Sunday, October 19, 2008

125. Std:10 physics Unit:2 ; വൈദ്യുതിയുടെ താപ പ്രകാശഫലങ്ങള്‍ ( റിവിഷന്‍ )

യൂണിറ്റ് :2
വൈദ്യുതിയുടെ താപ പ്രകാശഫലങ്ങള്‍

അദ്ധ്യാപക സഹായിയില്‍ നിന്നുള്ള ചോദ്യങ്ങള്‍

1.സാധാരണയായി ബള്‍ബുകള്‍ ഫ്യൂസ് ആകുന്നത് കത്തിക്കൊണ്ടിരിക്കുമ്പോഴല്ല മറിച്ച് സ്വിച്ച് ഓണ്‍ ചെയ്യൂമ്പോഴാണ് .വിശദമാക്കാമോ ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2.നനഞ്ഞ കൈകൊണ്ട് വൈദ്യുത സ്വിച്ച് കൈകാര്യം ചെയ്യരുത് എന്നു പറയുന്നതിന്റെ കാരണം എന്ത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3.വൈദ്യുത ബള്‍ബിനായുള്ള ഹോള്‍ഡറുകളില്‍ അഡാപ്‌റ്ററുകള്‍വെച്ച് പല വൈദ്യുത ഉപകരണങ്ങളും നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്ന രീതി നിലവിലുണ്ട് . ഇങ്ങനെ ചെയ്യുന്നതിലെ അപകട സാധ്യതകള്‍ എന്തെല്ലാം ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.ഒരു സാധാരണ വൈദ്യുത ലാമ്പില്‍ നിന്നുള്ള പ്രകാശവും ആര്‍ക്ക് ലാമ്പില്‍ നിന്നു വരുന്ന പ്രകാശവും തമ്മിലുള്ള വ്യത്യാസമെന്ത് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.ഇലക് ട്രിക്ക് ഹീറ്റര്‍ , സോള്‍ഡറിംഗ് അയേണ്‍ എന്നിവയിലെ ഹീറ്റിംഗ് കോയില്‍ നിക്രോം ആണല്ലോ ?നിക്രോമിനു പകരം ടങ് ‌സ്റ്റണ്‍ ഹീറ്റിംഗ് കോയില്‍ ആയി ഉപയോഗിച്ചാല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
6.വായു നീക്കം ചെയ്ത ഫിലമെന്റ് ബള്‍ബുകളാണ് കുറഞ്ഞ മര്‍ദ്ദത്തില്‍ അലസവാതകങ്ങള്‍ നിറച്ച ബള്‍ബുകളേക്കാള്‍ പ്രവര്‍ത്തനശേഷിയുള്ളവ ?ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്തുകൊണ്ട് ?
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

























































































































































































































































































































































































































































1.താപനില വര്‍ദ്ധിക്കുന്തോറും ഫിലമെന്റിന്റെ പ്രതിരോധം വര്‍ദ്ധിക്കുന്നു.തുടക്കത്തില്‍ താപനില കുറവായതിനാല്‍ പ്രതിരോധം കുറവാണ് .അപ്പോള്‍ കൂടുതല്‍ വൈദ്യുതി പ്രവഹിക്കുന്നു.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































2.കൈ നനയുമ്പോള്‍ അതിന്റെ ചാലകത വര്‍ദ്ധിക്കുന്നു. വൈദ്യുതി എപ്പോഴും നിര്‍വ്വീരികരണത്തിന് എളുപ്പ വഴി സ്വീകരിക്കുന്നു.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































3.ബള്‍ബ് ഹോള്‍ഡറുകള്‍ക്ക് എര്‍ത്തിംഗ് സംവിധാനം ഇല്ല. ബള്‍ബിനായി ഏര്‍പ്പെടുത്തിയ ഫേസ് വയറിലൂടെ കൂടുതല്‍ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി പ്രവഹിക്കുന്നതുമൂലം വയര്‍ ചൂടുപിടിച്ച് കത്താന്‍ സാധ്യതയുണ്ട് .
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































4.സാധാരണ ബള്‍ബില്‍ ജൂള്‍ നിയമപ്രകാരം ഉല്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിലൊരു ഭാഗമാണ് പ്രകാശമാവുന്നത് .എന്നാല്‍ ആര്‍ക്ക് ലാമ്പില്‍ അടുത്തടുത്ത് വെച്ച രണ്ട് ഇലക് ട്രോഡുകള്‍ക്കിടയില്‍ ഉണ്ടാവുന്ന വൈദ്യുത ഡിസ്‌ചാര്‍ജ്ജാണ് പ്രകാശത്തിന് കാരണമായിത്തീ‍രുന്നത്.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































5.സാദ്ധ്യമല്ല .ടങ്‌സ്റ്റണ്‍ ചുട്ടു പഴുക്കുമ്പോള്‍ ഓക്സീകരിക്കുകയും ഉരുകിപ്പോകുകയും ചെയ്യുന്നു .
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




























































6.യോജിക്കുന്നില്ല . കാരണം അലസവാതകങ്ങളുടെ സാനിദ്ധ്യം ഫിലമെന്റിന്റെ ബാഷ്പീകരണ നിരക്ക് കുറക്കുന്നു.
ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Get Blogger Falling Objects