Thursday, October 02, 2008

120. Std:8 അപവര്‍ത്തനം വര്‍ക്ക്‍ഷീറ്റ്

ചോദ്യം : ചിത്രത്തില്‍ പതനരശ്മി , അപവര്‍ത്തനരശ്മി, പതനകോണ്‍ , അപവര്‍ത്തനകോണ്‍, ലംബം, മാദ്ധ്യമങ്ങള്‍ ,വിഭജനതലം എന്നിവ അടയാളപ്പെടുത്തുക

2 comments:

Viswaprabha said...

അപവർത്തനം എന്തുകൊണ്ടാണ് സംഭവിക്കുന്നത്? എന്താണ് അതിന്റെ മൂലകാരണം?

ഒരു കാർ മണലിൽ പുതഞ്ഞ ഒരു മൈതാനത്തുനിന്നും നിരപ്പായ ഒരു കോൺക്രീറ്റ് മൈതാനത്തിലേക്ക് ഓടിക്കയറുകയാണെന്നു കരുതുക. ലംബമായി ഓടിക്കയറുമ്പോൾ (മുൻ‌ചക്രങ്ങൾ രണ്ടും ഒരേ സമയം കോൺക്രീറ്റ് തലത്തിൽ പ്രവേശിക്കുമ്പോൾ) കാർ സ്വയം ഏതെങ്കിലും ഭാഗത്തേക്ക് തിരിഞ്ഞുപോവാൻ സാദ്ധ്യതയുണ്ടോ? അതല്ല, ഒരു ചെരിവുകോണിൽ ആണ് പ്രവേശിക്കുന്നതെങ്കിൽ എന്തുണ്ടാവും?

ആദ്യത്തെ ചക്രം കോൺക്രീറ്റിൽ തൊട്ടുകഴിഞ്ഞു, പക്ഷേ മറ്റേത് ഇനിയും മണലിൽനിന്ന് കടന്നുവന്നിട്ടില്ല. ഒരു ചെറിയ സമയത്തേക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ടാവും. ആ സമയം
ചക്രങ്ങളിലൊന്നിന് (മറ്റേതിനെ അപേക്ഷിച്ച്) വളരെ ചെറുതായെങ്കിലും വേഗത വ്യത്യാസം വരുകയും ആ വ്യത്യാസം കാറിനെ ഒരു വശത്തേക്ക് തിരിക്കുകയും ചെയ്യും.

പ്രകാശം ഫോട്ടോൺ കണികകളുടെ (അല്ലെങ്കിൽ തരംഗങ്ങളുടെ) ഒരു നിരയായാണ് സഞ്ചരിക്കുന്നത്. കാറിന്റെ ചക്രങ്ങളെപ്പോലെ തന്നെ ഇടതുവശത്തും വലതുവശത്തുമുള്ള തരംഗങ്ങളുടെ സഞ്ചാരപഥത്തിൽ വളരെ ചെറിയ ഒരു വ്യത്യാസം ഉണ്ടാക്കാനായാൽ നമുക്ക് പ്രകാശത്തിന്റെ ദിശ മാറ്റുവാൻ കഴിയും.

ഇങ്ങനെ ആലോചിച്ചുനോക്കിയിട്ടുണ്ടോ? പ്രതിഫലനനിയമങ്ങളെക്കുറിച്ചും അപവർത്തനത്തെക്കുറിച്ചും ഒരു പക്ഷേ കുട്ടികൾക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ ഈ ഉദാഹരണം സഹായിച്ചേക്കും.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ വിശ്വപ്രഭ ,
വിശദീകരണത്തിന് നന്ദി.
സഹകരണം വീണ്ടും പ്രതീക്ഷിക്കുനു.
ആശംസകളോടെ

Get Blogger Falling Objects