ലിനക്സിനെ ക്കുറിച്ച് ,വര്‍ഷങ്ങള്‍ക്കു മുന്‍പ് , പഠനം തുടങ്ങിയപ്പോള്‍ അത്ര താല്പര്യം തോന്നിയിരുന്നില്ല.
അങ്ങനെയിരിക്കെ ആയിടെ കമ്പ്യൂട്ടര്‍ വാങ്ങിയവരൊക്കെ വിന്‍ഡോസും ലിനക്സും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.
അപ്പോഴാണ് മനസ്സിലായത് , അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ലിനക്സ് അല്ല നമ്മുടെ സ്കൂളില്‍ ഉപയോഗിക്കുന്നതെന്ന്.
ആയിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവ റെഡ് ഹാറ്റ് , മാന്‍ഡ്രേക്ക് എന്നിവയായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ ( അതോ
അറിവില്ലായ്മയോ ?)
പിന്നീടുള്ള ഏപ്രില്‍ മാസങ്ങളില്‍ , പരീക്ഷാ ക്യാമ്പുകളില്‍ , ലിനക്സ് വേണൊ അതോ വിന്‍ഡോസ് വേണമോ എന്ന
ചര്‍ച്ചകളില്‍ ഞാനും പലപ്പോഴും സജീവമായ ശ്രോതാവായിരുന്നു.
ഇവിടെ സജീവത എന്നു പറഞ്ഞാല്‍ വിഷയത്തില്‍നിന്ന് അപ്പുറത്തേക്ക് വ്യതിചലിക്കാതെ നോക്കിയിരുന്നു എന്നു കൂടി
അര്‍ത്ഥമാക്കുന്നു എന്ന് സൂചന
ഇക്കഴിഞ്ഞ വെക്കേഷനാണ് വീണ്ടും ലിനക്സ് സ്നേഹം എങ്ങനെയോ വളര്‍ന്നത് .
അതിനാല്‍ തന്നെ വീട്ടീലെ 3.01 എങ്ങനെയെങ്കിലും മാറ്റണമെന്ന് തോന്നി .
അതിനു വേണ്ടി യുള്ള ശ്രമത്തിനിടയില്‍ ഒരു കാര്യം മനസ്സിലായി .
പുതിയതായി ഐ ടി അറ്റ് സ്കൂള്‍ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഇറക്കിയിട്ടുണ്ട് .
ഒന്ന് 3.2 ഉം രണ്ടാമത്തേത് 3.8 ഉം.
3.8 നെ ക്കുറിച്ച് കൊള്ളാം , കൊള്ളില്ല എന്ന അഭിപ്രായങ്ങള്‍ സുഹൃത്തുക്കള്‍ പലരും പ്രകടിപ്പിച്ചു കേട്ടു.
അതല്ല അത് ലാപ് ടോപ്പിനു വേണ്ടിയാണെന്ന് വേറെയും ചില അഭിപ്രായങ്ങള്‍ !!
അങ്ങനെ മേയ് മാസം വന്നെത്തി.
അപ്പോഴാണ് കമ്പ്യൂട്ടര്‍ നന്നാക്കുന്നവര്‍ വന്നുപറഞ്ഞത് “ അസ്സല് ഉബുണ്ടു കിട്ടിയിട്ടുണ്ടെന്ന് “
“ ഇന്‍സ്റ്റാള്‍ ചെയ്യട്ടേ എന്ന ചോദ്യവും ?”
പിന്നെ മടിച്ചില്ല .
അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും
അവര്‍ വന്നു ഇന്‍സ്റ്റാള്‍ ചെയ്തു പോയി .
അസ്സല് തന്നെ ; ഉബുണ്ടുവിനോട് സ്നേഹം തോന്നി .
പക്ഷെ , വേറെ ഒരു പ്രശ്നം അതില്‍ സ്കൂളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയേഴ്സ് പ്രത്യേകിച്ച് - വിഷയാധിഷ്ഠിതമായതൊന്നും ഇല്ല.
എന്തു ചെയ്യും?
സുഹൃത്തായ രാധാകൃഷ്ണന് മാസ്റ്ററോട് പ്രശ്നം പറഞ്ഞു,
(ആ അവസരത്തില്‍ തന്നെ വെക്കേഷന് ഐ ടി ട്രെയിനിംഗ് തുടങ്ങിയിരുന്നു.)
“ ഇപ്പോള്‍ ഐ ടി അറ്റ് സ്കൂള്‍ ഒരു ഉബുണ്ടു ഒ എസ് ഇറക്കിയിട്ടുണ്ട് .അത് അവധിക്കാല ട്രെയിനിംഗില്‍ നിന്ന് സംഘടിപ്പിച്ച്
സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
ഞാന്‍ പോയില്ലെങ്കിലും, അവിടെനിന്ന് ഐ ടി അറ്റ് സ്കൂളിന്റെ ഉബുണ്ടു ഡിവിഡി സംഘടിപ്പിക്കാന്‍ കഴിഞ്ഞു.
വീട്ടില്‍ കൊണ്ടു വന്നു .
സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.
രാധാകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞതു ശരി
എല്ലാ സോഫ്റ്റ് വെയേഴ്സും ഇപ്പോള്‍ കരസ്ഥമായി .
സന്തോഷം തന്നെ .
പക്ഷെ , രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ............
വീണ്ടും ഒരു അസ്വസ്തത തലപൊക്കാന്‍ തുടങ്ങി.
ആദ്യം ബൂട്ട് ചെയ്തു വരുന്നത് ഉബുണ്ടു ആണ്.
വീട്ടിലുള്ള വരും ബന്ധുക്കളുമൊക്ക ഉപയോഗിക്കുന്നത് വിന്‍ഡോസാണ്.
ഉബുണ്ടു എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് ചിരിവരുന്നു.
അതിനാല്‍ ആദ്യം വിന്‍ഡോസ് ബൂട്ട് ചെയ്യുന്ന രൂപത്തിലാക്കണം .
അതിനെന്താ ഒരു പ്രയാസമില്ലല്ലോ .
ഉബുണ്ടുവില്‍ പോയി ആദ്യത്തെ ബൂട്ട് ചെയ്തുവരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വിന്ഡോസാക്കി മാറ്റി . അതില്‍ തന്നെയുള്ള ഓപ്ഷനില്‍ സമയവും അഡ്ജസ്റ്റ് ചെയ്തു.
അപ്പഴാ കഷ്ടകാലം ...............
വീണ്ടും ബൂട്ട് ചെയ്തുവന്നപ്പോള്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും കാണാനില്ല.
എന്തു ചെയ്യും
പണ്ട് അനില്‍ മാഷ് ഗ്രബ് പോയാല്‍ ചെയ്യേണ്ട കാര്യത്തെക്കുറിച്ച് പറഞ്ഞതോര്‍മ്മ വന്നു .
(അനില്‍ മാഷ് അന്ന് ഫ്ലോപ്പി വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയാണ് പറഞ്ഞിരുന്നത് .
സി ഡി വഴിയും ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞിരുന്നു.
ആവശ്യം വരില്ലെന്ന് വിചാരിച്ച് അന്ന് അത് അത്രകണ്ട് ശ്രദ്ധിച്ചില്ല.)
പക്ഷെ , അത് എവിടെ എഴുതിവെച്ചിരിക്കുന്നു എന്ന് അറിയാന്‍ മേല
അതുകൊണ്ടു തന്നെ എളുപ്പവഴി നോക്കി .
കമ്പ്യൂട്ടര്‍ നന്നാക്കാന്‍ വരുന്നവരോട് ഇക്കാര്യം പറഞ്ഞും.
അവര്‍ക്ക് ഇത് കേട്ടപ്പോള്‍ അസ്വസ്തത.
“ എന്തിനാ മാഷേ ഈ വേണ്ടാത്ത പണിക്കൊക്കെ പോകുന്നേ “ എന്ന മാതിരിയുള്ള വര്‍ത്തമാനം .
“ ഈ ലിനക്സ് എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതും അറിയാത്തതും ആണെന്ന രീതിയിലുള്ള സംസാരം”
“പിന്നെ മാഷ് ആയോണ്ട് , എങ്ങന്യാ , എന്ന രീതിയിലും...........”
സിസ്റ്റം അവര്‍ വന്ന് എടുത്തുകൊണ്ടു പോയി .
രണ്ടു ദിവസം കഴിഞിട്ടും അവരെ കാണുന്നില്ല്ല.
ഫോണില്‍ വിളിച്ചു.
“മാഷെ സംഗതി ശരിയാവുന്നീല്ല”
“ഉബുണ്ടു വീണ്ടും കയറുന്നില്ല“
“പിന്നെ എന്തുചെയ്യും ?“
“ബൂട്ട് ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ല”
‘അല്ല, അങ്ങനെ ...................”
അവസാനം അവര്‍ പറഞ്ഞു
വേണമെങ്കില്‍ വിന്‍ഡോസും 3.1 ഉം ഇന്‍സ്റ്റാള്‍ ചെയ്യാം .
അങ്ങനെയെങ്കില്‍ അങ്ങനെ .
ഞാന്‍ വിചാരിച്ചു.
( സ്വന്തമായി ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഒരിക്കല്‍ വിന്‍ഡോസ് നഷ്ടപ്പെട്ടിരുന്നു . അതിനു ശേഷം സ്വന്തമായി ഓ എസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഞാന്‍ നിറുത്തി. )
ആയിടക്ക് അനില്‍@ ബ്ലോഗ് എന്ന് ബ്ലോഗര്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ച് എഴുതിയിരുന്നു
ഇത് ഉബുണ്ടുവിനോടുള്ള സ്നേഹം എന്നില്‍ കൂട്ടി.
അതുകൊണ്ടുതന്നെ അനില്‍@ബ്ലോഗിന്റെ പ്രസ്തുത പോസ്റ്റിനെക്കുറിച്ച് ഒരു പോസ്റ്റും ലിങ്കും ബ്ലോഗില്‍ കൊടുത്തു.
അതായിരിക്കാം സത്യന് മാഷ് എന്നെ വിളിച്ച് ഉബുണ്ടു സംശയം ചോദിച്ചത്
ഞാന്‍ അനില്‍@ ബ്ലോഗിന്റെ ലിങ്കിനെക്കുറിച്ച് പറഞ്ഞ് തടിതപ്പി; കൂടെ ഉബുണ്ടുവിനെക്കുറിച്ച് ഒന്നും എനിക്ക് അറിവീല എന്ന സത്യവും സത്യന് മാഷോട് വെളിപ്പെടുത്തി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ........
പക്ഷെ , ഉബുണ്ടു പരീക്ഷണം നടത്തുവാനുള്ള ധൈര്യവും സമയവും ലഭിച്ചില്ല.
അങ്ങനെയിരിക്കെ ആശുപത്രി പ്രശ്നങ്ങള്‍ വന്നു ചേര്‍ന്നു
നാലാഴ്ച ലീവ് .........
കമ്പ്യൂട്ടറും ഉബുണ്ടുവും ബ്ലോഗും ഒക്കെ മറന്ന ദിനങ്ങള്‍
.................
ജോയിന്‍ ചെയ്തപ്പോഴാണ് ഇപ്പോഴും ഐ ടി ട്രെയിനിംഗ് നടക്കുന്നു എന്ന കാര്യമൊക്കെ അറിഞത് .
ഐ ടി അറ്റ് സ്കൂള്‍ ഏകദേശം 8 ജിബിയുടെ ഒരു ഡിവിഡി അദ്ധ്യാപകര്‍ക്ക് നല്കുന്ന വിവരവും അറിഞ്ഞത് .
അതില്‍ ഓ എസ് ( ഉബുണ്ടു , 3.2 ) മറ്റ് സോഫ്റ്റ് വെയേഴ്സ് , 500 ലേഖനങ്ങള്‍ ............തുടങ്ങിയ പഠന സംബന്ധമായ ഒട്ടേറെ
കാര്യങ്ങള്‍ ഉണ്ട് എന്ന അറിഞ്ഞത് .
ട്രെയിനിംഗിനു പോയ ദേവാനന്ദന് മാഷ് ഡി വി ഡി കൊണ്ടുവന്നിരുന്നു.
ഉഗ്രന്‍ സാധനം !
പിറ്റേന്ന് രാജേഷ് മാഷ് ഒരു സംശയവു മായി എത്തി
“ തന്റെ സിസ്റ്റത്തില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുമോ?”
ഉത്തരം കണ്ടെത്തേണ്ടെ ?
വാസുദേവന്‍ മാഷിനെ വിളിച്ചു
മാഷ് പറഞ്ഞു
“ ചുരുങ്ങിയത് വണ്‍ ജി ബി റാം , പിന്നെ 20 ജി ബി സ്ഥലവും ഉണ്ടെങ്കില്‍ അസ്സലായി സംഗതി ഓടും “
“ലേറ്റസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡി വി ഡി യില്‍ ഉണ്ടെന്നും പറഞ്ഞു.“
“ ഈസി ആയി ഇന്‍സ്റ്റാള്‍ ചെയ്യാം “
“സംഗതി വലിയവന്‍ തന്നെയാണെങ്കിലും പത്തുസെന്റ് കൊടുത്ത് കാര്യം നടപ്പിലാക്കാം “ അതുകൊണ്ടു തന്നെ ‘ടേക്ക് ഇറ്റ് ഈസി‘ യായി കാര്യമെടുത്തു.
പക്ഷെ ഉബുണ്ടു ഡി വി ഡിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്നില്ല
വീണ്ടും വാസുദേവന്‍ മാഷ് തന്നെ ശരണം .
പക്ഷെ , റേഞ്ച് കിട്ടുന്നില്ല.
കമ്പ്യൂട്ടര്‍ ലാബിന് പുറത്തു നിന്ന് മൊബൈലില്‍ വിളിച്ചാല്‍ .......
മാഷന്മാര് മൊബൈല്‍ ക്ലാസ് ടൈമില്‍ ഉപയോഗിച്ചാല്‍................
പിള്ളേര്‍ക്കറിയില്ലല്ലോ ഈ ഉബുണ്ടുവിന് വേണ്ടിയാണ് മൊബൈല്‍ വിളിയെന്ന് .........
അവരുടെയൊക്കെ മൊബൈല്‍ വിളി അങനെ യല്ലല്ലോ ?
എന്തായാലും നാളെ യാകട്ടെ എന്ന് തീരുമാനിച്ചു.
ഉച്ചതിരിഞ്ഞപ്പോഴേക്കും അറിയിപ്പുവന്നു .
നാളെ മുതല്‍ ഐ ടി ട്രെയിനിംഗ് ; എനിക്കുമുണ്ട് - വിത്ത് ഡിജിന് മാഷ്
ആകട്ടെ , എങ്കില്‍ അവിടെ വെച്ച് ഉബുണ്ടുവിനെ കൈകാര്യം ചെയ്യാം .
പിന്നേന്ന് ...........
കാലത്ത് അഷറഫ് മാസ്റ്ററിന്റെ സണ്‍ ക്ലോക്ക് ക്ലാസ്
ഉച്ചക്കലത്തെ ഒഴിവു സമയത്ത് ....
വാസുദേവന്‍ മാഷ് എങ്ങനെ ഡി വി ഡി യില്‍ നിന്ന് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം മറ്റൊരു ഡിവിഡി യിലേക്ക്
പകര്‍ത്താമെന്ന് കാണിച്ചു തന്നു .
അതും ഈസിയായി തന്നെ !
ഡി വി ഡി ഇട്ട് ബ്രൌസ് ചെയ്യുന്നു.
അതിലെ സി ഡി ഇമേജസ് എന്ന ഫോള്‍ഡര്‍ തുറക്കുന്നു
അതിലെ ഉബുണ്ടു എന്നത് ഡെസ്ക് ടോപ്പിലേക്ക് കോപ്പി ചെയ്യുന്നു
അതിനുശേഷം റൈറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡി വിഡി ഇടുന്നു.
ഡെസ്ക് ടോപ്പില്‍ നാം കോപ്പി ചെയ്ത് ഉബുണ്ടു റൈറ്റ് ക്ലിക്ക് ചെയ്ത് റെറ്റ് ടു ഡിസ്ക്സ് കൊടുക്കുന്നു.
അങ്ങനെ ഉബുണ്ടു ഡിവിഡി ലഭിക്കുന്നു.
അപ്പോള്‍ കൂടെയുള്ള എസ് ഐ ടി സി മാര്‍ക്കും എനിക്കും ഒരു ആഗ്രഹം ?
“എങ്ങന്യാ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എന്ന്?”
(മുന്‍പ് ഫസ്റ്റ് ബൂട്ടിം ഡിവൈസ് സി ഡി ആക്കി മാറ്റിയാണല്ലോ നാം ചെയ്തിരുന്നത് .)
മാഷ് ഉബുണ്ടു ഡ്രൈവിലിട്ടു.
ഇന്‍സ്റ്റാള്‍ ഓപ്ഷന് വന്നു.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്തു .
കമ്പ്യൂട്ടര്‍ റി സ്റ്റാര്‍ട്ട് ആയി .
ദെന്‍ .
ഇതിന് ആകെ ഏഴ് സ്റ്റെപ് ഉണ്ട്
ഭാഷ , രാജ്യം , ടൈം സോണ്‍ എന്നിവ തെരഞ്ഞെടുപ്പ് തുടങ്ങിയവ നമുക്ക് അത്ര പ്രശ്നമല്ല.
ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനാണ് വിഷമം പിടിച്ച സംഗതി.
ഫീ സ്പേസ് ഇല്ലെങ്കില്‍ ഉണ്ടാക്കേണ്ടെ.
ഉബുണ്ടു വിന്‍ഡോ ആ ഘട്ടത്തിലെ വന്നാല്‍ ..........
Specify Partition manually
NTFS , fat എന്നിവ delete ചെയ്യരുത് .
അത് വിന്ഡോസിന്റേതാണ് .
delete ചെയ്താല്‍ കാര്യം അറിയും!!
ext3 ഡെലിറ്റ് ചെയ്യാം .
പിന്നത്തെ വിന്‍ഡോ വരുമ്പോള്‍ .........
2000MB എന്ന് ടൈപ്പ് ചെയ്ത് കൊടുക്കുക ( use as Swap Area)
add ....................use as ext 4
അടുത്ത വിന്‍ഡോ വരുമ്പോള്‍ .............
mount point \ ( സ്ലാഷ്) എന്ന് തിരഞ്ഞെടുക്കുക.
അതിനര്‍ത്ഥം root എന്നാണത്രെ!
ഇനി ഫോര്‍വേഡ് ..............
240 % ഇന്സ്റ്റലേഷന് വരും .
അവസാനം റീസ്റ്റാര്‍ട്ട്
സംഗതി .........ഒ കെ
ഒബുണ്ടു വന്നു.
“ ആഹാ ഇത്രയേ ഉള്ളൂ അല്ലേ “ എന്ന മുഖഭാവം എല്ലാവരിലും !! വീട്ടിലെത്തി........
പഠിച്ച കാര്യം ഒന്ന് പയറ്റി നോക്കിയാലോ എന്ന് ചിന്ത ?
ലിനക്സ് ആദ്യം പഠിപ്പിച്ച ജോബ്സണ്‍ മാഷിനെ മനസ്സിലോര്‍ത്തു.
ധൈര്യമായി മുന്നേറുക തന്നെ!!
സിസ്റ്റം സ്വന്തമാണല്ലോ ?
പുറത്ത് നല്ല മഴ
കറന്റ് പോയാല്‍ ........
പെരുവഴിയില്‍ .........പാതിവഴിയില്‍ ..
കാത്തുനിന്നാല്‍ ഇനി സമയം കിട്ടില്ല.
പയറ്റുക തന്നെ
തുടങ്ങുമ്പോള്‍ ഗുരുനാഥനെ വിളിച്ച് കാര്യം പറഞ്ഞാലോ ?
അതല്ലേ നല്ലത്
വാസുദേവന്‍ മാഷിനെ വിളിച്ചു
ഇന്‍സ്റ്റാള്‍ ചെയ്ത് തുടങ്ങുകയാണെന്ന് പറഞ്ഞു.
സഹായം വേണ്ടിവരുമെന്ന് പറഞ്ഞു
എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അങ്ങനെ പാര്‍ട്ടിഷന്‍ ഡിസ്ക് എത്തിയപ്പോള്‍ വാസുദേവന്‍ മാഷ് പറഞ്ഞപോലെ വരുന്നില്ലല്ലോ ?
പുറത്ത് മഴ പെയ്യുന്നുണ്ട് ..
എന്നിട്ടും എനിക്ക് തണുക്കുന്നില്ല.
വീണ്ടും മാഷിനെ വിളിച്ചു.
കാര്യം പറഞ്ഞും
മാഷ് പറഞ്ഞു.
‘“ വിന്‍ഡോസില്‍ പോയി ഏതെങ്കിലും ഒരു ഡ്രൈവ് കാലിയാക്കിയിട് . എന്നിട്ട് അത് ഫ്രീ സ്പേസ് ആക്ക്”.
ഞാന്‍ വിന്‍ഡോസില്‍ പോയി
My Computer .........Right click .........Manage ..........Left side ......ഒരു ലിസ്റ്റ് വന്നു.
അതില്‍ Disk management സെലക്ട് ചെയ്തു.
അപ്പോള്‍ വീണ്ടും പ്രശ്നം ........
എന്റെ കമ്പ്യൂട്ടറില്‍ രണ്ട് ഹാര്‍ഡ് ഡിസ്ക് ഉണ്ട് .
അതിനും പരിഹാരം മാഷ് പറഞ്ഞു തന്നു .
ജി ഡ്രൈവ് ക്ലീനാക്കി എടുത്തു .
അത് 23 ജി ബി .
അത് ഡിസ്ക് സീറോയില്‍ ആണ് കിടക്കുന്നത് .
റൈറ്റ് ക്ലിക്ക് ചെയ്ത് അത് ഡിലിറ്റ് ചെയ്ത് ഫ്രീ ആക്കി .
പിന്നെ ഇന്‍സ്റ്റാള്‍ കലാ പരിപാടി തുടര്‍ന്നു.
പാര്ട്ടീഷന് എത്തിയപ്പോള്‍ use free space select ചെയ്തു.
അതുകൊണ്ടുതന്നെ മാനുവല്‍ പാര്‍ട്ടീഷന്റെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല
സംഗതി ശുഭം
ഉബുണ്ടു വന്നു
സന്തോഷം
നന്ദി വാസുദേവന്‍ മാഷിന് രേഖപ്പെടുത്തി .
ശുഭരാത്രി ആശംസിച്ച് കിടന്നു.
........
പിറ്റേന്ന് രാത്രി
എട്ടു മണിയായപ്പോള്‍ .........
ഒരു അതിമോഹം ............
കഴിഞ്ഞ മാസം ഫ്രീ ആയി ലഭിച്ച ഉബുണ്ടുവിന്റെ ഒറിജിനല്‍ സി ഡി എവിടെയോ ഇരിപ്പുണ്ട്.
അത് ഇന്‍സ്റ്റാള്‍ ചെയ്താലോ ?
അന്ന് അത് ‘കുറുക്കന് ആമയെ കിട്ടിയമാതിരി ‘വെച്ചിരിപ്പായിരുന്നു?
എന്താണ് ചെയ്യേണ്ടതെന്ന് അറിവീല ?
പിന്നെയോ സമയവുമില്ല ?
ചോദിക്കാനോ ആരുമില്ല ?
പോരെ ഉബുണ്ടു ആമയാകാന്‍
ഉബുണ്ടു സി ഡി തപ്പി
വീണ്ടു തപ്പി
കിട്ടിയില്ല...
നിരാശപ്പെട്ടു ഇരിപ്പായി
കുന്തം പോയാല്‍ .............
കുളത്തിലും തപ്പണമെന്നല്ലേ പ്രമാണം ..
തപ്പി , വീണ്ടും തപ്പി ...
ഹോ ............
കിട്ടി പ്പോയി
സാധനം കയ്യിലുണ്ട്
കയ്യിലുണ്ടായിരുന്നു.
ഗുരുനാഥനെ വിളിക്കണോ ?
വേണ്ട ; ഇപ്പോ അറിയാമല്ലോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ?
അതോ ?
വര്‍ദ്ധിച്ച ആത്മ വിശ്വാസം അഭിമന്യു അക്കുമോ ?
പത്മവ്യൂഹത്തില്‍ നിന്ന് തിരിച്ചു പോരാന്‍ കഴിയുമോ ?
ശ്രമിച്ചു നോക്കാം
മുട്ടുവിന്‍ തുറക്കപ്പെടും ?
സംഗതി ഇന്‍സ്റ്റാള്‍ ചെയ്തു.
സന്തോഷം,
സാക്ഷാല്‍ ഉബുണ്ടു 10.4 പ്രത്യക്ഷപ്പെട്ടു ; അനുഗ്രഹിച്ചു.
അനുഗ്രഹത്തില്‍ എന്തോ ഒരു കുഴപ്പം ?
അതായത് ..................
പക്ഷെ , ഐ ടി അറ്റ് സ്കൂളിന്റെ സോഫ്റ്റ് വെയറുകളില്‍ പലതും ഇല്ല .
സംഗതി ഉഗ്രന്‍ തന്നെ ; പക്ഷെ തോക്കില്‍ ഉണ്ടയില്ല എന്ന് പറഞ്ഞതുപോലെ ആയി .
എന്തു ചെയ്യൂം ?
രാത്രി ഒന്‍പതര ?
ഈ വൈകിയ സമയത്ത് വാസുദേവന്‍ മാഷിനെ വിളിക്കണോ ?
എങ്കിലും വിളിച്ചു
സമയം വൈകിയെങ്കിലും എന്ന മുഖവുര പറഞ്ഞു
വൈകിയെന്നോ ?
ഇല്ലേ ഇല്ലെ
അതിനാല്‍ ചെയ്ത സാഹസം പറഞ്ഞു.
മാഷ് ചിരിച്ചു കൊണ്ടു പറഞ്ഞു
അതിനു ചേരുന്ന .. ഇന്‍സ്റ്റാള്‍ ചേയ്യേണ്ടത് ...
ഉബ്ബുണ്ടു 10.4 ഐ ടി അറ്റ് സ്കൂള്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട് .
അതിനാല്‍ തിങ്കളാഴ്ച വരേ ക്ഷമിക്കൂ
അതിനാല്‍ തിങ്കളാഴ്ച നല്ല ദിവസം .
ആകുമെന്ന് വിചാരിച്ച്
(തുടരും ..........) വാല്‍ക്കഷണം : രണ്ടാം ഭാഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
1 comment:
തിങ്കളാഴ്ച നല്ല ദിവസം ആകട്ടെയെന്നു ആശംസിക്കുന്നു.
- ഉബുണ്ടുവിനെ ഉരുട്ടാൻ നോക്കുന്ന വേറൊരു അഭിമന്യു :-)
Post a Comment