ഇത്തരത്തിലൊരു ആമുഖം ചോദ്യോത്തരങ്ങളിലൂടെ നല്‍കാമെന്നു വിചാരിക്കുന്നു.
1.Java യുടെ മുഴുവന്‍ പേരാണോ Javascript?
നമുക്ക് അങ്ങനെ തോന്നാം ; പക്ഷെ രണ്ടും വ്യത്യസ്തമാണ് .
2.Javascript എഴുതുന്നതെങ്ങനെ?
Javascript എഴുതുന്നത് html സമാനമായിതന്നെയാണ് .അതായത് Notepad തുറക്കുന്നു ; Javascript
രചിക്കുന്നു /എഴുതുന്നു, ഇത്രമാത്രം .
3.Javascript സേവ് ചെയ്യുന്നതെങ്ങനെ ?
മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ ; രചനാരീതി. അതുപോലെ എഴുതിയതിനുശേഷം .html ( ഡോട്ട് html )
ആയി സേവ് ചെയ്താല്‍ അത് ഒരു html ഫയലായി മാറി.
4.ഇത്തരത്തില്‍ അല്ലാതെ വേറെ രീതിയില്‍ സേവ് ചേയ്യാനൊക്കുമോ ?
തീര്‍ച്ചയായും ; അതിനായി ഡോട്ട് js ( .js)എന്ന extension ഉപയോഗിച്ചാല്‍ മതി .( അതായത്
ഇവിടെ js എന്നത് Javascript ന്റെ ഷോര്‍ട്ട് ഫോം ആയി എടുത്താല്‍ മതി .
5. Javascript എച്ച് .ടി.എം.എല്‍ പേജില്‍ രചിക്കുമ്പോള്‍ എവിടെയാണ് ഈ Javascript
എഴുതേണ്ടത് ?
Head , body എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ജാവാ സ്ക്രിപ്റ്റ് രചിക്കാം . പക്ഷെ ഇത്തരത്തില്‍
രചിച്ച് സേവ് ചെയ്യുമ്പോള്‍ എച്ച് .ടി.എം.എല്‍ പേജ് സേവ് ചെയ്യുന്ന രീതി തന്നെ ഉപയോഗിച്ചാല്‍
പ്രസ്തുത പേജില്‍ Javascript ന്റെ സവിശേഷത അഥവാ Javascript ഏതിനുവേണ്ടിയാണോ
പ്രോഗ്രാം ചെയ്തത് അക്കാര്യം അവിടെ നിര്‍വ്വഹിക്കപ്പെടുമെന്ന് അര്‍ഥം
6.Javascript ഗൂഗില്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യാമോ ?
തീര്‍ച്ചയായും അപ്‌ലോഡ് ചെയ്യാം .
7.അത് എങ്ങനെ ?
സാധാരണ ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതുപോലെ തന്നെ . അതായത Sign in ചെയ്ത് ഗൂഗില്‍
സൈറ്റില്‍ പ്രവേശിക്കുന്നു. അപ്‌ലോഡ് ചെയ്യേണ്ട പേജില്‍ എത്തിച്ചേരുന്നു. അപ്‌ലോഡ്
ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണയായി “ഡോട്ട് js “ ഫയലുകളായിരിക്കും അപ്‌ലോഡ്
ചെയ്യുക എന്ന കാര്യം ഓര്‍ക്കുമല്ലോ .
8. എന്തിനാണ് ഇങ്ങനെ Javascript ഫയല്‍ അപ്‌ലോഡ് ചെയ്യുന്നത് ?
ഇത് സാധാരണയായി blog നുവേണ്ടിയാണ്. കാരണം ഇപ്പോഴത്തെ
നിലവെച്ചുകൊണ്ടുനോക്കുമ്പോള്‍ ഫയലുകള്‍ സൂക്ഷിക്കാനൊരിടം ബ്ലോഗില്‍ ഇല്ലല്ലോ .
അതുകൊണ്ട് ഗൂഗില്‍ സൈറ്റില്‍ Javascript ഫയല്‍ അപ്‌ലോഡ് ചെയ്ത് ലിങ്ക് നമ്മുടെ
ബ്ലോഗിലേക്ക് കൊടുത്താല്‍ പ്രസ്തുത ജാവാ സ്ക്രിപ്റ്റ് പ്രോഗ്രാം നമ്മുടെ ബ്ലോഗില്‍
പ്രവര്‍ത്തനക്ഷമമാകും .
9. ഇത്തരത്തില്‍ Javascript ഫയല്‍ ഗൂഗില്‍ പേജസ്സില്‍ നിന്ന് ലിങ്കുകൊടുക്കുന്നത്
എങ്ങനെയാണ് ?
അത് നാം സാധാരണ ഫയലുകള്‍ ലിങ്ക് കൊടുക്കുന്നതുപോലെതന്നെയാണെങ്കിലും അല്പം
വ്യത്യാസം ഉണ്ട് .
അതായത് നാം ബ്ലോഗിനുള്ളില്‍ സൈന്‍ ഇന്‍ ചെയ്ത് കയറിയതിനുശേഷം Add Gadjet ---> Add
html / javascript എന്നത് Select ചെയ്യുക .
അതിനുശേഷം താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്യുക
<script src="file name in google site" type="text/javascript">
</script>
10. Javascript മറ്റു പേരുകളില്‍ അറിയപ്പെടുന്നുണ്ടോ ?
ഔദ്യോഗികമായി Javascript അറിയപ്പെടുന്നത് ECMAScript എന്നാണ്
11.Javascript തുടങ്ങുവാന്‍ ഉപയോഗിക്കുന്ന വാചകം ഏതാണ് ?
<script type="text/javascript"> ഇതാണ് സാധാരണ Javascript തുടങ്ങുന്ന വാചകം .
അതായത് ഇത് Javascript ആണെന്ന് സൂചിപ്പിക്കുന്നു എന്നര്‍ത്ഥം
12.എന്നാല്‍ അവസാനിപ്പിക്കുന്നതെങ്ങനെയാണ് ?
</script>
അതായത് എച്ച് .ടി .എം.എല്‍ ഉപയോഗിക്കുമ്പോള്‍ ക്ലോസ് ചെയ്യുവാനും അവസാനിക്കുവാനും
ടാഗ് ഉപയോഗിക്കുന്നില്ലേ . അത്തരത്തില്‍ ചിന്തിച്ചാല്‍ പഠിക്കാന്‍ എളുപ്പമായി .
13.ഇതിനിടയില്‍ ഉപയോഗിക്കാനായി ഏതെങ്കിലും ഒരു പ്രോഗ്രാം പറയാമോ ?
document.write("Welcome to javascript !"); ഇത് അതിനിടയിലായി ഉപയോഗിച്ചാല്‍ മതി .
അതായത് നോട്ട്പാഡ് തുറന്ന്
<html>
<body>
<script type="text/javascript">
document.write("Welcome to javascript !");
</script>
</body>
</html>
ഇത് html ആയി സേവ് ചെയ്താല്‍ Javascript വര്‍ക്ക് ചെയ്യുന്നത് കാണുവാന്‍ കഴിയും
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment