വര്‍ക്ക് ഷീറ്റ് ( സ്റ്റാന്‍ഡേര്‍ഡ് :8 , ആകാശക്കാഴ്ച്ചകള്‍ ) മംഗളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്
ഇന്ന് പ്രകാശമേറിയ പൂര്‍ണചന്ദ്രന്‍ ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ പൂര്‍ണചന്ദ്രനെ ഇന്നു ദര്‍ശിക്കാനാകും. മറ്റു ദിനങ്ങളിലെ അപേക്ഷിച്ചു 15 ശതമാനം വലുതും 30 ശതമാനം പ്രകാശപൂരിതവുമാണ് ഇന്നത്തെ പൂര്‍ണചന്ദ്രന്‍. ഏട്ടുമണിയോടെയാണ് പൂര്‍ണചന്ദ്രനെ ഏറ്റവും മനോഹരമായ രൂപത്തില്‍ കാണാനാകുക. ചന്ദ്രന്റെ
ഭമ്രണപഥത്തിന്റെ ഒരു വശം മറുവശത്തെ അപേക്ഷിച്ച് ഭൂമിയുടെ 50000 കിലോമീറ്റര്‍ അടുത്തുവരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ അവസ്‌ഥയില്‍ ഭൂമിയില്‍നിന്ന് 356630 കിലോമീറ്റര്‍ അകലെയായിരിക്കും ചന്ദ്രന്‍ .
ഇനി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1.ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള സഞ്ചാര പഥത്തിന്റെ പ്രത്യേകത എന്ത് ? 2. ഭുമിയുടെ സൂര്യനു ചുറ്റുമുള്ള സഞ്ചാര പഥവുമായി ഇതിന് സാമ്യമോ വ്യത്യാസമോ ഉണ്ടോ ? എങ്ങനെയെന്ന് വിശദമാക്കുക ?
ഉത്തരത്തിനായി താഴെ നോക്കുക ആകാശ ഗോളങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുവാന്‍ നാം രണ്ട് യൂണിറ്റുകളെ പരിചയപ്പെട്ടിട്ടുണ്ടല്ലോ ഒന്നാമത്തേത് സൌരദൂരം അഥവ അസ്ട്രോണമിക്കല്‍ യൂണിറ്റ് ; രണ്ടാമത്തേത് പ്രകാശവര്‍ഷം അഥവാ ലൈറ്റ് ഇയര്‍ . ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 1.5 കോടി കിലോമീറ്റര്‍ ആണ്. ഇതാണ്
സൌരദൂരം സൂര്യനില്‍ നിന്ന് ഗ്രഹങ്ങളിലേക്കുള്ള ദൂരം അളക്കുവാന്‍ സൌരദൂരം ഉപയോഗിക്കുന്നു. എന്നാല്‍ പ്രകാശവര്‍ഷം നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കുവാനാണ് ഉപയോഗിക്കുന്നത് .അതായത ഒരു
പ്രകാശവര്‍ഷം എന്നു പറഞ്ഞാല്‍ 3 x 10
8 x 60 x 60 x 24x 365 = 9.46 x10
12 km ആണ് .) ചന്ദ്രന്‍ ഭൂമിക്കു ചുറ്റും ദീര്‍ഘവൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത് എന്നു സൂചിപ്പിച്ചുവല്ലോ . ഈ ദീര്‍ഘവൃത്തത്തിന്റെ രണ്ട് അറ്റങ്ങളാണ് apogee യും perigee യും. ഇതില്‍ അകലെയുള്ള അറ്റമാണ് apogee (far away). അടുത്തുള്ളത് perigee (nearby). ഇത്തരത്തില്‍ ചന്ദ്രന്‍ അടുത്ത് എത്തുമ്പോള്‍ 15 % വലുപ്പം കൂടുതലായും 30% പ്രകാശം കൂടുതലായ്യും കാണപ്പെടുന്നു.

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിര്‍ഗോളങ്ങളുടേയോ ഭ്രമണപഥത്തില്‍ അവ സുര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനമാണ്
അപസൌരം . ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ വരുന്നത് ജൂലൈ ആദ്യത്തിലാണ്. ഏകദേശം 1512 ലക്ഷം കിലോമീറ്റര്‍ . സൂര്യന്‍ ഏറ്റവും അകലെ വരുന്ന സമയവ്ഉം തിയ്യതിയും മാറിക്കൊണ്ടിരിക്കും . വര്‍ഷം തോറൂം ശരാശരി 25 മിനുട്ട് എന്നതോതില്‍ സമയവ്യത്യാസം സംഭവിക്കുന്നു. ഏതെങ്കിലും ഒരു ഗ്രഹമോ ജ്യോതിര്‍ഗോളമോ ഭ്രമണപഥത്തില്‍ നിന്ന് സൂര്യന്റെ ഏറ്റവും അടുത്തുവരുന്ന സ്ഥാനമാണ്
ഉപസൌരം ( Perihelion). ജനുവരി ആദ്യഘട്ടത്തില്‍ ഭൂമി സൂര്യനില്‍ നിന്ന് 1464 കിലോമീറ്റര അകലെയാണ് .
വാല്‍ക്കഷണം : ചില ലിങ്കുകള്‍ 1.
യാഹൂ വാര്‍ത്ത
No comments:
Post a Comment