Tuesday, December 23, 2008

130. കപ്പാസിറ്റര്‍ ( Teaching Aid നിര്‍മ്മാണം)

വൈദ്യുതോര്‍ജ്ജം സംഭരിച്ചു വെക്കുന്നവയാണല്ലോ കപ്പാസിറ്റര്‍ . എട്ടാംക്ലാസിലും പത്തിലും ഇവയെക്കുറിച്ച് പറയുന്നുണ്ടുതാനും . അതിനാല്‍ ഒരു കപ്പാസിറ്റര്‍ ഒരു എല്‍.ഇ.ഡിയുമായി ബന്ധിപ്പിച്ച് ചാര്‍ജ് ചെയ്തതിനു ശേഷം ബാറ്ററിയില്ലാതെ എല്‍.ഇ.ഡി പ്രകാശിക്കുന്നതു കാണുക എന്നത് കുട്ടികളെ സംബന്ധിച്ച് രസകരമാകുമല്ലോ . വൈദ്യുതോര്‍ജ്ജം സംഭരിക്കുക എന്ന ആശയവും എളുപ്പം മനസ്സിലാകും . ബാറ്ററി , എല്‍.ഇ.ഡി , കപ്പാസിറ്റര്‍ കണക്ട് ചെയ്യുന്നതിനു മുമ്പ് രണ്ടു കപ്പാസിറ്ററുകള്‍ ബന്ധിപ്പിച്ചപ്പോള്‍ ബാറ്ററിയില്ലാതെ എല്‍.ഇ.ഡി പ്രകാശിക്കുന്നതുകൊണ്ടോ ? കപ്പാസിറ്ററിന്റെ രണ്ട് ടെര്‍മിനലുകള്‍ ശ്രദ്ധിക്കുക ; അവ തുല്യ വലുപ്പത്തിലല്ല. അതായത് ഇലക് ട്രോളിറ്റിക് കപ്പാസിറ്ററിന് പോസറ്റീവും നെഗറ്റീവും ഉണ്ട് .അതുകൊണ്ടുതന്നെ ബാറ്ററിയുമായി ബന്ധിപ്പിക്കുമ്പോള്‍ പോസറ്റീവും പോസറ്റീവുമായി ബന്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിളം കൂടിയ ടെര്‍മിനല്‍ ആണ് പോസറ്റീവ് എന്ന കാര്യം ശ്രദ്ധിക്കുക. കപ്പാസിറ്റര്‍ ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്നു ; അതായത് ഡിസ്‌ചാര്‍ജ് ചെയ്യുന്നു. ( ചിത്രത്തില്‍ ബാറ്ററിയുമായുള്ള ബന്ധം ഇല്ല എന്ന കാര്യം ശ്രദ്ധിക്കുക) കപ്പാസിറ്റര്‍ , ബാറ്ററി , എല്‍.ഇ.ഡി രണ്ടു കപ്പാസിറ്റര്‍ എല്‍.ഇ.ഡി യുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു കപ്പാസിറ്ററും എല്‍.ഇ.ഡി.യും.
നിര്‍മ്മാണ സഹായം: ഷാജി ,ഇലക് ട്രോമേറ്റ് ,സോമശേഖര നഗര്‍ ,പി.ഒ.പെരിങ്ങോട്ടുകര.

4 comments:

ടോട്ടോചാന്‍ said...

കൊള്ളാം സുനില്‍ മാഷേ..
പിന്നെ qucs എന്ന ഒരു പ്രോഗ്രാം ഉണ്ട് ഒന്നു പരീക്ഷിച്ചു നോക്കൂ...

Areekkodan | അരീക്കോടന്‍ said...

കൊള്ളാം...

അങ്കിള്‍ said...

സുനിലേ, പടങ്ങളിലെല്ലാം ഒരു റസിസ്റ്റര്‍ കൂടെ ഘടിപ്പിച്ചിട്ടുണ്ടല്ലോ. അതെന്തിനാണെന്നും അതിന്റെ ഏത് വശത്താണ് കപ്പാസിറ്റര്‍ ഘടിപ്പിക്കേണ്ടതെന്നും കൂടെ പറയാമായിരുന്നു.

Anonymous said...

lol,so nice

Get Blogger Falling Objects