SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Sunday, January 04, 2009
133. Mozilla Firefox ല്‍ Home Page Set ചെയ്യല്‍
ഇതിനായി ആദ്യം Mozilla Firefox . ( അതായത് Applications--> Internet --> MozillaFirefox) 1.നിലവിലുള്ള പേജ് Home Page ആയി Set ചെയ്യല്‍ മിനുബാറില്‍ Edit --> Preferences എന്നത് Click ചെയ്യുമ്പോള്‍ Preference Dialogue Box തുറന്നുവരും . ഇതിലെ Left Side ലെ General Tab Click ചെയ്യുക .അതിനുശേഷം Home Page Locations ല്‍ പോയി Use Current Page Click ചെയ്യുക..അപ്പോള്‍ നാം ഏത് പേജ് ആണോ ബ്രൌസറില്‍ തുറന്നത് അതിന്റെ അഡ്രസ്സ് ഹോംപേജ് ലൊക്കേഷന്‍സില്‍ വരുന്നതായി കാണാം. ഇനി ഡയലോഗ് ബോക്സിന്റെ അടിയില്‍ OK ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെബ്ബ്‌പേജ് ഹോംപേജ് ആയി മാറിയിട്ടുണ്ടാകും. 2. Bookmark ഉപയോഗിച്ച് Home Page Set ചെയ്യല്‍ ഇതിനായി മുമ്പുചെയ്തതുപോലെ Edit --> Preference -->General --> Home Page Locations ല്‍ എത്തി Use Bookmark എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ Set Home Page എന്ന ഡയലോഗ് ബോക്സ് തുറന്നു വരും .അതില്‍ Quick Serches , Firefox and Mozilla and Firefox Links എന്നിങ്ങനെയുള്ള ഫോള്‍ഡര്‍ കാണാം.അത് ഓരോന്നും Click ചെയ്ത് OK---> OK---> കൊടുത്താല്‍ Select ചെയ്ത പേജ് ഹോം പേജ് ആയി വരും. അതല്ല അതിനു താഴെ ബുക്ക് മാര്‍ക്ക് ചെയ്ത കാര്യങ്ങളാണ് ഹോംപേജ് ആയി വരേണ്ടതെങ്കില്‍ അത് സെലക്ട് ചെയ്ത് OK---> OK---> കൊടുത്താല്‍ മതി. 3.ഹോം പേജ് ആയി ഒന്നും വരേണ്ടെങ്കില്‍ Mozilla Firefox തുറക്കുക . മിനുബാറില്‍ Edit --> Preferences എന്നത് Click ചെയ്യുമ്പോള്‍ Preference Dialogue Box തുറന്നുവരും . ഇതിലെ Left Side ലെ General Tab Click ചെയ്യുക .അതിനുശേഷം Home Page Locations ല്‍ പോയി Use Blank Page ബട്ടണ്‍ ക്ലിക്ക് ചെയ്യുക .അടിയില്‍ OK കൊടുക്കുക. അപ്പോള്‍ ഹോം പേജ് ആയി ഒന്നും തന്നെ വരില്ല. 4.എന്താണ് ബുക്ക്‍മാര്‍ക്ക് ? നമുക്ക് ഇടക്കിടെ ചില പ്രത്യേക സൈറ്റുകള്‍ സന്ദര്‍ശികേണ്ട ആവശ്യമുണ്ടാകും . ഈ അവസരങ്ങളിലൊക്കെ പ്രസ്തുത സൈറ്റിന്റെ അഡ്രസ്സ് ടൈപ്പുചെയ്ത് സെര്‍ച്ച് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണല്ലോ .ഈ സന്ദര്‍ഭത്തില്‍ ഒന്നോ ,രണ്ടോ ക്ലിക്കുകൊണ്ട് പ്രസ്തുതസൈറ്റില്‍ എത്തിച്ചേരുക എന്നത് വളരേ എളുപ്പമാണല്ലോ .അതാണ് ഈ ബുക്ക്‍മാര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് . 5.Mozilla Firefox ല്‍ ബുക്ക്‍മാര്‍ക്ക് ചെയ്യൂന്നതെങ്ങനെ ? Mozilla Firefox തുറക്കുക . മെനുബാറില്‍ Book Mark this Page ക്ലിക്ക് ചെയ്യുക. അപ്പോള്‍ Bookmark this page , Manage bookmark എന്നിങ്ങനെയുള്ള Options കാണാം. അതില്‍ Bookmark this pageക്ലിക്ക് ചെയ്താല്‍ പ്രസ്തുതപേജ് ബുക്ക്‍മാര്‍ക്ക് ആയി. ഇതിന്റെ ഷോര്‍ട്ട്‌കട്ട് Ctrl+D ആണ്. 6.ബുക്ക് മാര്‍ക്ക് ചെയ്യുന്ന പേജ് ഫോള്‍ഡറിനുള്ളിലാക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിക്ക് ധാരാളം സൈറ്റുകള്‍ ബുക്ക്‍മാര്‍ക്ക് ചെയ്യേണ്ടിവരിക സ്വാഭാവികമാണല്ലോ. അതുകൊണ്ടുതന്നെ അവയെ ഓരോരോ വിഭാഗത്തിനനുസരിച്ച് വ്യത്യസ്ത പേരുകളിലുള്ള ഫോള്‍ഡറുകളിലാക്കുകയാണ് ഉചിതം . അതിനുവേണ്ടി മെനുബാറില്‍ ബുക്ക്‍മാര്‍ക്കില്‍ ക്ലിക്ക് ചെയ്ത് Manage Bookmark ല്‍ ക്ലിക്ക് ചെയ്യൂക .അപ്പോള്‍ Bookmarks Manager എന്ന ഡയലോഗ് ബോക്സ് തുറന്നുവരും. അതില്‍ New folder ക്ലിക്ക് ചെയ്യൂക.അപ്പോള്‍ Properties for new folder എന്ന വിന്‍ഡോ തുറന്നുവരും. അതില്‍ Name ന്റെ അവിടെ ഫോള്‍ഡറിന്റെ പേരും Description ന്റെ അവിടെ വിവരണവും നല്‍കും . OK കൊടുക്കുക.അപ്പോള്‍ നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ അവിടെ വന്നീട്ടുണ്ടാകും. ഇനി ബുക്ക്‍മാര്‍ക്ക് ചെയ്യുക. ആ പേജ് പ്രസ്തുത ഫോള്‍ഡറിനുള്ളിലാക്കണം. അതിനായി Bookmark --> Bookmark this page --> Click --> അപ്പോള്‍ Add Bookmark Dialogue Box വരും .Name നു താഴെ ഡിഫോള്‍ട്ടായി പ്രസ്തുതപേജ് വന്നീട്ടുണ്ടാകും . Create നു നേരെ നാം പുതുതായി നിര്‍മ്മിച്ച ഫോള്‍ഡര്‍ സെലക്ട് ചെയ്ത് OK കൊടുക്കുക. ഇനി നാം വീണ്ടും Bookmark പേജില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത ഫോള്‍ഡര്‍ ഓപ്പണ്‍ചെയ്താല്‍ പ്രസ്തുത പേജ് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് തുറന്നു വരും . വാല്‍ക്കഷണം . കേരളത്തിലെ മലയാളം മീഡിയം ഹൈസ്ക്കുളുകളില്‍ , കമ്പ്യൂട്ടര്‍ ലാബില്‍ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് സംവിധാം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കുട്ടികള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം it@school Gnu linux ആണ് . അതിലുള്ള പഴയ മോസിലയില്‍ സെറ്റ് ചെയ്യുന്ന സംവിധാനമാണ് ഇവിടെ പറയുന്നത്. കൂടുതല്‍ ഉപകാരപ്രദമായ കമന്റുകള്‍ ക്ഷണിക്കുന്നു.
Subscribe to:
Post Comments (Atom)
4 comments:
To set the Homepage in an easier way, you can drag the icon to the left of the page address in the address bar and drop it into the 'Home' icon.
This works in IE too.
i agree your idea ! very nice blog
http://blog-malayalam-blog.blogspot.com/
http://blog-malayalam-blog.blogspot.com/2009/12/blog-post.html
Post a Comment