Wednesday, May 13, 2009

143. ഹബിള്‍ ടെലിസ്കോപ്പിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനായി അറ്റ്ലാന്റിസ്‌ ബഹിരാകാശ പേടകം യാത്രതിരിച്ചു.

ഫ്ലോറിഡ: ഹബിള്‍ ടെലിസ്കോപ്പിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനായി അറ്റ്ലാന്റിസ്‌ ബഹിരാകാശ പേടകം യാത്രതിരിച്ചു. കെന്നഡി സ്പേസ്‌ സെന്ററില്‍ നിന്ന്‌ ഏഴ്‌ ബഹിരാകാശ യാത്രികരെയും വഹിച്ച്‌ ഇന്ന്‌ പുലര്‍ച്ചെ 2.01 നാണ്‌ അറ്റാലാന്റിസ്‌ കുതിച്ചുയര്‍ന്നത്‌. ബഹിരാകാശ ടെലിസ്കോപ്പായ ഹബിള്‍ വിക്ഷേപണത്തിന്‌ ശേഷം അഞ്ചാം തവണയാണ്‌ നന്നാക്കുന്നത്‌. അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ ടെലിസ്കോപ്പിന്റെ കാലാവധി 2014 വരെ നീട്ടാനാകുമെന്ന്‌ ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു. പത്ത്‌ ദിവസം നീണ്ടു നില്‍ക്കുന്ന ദൗത്യത്തിനിടെ ശാസ്ത്രജ്ഞര്‍ പുതിയ രണ്ട്‌ ഉപകരണങ്ങള്‍ ടെലിസ്കോപ്പില്‍ സ്ഥാപിക്കും. കേടായ ചിലത്‌ നന്നാക്കുകയും ചെയ്യും. 1990 ലാണ്‌ ഹബിള്‍ ടെലിസ്കോപ്‌ വിക്ഷേപിച്ചത്‌. 2002 ലാണ്‌ അവസാനമായി അറ്റകുറ്റപ്പണി നടന്നത്‌. പ്രപഞ്ചത്തിന്റെ പ്രായം, തമോഗര്‍ത്തങ്ങള്‍ എന്നിവ സംബന്ധിച്ച രണ്ട്‌ സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ശാസ്ത്രലോകത്തെ സഹായിച്ചത്‌ ഹബിള്‍ ടെലിസ്കോപ്പാണ്‌. വീക്ഷണം വാര്‍ത്ത

1 comment:

കരിപ്പാറ സുനില്‍ said...

2002 ലാണ്‌ അവസാനമായി അറ്റകുറ്റപ്പണി നടന്നത്‌. പ്രപഞ്ചത്തിന്റെ പ്രായം, തമോഗര്‍ത്തങ്ങള്‍ എന്നിവ സംബന്ധിച്ച രണ്ട്‌ സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ശാസ്ത്രലോകത്തെ സഹായിച്ചത്‌ ഹബിള്‍ ടെലിസ്കോപ്പാണ്‌

Get Blogger Falling Objects