്നു . എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



8.ഉയര്‍ന്ന പ്രദേശങ്ങളില്‍ തുറന്ന പാത്രത്തില്‍ ആഹാരം പാകംചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാരണം വിശദമാക്കുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


9.വീതികുറഞ്ഞ മൂര്‍ച്ചയുള്ള ഒരു കത്തി മഞ്ഞുകട്ടയില്‍ വെച്ച് വേണ്ടത്ര ബലത്തോടെ അമര്‍ത്തിക്കൊണ്ടിരുന്നാല്‍ എന്തു സംഭവിക്കുമെന്ന് വിശദീകരിക്കുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


10.അതിശൈത്യമുള്ള പ്രദേശങ്ങളില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്ന അറകളില്‍ ജലം നിറച്ച തൊട്ടികള്‍ വെക്കുന്നു.ഇത് പച്ചക്കറികളുടെ ഗുണമേന്മ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ശാസ്ത്ര തത്ത്വം കണ്ടെത്തുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


11.കടുത്ത പനിയുള്ള ഒരാളുടെ നെറ്റിയില്‍ നനച്ച തുണിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.ഇതുകൊണ്ടുള്ള പ്രയോജനം എന്ത് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക




12.തണുപ്പുള്ള ദിവസങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ് മരപ്പലകയേക്കാള്‍ തണുത്തതായി തോന്നുന്നു. എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



13.തണുപ്പുള്ള രാജ്യങ്ങലില്‍ ജൂസുകുപ്പികള്‍ വെള്ളത്തിലാണ് സൂക്ഷിയ്ക്കുന്നത് . എന്തുകൊണ്ട് ?



ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


14.ഫ്രിഡ്ജിനുള്ളില്‍ കാച്ചിയ പപ്പടം വെച്ചാല്‍ തണുക്കുമെങ്കിലും അതിന്റെ പൊടിയുന്ന സ്വഭാവത്തിന് മാറ്റം വരുന്നില്ല. എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക




15.ഒരു അടച്ച മുറിയ്ക്കകത്തുള്ള റെഫ്രിജറേറ്ററിന്റെ വാതില്‍ സ്ഥിരമായി തുറന്നുവെച്ചിരുന്നാല്‍ മുറി തണുക്കുമോ ? എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



16.നാഫ്‌തലിന്‍ ഗുളികള്‍ (പാറ്റാഗുളിക ) തുറന്നുവെച്ചിരുന്നാല്‍ ക്രമേണ ഇല്ലാതാവുന്നു. എന്തുകൊണ്ട് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക















BR>



























































































































































































































































































































































































































































































1.തണുക്കുകയില്ല. ശീതീകരണ അറയില്‍നിന്ന് ഫ്രിയോണ്‍ ആഗിരണം ചെയ്യുന്ന താപം സാന്ദ്രീകരണ ഭാഗത്തുകൂടി പുറംതള്ളുന്നു.പക്ഷെ , ഇവ നടക്കുന്നത് ഒരു മുറിയില്‍തന്നെയായതിനാല്‍ താപനിലയില്‍ കുറവുണ്ടാകുകയില്ല.

ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































































































































































.



2.ദ്രാവകരൂപത്തിലാണ് പാചക വാതകം സിലിണ്ടറില്‍ ഉള്ളത് . ഇത് ബാഷ്പീകരിച്ച് സ്റ്റൌവിലേക്ക് തുടര്‍ച്ചയായി പ്രവഹിക്കുമ്പോള്‍ അതിനാവശ്യമായ ബഷ്പീകരണ ലീനതാപം സിലിണ്ടറിലെ ദ്രാവകത്തില്‍നിന്നും സിലിണ്ടറില്‍ നിന്നും സ്വീകരിക്കുന്നതിനാല്‍ സിലിണ്ടര്‍ തണുക്കുന്നു.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

































































































3.കോവളത്തെ അപേക്ഷിച്ച് പൊന്മുടി സമുദ്രനിരപ്പില്‍നിന്നും വളരേ ഉയര്‍ന്ന സ്ഥലത്താണ് .ഉയരം കൂടുംതോറും മര്‍ദ്ദം കൂടുന്നു.ജലത്തിന്റെ തിലനില കുറയുകയും ചെയ്യുന്നു.അതുകൊണ്ടാണ് അരിവേവാന്‍ താമസിക്കുന്നത് .
പാത്രത്തെ നല്ലവണ്ണം അടക്കുക .നീരാവി പുറത്തുപോകാനനുവദിക്കാതെ അടുപ്പിനുമുകളില്‍ അനുയോജ്യമായ ഭാരം വെക്കണം.
നീരാവി തങ്ങി നില്‍ക്കുമ്പോള്‍ പാത്രത്തിനകത്തെ മര്‍ദ്ദം കൂടും .അപ്പോള്‍ തിളനില വര്‍ദ്ധിക്കുകയും അരി എളുപ്പം വേവുകയും ചെയ്യും.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































4.ശൈത്യരാജ്യങ്ങളില്‍ ഐസ് മൂടിയ റോഡുകളില്‍ ഉപ്പുവിതറുന്നത് ഐസിന്റെ ദ്രവണാങ്കം 00 സെല്‍‌ഷ്യസിനേക്കാള്‍ താഴ്‌ത്താനാണ്. തന്മൂലം റോഡിനുമുകളില്‍ കിടക്കുന്ന ഐസ് ഉരുകി ഒലിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുന്നു.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































5.മിക്ക ഖര വസ്തുക്കളും ഉരുകുമ്പോള്‍ അവയുടെ വ്യാപ്തം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് . ഇതിനു കാരണം തന്മാ‍ത്രകള്‍ക്ക് ഗതികോര്‍ജ്ജം ലഭിക്കുമ്പോള്‍ അവ കൂടുതല്‍ അകന്ന് ചലന സ്വാതന്ത്ര്യം കൈവരിക്കുന്നു. അപ്പോള്‍ അവയുടെ വ്യാപ്തവും കൂടിയിരിക്കും. എന്നാല്‍ ഐസ് പോലെയുള്ള വസ്തുക്കള്‍ ഉരുകുമ്പോള്‍ അവയുടെ വ്യാപ്തം കുറയുകയാണ് ചെയ്യുന്നത് . ഐസിന്റെ ക്രിസ്റ്റല്‍ ഘടനയുടെ പ്രത്യേകതകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































6.ജലത്തിന്റെ ബാഷ്പീകരണലീനതാപം 226 x 10 4J/kg ആണ് . ഇത്രയും ഉയര്‍ന്ന താപം ലഭിച്ചാല്‍ മാത്രമേ അത് ബാഷ്പീ‍കരിച്ച് പോകുകയുള്ളൂ.ഇത്രയും താപം അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുകയില്ല.

ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































7.അന്തരീക്ഷത്തിലെ ജലബാഷ്പം സാന്ദ്രീകരിച്ചാണ് തുഷാര കണികകള്‍ ഉണ്ടാകുന്നത് .ഓരോ കിലോഗ്രാം തുഷാര കണങ്ങള്‍ ഉണ്ടാകും‌തോറും
226 x 10 4Jതാലം ജലബാഷ്പം പുറത്തുവിടുന്നതിനാല്‍ അന്തരീക്ഷതാപനില അല്പം ഉയരുന്നു.

ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































8.ഉയര്‍ന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ മര്‍ദ്ദം കുറവാണ് . അന്തരീക്ഷ മര്‍ദ്ദം കുറയുമ്പോള്‍ ജലത്തിന്റെ തിളനില താഴും .തന്മൂലം ഉയര്‍ന്ന പ്രദേശങ്ങളില്‍ തുറന്ന പാത്രങ്ങളില്‍ ആഹാരം പാകം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നു.

ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































9.മൂര്‍ച്ചയുള്ള കത്തി പ്രയോഗിക്കുന്ന മര്‍ദ്ദം ഐസിന്റെ ദ്രവണാങ്കം കുറക്കുകയും ഐസ് ഉരുകുകയും ചെയ്യും . ഈ ഭാഗത്തേക്ക് കത്തി കയറിചെല്ലും . എന്നാല്‍ കത്തി താഴോട്ട് പോകുന്നതിനനുസരിച്ച് ജലം ഖനീഭവിക്കുന്നു.(പുനര്‍ഹിമായനം മൂലം ) തുടര്‍ന്നും ബലം പ്രയോഗിച്ചുകൊണ്ടിരുന്നാല്‍ കത്തി ഒരു വശത്തുകൂടി പുറത്തുവരികയും ഐസ് കട്ട പൂര്‍വ സ്ഥിതിയെ പ്രാപിക്കുകയും ചെയ്യുന്നു.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































10.പച്ചക്കറികള്‍ ഒരു പരിധിയിലേറെ തണുത്താല്‍ ജലാംശം ഖനീഭവിച്ച് ഉപയോഗശൂന്യമായിപ്പോകും. എന്നാല്‍ പച്ചക്കറികള്‍ സൂക്ഷിച്ച മുറിയില്‍ ജലം നിറച്ച തൊട്ടികള്‍ വെച്ചിരുന്നാല്‍ അന്തരീക്ഷ താപനില കുറയുന്നതിനാല്‍ തൊട്ടിയിലെ ഓരോ കിലോഗ്രാം ജലം ഘനീഭവിക്കുമ്പോഴും
335 x 10 3J താപം പുറത്ത് വിടും .ഈ താപം പച്ചക്കറികള്‍ക്ക് ലഭിക്കുന്നതിനാല്‍ പച്ചക്കറികള്‍ കേടുകൂടാതെ നിലനില്‍ക്കും.



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.











































































11.കടുത്ത പനിയുള്ള ഒരാളുടെ നെറ്റിയില്‍ നനച്ച തുണി ഇടുമ്പോള്‍ ശരീരത്തില്‍നിന്ന് താപം സ്വീകരിച്ച് തുണിയിലെ ജലം ബാഷ്പീകരിച്ച് പോകും. തുടര്‍ച്ചയായി നനച്ച് ഇട്ടുകൊണ്ടിരുന്നാല്‍ ശരീര താപനില സാധാരണ നിലയിലേക്ക് താഴ്‌ത്തിക്കൊണ്ടുവരാന്‍ സാധിക്കും .



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































12.വിശിഷ്ടതാലധാരിത സ്റ്റീലിന് മരത്തിനേക്കാള്‍ അധികമാണ്.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































13.ജലത്തിന് വിശിഷ്ടതാപധാരിത കൂടുതലാണ്.


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































14.ഫ്രിഡ്‌ജിനുള്ളില്‍ ആര്‍ദ്രത കുറവാണ് ( അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അളവാണ് ആര്‍ദ്രത.)


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































15.തണുക്കില്ല.കാരണം അതേ മുറിയിലേയ്ക്കുതന്നെയാണ് ഫ്രിഡ്ജ് താപം പുറത്തേയ്ക്കുവിടുന്നതും



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












































































16.കാരണം, ഉത്‌പതനം (Sublimation ).(ഒരു ഖര വസ്തു ചൂടാക്കുമ്പോള്‍ അത് നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറുന്ന പ്രക്രിയയെ ഉത്‌പതനം എന്നുപറയുന്നു.)


ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Get Blogger Falling Objects