Tuesday, September 15, 2009

156. ഫിസിക്സ് അദ്ധ്യാപകന്‍ ( ബ്ലോഗ് പരിചയം)

“ഈ ബ്ലോഗ് കേരളത്തിലെ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ് . ഫിസിക്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് . ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം ഫിസിക്സ്, ഐ ടി അധ്യാപകരാണ് ഈ ബ്ലോഗിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ ബ്ലോഗിലെ ചില ആകര്‍ഷണങ്ങളായ പോസ്റ്റുകള്‍ താഴെ കൊടുക്കുന്നു 1.ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങള്‍ പൂര്‍വ്വ തീരത്ത് സ്ഥാപിക്കുന്നതെന്തുകൊണ്ട്? 2. ഭൂമിയില്‍ ഭൂമധ്യ രേഖയില്‍ നില്‍ക്കുന്ന ഒരാളുടെ വേഗത എത്രയായിരിക്കും? 3.ഭൂമധ്യ രേഖ യിലൂടെയുള്ള ഒരു റെയില് പാത വഴി ഒരാള് മണിക്കൂറില് ആയിരത്തി അറുനൂറ്റി അറുപത്തി ഏഴ് കിലോ മീറ്റര് വേഗതയില് പടിഞ്ഞാറോട്ട് നിര്ത്താതെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ....അയാള്ക്ക് സൂര്യന് അസ്തമിക്കുന്നത് എപ്പോഴായിരിക്കും...? എന്തുകൊണ്ട്...? 4.ജഡത്വം പരീക്ഷണങ്ങള്‍ ഈ ബ്ലോഗിലേക്കെത്തിച്ചേരുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക ഫിസിക്സ് അദ്ധ്യാപകന്‍ എന്ന ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു. .

3 comments:

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
ഉറുമ്പ്‌ /ANT said...

ആശംസകൾ.....
ഭൌതീകശാസ്ത്രത്തിന്റെ ഉള്ളറകൾ മറ്റുള്ളവർക്കു പകർന്നു നൽകാനുള്ള ഈ ശ്രമത്തിന് എന്റെ എല്ലാവിധ ആശംസകളും.
ഒപ്പം മറ്റു വിഷയങ്ങളിലും ഇതേതരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു

ഫിസിക്സ് അദ്ധ്യാപകന്‍ said...

നന്ദി......ഫിസിക്സ് അദ്ധ്യാപകനെ ശക്തിപ്പെടുത്തൂ.......

Get Blogger Falling Objects