Tuesday, November 04, 2008

127. Std :10 ന്യൂക്ലിയര്‍ ഫിസിക്സ് ചോദ്യോത്തരങ്ങള്‍



വര്‍ക്ക്‍ഷീറ്റ് 6 (1)




പാഠപുസ്തകത്തിലെ ചിത്രം 6.1 നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുക




1.ചിത്രത്തില്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റ് വെച്ചതിന്റെ കാരണം എന്ത് ?

2.ഇലക്‍ട്രോഡുകള്‍ അന്യോന്യം മാറ്റി ഘടിപ്പിച്ചാല്‍ എന്തുസംഭവിക്കും ?

3.എന്തുകൊണ്ടാണ് ലെഡ് ബ്ലോക്ക് ഒരു പ്രത്യേക ആകൃതിയില്‍ വെട്ടിശരിയാക്കിയിരിക്കുന്നത് ?

4.എന്തുകൊണ്ടാണ് ഗാമാ കിരണങ്ങള്‍ നേരെ മുകളിലേയ്ക്ക് പോകുന്നത് ?

5.ലെഡ് ബ്ലോക്ക് നേഗറ്റീവ് ഇലക്ട്രോഡിന് അഭിമുഖമായി വെച്ചാല്‍ എന്തുസംഭവിക്കും?

6.ചിത്രത്തില്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചതിന്റെ കാ‍രണം എന്ത് ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 (2)







താഴെ പറയുന്ന മൂലകങ്ങളിലെ ഇലക്ട്രോണുകളുടെ എണ്ണം , പ്രോട്ടോണുകളുടെ എണ്ണം , ന്യൂട്രോണുകളുടേ എണ്ണം , ആറ്റോമിക നമ്പര്‍ , മാസ്

നമ്പര്‍ എന്നിവ എന്തെന്നു വ്യക്തമാക്കുക ?


6C 12 , 6C 14 , 7N 14 ,
82Pb 198 , 82Pb 204 , 83Bi198 , 83Bi

204 ,
88Ra 221 ,
88Ra 223 ,



90Th 232 ,
90Th 231 ,
91Pa 234 ,
91Pa 231 ,
92U234 ,

92U235





ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക




WORKSHEET 6 (3)




താഴെ പറയുന്നവ പരിശോധിച്ച് ഐസോബാര്‍ , ഐസോടോപ്പ് എന്നിങ്ങനെ തരംതിരിക്കുക ?

6C 12 , 6C 14 , 7N 14 ,
82Pb 198 , 82Pb 204 , 83Bi198 , 83Bi

204 ,
88Ra 221 ,
88Ra 223 ,



90Th 232 ,
90Th 231 ,
91Pa 234 ,
91Pa 231 ,
92U234 ,

92U235



ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



WORKSHEET 6 (4)






താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?


1.ഒരു റിയാക്ടറില്‍ ന്യൂട്രോണ്‍ വേഗത കുറയ്ക്കുവാനുപയോഗിക്കുന്ന പദാര്‍ത്ഥമാണ് മോര്‍ഡന്റുകള്‍


2.ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനോടൊപ്പം പെട്രോളിയം ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കുന്ന റിയാക്ടറുകളാണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍


3.ഗ്രാഫൈറ്റ് ,ഘനജലം എന്നിവ ഉപയോഗിച്ചാണ് നിയന്ത്രണ ദണ്ഡുകള്‍ നിര്‍മ്മിക്കുന്നത്


5.അര്‍ദ്ധായുസ്സ് കൂടുതലുള്ള വസ്തുവിന്റെ ശോഷണ നിരക്കും സ്ഥിരതയും കൂടുതലായിരിക്കും


6.പ്രോട്ടോണും പ്രോട്ടോണും തമ്മിലുള്ള അണുകേന്ദ്രബലത്തിന്റെ ഇരട്ടിയാണ് ന്യൂട്രോണും ന്യൂട്രോണും തമ്മിലുള്ള അണുകേന്ദ്രബലം


7.നിയന്ത്രിത ഫിഷന്‍‌മൂലം സ്വതന്ത്രമാകുന്ന ആണവോര്‍ജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആറ്റംബോംബ്


8.ഫിഷന്‍ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലാണ് നടക്കുന്നത്


9.ന്യൂക്ലിയര്‍ റിയാക്ടറില്‍ ഫിഷനുവേണ്ടി വേഗതകൂടിയ ന്യൂട്രോണുകള്‍ ഉപയോഗിക്കുന്നു


10.ഒരു റിയാക്ടറിലെ ന്യൂട്രോണുകളുടേ എണ്ണം നിയന്ത്രിക്കുന്നതിനാണ് മോഡറേറ്റര്‍ ഉപയോഗിക്കുന്നത്


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക





WORKSHEET 6 (5)




താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?


1.ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാധാരണ ഊഷ്മാവില്‍ നടക്കുന്നു


2.സൂര്യനില്‍ ഫിഷന്‍ മുഖേനെയും നക്ഷത്രങ്ങളില്‍ ഫ്യൂഷന്‍ മുഖേനെയുമാണ് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് .


3.തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തുള്ള റിയാക്ടറിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ അവിടെ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍

മുഖേനെയാണ്.


4.ഇന്ത്യയിലെ ആണവ ഗവേഷണത്തിന്റെ ഫലമായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു.


5.മാസ് കൂടിയ ന്യൂക്ലിയസ്സുകളെ സംയോജിപ്പിച്ചാണ് ഫിഷന്‍ പ്രവര്‍ത്തനം നടത്തുന്നത്


6.ന്യൂക്ലിയര്‍ ഫ്യൂഷനെ അപേക്ഷിച്ച് ഫിഷന്‍ മൂലമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ഉപയോഗിയ്ക്കപ്പെടാന്‍ കാരണം ഫിഷനുവേണ്ട ഇന്ധനങ്ങള്‍

ഭൂമിയില്‍ സുലഭമാണ് എന്നതിനാലാണ് .


7.റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഏണസ്റ്റ് റഥര്‍ഫോര്‍ഡ്.


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 6)





പത്താംക്ലാസ് ബി ‘ യില്‍ ‘ ന്യൂക്ലിയര്‍ ഊര്‍ജ്ജം ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു

അശ്വതി .അപ്പോള്‍ താഴെപറയുന്ന ചോദ്യങ്ങള്‍ ചില കുട്ടികള്‍ ചോദിച്ചു. നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താമോ ?


1.വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ബൈക്കുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടല്ലോ. അതുപോലെ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്തിയ

ബൈക്കുകള്‍ വിപണിയില്‍ ഇറങ്ങാത്തത് എന്തുകൊണ്ടാണ് ?


2.അണുകേന്ദ്രബലം ഹ്രസ്വദൂരബലമാണ് എന്ന് പുസ്തകത്തിലുണ്ടല്ലോ? എന്താണ് ‘ ഹ്രസ്വദൂരബലം ‘ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ?


3.ബൈന്‍ഡിംഗ് എനര്‍ജി ഇല്ലെങ്കില്‍ ന്യൂക്ലിയര്‍ ‘ഫിഷന്‍ - ഫ്യൂഷന്‍ ‘പ്രവര്‍ത്തനങ്ങളുടെ ഗതിയെന്ത് ?


4.ദ്രവ്യം ഊര്‍ജ്ജമായി മാറുന്നതിനെ സാധൂകരിക്കുന്നതിനുവേണ്ടി ‘മാസ് ഡിഫക്ട് ‘ ന്യൂക്ലിയര്‍ ഊര്‍ജ്ജമായി മാറുന്നതിനെ ഉദാഹരണമായി എടുക്കാമോ

? എന്തുകൊണ്ട് ?


5.മുകളില്‍ പറഞ്ഞ രീതിയില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുമ്പോള്‍ ഊര്‍ജ്ജത്തിന്റെ അളവ് കണക്കാക്കാന്‍

കഴിയുമോ ? അതെങ്ങനെ ?


6.a.m.u എന്തെന്നു വ്യക്തമാക്കാമോ? ഇത് സാധാരണ സൂചിപ്പിക്കുന്നതെങ്ങനെ ?




ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 7)













‘ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യത്ത് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിച്ച് പ്രശ്നപരിഹാരം
നടത്താമോ ? ‘ എന്ന വിഷയത്തെക്കുറിച്ച് നിങ്ങളുടെ ക്ലാസ് മുറിയില്‍ ഒരു സംവാദം നടന്നുവെന്ന് വിചാരിക്കുക .
അപ്പോള്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുമല്ലോ. പ്രസ്തുത പ്രതികരണങ്ങളെ ‘ അനുകൂലം ‘ , ‘പ്രതികൂലം ‘ എന്നീ

വ്യത്യസ്ത ഹെഡ്ഡിംഗിനു കീഴില്‍ ലിസ്റ്റ് ചെയ്യാമോ ?






ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 8)








താഴെ പറയുന്ന ഘടകങ്ങളള്‍ തമ്മിലുള്ള ബന്ധം തെറ്റാണെങ്കില്‍ തിരുത്തിയെഴുതുക ?



1.റിയാക്ടര്‍ കോര്‍ :---> U 235 , Pu 239 , U 233



2.ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍:----> കറുത്തീയ പാളികളും കോണ്‍ക്രീറ്റും



3.ന്യൂട്രോണ്‍ സ്രോതസ്സ്:------> ബോറോണ്‍, കാഡ്‌മിയം



4.മോഡറേറ്റര്‍ :-----> ബെറിലിയിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും ഒരു മിശ്രിതം



5.നിയന്ത്രണ ദണ്ഡ് : -----> റിയാക്ടറില്‍ ഇന്ധനം വെച്ചിരിക്കുന്ന ഭാഗം



6.റേഡിയേഷന്‍ തടയുവാനുള്ള കവചം :------> ജലം , ദ്രാവകലോഹങ്ങള്‍ , വാതകങ്ങള്‍



7.കൂളന്റ്സ് : ----> ഗ്രാഫൈറ്റ് , ഘനജലം




ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 9)












താഴെ പറയുന്ന സവിശേഷതകളില്‍നിന്ന് ആല്‍ഫാ കണം ,ബീറ്റാ കണം , ഗാമാകിരണം എന്നിവക്കു യോജിച്ചപ്രസ്താവനകള്‍ തരം തിരിച്ചെഴുതുക ?



1.ചാര്‍ജില്ലാത്ത വികിരണം



2.നെഗറ്റീവ് ചാര്‍ജുള്ള വികിരണങ്ങളുടെ പ്രവാഹം



3.പോസറ്റീവ് ചാര്‍ജുള്ള കണങ്ങളുടെ പ്രവാഹം



4.കണങ്ങള്‍ ഇലക് ട്രോണുകളാണ്



5.കണങ്ങള്‍ ഹീലിയം ന്യൂക്ലിയസ്സിന് സമാനമാണ്



6.രണ്ട് പ്രോട്ടോണും രണ്ട് ന്യൂട്രോണും അടങ്ങിയിരിക്കുന്നു



7.പ്രവേഗം 3x10 8m/s ആണ്



8.വാതകങ്ങളെ അയണീകരിക്കുവാനുള്ള കഴിവ് വളരേ കുറവാണ്



9.വാതകങ്ങളെ അയണീകരിക്കുവാനുള്ള കഴിവ് വളരേ കൂടുതലാണ്



10.പദാര്‍ത്ഥങ്ങളിലൂടെ തുളച്ചുകടക്കുവാനുള്ള കഴിവ് വളരേ കുറവാണ്



11.പദാര്‍ത്ഥങ്ങളിലൂടെ തുളച്ചുകടകുവാനുള്ള കഴിവ് വളരേ കൂടുതലാണ്.



12.ഒരു ന്യൂക്ലിയസ്സില്‍നിന്ന് ഈ കണം ഉത്സര്‍ജിച്ചാല്‍ രണ്ട് ന്യൂട്രോണിന്റേയും രണ്ട് പ്രോട്ടോണിന്റേയും കുറവ് അനുഭവപ്പെടുന്നു.



13.ഒരു ന്യൂക്ലിയസ്സില്‍നിന്ന് ഈ കണം ഉത്സര്‍ജിച്ചാല്‍ ആറ്റമിക നമ്പര്‍ ഒന്ന് വര്‍ദ്ധിക്കുന്നു



14.ഒരു ന്യൂക്ലിയസ്സില്‍നിന്ന് ഈ കണം ഉത്സര്‍ജിച്ചാല്‍ ആറ്റമിക നമ്പറില്‍ രണ്ടു കുറയുന്നു.



15.പ്രവേഗം 2x10 7m/s ആണ്



16പ്രവേഗം 2x10 8m/s ആണ്




ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 10)











സുജി അടുത്ത ദിവസം നടക്കുവാനിരിക്കുന്ന സെമിനാറിനുള്ള തയ്യാറെടുപ്പിലായിരുന്നു. റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗങ്ങള്‍ , റേഡിയോ

ആക്ടീവ് വികിരണങ്ങളുടെ ഭവിഷ്യത്തുകള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കാനായിരുന്നു ഗ്രൂപ്പ് ലീഡര്‍ അവളെ ചുമതലപ്പെടുത്തിയത് .

ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അവള്‍ക്ക് ഒരു സംശയം ഉണ്ടായി.



“ റേഡിയേഷന്‍ കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട് . അതുപോലെത്തന്നെ , റേഡിയേഷന്‍ മൂലം കാന്‍സര്‍ രോഗം ഉണ്ടാകുകയും

ചെയ്യുന്നുണ്ട് “



1.എന്തുകൊണ്ടാണ് ഇങ്ങനെ ?



സുജിയുടെ സംശയത്തിന് നിങ്ങള്‍ക്ക് ഒരു മറുപടി നല്‍കാമോ?




2.ചിലയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിന് റേഡിയോ ഐസോട്ടോപ്പ് ഉപയോഗിക്കുന്നുണ്ട് . ഇതിനെക്കുറിച്ച് , നിങ്ങളുടെ

അഭിപ്രായമെന്ത് ?



3.കൃത്രിമ റേഡിയോ ഐസോടോപ്പുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? ഇത് തുടക്കം കുറിച്ചതാര് ? ഇത് പ്രാവര്‍ത്തികമാക്കിയതാര് ?



4.ഒരു റേഡിയോ ആക്ടീവ് ഐസോടോപ്പിനെ ഓക്സിഡൈസ് ചെയ്താല്‍ അതിന്റെ റേഡിയോ ആക്ടിവിറ്റിയില്‍ എന്തുമാറ്റമുണ്ടാകും ?



5.രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പുകളടങ്ങിയ മരുന്നുകളെ പറയുന്ന പേരെന്ത് ?



6.റേഡിയോ ഐസോടോപ്പുകളുടെ ഉപയോഗങ്ങള്‍ , റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ഭവിഷ്യത്തുകള്‍ എന്നിവ തരംതിരിച്ച് ലിസ്റ്റ് ചെയ്യാമോ

?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വര്‍ക്ക്‍ഷീറ്റ് 6 ( 11)













1. Tritium (H-3 ) ത്തിന്റെ അര്‍ദ്ധായുസ്സ് 4,500 ദിവസമാണ് .12 ഗ്രാം Tritium ത്തില്‍ 13,500 ദിവസങ്ങള്‍ക്കുശേഷം
എന്തുമാത്രം അവശേഷിക്കും?



2. ഫ്രാന്‍ഷ്യം--221 ന്റെ അര്‍ദ്ധായുസ്സ് 4.8 മിനിട്ടാണ് . എങ്കില്‍ 14.4 മിനിട്ടിനുശേഷം എത്രഭാഗം അവശേഷിക്കും?





3. 100 ഗ്രാം തോറിയം -234 ഇരുപത്തിനാലുദിവസംകൊണ്ട് 50 ഗ്രാം ആയിത്തീരുന്നു.72 ദിവസങ്ങള്‍ക്കുശേഷം എത്ര ഗ്രാം തോറിയം

അവശേഷിക്കും ?




ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 12)





1 .ഒരു ബോറോണിന്റെ ( 5 B10 ) ന്യൂക്ലിയസ്സിലേയ്ക്ക് ഒരു ന്യൂട്രോണ്‍കൊണ്ട് ഇടിക്കുമ്പോള്‍ ഒരു ആല്‍ഫാ കണം

ഉത്സര്‍ജിയ്ക്കപ്പെടുന്നു. എങ്കില്‍ പുതുതായി ഉണ്ടാകുന്ന ന്യൂക്ലിയസ്സ് ഏതായിരിക്കും?



2. 84 Po210 ----> 82 Pb206
ഈ മാറ്റം നടക്കുമ്പോള്‍ ഉത്സര്‍ജിക്കുന്ന റേഡിയേഷന്‍ ഏതാണ് ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക ?



3. 83 Bi214 നിന്ന് ഒരു ബീറ്റാകണം പുറത്തുപോയതിനുശേഷം ഉണ്ടാകുന്ന ന്യൂക്ലിയസ്സില്‍ എത്ര പ്രോട്ടോണും എത്ര

ന്യൂട്രോണും ഉണ്ടായിരിക്കും ?








ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 13)




1. 2 , 35 , 135 , 235 എന്നീ മാസ് നമ്പറുള്ള മൂലകങ്ങളില്‍ ന്യൂക്ലിയര്‍ ഫിഷനുയോജിച്ചതും ന്യൂക്ലിയര്‍ ഫ്യൂഷനുയോജിച്ചതുമായ ഇന്ധനങ്ങള്‍

തെരഞ്ഞെടുക്കുക ?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 14)



2.ഒരു ഹീലിയം ന്യൂക്ലിയസ്സിലെ ന്യൂക്ലിയോണുകളുകളുടെ ആകെ മാസ് 4.0318 u ഉം , ഹീലിയം ന്യൂക്ലിയസ്സിന്റെ ആകെ മാസ് 4.001505 u ഉം ആണ് .

നഷ്ടപ്പെട്ടമാസിന് എന്തു സംഭവിച്ചു?


ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 15)



3.ഒരു ന്യൂക്ലിയര്‍ ഫിഷന്‍ പ്രവര്‍ത്തനം ചുവടെകൊടുത്തിരിക്കുന്നു. ഈ പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക്

ഉത്തരമെഴുതുക


0n1 + 92U 235 ----> 56Ba 141
+36Kr 92+ 30n1 + ഊര്‍ജ്ജം


a) ബേറിയത്തിന്റെ ആറ്റോമിക നമ്പര്‍ എത്ര ?



b) യുറേനിയത്തിലെ ഇലക് ട്രോണ്‍ , പ്രോട്ടോണ്‍ , ന്യൂട്രോണ്‍ എന്നിവയുടെ എണ്ണം കണക്കാക്കുക ?




c) ഈ പ്രവര്‍ത്തനം ഏത് ഉപകരണത്തിലാണ് നടക്കുന്നത് ?



ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക



വര്‍ക്ക്‍ഷീറ്റ് 6 ( 16)



താഴെ പറയുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക



91 Pa 234 ----> 92U 234 +
-1
(Beta) 0 + gamma rays



92 U 238 ----> 90Th 234 + alpha +gamma rays



a) ഒരു ജോഡി ഐസോടോപ്പുകളും ഒരു ജോഡി ഐസോബാറുകളും കണ്ടെത്തുക ?



b) ഒരു ബീറ്റാ കണം ഉത്സര്‍ജ്ജിച്ചപ്പോള്‍ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണത്തിലുണ്ടായ മാറ്റമെന്ത് ?



c) ഒരു ബീറ്റാ കണം ഉത്സര്‍ജ്ജിച്ചപ്പോള്‍ മൂലകത്തിന്റെ ആറ്റോമിക നമ്പര്‍ ഒന്നു വര്‍ദ്ധിച്ചതെന്തുകൊണ്ട് ?




ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക














































































































































































































































































































































































































































ഉത്തര സൂചന



വര്‍ക്ക് ഷീറ്റ് 1





1.ആല്‍ഫ ,ബീറ്റ , ഗാമ എന്നീ കണങ്ങള്‍ അദൃശ്യങ്ങളാണ് .അതുകൊണ്ട് ഫോട്ടോഗ്രാഫിക് പ്ലേറ്റിന്റെ

സാനിദ്ധ്യത്തില്‍ മാത്രമേ അവയുടെ വ്യത്യാസം പ്രകടമാകുകയുള്ളൂ

2.അതിനനുസരിച്ച് കണങ്ങളുടെ വ്യതിയാനത്തിന് മാറ്റം സംഭവിക്കും. അതായത് ആല്‍ഫാ കണം നെഗറ്റീവ്

ഇലക്ട്രോഡിനു സമീപത്തേയ്ക്കും ബീറ്റാകണം പോസറ്റീവ് ഇലക്ട്രോഡിനു സമീപത്തേയുക്കും ചരിയുന്നു. എന്നാല്‍

ഗാമാ രശ്മികള്‍ക്ക് ഒരു വ്യതിയാനവും ഉണ്ടാകുകയില്ല.

3.അവ ഒരു ഭാവത്തുനിന്നുമാത്രം പുറത്തേയ്ക്കു വരുന്നതിനു വേണ്ടിയാണ് .ലെഡ് ഈ വികിരണങ്ങളെ ആഗിരണം

ചെയ്യുമല്ലോ .

4.ഗാമാ രശ്മികളും ആല്‍ഫാ കണങ്ങളും ഒരുമിച്ച് നെഗറ്റീവ് ഇലക് ട്രോഡിനടുത്തേയ്ക്ക് പോകും. എന്നാല്‍ ബീറ്റാ

രശ്മികളുടെ കാര്യത്തില്‍ വ്യതിയാനം ഉണ്ടാകും.

5.ഇങ്ങനെ ഇലക്ട്രോഡ് വെച്ചിരുന്നാല്‍ മാത്രമേ ഈ കണങ്ങളുടെ വ്യത്യാസം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






































































































































വര്‍ക്ക് ഷീറ്റ് 2


1.ഓരോ മൂലകത്തിന്റേയും താഴെയുള്ള അക്കമാണ് അതിന്റെ ആറ്റോമിക നമ്പര്‍ . ഇതു തന്നെയാണ്

പ്രോട്ടോണിന്റേയും ഇലക് ട്രോണിന്റേയും എണ്ണം . എന്നാല്‍ മുകളിലുള്ള താണ് മാസ് നമ്പര്‍ . ഇത്

പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും എണ്ണമാണ് .



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



































































































































വര്‍ക്ക് ഷീറ്റ് 3



1.അടിയിലെ നമ്പറാണ് ആറ്റോമിക നമ്പര്‍ . അവ ഒരു പോലെ വന്നാല്‍ ഐസോടോപ്പ് . മുകളിലെ നമ്പറാണ്

മാസ് നമ്പര്‍ . അവ ഒരുപോലെ വന്നാല്‍ ഐസോബാര്‍



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


































































































































































































































വര്‍ക്ക് ഷീറ്റ് 4



1. മോര്‍ഡന്റ് അല്ല പകരം മോഡറേറ്ററാണ്

2.പെട്രോളിയം ഇന്ധനമല്ല ന്യൂക്ക്ലിയര്‍ ഇന്ധനമാണ് ഉല്പാദിപ്പിക്കുന്നത്

3.കാഡ്‌മിയം ,ബോറോണ്‍ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രണ ദണ്ഡുകള്‍ നിര്‍മ്മിക്കുന്നത്

5.അര്‍ദ്ധായുസ്സ് കൂടുതലുള്ള വസ്തുവിന്റെ ശോഷണനിരക്ക് കുറവും സ്ഥിരത കൂടുതലുമായിരിക്കും

6.ന്യൂക്ലിയര്‍ കണങ്ങളില്‍ അണുകേന്ദ്ര ബലം ഒരേ അളവിലാണ്


7. ന്യൂക്ലിയര്‍ റിയാക്ടര്‍

8.ഫിഷന്‍ അതിവേഗ പ്രവര്‍ത്തനമാണ് . ഫ്യൂഷനാണ് ഘട്ടം ഘട്ട മായി നടക്കുന്നത് .

9.വേഗത കുറഞ്ഞവയാണ് ഉപയോഗിക്കുന്നത് .അതിനുവേണ്ടിയാണല്ലോ മോഡറേറ്റര്‍ ഉപയോഗിക്കുന്നത്

10. നിയന്ത്രണ ദണ്ഡാണ് ഉപയോഗിക്കുന്നത്



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

















































































































































































































































വര്‍ക്ക് ഷീറ്റ് 5


1.ന്യൂക്ലിയര്‍ ഫ്യൂഷന് ഉന്നത താപനില വേണം

2.സൂര്യനിലും ഫ്യൂഷനാണ് നടക്കുന്നത്

3.കല്പാക്കത്ത് ഫിഷന്‍ മുഖേനെയാണ് നടക്കുന്നത് . പക്ഷെ പ്രത്യേകത എന്തെന്നുവെച്ചാല്‍ അവിടത്തേത് ഫാസ്റ്റ്

ബ്രീഡര്‍ റിയാക്ടറാണ് . അതായത് ന്യൂക്ലിയര്‍ ഇന്ധനവും ഉല്പാദിപ്പിക്കുന്നു എന്നര്‍ത്ഥം

4.ഫിഷന്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉല്പാദിപ്പിച്ചത്

5.മാസ് കുറഞ്ഞ ന്യൂക്ലിയസ്സുകളാണ് ഫിഷനുവേണ്ടി ഉപയോഗിക്കുന്നത്

6.ഫിഷന്റെ ഇന്ധനങ്ങള്‍ സുലഭമല്ല. ഫ്യൂഷന് ഉന്നത താപനില ആവശ്യമാണ് . ഫ്യൂഷന്‍ ടെക് നോളജി അത്രകണ്ട്

വികസിച്ചീട്ടില്ല.

7. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഹെന്‍‌റി ബെക്കറല്‍



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

































































































































വര്‍ക്ക് ഷീറ്റ് 6



1. പല അഭിപ്രായങ്ങളും വരാം . പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത ,അപകടമില്ലാത്ത, സാമ്പത്തികമായി

ചെലവുകുറഞ്ഞ ടെക് നോളജി അതിന്റെ കാര്യത്തില്‍ വികസിച്ചീട്ടില്ലല്ലോ

2.വളരെ കുറഞ്ഞ സ്ഥലത്തുമാത്രം അനുഭവപ്പെടുന്ന ബലം .അവക്ക് അണുകേന്ദ്ര കണങ്ങളെ മാത്രം ബന്ധിപ്പിച്ചു

നിര്‍ത്തേണ്ട കാര്യം മാത്രമേയല്ലേ ഉള്ളൂ.

3.അപ്പോള്‍പിന്നെ ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാ‍നമില്ലല്ലോ

4.അങ്ങനെ കുറവുവരുന്ന മാസാണല്ലോ ഊര്‍ജ്ജമായി വരുന്നത്

5.E=mc 2

6. Atomic Mass Unit ഇത് സാധാരണ സൂചിപ്പിക്കുന്നത് 'u '



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

























































































































































































വര്‍ക്ക് ഷീറ്റ് 7


1.അപകടങ്ങള്‍ , സാമ്പത്തിക ചെലവ് ....തുടങ്ങിയവ പ്രതികൂലം എന്ന ഭാഗത്തും പുതിയ ടെക് നോളജിയുടെ

ഉപയോഗം ........തുടങ്ങിയവ അനുകൂലംഎന്ന ഭാഗത്തും ചേര്‍ക്കുക




ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







































































































































































































































































































വര്‍ക്ക് ഷീറ്റ് 8



1. റിയാക്ടര്‍ കോര്‍ എന്നത് റിയാക്ടറിനുള്ളില്‍ ഇന്ധനം വെയ്ക്കുന്ന ഭാഗമാണ്

2. ന്യൂക്ലിയര്‍ ഇന്ധനങ്ങളാണ് യുറേനിയം , പ്ലൂട്ടോണിയം എന്നിവ

3.ന്യൂട്രോണ്‍ സ്രോതസ്സാണ് ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും ഒരു മിശ്രിതം

4. മോഡറേറ്റര്‍ - ഗ്രാഫൈറ്റ് ,ഘനജലം

5.നിയന്ത്രണ ദണ്ഡ് - ബോറോണ്‍ ,കാഡ്മിയം

6.റേഡിയേഷന്‍ തടയുവാനുള്ള കവചം - കറുത്തീയ പാളികളും കോണ്‍ക്രീറ്റും

7.കൂളന്റ്‌സ് - ജലം ,ദ്രാവക ലോഹങ്ങള്‍ ,വാതകങ്ങള്‍




ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.










































































































































































































































































































































































വര്‍ക്ക് ഷീറ്റ് 9













ആല്‍ഫാകണം:-
3,പോസറ്റീവ് ചാര്ജ്ജുള്ള കണങ്ങളുടെ പ്രവാഹം

‍5,കണങ്ങള്‍ ഹീലിയം ന്യൂക്ലിയസ്സിനു സമാനമാണ്

6,രണ്ട് പ്രോട്ടോണും രണ്ട് ന്യൂട്രോണും അടങ്ങിയിരിക്കുന്നു.

9,വാതകങ്ങളെ അയോണീകരിക്കാനുള്ള കഴിവ് വളരേ കൂടുതല്‍ ആണ്

10,പദാര്‍ത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവ് വളരേ കുറവാണ്.

12,ഒരു ന്യൂക്ലിയസ്സില്‍ നിന്ന് ഈ കണം ഉല്‍‌സര്‍ജ്ജിച്ചാല്‍ രണ്ട് ന്യൂട്രോണിന്റേയും രണ്ട് പ്രോട്ടോണിന്റേയും കുറവ് അനുഭവപ്പെടുന്നു.

14,ഒരു ന്യൂക്ലിയസ്സില്‍ നിന്നും ഈ കണം ഉല്‍‌സര്‍ജ്ജിച്ചാല്‍ ആറ്റമിക് നമ്പറില്‍ രണ്ട് കുറയുന്നു.

15, പ്രവേഗം 2 x 10 7m/s ആണ്



ബീറ്റാകണം:- 2,4,13,

ഗാമാകണം:‌-1,7,8,11,16

ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



























































































































































































































































































വര്‍ക്ക് ഷീറ്റ് 10


1. കാന്‍സര്‍ എന്നത് നമ്മുടെ ശരീരത്തില്‍ നിയന്ത്രണ വിധേയമല്ലാതെ കോശങ്ങള്‍ വര്‍ദ്ധിക്കുന്നതാണല്ലോ .

അത്തരം കോശങ്ങളെ നശിപ്പിയ്ക്കാനാന്‍ റേഡിയേഷന്‍ ഉപയോഗിക്കാറുണ്ട് . അതുപോലെ തന്നെ ആരോഗ്യമുള്ള

കോശങ്ങളില്‍ റേഡിയേഷന്‍ തട്ടിയാല്‍ ഡി.എന്‍.എ തന്മാത്രകളില്‍ മാറ്റം വരുത്തുന്നതുവഴി പ്രസ്തുത കോശങ്ങളില്‍

കാന്‍സര്‍ രോഗബാധിതമാകുകയും ചെയ്യുന്നു.

2.ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയ ബാക്ടീരിയ , പൂപ്പല്‍ ,പ്രാണികള്‍ എന്നിവയെ നശിപ്പിക്കുമെങ്കിലും റേഡിയേഷന്റെ

അളവുകൂടിയാല്‍ അപകടം തന്നെയാണ് . ഇങ്ങനെ അണുവിമുക്തമാക്കുന്നതുവഴി ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കാലം

കേടുകൂടാതെയിരിക്കുന്നു.

3.മാസ് നമ്പര്‍ കുറഞ്ഞ ആറ്റങ്ങളില്‍ അവയുടെ ന്യൂട്രോണുകളുടെ എണ്ണത്തെ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂ‍ടെ മാറ്റം

വരുത്തിയാണ് കൃത്രിമ റേഡിയോ ഐസോടോപ്പുകള്‍ നിര്‍മ്മിക്കുന്നത് . ഇതിന് തുടക്കം കുറിച്ചത് ഏണസ്റ്റ്

റൂഥര്‍ഫോഡാണെങ്കിലും പ്രാവര്‍ത്തിക മാക്കിയത് ഐറിന്‍ ജുലിയോയും ഫ്രെഡറിക് ജുലിയോയും ആണ്
4.മാറ്റമുണ്ടാകില്ല . കാരണം റേഡിയേഷന്‍ ഒരു ന്യൂക്ലിയര്‍ പ്രവര്‍ത്തനമാണ് എന്നാല്‍ ഓക്സിഡേഷന്‍ ഒരു

രാസപ്രവര്‍ത്തനമാണ് .

5.റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ പദാര്‍ത്ഥങ്ങള്‍ ( R.P.S )



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





























































































































































































































































































വര്‍ക്ക് ഷീറ്റ് 11



1. 13,500 / 4500 = 3

12 x 1/2 x1/2 x1/2 =1.5 g

2. 14.4 / 4.8 = 3

1/2 x 1/2 x 1/2 = 1/8 ഭാഗം

3.അര്‍ദ്ധായുസ്സ് = 24 ദിവസം

72 / 24 = 3

100 x 1/2 x 1/2 x 1/2 = 12.5 g



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

























































































































































































































































































































വര്‍ക്ക് ഷീറ്റ് 12


1. Li

2.മാസ് നമ്പര്‍ 4 കുറയുന്നു . അതിനാല്‍ ആല്‍ഫാ കണം

3.130 ന്യൂട്രോണ്‍ , 84 പ്രോട്ടോണ്‍





ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




































































































































































































































































































































വര്‍ക്ക് ഷീറ്റ് 13

1. ഫിഷനുയോജിച്ചത് =2 , ഫ്യൂഷനുയോജിച്ചത് = 235



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.




































































































































































































































































































































വര്‍ക്ക് ഷീറ്റ് 14

.ബൈനിഡിംഗ് എനര്‍ജി



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



































































































































































































































































































































വര്‍ക്ക് ഷീറ്റ് 15




(a) 54

(b) ഇലക്ട്രോണ്‍ 92 ,പ്രോട്ടോണ്‍ 92 , ന്യൂട്രോണ്‍ 143

(c) ന്യൂക്ലിയര്‍ റിയാക്ടര്‍



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





































































































































































































































































































































വര്‍ക്ക് ഷീറ്റ് 16



(a) ആറ്റോമിക നമ്പര്‍ 92 ഉള്ള യുറേനിയം ഐസോടോപ്പ് , മാസ് നമ്പര്‍ 234 ഉള്ളവ ഐസോബാര്‍

(b). പ്രോട്ടോണിന്റെ എണ്ണം ഒന്ന് വര്‍ദ്ധിക്കുകയും ന്യൂട്രോണിന്റെ എണ്ണം ഒന്ന് കുറയുകയും ചെയ്തു.

(c) ഒരു ന്യൂട്രോണ്‍ പ്രോട്ടോണായി മാറിയതുകൊണ്ട്



ചോദ്യത്തിലേക്ക് തിരിച്ചുപോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

Lathika subhash said...

ഞാനീ വിദ്യാലയത്തില്‍ ഇപ്പൊഴാ വന്നത്.
അഭിനന്ദനങ്ങള്‍!
ആശംസകള്‍!
ഈ സദുദ്യമത്തിന് നന്ദി!

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ ലതി ,
പ്രോത്സാഹനത്തിനു നന്ദി

Anonymous said...

can u leave ur phone number to me???

Anonymous said...

EXCELLENT JOB SUNIL SIR.....

www.ckbiju.blogspot.com

Get Blogger Falling Objects