ടീച്ചേഴ്സ് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ മാഷ് രോഷാകുലനായിരുന്നു.
പത്തുമുപ്പതുകൊല്ലം സര്‍വ്വീസുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ഇന്നലെ വന്നവര്‍ വെലവെക്കുന്നില്ല പോലും....
ഹേഡ്മാസ്റ്ററാണെങ്കിലോ ഈ ചെറുപ്പക്കാരായ അദ്ധ്യാപകരുടെ കൂടെയും .
ഇവറ്റകള്‍ക്കാണെങ്കിലോ എന്തു താന്‍ പറഞ്ഞാലും കളിയും ചിരിയും ...
കാര്യമേത് , കളിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വക..
അപ്പോഴേക്കും ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ് കൂടാനുള്ള മണി അടിച്ചിരുന്നു.
കുട്ടികളെല്ലാവരും ക്ലാസില്‍ കയറി .
മാഷിന് ആറാം ക്ലാസ് ബി യില്‍ സാമൂഹ്യം ആയിരുന്നു ക്ലാസ് .
മാഷ് ക്ലാസിലെത്തി..
മാഷിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു...
മീറ്റിംഗ് കഴിഞ്ഞീട്ട് കഷ്ടിച്ച് അഞ്ചുമിനിട്ടേ ആകുന്നുള്ളൂ..
അതുകൊണ്ടുതന്നെ മാഷിന്റെ ഉള്ളം പുകയുകയാണ് ..
കുട്ടികള്‍ ‘നമസ്തെ ‘ പറഞ്ഞു.
മാഷ് തിരിച്ച് അഭിവാദ്യം ചെയ്യാന്‍ മിനക്കെടാതെ ‘സിറ്റ് ഡൌണ്‍ ‘ പറഞ്ഞു.
മാഷ് കുട്ടികളെ നോക്കി .
അവര്‍ താല്പര്യമില്ലാത്തെ മട്ടിലിരിക്കുന്നു.
ഇതുകണ്ട മാഷിന്റെ കോപം ആളിക്കത്തി.
ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല ....
മാഷ് സാമൂഹ്യത്തിലെ ചില ചോദ്യങ്ങള്‍ ചോദിച്ചു.
ചോദ്യങ്ങള്‍ ഓരോരുത്തരോടായി ചോദിച്ചു..
.............എന്ത് ?
ആരും ഉത്തരം പറയുന്നില്ല എന്നോ..
ഇവറ്റകളോക്കെ എന്തിനാ ക്ലാസില്‍ വരുന്നേ ..
മാഷിന്റെ കോപം ഇരട്ടിച്ചു.
മേശപ്പുറത്ത് ചൂരല്‍ ഇരിക്കുന്നത് മാഷ് കണ്ടു.
നല്ല മിനുസമുള്ള - വണ്ണത്തിലുള്ള - ചൂരല്‍
മാഷ് അതിനെ കയ്യിലെടുത്തു.
ഓരോരുത്തര്‍ക്കായി നന്നാലേശെ കൊടുത്തു.
മാഷിന് മീറ്റിംഗ് കഴിഞ്ഞപ്പോഴത്തെ ‘ അസ്വസ്ഥത’ ഒന്നു മാറിക്കിട്ടിയതായി തോന്നി.
കുട്ടികള്‍ പേടിച്ചരണ്ട് എണീറ്റുനില്‍ക്കുന്നു.
പലരുടെയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്
ക്ലാസിലെ മിടുക്കരായ പിള്ളേര് പോലും പഠിക്കാതെ വന്നിരിക്കുന്നു.
അതാണ് മാഷിനെ ചൊടിപ്പിച്ച മറ്റൊരു കാര്യം
ഇനി , അടി മാത്രം മതിയോ...
ഓ , ശരിയാണല്ലോ..
ഒരു ഇമ്പോസിഷന്‍ കൂടി ആയിക്കോട്ടെ..
പത്തോ , അമ്പതോ വേണ്ട...
ശരി , അമ്പതുതന്നെ ആയിക്കോട്ടെ
“നാളെ വരുമ്പോള്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അമ്പതു പ്രാവശ്യം എല്ലാവരും എഴുതിക്കൊണ്ടുവരിക” മാഷ് കുട്ടികള്‍ എല്ലാവരും കേള്‍ക്കാന്‍ പറഞ്ഞു.
അപ്പോള്‍ നടുവിലെ - ആണ്പിള്ളേരുടെ ബഞ്ചില്‍-- ഒരു പിറുപിറുക്കല്‍.......
എന്തടാ അവിടെ ...” മാഷ് അലറി.
“ ഇതിന്റെ ഉത്തരം ഞങ്ങള്‍ക്ക് അറിയില്ല മാഷേ , ഇത് മാഷ് പഠിപ്പിക്കാത്ത പാഠമാ”
പിന്ബെഞ്ചില് നിന്ന് ഏതോ ഒരു കുസൃതിക്കുട്ടന് വിളിച്ചു പറഞ്ഞു.
“ എന്ത് ? ഞാന്‍ പഠിപ്പിച്ചില്ലെന്നോ ?” മാഷ് വീണ്ടും രോഷാകുലനായി
മാഷ് ക്ലാസില്‍ എല്ലാവരേയും നോക്കി.
പിന്നെ, ക്ലാസിലെ മിടുക്കിയായ മിനിയോടായി ചോദ്യം
“ ഈ പാഠം ഞാന്‍ ക്ലാസിലെടുത്തില്ലേ”
മിനി പരുങ്ങി നിന്നു.
തന്റെ അച്ഛനെ പഠിപ്പിച്ചീട്ടുള്ള മാഷാണ്...
എങ്കിലും.........
സത്യം പറഞ്ഞില്ലെങ്കില്‍... ക്ലാസുവിട്ടാല്‍ ... പിള്ളേരുടെ വകകിട്ടും ..
സത്യം പറഞ്ഞാല്‍ ... മാഷ് .... എന്തുവേണമെങ്കിലും ....ചെയ്യും ?
മാഷിന്റെ മേശയില്‍ ഇപ്പോഴും ചൂര്‍ല്‍ ഇരിപ്പുണ്ട്..
മിനിയുടെ വായില്‍നിന്ന് ശബ്ദം പുറത്തേക്കുവരുന്നില്ല
“ പറയാനാ പറഞ്ഞേ “ മാഷ് വീണ്ടും അലറി
“ ഈ പാഠം പഠിപ്പിച്ചിട്ടില്ല മാഷേ “ , പെട്ടെന്ന് മിനി പേടിച്ചുവിറച്ചുകൊണ്ടു പറഞ്ഞു.
മാഷ് ഇടിവെട്ടേറ്റപോലെയായി!!
പെട്ടെന്ന് മാഷിനോര്‍മ്മവന്നു
പിള്ളേര് പറഞ്ഞത് ശരിയാ
‘ആറ് എ’ ക്ലാസിലാണ് താന്‍ ഈ പാഠം എടുത്തീട്ടുള്ളത് ; ഈ ക്ലാസില്‍ എടുത്തീട്ടില്ല .
ആ നശിച്ച മീറ്റിംഗ് വരുത്തിവെച്ച വിന
എല്ലാ കുട്ടികളുടേയും കണ്ണ് തന്റെ മുഖത്തേക്കാണ് .
തല്ക്കാലം ഒരാശ്വാസത്തിന് മാഷ് “സിറ്റ് ഡൌണ്‍ “ പറഞ്ഞു.
ഇനി എന്താ ചെയ്യാ ?
ഇതെങ്ങാനും‘ മറ്റവവന്മാര്‍‘ അറിഞ്ഞാല്‍ ..
ഹെഡ്മാഷും അവരുടെ കൂടെയല്ലേ ..
അപ്പോള്‍ ഇതിനെ ചൊല്ലി വീണ്ടും ഒരു ടീച്ചേഴ്സ് മീറ്റിംഗ് വിളിക്കും.
അവിടെവെച്ച് തന്നെ ഇട്ട് എല്ലാവരും -വറക്കും - പൊരിക്കും .
ഈശ്വരാ..
എന്താ ചെയ്യാ..
ഇനി, അതല്ല പി.ടി.എ എങ്ങാനും അറിഞ്ഞാല്‍ ...
അദ്ധ്യാപക രക്ഷാകര്‍തൃസംഘടനക്കൊക്കെ ഇപ്പോ വല്ല്യ നെലെം വെലെം അല്ലേ
അത് അതിലും വലിയ തൊന്തരവ് ....
സ്കൂള്‍ മതിലില്‍ പോസ്റ്റര്‍ , നോട്ടീസ് ..
‘ആലോചിക്കാനും കൂടി വയ്യ..
അപ്പോള്‍ മാഷിന് ഒരു ബുദ്ധി തോന്നി
ഒള്ള കാര്യം കുട്ടികളോട് തന്നെ പറയ്യാ..
അല്പം താന്നാലും എന്താ...
താന്‍ പഠിപ്പിക്കണ കുട്ട്യോളല്ലേ
അല്ലേങ്കിലും സ്നേഹിക്കണോരെ മുന്നില്‍ അല്പം താന്നൂ നെച്ചാ അതൊരു കൊറച്ചിലല്ലല്ലോ..
മാഷ് പറഞ്ഞു.
ഇപ്പോ , ഇനി എന്താ ചെയ്യാ...
മാഷ് വിനീതനായി...
മാഷിന്റെ മുഖത്ത് ദൈന്യത വിരിഞ്ഞു..
ഇനി , ഇമ്പോസിഷന്‍ വേണ്ടെന്നുവെക്കാം .
അല്ല , വേണ്ട എന്ന് ഉറപ്പ് ..
പക്ഷെ , തന്ന അടി എങ്ങനെ തിരിച്ചെടുക്കും.
മാഷിനെ തിരിച്ചൂതല്ലിയാല്‍ ..
കുട്ടികള്‍ മാഷിനെ അടിക്കുകയോ ..
എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ!!
“ ഇനി നിങ്ങള്‍ പറയ്യാ , ഞാന്‍ എന്താ വേണ്ടേ “
അപ്പോള്‍ പിന്ബെഞ്ചിലെ കുസൃതിക്കുട്ടന് എണീറ്റുനിന്നു.
മാഷ് കുസൃതിക്കുട്ടനെ നോക്കി.
ക്ലാസില്‍ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബ്ലാക്കില്‍ -മുയല് ,പ്രാവ്, സ്വര്‍ണ്ണ മത്സ്യം , സി.ഡികള്‍ - എന്നിവ ഇപ്പോഴും ഇവന് കടയിലേതിനേക്കാല്‍ പത്തുശതമാനം കുറവില്‍ കച്ചവടം ചെയ്യുന്നുണ്ടെന്നാണ് മാഷിനു കിട്ടിയിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .
പക്ഷെ, തെളിവില്ലാത്തതിനാല്‍ , കുസൃതിക്കുട്ടനെ ശിക്ഷിക്കാന്‍ അവസരം മാഷിന് കിട്ടിയിട്ടില്ല.
കച്ചവടത്തില്‍ ലാഭം ഉള്ളതിനാല്‍ കുസൃതിക്കുട്ടന്റെ ‘കസ്റ്റമേഴ്സ്., ആരും തന്നെ ഇതുവരേക്കും ഒരു പരാതിയും പറഞ്ഞിട്ടില്ല.
( അല്ലേങ്കിലും ഏതെങ്കിലും കുഴല്‍പ്പണ ഉപഭോക്താക്കള്‍ ഉപഭോക്തൃകോടതിയില്‍ പോയിയീട്ടുണ്ടോ)
മാഷ് കുസൃതിക്കുട്ടനെ പറഞ്ഞോ എന്ന മട്ടില്‍ പ്രോത്സാഹിപ്പിച്ചു.
അപ്പോള്‍ കുസൃതിക്കുട്ടന് പറഞ്ഞു.
മാഷ് ഒരു ‘ബാങ്ക് ‘ തുടങ്ങിയാല്‍ മതി .
അതായത് “ അടി ബാങ്ക് “
ഓരോരുത്തരുടേയും പേരില്‍ അക്കൌണ്ട് ഇപ്പോ തുടങ്ങി എന്നു വിചാരിക്കുക .
അതായത് , ഇപ്പോ ഓരോരുത്തരുടേയും പേരില്‍ ‘നാല് ‘ അടി ബാങ്കിലുണ്ട്.
ഇനി ഇതുപോലെ ശിക്ഷിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ഈ നാല് അടിയില്‍ നിന്ന് കുറച്ചാല്‍ മതി. അപ്പോ ആ സമയത്ത് മാഷ് കുട്ടികളെ അടിക്കേണ്ട.
മാഷ് കുട്ടികളെ നോക്കി
“ ഉഗ്രന്‍ ഐഡിയ ‘ എന്ന മട്ടിലാണ് കുട്ടികളിരിപ്പ് ..
മാഷിന് തനിക്കു കിട്ടിയത് കച്ചിത്തുരുമ്പല്ല , അസ്സല് ഉരുക്കു കയറാ കിട്ടിയത് എന്നു മനസ്സിലായി.
പിന്നെ , താമസിച്ചില്ല.
“ എന്നാല്‍ ഈ പിരീഡുമുതല്‍ കുസൃതിക്കുട്ടന് പറഞ്ഞരീതിയിലുള്ള ‘അടി ബാങ്ക് ‘ തുടങ്ങിയിരിക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു”
ക്ലാസില്‍ കരഘോഷം സുനാമി കണക്കെ
അങ്ങനെ ആദ്യമായി ഒരു അടി ബാങ്ക് നിലവില്‍ വന്നു.
വാല്‍ക്കഷണം
ഈ സാങ്കല്പിക കഥ അദ്ധ്യാപന പരിശീലന ക്ലാസില്‍ പറയാരുള്ളതാണ് .
ഇതിലെ കഥാ പാത്രങ്ങള്‍ സാംങ്കല്പികമാണ്.
അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതിന് ആരോഗ്യകരമായ മാനസീക അന്തരീക്ഷം പ്രദാനം ചെയ്യണമെന്നുകൂടി ഇവിടെ വരികള്‍ക്കിടയിലൂടെ പറയുന്നു.
മാത്രമല്ല , എന്തിനാണ് ഇംമ്പോസിഷന്‍ കൊടുക്കുന്നത് .?
കൈ വിരലുകളിലെ മാംസപേശികളുടെ വ്യായാമത്തിനാണൊ ?
അമ്പതും നൂറും ഇമ്പോസിഷന്‍ കൊടുക്കുന്നത് ശരിയാണോ?
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, September 29, 2010
Sunday, September 26, 2010
261. ഫിസിക്സ് അദ്ധ്യാപക പരിശീലന ക്ലാസിലെ റോക്കറ്റ് ചര്‍ച്ച ?????
സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ നടക്കുന്ന ക്ലാസ് മുറി
സമയം : ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇന്റര്‍വെല്‍
ക്ലാസില്‍ ആര്.പി മാരൊന്നും ഇല്ല.
കുറച്ച് അദ്ധ്യാപകരും അദ്ധ്യാപികമാരും ഉണ്ട്.
അഞ്ചാറു മാഷന്മാര് കൂടിയാല്‍ എന്താ സംഭവിക്ക്യാ?
അതും ഫിസിക്സ് മാഷന്മാരായാല്‍ ?
സംഭവം വേറൊന്നും ഉണ്ടാവില്ല.
പക്ഷെ , ചര്‍ച്ച പൊടിപൂരമാവും !!
അത്രതന്നെ
അതു തന്നെയാ ഇവിടെയും സംഭവിച്ചത്.
അങ്ങനെ അഞ്ചാറു ഫിസിക്സ് ടീച്ചേഴ്സ് കൂടിച്ചേര്‍ന്നെന്ന് സങ്കല്പിച്ചാല്...........
“ അങ്ങനെയായാല്‍ ഇങ്ങനെയാവുമെന്നും അങ്ങനെയും ഇങ്ങനെയുമൊക്കെ ആയി സങ്കല്പിച്ചാല് ഇങ്ങേയും അങ്ങനെയുമൊക്കെ ആവുമെന്നും ഒക്കെ സങ്കല്പിക്കുകയൊ വിചാരിക്കുകയോ ചെയ്യുന്നതില്‍ ........ പ്രസ്തുത വിഷയക്കാര്‍ക്ക് തെറ്റുപറയാന്‍ ഒക്കത്തില്ലല്ലോ...”
പുറത്ത് സുന്ദരമായ കാലാവസ്ഥ........
ഇളം മന്ദമാരുതന് എല്ലാവരേയും അവിടെയും ഇവിടെയും ഓടിക്കൊണ്ടിരിക്കുന്നു.
ആ സമയത്താണ് ഗ്രാവിറ്റി മാഷ് മുരടനക്കിയത് .
“ ഇനി ഇപ്പോ കുറേ പോസ്റ്റ് കാര്‍ഡ് വാങ്ങണം”
എന്തിനാണെന്ന മട്ടില്‍ മറ്റുള്ളോര് തലയുയര്‍ത്തി
“റോക്കറ്റ് വിക്ഷേപണത്തില്‍ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ഏതാ?”
ഗ്രാവിറ്റി മാഷ് മുഖവുര കൂടാതെ വിഷയത്തിലേക്ക് കടന്നു
( മുഖവുര നെഗ്ളിജിബിളി സ്മോള്‍ ആയതിനാല്‍ അത്തരം അവശ്യങ്ങളോക്കെ അദ്ദേഹം നെഗ്ളക്ട് ചെയ്യുകയാണ് പതിവ് . അത് മറ്റുള്ളോര് മനസ്സിലാക്കിയതിനാല്‍ ആര്‍ക്കും പരിഭവം ഇല്ലതാനും )
മറ്റുള്ളവരുടെ മുഖത്ത് കള്ളച്ചിരി!!
“മാഷ് പറയുന്നത ഹാന്‍ഡ് ബുക്കിലെ വിവരണം കണ്ടീട്ടായിരിക്കും അല്ലേ “
ഫ്രീക്വന്‍സി ടീച്ചര്‍ ഉച്ചത്തില്‍ ചോദിച്ചു.
“ ഈ നാളുവരെ റോക്കറ്റിന്റെ ചലനം പ്രതിപ്രവര്‍ത്തനം എന്നും വാതകങ്ങള്‍ കത്തി പുറത്ത് പോകുന്നത് പ്രവര്‍ത്തനം എന്നുമാണ് പഠിപ്പിച്ചിരുന്നത് . എന്നിട്ടിപ്പോ?“
“ഫിസിക്സ് അദ്ധ്യാപകനിലും അത് ചര്‍ച്ചക്കുവന്നിരുന്നു. അതിന് ദേ ഇവിടെ നോക്ക്യാ മതി” ലാപ് ടോപ്പ് കയ്യിലുണ്ടായിരുന്ന ഒരു ഐ.ടി മാഷ് ഉടന്‍ പ്രതികരിച്ചു.
“ എങ്ങന്യാ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും തിരിച്ചറിയാ?” ആക്കം മാഷ് കാര്യം മനസ്സിലാകാത്തമട്ടില്‍ പ്രതികരിച്ചു.
“ അതിന് ഏതാ ആദ്യം നടന്നതെന്ന് നോക്ക്യാ മതി. ആദ്യം നടന്നത് പ്രവര്‍ത്തനം പിന്നത്തേത് പ്രതിപ്രവര്‍ത്തനം “ ആവേഗം ടീച്ചര്‍ കണ്ണട മുഖത്ത് തറപ്പിച്ചുവെച്ച് ഉത്തരം പറഞ്ഞു
“പ്രവര്‍ത്തനം ഇല്ല്യാണ്ട് പ്രതിപ്രവര്‍ത്തനം ഉണ്ടാവോ ?” സംശയം സാന്ദ്രത ടീച്ചറുടേതാണ്.
“അച്ഛനില്ലാണ്ട് കുട്ട്യോള് ണ്ടാവ്ണ വിദ്യ സയന്‍സ് കണ്ടുപിടിച്ച കാലാണ് ; അതോണ്ട് ഒന്നും പറയാന്‍ പറ്റില്ല.” ക്ലോണിംഗ് മാഷുടെ ഈ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.
" റോക്കറ്റിന്റെ കാര്യത്തില്‍ നമ്മള് എന്താ പറഞ്ഞു കൊടുക്കാ?”
സംശയം ആക്കം മാഷിന്റേതാണ്.
“അതൊക്കെ ഹാന്‍ഡ് ബുക്കില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് ടീച്ചറെ “ ഗ്രാവിറ്റി മാഷ് കണ്ണടയെടുത്ത് ഹാന്‍ഡ് ബുക്ക് നിവര്‍ത്തി പറഞ്ഞു
“എന്നാ അതൊന്നു വായിക്കൂന്നേ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍
“ വായിക്കാനൊന്നും പറ്റില്ല . എങ്കിലും കാര്യം പറയാം . റോക്കറ്റിന്റെ ജ്വലന അറയില്‍ ഇന്ധനം കത്തുന്നു. അപ്പോള്‍ വാതക തന്മാത്രകള് ജ്വലന അറയുടെ ഭിത്തിയില്‍ ചെന്നിടിക്കുന്നു.ഇതാണ് പ്രവര്‍ത്തനം .വശങ്ങളില് ഇത് മൂലമുണ്ടാകുന്ന പ്രവര്‍ത്തനം പൂജ്യം ആയിരിക്കും .കാരണം ഇടതുവശത്തു ചെന്നിടിക്കുന്നയത്ര തന്മാത്രകള് വലതുവശത്തും ചെന്നിടിക്കുന്നു.അത് വഴി അവ തമ്മില്‍ ക്യാന്‍സല്‍ ആകുന്നു. ജ്വലന അറയുടെ അടിഭാഗം തുറന്നതായതുകൊണ്ട് മുകളില്‍ ചെന്നിടിക്കുന്ന തന്മാത്രകളുടെ ബലം അവശേഷിക്കുന്നു. ഈ പ്രവര്‍ത്തനമാണ് റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുന്നത് .ജ്വലന അറയുടെ മുകള്‍ ഭാഗം പ്രയോഗിക്കുന്ന
പ്രതിപ്രവര്‍ത്തനം മൂലം ഈ വാതക തന്മാത്രകള് തിരിച്ച് താഴേക്ക് പോകുകയും നോസിലില്‍ക്കൂടി പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. ഇവിടെ ഉന്നത മര്‍ദ്ദം കാരണം വാതകങ്ങള്‍ പുറത്തേക്ക് ചീറ്റുന്നത് പ്രതിപ്രവര്‍ത്തനമായും റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് പ്രവര്‍ത്തനമായും കണക്കാക്കുന്നു”
അവിടെ ഒരു തല്ക്കാല നിശ്ശബ്ദത പടര്‍ന്നു.
“ അതോണ്ടാ ഞാന്‍ പോസ്റ്റ്കാര്‍ഡ് വാങ്ങണമെന്ന് പറയുന്നേ . പഠിച്ചുപോയ കുട്ട്യോള്‍ക്കൊക്കെ ശരിയായ ഉത്തരം എഴുതി അയക്കാന്‍ “ ഗ്രാവിറ്റി മാഷിന്റെ കമന്റ് അവിടെ കൂട്ടച്ചിരി പടര്‍ത്തി.
“ മാഷിനെ എന്തിനാ കള്യാക്കുന്നേ . പി .സി തോമസ്സിന്റെ എന്‍ട്രന്‍സ് ക്ലാസിലും ഇങ്ങനത്തന്യാന്ന് കുട്ട്യോളു പറഞ്ഞു
മേഘ ടീച്ചര്‍ അസ്വസ്ഥതയോടെ ഇടപെട്ടു
“അതായത് നാം തറയില്‍ നടക്കുമ്പോള്‍ തറയില്‍ പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനവും നാം മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും ആണ്” ആക്കം മാഷ് വിശദമാക്കി.
“നാം തറയില്‍ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശ ഏതാ” ബലം മാഷ് ചോദിച്ചു.
“പിന്നിലേക്കോ അതോ താഴേക്കോ”
“എങ്ങന്യാ താഴേക്കാവുന്നേ , മുന്നിലേക്കല്ലേ നാം പോകുന്നേ അതോണ്ട് പ്രവര്‍ത്തനത്തില്‍ ബലം പ്രയോഗിക്കുന്ന ദിശ പിന്നിലേക്ക്യാ”
“മുന്‍പ് എങ്ങന്യാ റോക്കറ്റിനെ കാര്യം പഠിപ്പിച്ചിരുന്നേ ”ഈയടുത്ത കാലത്ത് സര്‍വ്വീസില്‍ പ്രവേശിച്ച ജൂനിയറായ ആല്‍ഫ ടീച്ചര്‍ ചോദിച്ചു.
“വാതകം നോസിലിലൂടെ കത്തി പുറത്തേക്ക് പോകുന്നത് പ്രവര്‍ത്തനവും റോക്കറ്റ് മേല്പോട്ട് കുതിക്കുന്നത് പ്രതിപ്രവര്‍ത്തനവും എന്നായിരുന്നു” ഏറ്റവും സീനിയറായ ബ്ലാക്ക് ഹോള്‍ മാഷ് വിശദീകരിച്ചു.കാര്‍ മുന്നോട്ടു പോകുമ്പോള്‍ കാറില്‍ നിന്ന് പുക പോകുന്നത് പ്രതിപ്രവര്‍ത്തനവും കാര്‍ മുന്നോട്ടു പോകുന്നത് പ്രവര്ത്തനംവും ആകുമോ “
ഓട്ടോ മാഷ് കളിയാക്കി ചോദിച്ചു.
ഇത് കേട്ട് എല്ലാവരും ചിരിച്ചു
“ചിരിക്കാതെ ഉത്തരം പറയൂന്നേ “
ഓട്ടോ മാഷ് വെല്ലുവിളിച്ചു.
“കാര്‍ ചലിക്കുന്നതിനെ റോക്കറ്റിന്റേതുമായി ബന്ധപ്പെടുത്തി പറയാനൊക്കത്തില്ല. കാര്‍ , തറയില്‍ ബലം പ്രയോഗിക്കുന്നത്പിന്നിലേക്കാണ് . ഇത് പ്രവര്‍ത്തനമാണ്. കാര്‍ മുന്നോട്ടു പോകുന്നത് പ്രതിപ്രവര്‍ത്തനവും .. എന്നാല്‍ കാറിന് പിന്നിലേക്ക് പ്രയോഗിക്കാനാവശ്യമായ ബലം നല്‍കുന്നത് എഞ്ചിനാണ് . ഈ എഞ്ചിന് പ്രവര്‍ത്തിക്കാനാവശ്യമായ ബലം നല്‍കുന്നത് ഇന്ധനം കത്തിയാണ്. ഇന്ധനം കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകം പുറത്തുപോകുന്നതുവഴിയല്ല കാര്‍ ചലിക്കുന്നത് “ ബോയില്‍ മാഷ് വിശദീകരിച്ചു.
വിശദീകരണത്തില്‍ തൃപ്തി വരാത്ത മട്ടില്‍ ആപേക്ഷികതാ മാഷ് ചോദിച്ചു.
“മുകള്‍ഭാഗത്തേക്ക് ,താഴ്ഭാഗത്തേക്ക് , മുന്നിലേക്ക് ,പിന്നിലേക്ക് , ഇവിടെയൊക്കെ ആപേക്ഷികമാണ് . കാറിന്റെ കാര്യത്തിലും നാം നടക്കുമ്പോഴും കുതിര വണ്ടി ചലിക്കുമ്പോഴും പ്രവര്‍ത്തനം ഏതെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ല . അതായത് തറയില്‍ പിന്നിലേക്ക്
പ്രയോഗിക്കുന്ന ബലമാണ് പ്രവര്‍ത്തനം . പക്ഷെ അത് നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവവേദ്യം ആകുന്നില്ല.അതുപോലെ , മുന്നോട്ടുപോകുന്നത് പ്രതിപ്രവര്‍ത്തനം . ഈ പ്രതിപ്രവര്‍ത്തനം നമുക്ക് അനുഭവവേദ്യമാണുതാനും ”ആപേക്ഷികതാ മാഷ് ഒന്നു നിര്‍ത്തി എല്ലാവരേയും നോക്കി .
എല്ലാവരും തന്റെ മറുപടിയില്‍ ശ്രദ്ധിച്ചിരിക്കുന്നതുകണ്ടപ്പോള് വര്‍ദ്ധിച്ച ഉത്സാഹത്തോടെ തുടര്‍ന്നു.“പക്ഷെ റോക്കറ്റിന്റെ കാര്യത്തിലാണ് നമുക്ക് മുകളിലേക്ക് , താഴെക്ക് എന്നിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് . കാരണം മുന്‍പത്തെ ഉദാഹരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ബലം പ്രയോഗിക്കുന്ന വസ്തുവും ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവും ചലിക്കുന്നു. അതാണ്
കണ്ഫ്യൂഷന് ഉണ്ടാക്കിയത് . ”
മാഷ് എല്ലാവരുടേയും മുഖം ഒന്നുകൂടി ശ്രദ്ധിച്ച് തുടര്‍ന്നു.
“അതായത് നാം നടക്കുമ്പോള്‍ ബലം പ്രയോഗിക്കപ്പെടുന്ന വസ്തുവായ നാം മാത്രമേ ചലിക്കുന്നുള്ളൂ. ബലപ്രയോഗം ലഭിച്ച വസ്തുവായ ഭൂമി ചലിക്കുന്നില്ല. എഞ്ചിന് കാറിനെ ഭൂമിയില്‍ പിന്നിലേക്ക് ബലം പ്രയോഗിപ്പിക്കുന്നതുപോലെ റോക്കറ്റില്‍ വാതകം കത്തി റോക്കറ്റിനെ വാതകം പിന്നിലേക്ക് (മുകളിലേക്ക് ) ബലം പ്രയോഗിക്കുന്നു.“
“അതുശരിയാ , വായുനിറച്ച ബലൂണിന്റെ അടിഭാഗം ( നൂല്കൊണ്ട് കെട്ടിയ ഭാഗം ) താഴേക്കാക്കി കെട്ടഴിച്ചാല് ബലൂണ്‍ മുകളിലേക്ക് പോകും .മുകളീലേക്കായി കെട്ടഴിച്ചാല് ബലൂണ്‍ താഴേക്ക് പോകും ”
ബോയില്‍ മാഷ് കാര്യം പിടികിട്ടിയെന്ന മട്ടില്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
ഇടക്കുകയറി വെടിവെച്ച ബോയില്‍ മാഷിനെ ശത്രുതയോടെ നോക്കി ആപേക്ഷികതാ മാഷ് തുടര്‍ന്നു.
“കാറും ഭൂമിയുമായുള്ള കാര്യത്തില്‍ ഭൂമി ചലിക്കുന്നില്ല ; പക്ഷെ ഇവിടെ റോക്കറ്റ് ചലിക്കുന്നു. റോക്കറ്റ് ചലിക്കുന്നത് മുകളിലേക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന ബലത്തിന്റെ ദിശയെ അടിസ്ഥാനമാക്കി നോക്കിയാല്‍ റോക്കറ്റിനെ ചലനം പിന്നിലേക്കാണ്. അതുപോലെ നോസിലില്‍ക്കൂടി വാതകം ചലിക്കുന്നത് താഴെക്കാണെങ്കിലും വാതകം പ്രയോഗിക്കുന്ന
ബലപ്രയോഗത്തിന്റെ ദിശയെ അടിസ്ഥാമാക്കിപ്പറഞ്ഞാല് മുന്നിലേക്കാണ് . ഇത്തരത്തില്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ ഒന്നുകൂടി സുഗമമാകും ”
“ആപേക്ഷികതാ മാഷ് പറഞ്ഞ കാര്യം മനസ്സിലാക്കാന്‍ വഞ്ചിയുടെ കാര്യം എടുത്താല്‍ മതി ” ഫ്ലോട്ടിംഗ് മാഷ് പറഞ്ഞു.
എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ ഫ്ലോട്ടിംഗ് മാഷ് തുടര്‍ന്നു.
“ജലത്തില്‍ കിടക്കുന്ന തോണിയില്‍ നിന്നും ആള് കരയിലേക്കു ചാടുമ്പോള്‍ അയാള്‍ തോണിയില്‍ പ്രയോഗിച്ച ബലമാണ് പ്രവര്‍ത്തനം അതിന്റെ ദിശ പിന്നിലേക്കാണ് . തല്‍ഫലമായി തോണി പിന്നിലേക്കു പോകുന്നു. അയാളില്‍ തോണി പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം . തല്‍ഫലമായി അയാള്‍ മുന്നിലേക്ക് പോകുന്നു. എന്നുവെച്ചാല്‍ ഇവിടെ പ്രവര്‍ത്തന ഫലവും പ്രതിപ്രവര്‍ത്തന ഫലവും ദൃശ്യമാകുന്നുവെന്നര്ത്ഥം “
“തോണി കരയില്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വെച്ചിരിക്കയാണെങ്കിലോ “ എന്നായി ഫ്രീക്വന്‍സി ടീച്ചര്‍ .
“ പ്രവര്‍ത്തന ഫലം ദൃശ്യമാകില്ല .അതായത് തോണി ചലിക്കില്ല; ആള് മുന്നോട്ടു ചലിക്കും “ ബലം മാഷ് വിളിച്ചു പറഞ്ഞു.
“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; വെടിപൊട്ടുമ്പോള്‍ വെടിയുണ്ടയില്‍ തോക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തമാണ് . ഇതിന്റെ ഫലമായാണ് വെടിയുണ്ട മുന്നോട്ട് ചലിക്കുന്നത് . അപ്പോള്‍ വെടിയുണ്ട തോക്കില്‍ പ്രയോഗിക്കുന്ന ബലമാണ് പ്രതിപ്രവര്‍ത്തനം
തല്‍ഫലമായി തോക്ക് പുറകോട്ട് പോകുന്നു” ബലം മാഷ് ഒന്നുകൂടി വിശദീകരിച്ചു.
“ മറ്റൊരു ഉദാഹരണം പറയുകയാണെങ്കില്‍ ; നീന്തുന്ന ആള് കൈകൊണ്ട് ജലത്തില്‍ ബലം പിന്നിലേക്ക് പ്രയോഗിക്കുന്നു . ഇത് പ്രവര്‍ത്തനമാണ്. ഇതിന്റെ ഫലമായാണ് ജലം പിന്നിലേക്ക് നിങ്ങുന്നത് . നീന്തുന്ന ആള് മുന്നോട്ടു നീങ്ങുന്നത് പ്രതിപ്രവര്‍ത്തനമാണ്”
ഫ്ലോട്ടിംഗ് മാഷ് തന്റെ തത്ത്വം പ്രകടമാക്കി.
“ അപ്പോള്‍ മിനുസമുള്ള തറയില്‍ വെള്ളം വീണാല്‍ അതില്‍ക്കൂടി നടക്കുമ്പോള്‍ തെന്നി വീഴുന്നു . ഇതില്‍ പ്രവര്‍ത്തനം , പ്രതിപ്രവര്‍ത്തനം എന്നിവ പറയാമോ “ ഈ ചോദ്യം ഉന്നയിച്ചത് ഘര്‍ഷണം മാഷാണ്.
“മിനുസമുള്ള തറയില്‍ വെള്ളമുണ്ടാകുമ്പോള്‍ ഘര്‍ഷണം വളരെ കുറവാണ്. അതുകൊണ്ട് മിനുസമുള്ള - വെള്ളം വീണ തറയില്‍ക്കൂടി ഒരാള്‍ നടക്കുമ്പോള്‍ അയാള്‍ തറയില്‍ പിന്നിലേക്ക് പ്രയോഗിക്കുന്ന ബലം പ്രവര്‍ത്തനമാണ് . പക്ഷെ , ഘര്‍ഷണം ഇല്ലാത്തതിനാല്‍
തറക്ക് , എതിരായ പ്രതിപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുന്നില്ല, അതുകൊണ്ട് അയാള്‍ വഴുക്കി വീഴുന്നു. അതുകൊണ്ടുതന്നെ അയാള്‍ ബലം പ്രയോഗിച്ച ദിശയില്‍ ( പിന്നോട്ട് ) ചലിക്കുന്നു. “ ബലം മാഷ് മറുപടി പറഞ്ഞു.
“മേശപ്പുറത്തിരിക്കുന്ന സ്പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും 200ഗ്രാം ഭാരം തൂക്കിയിട്ടാള് സ്പ്രിംഗ് ത്രാസ് റീഡിംഗ് എത്രയായിരിക്കും?”
ബലം മാഷ് മറ്റുള്ളവര്‍ കേള്‍ക്കുവാന്‍ ഉച്ചത്തില്‍ ഒരു ചോദ്യം ചോദിച്ചു.
“ സംശയമൊന്നും വേണ്ട 200ഗ്രാം . “ ഗ്രാവിറ്റിമാഷ് ഉത്തരം പറഞ്ഞു.
“ ചിലര്‍ പൂജ്യമെന്ന് ഉത്തരം പറഞ്ഞേക്കാം . അവരുടെ ധാരണ തിരുത്തുവാനെന്താ ഒരു വഴി?” ബലം മാഷ് ചോദിച്ചു.
“ പൂജ്യമെന്ന് ഉത്തരം പറയുന്നവര്‍ ആ ഉത്തരത്തിലെത്തുത്തിന് ഒരു ന്യായീകരണമുണ്ട്. അതായത് സ്പ്രിംഗ് ത്രാസിന്റെ ഇരുഭാഗത്തും പ്രയോഗിക്കുന്ന ബലം തുല്യമാണ് ; അതേ സമയം വിപരീത ദിശയിലുമാണ് . അതുകൊണ്ട് അവ അന്യോന്യം കാന്‍സല്‍ ആയിപ്പോകുന്നു എന്ന നിഗമനത്തില്‍ അവര്‍ എത്തുന്നു.പക്ഷെ, സ്പ്രിംഗ് ത്രാസ് ഒറ്റ വസ്തുവാണെങ്കിലും അതിലെ സ്പ്രിംഗിന്
ബലപ്രയോഗം മൂലം നീങ്ങാനൊക്കും. അതായത് ഇരു ബലങ്ങളും (200 ഗ്രാം) തുല്യവും വിപരീത ദിശയിലുമാണെന്ന കാര്യമൊക്കെ ശരിതന്നെ . പക്ഷെ , അവ പ്രയോഗിക്കുന്നത് വ്യത്യസ്ത വസ്തുക്കളിലാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ സ്പ്രിംഗ്
200 ഗ്രാം റീഡിംഗ് ല്‍ എത്തുന്നു .”
“ പക്ഷെ , പണ്ടത്തെ പുസ്തകത്തില്‍ ഇങ്ങനെയായിരുന്നില്ല വിവരണം “ ബ്ലാക്ക് ഹോള്‍ മാഷ് വ്യക്തമാക്കി
എല്ലാവരും മാഷിനെ ചോദ്യചിഹ്നത്തോടെ നോക്കി. അതിനാല്‍ മാഷ് തുടര്‍ന്നു.
“ പഴയ പുസ്തകത്തില്‍ രണ്ടൂ സ്പ്രിംഗ് ത്രാസുകള്‍ കൂട്ടി കണ്ക്ട് ചെയ്ത ഒരു ചിത്രമാണ് കൊടുത്തിരുന്നത് .ഒരു സ്പ്രിംഗ് ത്രാസിന്റെ ഒരറ്റം ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നു. മറ്റേ അറ്റത്ത് ബലം പ്രയോഗിക്കുന്നു. അപ്പോള്‍ ഇരു ത്രാസുകളിലേയും റീഡിംഗ് തുല്യമായിരിക്കും”
“ പക്ഷെ , ഇവിടെ ഒരു സ്പ്രിംഗ് ത്രാസ് ആയപ്പോള്‍ വിശദീകരിക്കാന്‍ അല്പം വിഷമം അല്ലേ”
ബലം മാഷ് ആശങ്കപ്പെട്ടു
അപ്പോഴേക്കും ആര് .പി മാര്‍ വന്നതിനാല്‍ ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നു

260. Internet Explorer ല്‍ Bookmark ചെയ്യുന്നതെങ്ങനെ ?
കഴിഞ്ഞ ദിവസം, ഞാന്‍ ഒരു സുഹൃത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു കണ്ടു.
കമ്പ്യൂട്ടര്‍ , നെറ്റ് എന്നിവയെക്കുറിച്ച് സാമാന്യം അറിവുള്ള ഒരു വ്യക്തിയാണദ്ദേഹം .
ഓരോ തവണ തനിക്ക് ആവശ്യമുള്ള സൈറ്റ് തുറക്കുമ്പോഴും അദ്ദേഹം ആ സൈറ്റിന്റെ അഡ്രസ്സ് ടൈപ്പ് ചെയ്തു കൊടുക്കുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .
എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടണമോ ?
എന്തെങ്കിലും എളുപ്പമാര്‍ഗ്ഗം ഇല്ലേ?
Internet Explorer ല്‍ Bookmark എന്നൊരു സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് ദിവസവും ആവര്‍ത്തിച്ചുള്ള ടൈപ്പിംഗ് ഒഴിവാക്കാം.
അതുകൊണ്ടുതന്നെ നമുക്ക് “Internet Explorer ല്‍ Bookmark ചെയ്യുന്നതെങ്ങനെ ?“
എന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാം .
1.ആദ്യമായി Internet Explorer ഓപ്പണ്‍ ചെയ്യുക
2.Internet Explorer ല്‍ യാഹു എന്ന സെര്‍ച്ച് എഞ്ചിന്റെ വെബ് പേജ് ലോഡ് ചെയ്തു നില്ക്കുന്ന ചിത്രമാണ് ഉദാഹരണമായി കൊടുത്തിരിക്കുന്നത്.
3.അടുത്തതായി Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
4.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
5.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
6.OK കൊടുക്കുക
.
7.ഇനി ഇങ്ങനെ Bookmark ചെയ്ത വെബ്ബ് പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
8.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.
9.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് യാഹുവിന്റെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
10. അടുത്തതായി നമുക്ക് ഒരു ഫോള്‍ഡറില്‍ എങ്ങനെയാണ് ഒരു വെബ്ബ് പേജ് ബുക്ക്മാര്‍ക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക . ഇവിടെ ഫിസിക്സ് വിദ്യാലയത്തിന്റെ പേജാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
12.മുന്‍പ് ചെയ്തതുപോലെ Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
13.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
15. തുടര്‍ന്ന് New Folder എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
17. അതില്‍ Folder Name എന്ന സ്ഥാനത്ത് നാം ഫോള്‍ഡറിന് നല്കുവാന് ഉദ്ദേശിക്കുന്ന അര്‍ത്ഥവത്തായ പേര് നിര്‍ദ്ദേശിക്കുക.
ഇവിടെ Blog എന്നാണ് നല്കിയിരിക്കുനത്.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
19. അപ്പോള്‍ Blog എന്ന ഫോള്‍ഡറില്‍ ഫിസിക്സ് വിദ്യാലയം എന്ന വെബ്ബ് പേജിന്റെ ലിങ്ക് സേവ് ആയി എന്ന് ഉറപ്പിക്കാം.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ Blog എന്ന ഫോള്‍ഡര്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................

OK കൊടുക്കുക
20. ഇനി ഫിസിക്സ് വിദ്യാലയം എന്ന പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ Blog എന്ന ഫോള്‍ഡര്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................
Friday, September 24, 2010
259. Internet Explorer ല്‍ Malayalam സെറ്റ് ചെയ്യുന്നതെങ്ങനെ ?
1.ആദ്യമായി Internet Explorer തുറക്കുക
2.Tools --> Internet Options എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക
.
3.അപ്പോള്‍ Internet Options എന്ന വിന്‍ഡോ തുറന്നുവരും.
4.അതില്‍ അടിയിലായി Language എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
.
5.അപ്പോള്‍ Language Preference എന്ന വിന്‍ഡോ തുറന്നുവരും.
6.അതില്‍ Add ക്ലിക്ക് ചെയ്യുക.
7.അപ്പോള്‍ Add Language എന്ന വിന്‍ഡോ തുറന്നുവരും.
8. അതില്‍ Malayalam സെലക്ട് ചെയ്ത് OK കൊടുക്കുക.
9.അടുത്തതായി Internet Options എന്ന വിന്‍ഡോയുടെ അടിയിലായി വരുന്ന Fonts
ടാബില്‍ ക്ലിക്ക് ചെയ്യുക.
10.അപ്പോള്‍ Fonts എന്ന വിന്‍ഡോ തുറന്നുവരും.
11.അതില്‍ Language script : എന്നയിടത്ത് Malayalam സെലക്ട് ചെയ്യുക.
12.Web Page Font ല്‍ AnjaliOldlipi സെലക്ട് ചെയ്യുക.
13.തുടര്‍ന്ന് OK കൊടുക്കുക.
14 Internet Options എന്ന വിന്‍ഡോയിലും OK കൊടുക്കുക.
15.ഇനി മലയാളം സുഖമായി നിങ്ങളുടെ ബ്രൌസറില്‍ സുഖമായി വായിച്ചുതുടങ്ങൂ
Thursday, September 23, 2010
258. നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്കീന് ഷോട്ട് എടുക്കാം
കമ്പ്യൂട്ടറില്‍ ടി.വി ട്യൂണര്‍ കാര്‍ഡ് ഉപയോഗിച്ച് കേബിള്‍ ടി . വി കാണുന്നതിന്റെ സ്ക്രീന്‍ ഷോട്ടാണ് താഴെ കൊടുത്തിരിക്കുന്നത് .

ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ Screen Shot ( Desktop) ചിത്രങ്ങള്‍ ചേര്‍ക്കുന്നത് വായനക്കാരന് എളുപ്പത്തിലും വേഗത്തിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിന് സഹായിക്കുന്നു.
ഇതിനായി Windows ല്‍ കീ ബോര്‍ഡിലെ
പ്രിന്റ് സ്ക്രീന്‍ ബട്ടണ്‍ അമര്‍ത്തുക .
അതിനുശേഷം Paint Software തുറക്കുക .
അതില്‍ പേസ്റ്റ് ചെയ്യുക.
അതിനു ശേഷം JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.
ഇനി നമുക്ക് Desktop ല്‍ പുതിയതായി തുറന്ന വിന്‍ഡോയുടെ മാത്രം ഫോട്ടോ ആണ് ലഭിക്കേണ്ടതെങ്കില്‍ key Board ലെ Alt , Print Screen എന്നീ കീകള്‍ ഒരുമിച്ച് അമര്‍ത്തുക .
എന്നീട്ട് മുന്‍പ് ചെയ്തതുപോലെ പെയിന്റില്‍ പേസ്റ്റ് ചെയ്ത് JPG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക
ഇതുപോലെ തന്നെ ഉബുണ്ടുവിലും ചെയ്യാം .. പക്ഷെ , ഉബുണ്ടുവില്‍ നമുക്ക് ഒരു ഗ്രാഫിക് സോഫ്റ്റ്വെയറില് പേസ്റ്റ് ചെയ്യേണ്ട കാര്യമില്ല . നേരിട്ട് സേവ് ചെയ്യാം എന്നൊരു മേന്മ ഉണ്ട്.

കടപ്പാട്:
ജോബ്സണ്‍ മാസ്റ്റര്‍ (എട്ടാംക്ലാസിലെ ഐ.ടി പരിശീലന പരിപാടി.)
സ്ക്രീന്‍ ഷോട്ടുകള്‍ താഴെ കൊടുക്കുന്നു,
Tuesday, September 21, 2010
257. കോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ച് പ്രതിബിബ രൂപീകരണം നടത്തിയപ്പോള്‍ പ്രതിബിബത്തിന്റെ എണ്ണം രണ്ട് !!
മാഷ് എട്ടാം ക്ലാസില്‍ ഫിസിക്സ് പ്രാക്റ്റിക്കല്‍ ചെയ്യിക്കയായിരുന്നു.
വിഷയം: തന്നിരിക്കുന്ന കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടുപിടിക്കുക , ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷത്തില്‍ വിവിധ സ്ഥാനങ്ങളില്‍ വസ്തുവെച്ചാല് രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സ്ഥാനം , പ്രത്യേകതകള്‍ എന്നിവ കണ്ടെത്തുക എന്നിവയായിരുന്നു.
ആദ്യം മാഷ് ദര്‍പ്പണം ഉപയോഗിച്ച് അകലെയുള്ള വസ്തുവിന്റെ പ്രതിബിബം ഒരു സ്ക്രീനില്‍ പതിപ്പിച്ച് ദര്‍പ്പണവും സ്ക്രീനും തമ്മിലുള്ള അകലം അളന്ന് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം കണ്ടെത്തി .
തുടര്‍ന്ന് മാഷ് ഡസ്കില്‍ ഒരു വര വര്ച്ചു.
അത് ദര്‍പ്പണത്തിന്റെ മുഖ്യ അക്ഷമായി കുട്ടികളോട് സങ്കല്പിക്കുവാന് പറഞ്ഞു.
തുടര്‍ന്ന് വക്രതാ കേന്ദ്രം , മുഖ്യ ഫോക്കസ് , പോള്‍ എന്നിവ കുട്ടികള്‍ മുഖ്യ അക്ഷത്തില്‍ അടയാളപ്പെടുത്തി.
വസ്തുവായി ഉപയോഗിച്ചത് കത്തിച്ച മെഴുകുതിരിയായിരുന്നു
തുടര്‍ന്ന് വസ്തു വിവിധ സ്ഥാനങ്ങളില്‍ വെച്ച് ( അതായത് C യ്ക്ക് അപ്പുറം , C യില്‍ , C യ്ക്കും Fനും ഇടയില്‍ , C യ്ക്കും P യ്കും ഇടയില്‍ ) പ്രതിബിബത്തിന്റെ സ്ഥാനം , പ്രത്യേകതകള്‍ എന്നിവ കണ്ടെത്തുവാന്‍ ആരംഭിച്ചു.
ആദ്യം വസ്തു( കത്തിച്ച മെഴുകുതിരി) അതായത് C യ്ക്ക് അപ്പുറം വെച്ചു .
അങ്ങനെ C യ്ക്കും Fനും ഇടയില്‍ പ്രതിബിംബം ലഭിച്ചു.
അതായത് സ്ക്രീനില്‍ വളരെ ചെറിയതും തലകീഴായതുമായ മെഴുകുതിരി ജ്വാല ( പ്രതിബിംബം) ലഭിച്ചു.
അപ്പോള്‍ ചില കുട്ടികള്‍ വിളിച്ചു പറഞ്ഞു
“ നോക്കിയേ മാഷേ , സ്ക്രീനില്‍ രണ്ടു ജ്വാലകള്‍ “
മാഷ് സ്ക്രീനില്‍ നോക്കി
ശരിയാണല്ലോ സ്ക്രീനില്‍ രണ്ടു ജ്വാലകള്‍ ഉണ്ടല്ലോ ?
അതെന്താ അങ്ങനെ ??
മാഷ് ഒന്നു വിയര്‍ക്കാന്‍ ആരംഭിച്ചു.
“ എന്താ മാഷേ രണ്ടു പ്രതിബിബം “
മാഷിന് ഉത്തരം പറയുവാന്‍ പറ്റുന്നില്ല.
അപ്പോള്‍ ഒരു കുട്ടി പറഞ്ഞു.
“ മാഷേ .മുകളില്‍ കാണുന്ന ജ്വാല നിവര്ന്നതാ”
മാഷ് നോക്കി .
ശരിയാണല്ലോ ; മുകളിലെ ജ്വാല നിവര്‍ന്നതും താഴെയുള്ളത് തലകീഴായതും
അതായത് തത്ത്വപ്രകാരം താഴെയുള്ള പ്രതിബിംബമാണ് ശരി.
ഇനി ഇപ്പോ എന്താ ചെയ്യാ ?
പല തവണ ഈ പരീക്ഷണം ചെയ്തിട്ടുള്ളതാണ് .
അപ്പോഴൊക്കെ ഒരു പ്രതിബിംബം മാത്രമേ ലഭിച്ചിട്ടുള്ളൂ.
എന്നാല്‍ ഇപ്പോള്‍ ......
ഇതിനെന്തു കാരണം പറയും ....
മാഷ് നിശ്ശബ്ദനായി .
പെട്ടെന്ന് ക്ലാസിലെ മണ്‍സൂര്‍ , ടെക് സ്റ്റ് പുസ്തകവും നോട്ടു പുസ്തകവും ക്ലാസില്‍ കൊണ്ടുവരാത്തവന്‍ ,വിളിച്ചു പറഞ്ഞു.
“ മാഷെ , അത് ഡെസ്ക്മ്മെന്നാ “
അവന്റെ മറുപടികേട്ട് കുട്ടികള്‍ അവനെ കളിയാക്കി ചിരിച്ചു.
അവന് അങ്ങനെ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല.
“അതേന്ന് “
“ നീ യെന്താ മണ്‍സൂറെ പറയുന്നേ “- മാഷ് ഒരു പിടിവള്ളിക്കായി ആഞ്ഞു ശ്രമിച്ചു.
“ അതേ ഡെസ്ക്മ്മ്മേല് തലകീഴായ പ്രതിബിംബം ഉള്ളോണ്ട് സ്ക്രീനില്‍ നിവര്‍ന്ന പ്രതിബിബം കാണുന്നു.”
“ എവിടെ “ എല്ലാവരും കോറസ്സോടെ ചോദിച്ചു.
“ ഇവിടെ നിന്നാല്‍ കാണാം “ മണ്‍സൂര്‍ അഭിമാനത്തോടെ പറഞ്ഞു.
മാഷ് മണ്‍സൂര്‍ നിന്ന സ്ഥലത്ത് നിന്നുനോക്കി.
ശരിയാണല്ലോ , പുതിയതായി നീല പെയിന്റടിച്ച ഡെസ്ക് .
വളരെ മിനുസമുള്ള ഡെസ്ക്ജ് . അതില്‍ C യ്ക്ക് അപ്പുറം കത്തിച്ചു വെച്ച മെഴുകുതിരിയുടെ പ്രതിബിബം തൊട്ടു താഴെ കാണാം .
ആ പ്രതിബിംബത്തില്‍ നിന്നുള്ള രശ്മികളാണ് സ്ക്രീനില്‍ നിവര്‍ന്ന ജ്വാലയായി ( പ്രതിബിംബമായി) കണ്ടത് .
പ്രസ്തുത പ്രതിബിബം തലകീഴായതിനാല് സ്ക്രീനിലെ പ്രതിബിംബം നിവര്‍ന്നതായി മാറി .
തുടര്‍ന്ന് മാഷ് മണ്‍സൂറിനെ അഭിനന്ദിച്ചു.
മറ്റ് കൂട്ടുകാരും അതില്‍ പങ്കുചേര്‍ന്നു.
അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

Sunday, September 19, 2010
256. എല്ലാ ടോപ്പിക്കിനും മാതൃകാ ചോദ്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കണോ ?
പത്താം ക്ലാസിലെ ഒരു ഡിവിഷന്
മാഷ് പ്രസ്തുത ക്ലാസില്‍ ഫിസിക്സ് പഠിപ്പിക്കുന്നുണ്ട്.
ക്ലാസ് പരീക്ഷകള്‍ മൂന്നെണ്ണം കഴിഞ്ഞു
കുട്ടികള്‍ക്കെല്ലാം നല്ല മാര്‍ക്ക് .
കുട്ടികള്‍ക്കെല്ലാം സന്തോഷം .
രക്ഷിതാക്കള്‍ക്കും സന്തോഷം .
പ്രിന്‍സിപ്പാളിനും സന്തോഷം
മാഷിനും സന്തോഷം.
അങ്ങനെ സന്തോഷത്തിന്റെ കൊടുമുടിയില്‍ നില്ക്കുമ്പോള് ..........
മാഷിന് ഒരു സംശയം .?
ഇങ്ങെനെ പോയാല്‍ ഇവര്‍ക്കൊക്കെ എ പ്ലസ് കിട്ടുമോ ?
അങ്ങനെയുള്ള എത്ര കുട്ടികള്‍ ഉണ്ടാകും ഈ ക്ലാസില്‍ ........
ക്ലാസെടുക്കുമ്പോള്‍ ശരിയുത്തരം വിളിച്ചു പറയുന്നവരെ കണക്കാക്കിയുള്ള നിഗമനത്തിലെത്തുന്നത് ശരിയാണോ ?
മാഷ് കുട്ടികളോടു പറഞ്ഞു
പൊതുപരീക്ഷക്ക് ഇങ്ങനെയല്ല ട്ടോ ചോദ്യങ്ങള്‍ വരിക
കാണാപ്പാഠം പഠിക്കേണ്ടതരത്തിലുള്ളവയല്ല മറിച്ച് അപ്ലിക്കേഷന്‍ ലവലിലുള്ളവയാണ് വരിക
നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ വിവിധ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരിക
അത്തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .
കൂടാതെ ചോദ്യങ്ങള്‍ ഉത്തരം എഴുതുന്നതിനു മുന്‍പ് വിശകലനം ചെയ്യുവാനും സമയം ആവശ്യമായി വരുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .
അതായത് മാനസിക പ്രവര്‍ത്തനത്തിന് സമയം ആവശ്യം വേണ്ടിവരുന്നു എന്നര്‍ഥം .
അങ്ങനെ ഒരു ദിവസം ക്ലാസില്‍.........
അടുത്ത ടോപ്പിക്ക് “ ജനറേറ്റര്‍” ആയിരുന്നു.
അതിനു മുന്‍പായി മാഷ ‘ ഒരു മുന്‍അറിവ് ‘ പരീക്ഷിക്കാമെന്നു വെച്ചു?
കരുതിക്കൂട്ടി തന്നെ ലളിതമായ ചോദ്യം ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചു.
“സൈക്കിളിന്റെ ഡൈനാമോ സൈക്കിളിന്റെ മുന്നിലോ അതോ പിന്നിലോ ?”
(ഇതാണോ ഇത്ര വലിയ ‘ആനച്ചോദ്യം’ എന്ന മട്ടില്‍ കുട്ടികളിരുന്നു.
ക്ലാസില്‍ , ചോദ്യം ലഭിച്ചാല്‍ ഉടനെത്തന്നെ ഉത്തരം വിളിച്ചു പറയുന്ന കുട്ടികളുണ്ട്.
ഈ പ്രവണത മറ്റുകുട്ടികളുടെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുമല്ലോ.അതിനാല്‍ ഉത്തരം മാഷ് നോട്ടില്‍ എഴുതിക്കയാണ് പതിവ് .)
മാഷ് ഒരു കുട്ടിയോട് എഴുതിയ ഉത്തരം പറയുവാന്‍ ആവശ്യപ്പെട്ടു.
“മുന്നില്‍ “ പെണ്‍കുട്ടി ഉത്തരം പറഞ്ഞു
മാഷ് , പെണ്‍കുട്ടി പറഞ്ഞ ഉത്തരം ബോര്‍ഡില്‍ എഴുതി.
“ഈ ഉത്തരത്തിനോട് അനുകൂലിക്കുന്നവര്‍ കൈ പൊക്കൂ “.
ഭൂരിഭാഗം പെണ്‍കുട്ടികളും രണ്ടുമുന്നു ആണ്‍കുട്ടികളും കൈപൊക്കി.
കൈ പൊക്കാതിരുന്ന ഒരു കുട്ടിയോട് മാഷ് എന്താണ് ഉത്തരം എഴുതിയത് എന്ന് ചോദിച്ചു
“പിന്നില്‍ “ എന്നാണ് ഉത്തരമെഴുതിത് എന്ന് കുട്ടി പറഞ്ഞു .
മാഷ് മുന്‍പു ചെയ്തതുപോലെ തന്നെ പ്രസ്തുത ഉത്തരത്തിനോട് യോജിക്കുന്നവര്‍ കൈപൊക്കുവാന്‍ പറഞ്ഞു.
ഭൂരിഭാഗം ആണ് കുട്ടികളും ചില പെണ്‍കുട്ടികളും കൈ പൊക്കി.
“ഇനി ആരെങ്കിലും വേറെ ഉത്തരം എഴുതിയിട്ടുണ്ടോ ?” മാഷ് ചോദിച്ചു
ഒരു കുട്ടി എണിറ്റുനിന്നു പറഞ്ഞു “ ബാക്കില്‍ സൈഡിലായി “
ഈ കുട്ടി ഉത്തരം പറഞ്ഞ ഉടനെ ക്ലാസില്‍ ആകെ ലഹള
മാഷ് രണ്ടുമൂന്നു മിനിട്ടു നേരം നിശ്ശബ്ദനായി നിന്നു.
അവര്‍ തമ്മില്‍ ചര്‍ച്ച തുടരട്ടെ.
കുറച്ചു സമയം കഴിഞ്ഞ് മാഷ് ചോദിച്ചു “ ഉത്തരത്തിന്റെ കാര്യത്തില്‍ തീരുമാനമയോ ?”
ക്ലാസിലാകെ ചമ്മലിന്റെ ചിരി.
“ബാക്കില്‍ സൈഡിലായി “ ചിലര്‍ വിളിച്ചു പറഞ്ഞു
ഈ സംഭവം മാഷിന് മനസ്സില്‍ തറച്ചു.
സൈക്കിളില്‍ വരുന്ന കുട്ടികള്‍ പോലും ഡൈനാമോ മുന്നിലാണെന്ന് പറഞിരിക്കുന്നു
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * * ഓണത്തിനു മുന്‍പുള്ള ക്ലാസ് പരീക്ഷ ..............
മാഷ് കുട്ടികളോടു പറഞ്ഞു
“ പരീക്ഷ കുറച്ച് ടഫ് ആക്കുവാന് പോകുകയാ”
കുട്ടികളുടെ പലരുടേയും മുഖം വാടി.
ചിലര്‍ പറഞ്ഞു അങ്ങനെ ആയിക്കോട്ടെ
മാഷ് വിശദീകരിച്ചു
“ടഫ് എന്നു പറഞ്ഞാല്‍ ..........
പഠിച്ച കാര്യങ്ങള്‍ പുതിയ സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടിവരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ...............
വിവിധ അദ്ധ്യായങ്ങളിലെ ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ചോദ്യങ്ങള്‍ .............
എ പ്ലസ്സു കാരെ നിര്‍ണ്ണയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ............
ശേഷികള്‍ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ....
അത്തരത്തില്‍ മാഷ് വിശദീകരണവും നടത്തി
( കഴിഞ്ഞ മാര്‍ച്ചിലെ പത്താംക്ലാസ് പരീക്ഷയില്‍ ഫിസിക്സിനും കെമിസ്ടിക്കും ഉണ്ടായ തോല്‍വി മാഷിനെ അസ്വസ്ഥനാക്കിയിരുന്നു.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ‘ഉത്തരമെഴുതിപ്പിക്കുക ‘എന്ന വെല്ലുവിളി പൊതുവെ ഫിസിക്സ് അദ്ധ്യാപകര്‍ക്ക് ഉള്ളതായിരുന്നു.)
പരീക്ഷ കഴിഞ്ഞു
പരീക്ഷാഫലം തൃപ്തി ഉളവാക്കുന്ന തരത്തിലുള്ളവയായിരുന്നില്ല.
പല കുട്ടികള്‍ക്കും മാര്‍ക്ക് കുറവ്
എ പ്ലസ് വാങ്ങുമെന്ന് ഉറപ്പുള്ള കുട്ടികള്‍ക്കുപോലും അടി പതറിയിരിക്കുന്നു.
ഉത്തരപേപ്പര്‍ കൊടുത്തപ്പോള്‍ പല കുട്ടികളുടേയും മുഖം വാടി.
“ഇങ്ങനെയൊക്കെ ചോദ്യം വന്നാല്‍ എന്താ തരം ?”
മാഷ് പറഞ്ഞുതരാത്ത ചോദ്യമാ വന്നത് “
ഇതുപോലെ മാര്‍ച്ചിലെ പരീക്ഷക്ക് ഉണ്ടാകുമോ ?
“ സയന്‍സ് , കണക്ക് എന്നിവയാ എന്‍ട്രസിന് ഉള്ളത് ; അതുകൊണ്ടാണോ ഈ വിഷയങ്ങള്‍ക്ക് ടഫ് ആയ ചോദ്യങ്ങള്‍ പൊതുപരീക്ഷക്ക്
ചോദിക്കുന്നേ”
മാഷ് സമാധാനിപ്പിച്ചു.
സാരമില്ലെന്നേ
ഇത് ക്ലാസ് പരീക്ഷയല്ലേ ....
മാര്‍ച്ചിലെ പൊതുപരീക്ഷക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരും
അതുകൊണ്ടാ ഇങ്ങനെ
എന്നിട്ടും കുട്ടികളുടെ മുഖം തെളിയുന്നില്ല.
അപ്പോല്‍ ഒരു കുട്ടി എണിറ്റു പറഞ്ഞു.
“കാര്യം ഞങ്ങള്‍ക്ക് മനസ്സിലായി .“ പക്ഷെ , വീട്ടുകാര്‍ക്ക് മനസ്സിലാകില്ലല്ലോ”
പഴയരീതിയില്‍ വിദ്യാഭ്യാസം ശീലിച്ച രക്ഷിതാക്കള്‍ ഇക്കാര്യത്തെ എങ്ങനെ വിലയിരുത്തും എന്നുള്ളതില്‍ മാഷിനും സംശയം ഉണ്ടായിരുന്നില്ല.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അന്നത്തെ അസംബ്ലി കുട്ടികള്‍ ആഹ്ലാദത്തൊടെയാണ് വരവേറ്റത് .
പ്രിന്‍സിപ്പാള്‍ അസംബ്ലിയില്‍ ഒരു പ്രസ്താവന നടത്തി.
നിങ്ങള്‍ക്ക് നിങ്ങളുടെ പഠനത്തേയും പഠിപ്പിക്കുന്ന അദ്ധ്യാപകരേയും അവരുടെ രീതിയേയും വിലയിരുത്താന്‍ ഒരു അവസരം തരുന്നു.
നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ,ടീച്ചേഴ്സിനെക്കുറീച്ചും പ്രിന്സിപ്പാളിനെക്കുറിച്ചും ഒരു കടലാസില്‍ എഴുതി ലീഡറെ ഏല്‍പ്പിക്കുക. പ്രസ്തുത കടലാസില്‍ പേര് എഴുതേണ്ടതില്ല. അതിനാല്‍തന്നെ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ഇങ്ങനെ എഴുതുന്ന സമയത്ത് ക്ലാസില്‍ ടീച്ചര്‍ ഉണ്ടായിരിക്കില്ല. ആസമയം ലീഡര്‍ ആയിരിക്കും ക്ല്ലാസ് നിയന്ത്രിക്കുക.
കുട്ടികള്‍ കൈയ്യടിയോടെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.
ഫീഡ് ബാക്ക് ഓരോ ക്ലാസിലേയും ലീഡര്‍മാര്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചു.
പ്രിന്‍സിപ്പാള്‍ ‘ടീച്ചര്‍ ബൈ ടീച്ചര്‍‘ ആയി ‘ഫീഡ് ബാക്ക് ‘ക്രോഡീകരിച്ചു
തന്റെ ഡയറിയില്‍ ഓരോ ടീച്ചറിനും ഓരോ പേജുമിട്ട് കുട്ടികള്‍ പറഞ്ഞ പോയിന്റുകള്‍ ക്രോഡീകരിച്ചെഴുതിയശേഷം ‘ഫീഡ് ബാക്ക് ‘ ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്കി
ക്ലാസ് ടീച്ചര്‍മാരും മറ്റ് അദ്ധ്യാപകരും തങ്ങളെയും തങ്ങളുടെ അദ്ധ്യാപനരീതിയെയും കുറിച്ചുള്ള വിലയിരുത്തല്‍ വായിച്ചു മനസ്സിലാക്കി.
മാഷ് അന്നേ ദിവസം ലിവിലായിരുന്നു. * * * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * * പിറ്റേന്ന് മാഷ് സ്കൂളിലെത്തി.
ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് റൂമില്‍ .............
കുട്ടികളുടെ ഫീഡ്ബാക്ക് ചര്‍ച്ച നടക്കുന്നു..........
മാഷ് വിഷയം തിരിക്കി...............
അപ്പോഴാണ് കാര്യം മനസ്സിലായത് ..........
ചില സഹപ്രവര്‍ത്തകര്‍ പറയുന്നു...........
“ ഇനി കുട്ടികള്‍ പറയുന്നതു പോലെ ക്ലാസെടുക്കാം ; അപ്പോള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരിക്കുമല്ലോ “
“ ‘...............’ ടീച്ചറിനെ ക്കുറിച്ച് എല്ലാ ക്ലാസിലേയും കുട്ടികള്‍ വളരെ നല്ല അഭിപ്രായമാണ് എഴുതിയിരിക്കുന്നത് “
“ അല്ലെങ്കിലും ആ ടീച്ചര്‍ കുട്ടികളൊടെന്നല്ല ; എല്ലാവരോടും അങ്ങനെത്തന്നെയാ പെരുമാറുന്നത് . അതിനാല്‍ അത് ഒരു പുതിയ കാര്യമല്ല”
“ പ്രിന്സിപ്പാളിനെക്കുറിച്ച വളരെ നല്ല അഭിപ്രായമാണത്രെ കുട്ടികള്‍ എഴുതിയിരിക്കുന്നത് “
“ ‘............’ മാഷിനെ കുട്ടികള്‍ക്ക് വലിയ ഭയമാണത്രെ”
“.................... മാഷിനോട് മീശ വടിച്ച് വരാന്‍ പറ”
“ ഹ ഹ ഹ “ കൂട്ടച്ചിരി
“ കാലത്തും ഉച്ചതിരിഞ്ഞുമുള്ള ഇന്റര്‍വെല്‍ സമയം കൂട്ടണമത്രെ ; കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ സമയം കുറവ് ആണെന്ന് “
“അത് ശരിയാ ; ഈ അഞ്ചുമിനിട്ടുനേരം കൊണ്ട് എങ്ങനെ മൂത്രമൊഴിക്കല്‍ , വെള്ളം കുടിക്കല്‍ എന്നിവ നടത്തുവാന്‍ പറ്റും ? ”
“ ‘ ................’ ടീച്ചര്‍ കുട്ടികളെ കളിയാക്കുമത്രെ!”
“ അല്ലേങ്കിലും അതിന്റെ വായിലെ നാക്ക് അങ്ങനെയാ”
“ ................ ‘ ടീച്ചര്‍ കാര്യം മനസ്സിലാക്കതെ കുട്ടികളെ പിടിച്ച് തല്ലും “
.................................
...............................

അന്നേ ദിവസം പ്രിന്‍സിപ്പാള്‍ മാഷിനെ വിളിച്ചു പറഞ്ഞു
“ മാഷേ , കുട്ടികള്‍ എഴുതിയ ഫീഡ് ബാക്ക് വായിച്ചു നോക്കിയോ ?”
“ വായിച്ചു നോക്കാം ടീച്ചറെ , നേരം കിട്ടിയിട്ടില്ല”
* * * * * ** * ** * ** * ** * ** * ** * ** * ** * ** * *
* * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
പിറ്റേന്ന് ഉച്ചക്ക് ഒപ്പിടാന്‍ ചെന്നപ്പോള്‍ മാഷിനെ പ്രിന്‍സിപ്പാള്‍ വിളിച്ചു
“ മാഷെ , ഫീഡ് ബാക്കിന്റെ ക്രോഡീകരണം ........”
പ്രിന്‍സിപ്പാള്‍ ഡയറി നിവര്‍ത്തി മാഷിന്റെ പേജ് എടുത്തു.
പല ക്ലാസിലും മാഷിനെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്
എന്നിട്ട് ഒന്നു രണ്ടു പോയിന്റുകള്‍ വായിച്ചു.
അത് മാഷിന് ഇഷ്ടപ്പെട്ടു ; മാഷിന്റെ മുഖത്ത് പൂനിലാവുദിച്ചു
എന്നാല്‍ ..............
പ്രിന്‍സിപ്പാള്‍ ഒന്നു നിറുത്തി
പത്താം ക്ലാസിലെ ഒരു ഡിവിഷനില്‍ മാത്രം ...........
എന്തോ ഒരു പ്രശ്നം.........
പ്രിന്‍സിപ്പാള്‍ മാഷിന്റെ മുഖത്ത് നോക്കി...........
പറഞ്ഞാല്‍ പ്രതികരണം രൂക്ഷമാകുമോ എന്ന് ഭയന്നാകണം.........
“ എന്താ ടീച്ചറെ , മാഷ് പറയുവാന്‍ പ്രേരിപ്പിച്ചു............”
“അത് ........... മാഷ് എടുക്കുന്നത് കുറച്ച് സ്പീഡില്‍ ........പിന്നെ , എടുക്കുന്നതിന് തുടര്‍ച്ചയില്ല അതായത് പുസ്തകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്
എടുക്കുന്നു. “
ടീച്ചര്‍ ഒന്നു നിറുത്തി
മാഷിന്റെ മുഖഭാവം അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളതല്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസത്തോടെ തുടര്‍ന്നു.
“ പല ഭാഗവും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ മാഷ് വേഗത്തിലാവും ആ ക്ലാസില്‍ എടുക്കുന്നത് . ഒരു പത്താം ക്ലാസില്‍ ഐ .ടി വളരേ വേഗത്തില്‍ എടുക്കുന്നതിനാല്‍ ചില കുട്ടികള്‍ക്ക് ഫോളോ ചെയ്യുവാന്‍ പറ്റുന്നില്ല.“
പറഞ്ഞു കഴിഞ്ഞ ആശ്വാസത്തില്‍ ടീച്ചര്‍ പുസ്തകം അടച്ചു.
മാഷ് തുടര്‍ന്നു.
“ സാധാരണ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നും , പക്ഷെ പിന്നീട് സ്വയം തിരുത്തുകയാണ് പതിവ് അതുകൊണ്ടു തന്നെ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്ത് പോകുവാന്‍ സാധിക്കുന്നു.”
തുടര്‍ന്ന് മാഷ് പ്രിന്‍സിപ്പാള്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് ക്ലാസെടുക്കാമെന്ന് ഉറപ്പുകൊടുത്ത് ഓഫീസില്‍ നിന്ന് പോന്നു.

അന്ന് വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മാഷിന്റെ കൈയ്യില്‍ എല്ലാ ക്ലാസിലെയും കുട്ടികള്‍ എഴുതി ഫീഡ് ബാക്ക് ഉണ്ടായിരുന്നു.
* * * * * ** * ** * ** * ** * ** * ** * ** * ** * ** * * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * * മാഷ് വീട്ടിലെത്തി.
സമയം ലഭിച്ചപ്പോള്‍ ഫീഡ് ബാക്ക് വായന ആരംഭിച്ചു.
എട്ട് , ഒമ്പത് ക്ലാസുകളില്‍ പ്രശ്നമൊന്നുമില്ല .
പത്താംക്ലാസില്‍ ഐ . ടി എടുക്കുന്ന ക്ലാസില്‍ പ്രശ്നം ഉണ്ട് .
മാഷ് സ്പീഡില്‍ ക്ലാസെടുക്കുന്നു.
ബഹുഭൂരിപക്ഷത്തിന്റേയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ല ; അപ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ?
മാഷ് അത് മനസ്സിലാക്കി.
പത്താം ക്ലാസില്‍ മൂന്ന് ഡിവിഷനുകളിലാണ് ഫിസിക്സ് എടുക്കുന്നത് .
രണ്ടെണ്ണത്തില്‍ വളരേ നല്ല അഭിപ്രായം .
എന്നാല്‍ മൂന്നാമത്തെ ക്ലാസില്‍ , മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസില്‍ , മാഷ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫിസിക്സില്‍ എ പ്ലസ് ലഭിക്കുമെന്ന് വിചാരിക്കുന്ന ക്ലാസില്‍ , മാഷിനെ ക്കുറിച്ച് വളെരെ മോശം അഭിപ്രായമാണ് ഭൂരിഭാഗം പേരും എഴുതിയിരിക്കുന്നത്
ഇത് എന്തുപറ്റി ?
മാഷ് ആലോചിച്ചു.
ജൂണ്‍ ,, ജുലൈ മാസങ്ങള്‍ മാഷ് ചിന്തിച്ചു............
കുഴപ്പമില്ലല്ലോ .........
പിന്നെ എപ്പഴാ കുഴപ്പം പറ്റിയത്..............
ഓണത്തിനു മുമ്പുള്ള ക്ലാസ് പരീക്ഷയായിരിക്കുമോ വില്ലന്‍ ?
സമാന്തര രീതിയിലും ശ്രേണീരീതിയിലും ഒരുമിച്ച് സഫല പ്രതിരോധം കാണുവാന്‍ പറഞ്ഞത് ചിലര്‍ക്ക് ബുദ്ധിമുട്ടായീരുന്നുവെന്ന് മാഷ്
അറിഞ്ഞിരുന്നു.
വീട്ടിലെ വൈദ്യുത ഉപഭോഗം മീറ്റര്‍ റീഡിംഗ് മുഖേന കണക്കാക്കിയ ബില്ലും ഉപയോഗിച്ച ഉപകരണങ്ങളുടെ സമയവും വെച്ച് ശരിയാണോ എന്ന്
പരിശോധിക്കുന്ന ചോദ്യം പലരും തെറ്റിച്ചിരുന്നു.
ഗ്രാഫ് ഉപയോഗിച്ച് ഉല്പാദിപ്പിക്കപ്പെട്ട താപോര്‍ജ്ജം കണക്കാക്കുന്നരീതി ഏറെപേരെ കുഴക്കിയിരുന്നു . പ്രസ്തുത ചോദ്യത്തില്‍ ഒന്നും രണ്ടും അദ്ധ്യായങ്ങളെ ബന്ധിപ്പിച്ചിരുന്നു.
ഈ ചോദ്യങ്ങളായിരിക്കുമോ വില്ലന്‍

പിറ്റേന്ന് മാഷ് സ്കൂലിലെത്തിയപ്പോള് ഒരു രക്ഷിതാവ് കുട്ടിയേയും കൊണ്ട് മാഷിനെ കാണുവാന്‍ എത്തി
കുട്ടി പത്താം ക്ലാസില്‍ പഠിക്കുന്നത് . അതും മാഷിനെകുറിച്ച് മോശമായി പ്രതികരിച്ച ക്ലാസില്‍
മാഷിനെ കാണുവാനാണ് വന്നത് എന്ന രീതിയില്‍ രക്ഷിതാവ് പ്രതികരിച്ചു തുടങ്ങി.
കാരണം ഫിസിക്സില്‍ മാര്‍ക്ക് കുറവ്
എന്നു വെച്ചാല്‍ വെറും അറുപതുശതമാനം മാത്രം !
ക്ലാസ് പരീക്ഷക്ക് ഇങ്ങനെയായാല്‍ ...... പൊതുപരീക്ഷക്ക് എങ്ങനെയായിരിക്കും എന്ന് രക്ഷിതാവിന്റെ ആശങ്ക?
മുന്‍പത്തെ ഫിസിക്സ് ക്ലാസ് പരീക്ഷകള്‍ക്കെല്ലാം ഫുള്‍മാര്‍ക്ക് നേടിയിരുന്നു ,ഇപ്പോള്‍ എന്തുപറ്റിയെന്ന് രക്ഷിതാവിനറിയണം .
മാഷ് പ്രസ്തുത ക്ലാസ് പരീക്ഷയെക്കുറിച്ച് പറഞ്ഞു.
ചോദ്യമാതൃകകള്‍ കൊടുത്തിരുന്നില്ല എന്നും പറഞ്ഞു
എന്നിട്ടും രക്ഷിതാവിന് തൃപ്തി വരുന്നില്ല .
അതിനാല്‍ മാഷ് വിശദീകരിച്ചു.
പണ്ടോക്കെ ഇന്നയിന്ന ചോദ്യങ്ങള്‍ NB ഇട്ട് കുട്ടികളെ പഠിപ്പിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറില്‍ നിന്ന് പല ചോദ്യങ്ങളും ആവര്‍ത്തിച്ചു വരുമായിരുന്നു . ചിത്രം വരക്കാനുള്ളവ കുട്ടികളെ അഞ്ചോ പത്തോ പ്രാവശ്യം വര്‍ച്ച് പഠിപ്പിക്കുമായിരുന്നു . എന്നാല്‍ ഇപ്പോള്‍.................
മാഷിന് മുഴുവന്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല . അപ്പോഴേക്കും രക്ഷിതാവിന്റെ ക്ഷമ കെട്ടുകഴിഞ്ഞിരുന്നു.
കുട്ടിക്ക് മാര്‍ക്ക് കുറവ് ; കാരണം ചോദിച്ചപ്പോള്‍ ‘ഫിസിക്സ് ചോദ്യപേപ്പര്‍ ചരിത്രം‘ പറയുകയും ചെയ്യുന്നു മാഷ് എന്ന ചിന്തയിലാണ് രക്ഷിതാവ് എന്ന് മാഷിനു മനസ്സിലായി.
“എന്നാല്‍ , എങ്ങനെയുള്ള ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക“ എന്നായി രക്ഷിതാവ്
മാഷിന് അതിന്റെ ഉത്തരം പറയണമെങ്കില്‍ രക്ഷിതാവിന്റെ വിദ്യാഭ്യാസയോഗ്യത , ജോലി എന്നിവ അറിയണം . എന്നാല്‍ മാത്രമേ ഉത്തരം വിശദീകരിക്കുവാന്‍ കഴിയൂ.
അതുകൊണ്ടുതന്നെ മാഷ് ഇക്കാര്യം വ്യക്തമായിലഭിക്കുവാനുതകുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു
രക്ഷിതാവ് പറഞ്ഞു
“ ഞാന്‍ ട്യൂഷന് ടീച്ചറാ , പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ട്യുഷന് എടുക്കുന്നുണ്ട്.”
മാഷ് ഒന്നുകൂടി സംശയിച്ചു
രക്ഷിതാവ് തുടര്‍ന്നു.
“ പത്തിലെ കട്ടികള്‍ക്കും പ്ലസ് ടു വിലുള്ളവര്‍ക്കും ഫിസിക്സ് ട്യുഷന് ഞാന്‍ എടുക്കുന്നുണ്ട്. മാഷേ . അതിനാല്‍ ഫിസിക്സ് പറഞ്ഞാല്‍ എനിക്കു മനസ്സിലാകും ”
അതുകൊണ്ട് മാഷ് കാര്യം പറഞ്ഞാല്‍ - ഏതുതരത്തിലാണ് ചോദ്യങ്ങളെന്നു പറഞ്ഞാല്‍ - എന്റെ കുട്ടിക്കും ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്കും ഉപകാരമെന്ന നിലപാടിലാണ് ആ രക്ഷിതാവ് .
മാഷ് ആശയക്കുഴപ്പത്തില്‍ നില്ക്കുമ്പോള് ..........
രക്ഷിതാവ് പറഞ്ഞു
“ ഒരു ചോദ്യം പറയൂ മാഷേ”
കുട്ടിയുടെ രക്ഷിതാവിനോട് എങ്ങനെ ചോദ്യം ചോദിക്കും എന്ന ചിന്ത മാഷിന് അസ്വസ്ഥത ഉളവാക്കി.
അതിനാല്‍ മാഷ് ഒരു പോംവഴി കണ്ടെത്തി .
കുട്ടിയോട് ചോദ്യം ചോദിക്കാം .
അങ്ങനെ തന്നെ മാഷ് തീരുമാനിച്ചു
“ ഒരു ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ 200 ചുറ്റുകളും സെക്കന്‍ഡറിയില്‍ 400 ചുറ്റുകളും ഉണ്ട് . പ്രൈമറി കോയിലില്‍ 12 വോള്‍ട്ട് ഡി. സി കൊടുത്താല്‍ സെക്കന്‍ഡറിയിലെ വോള്‍ട്ടേജ് എത്രയായിരിക്കും ?“
ഇതാണോ ഇത്ര പുതിയ ചോദ്യം എന്ന മട്ടില്‍ കുട്ടിയും രക്ഷിതാവും .
അപ്പോഴേക്കും ഉച്ചസമയത്തെ സ്കൂള്‍ വിടുവാനുള്ള ബെല്‍ അടിച്ചു
Vs / Vp = Ns / Np എന്ന സമവാക്യം ഉപയോഗിച്ച് കണ്ടുപിടിച്ചുകൂടെ എന്ന മറുപടി പറഞ്ഞ് രക്ഷിതാവ് ദയനീയമായി മാഷിനെ ഒന്നു നോക്കി യാത്ര പറഞ്ഞു.
ഈ ചോദ്യത്തിന്റെ ഉത്തരത്തിന് പ്രസ്തുത സമവാക്യം ഉപയോഗിക്കേണ്ടെന്നും ട്രാന്‍സ്ഫോര്‍മര്‍ ഡി സി യില്‍ വര്‍ക്ക് ചെയ്യില്ലെന്നുമൊക്കെ മാഷിന് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു.
പക്ഷെ , അതിനുള്ള സമയമോ സാഹചര്യമോ പ്രസ്തുത സന്ദര്‍ഭത്തില്‍ മാഷിന് ലഭിച്ചില്ല.
* * * * * ** * ** * ** * ** * ** * ** * ** * ** * * ** * ** * ** * ** * ** * ** * ** * ** * ** * ** * ** * *
അടുത്ത ദിവസം .
മാഷിന് ഈ രക്ഷിതാവിന്റെ വരവോടെ ഒരു കാര്യം പിടികിട്ടി.
മാതൃകാ ചോദ്യങ്ങളുടെ അഭാവം ഫിസിക്സ് ക്ലാസില്‍ ഉണ്ടായിരിക്കുന്നു.
പക്ഷെ , എല്ലാ ചോദ്യത്തിനും മാതൃകാ ചോദ്യങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുന്നത് അവരുടെ ചിന്താശേഷിയുടെ വളര്‍ച്ച തടയുന്നതിനു തുല്യമല്ലേ .
ഇത് ആദ്യം മനസ്സിലാക്കികൊടുക്കേണ്ടെ .
മാഷ് ചില സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറയുവാന്‍ ആരംഭിച്ചു
പറഞ്ഞു തുടങ്ങുന്നതിനുമുമ്പേ വിഷയം ഇന്നതാണെന്നു മനസ്സിലാക്കി അവര്‍ മാഷോട് ഇങ്ങോട്ടു പറഞ്ഞു.
“അതെ മാഷേ സ്പെഷല്‍ ക്ലാസെടുക്കുക, സമയത്തിന് ക്ലാസില്‍ പൊകുക , കുട്ടികളോട് സ്ട്രിക്ട് ആകുക , പഠിപ്പിക്കുക എന്നിവയോക്കെ ചെയ്യുന്ന മാഷ്ന്മാരെ കുട്ടികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ തന്നെ മാഷ് ഇത് കാര്യമാക്കേണ്ട . “
മാഷിനെ ആശ്വസിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് അവര്‍.

അന്നേ ദിവസം ഉച്ചതിരിഞ്ഞ് മാഷ് പ്രസ്തുത ക്ലാസിലെത്തി.
മാഷിന്റെ ക്ലാസ് മനസ്സിലാകുന്നില്ലാ എന്ന പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങി
മാഷ് ഫ്രാങ്ക് ആയി .
കുട്ടികളും അത്തരത്തില്‍ ഫ്രീ ആയി .
അതിര് വരമ്പുകള്‍ ഇല്ലാതായി .
മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി.
മാഷ് പറഞ്ഞു തുടങ്ങി .
“നിങ്ങളും ഞാനും തമ്മിലുള്ള ഈ പ്രശ്നം തുടങ്ങിയത് ഓണത്തിനു തൊട്ടുമുന്‍പുള്ള ക്ലാസ് പരീക്ഷയോടെയാണ് അല്ലേ .“
കുട്ടികളുടെ മുഖത്ത് പുഞ്ചിരി.
“ അതായത് മാര്‍ക്ക് ആണ് പ്രശ്നം . “
“വേറെ ഒരു പരാതി മാഷ് പുസ്തകത്തിന്റെ പലഭാഗത്തുനിന്നായി ക്ലാസ് എടുക്കുന്നു എന്നതാണ് ”
“ അങ്ങനെ ഉണ്ടായിട്ടുണ്ടോ ?”
ഉണ്ട് എന്ന അര്‍ഥം സൂചിപ്പിക്കുന്ന മൂളല്‍ കോറസ്സോടെ ക്ലാസില്‍ അലയടിച്ചു.
“ എന്ന് , എപ്പോള്‍ , എവിടെ”
മാഷ് ചോദിച്ചു
“ പറയൂന്നേ , മാഷ് പ്രേരിപ്പിച്ചു”
ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു.
“ കഴിഞ്ഞ ആഴ്ച മാഷ് ലൌഡ് സ്പീക്കര്‍ എടുത്തപ്പോള്‍ ............”
“എടുത്തപ്പോള്‍.........” മാഷ് മുഴുവനാക്കാന്‍ കുട്ടിയെ പ്രേരിപ്പിച്ചു
“പുസ്തകത്തില്‍ ആദ്യം ലൌഡ് സ്പീക്കര്‍ ആണ് ഉള്ളത് അതിനു ശേഷം മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ , പിന്നെ സെല്‍ഫ് ഇന്‍സക്ഷന്‍ , പിന്നെ ട്രാന്‍സ്ഫോമര്‍ , പിന്നെ മൈക്രോഫോണ്‍ .“
മാഷ് കുട്ടിയോട് തുടരുവാന്‍ പറഞ്ഞു.
“ പക്ഷെ , മാഷ് പഠിപ്പിച്ചത് ആദ്യം മൈക്രോഫോണ്‍ പിന്നെ ലൌഡ് സ്പീക്കര്‍ പിന്നെ മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍ ,സെല്‍ഫ് ഇന്‍സക്ഷന്‍,ട്രാന്‍സ്ഫോമര്‍ എന്നീക്രമത്തിലാണ് എടുത്തത് . ഇത് ഒരു പ്രശ്നമാണ് “
മാഷ് ഒരു ചോദ്യം ചോദിച്ചു.
“ നിങ്ങള്‍ ഒരു ടെക്സ്റ്റ് പുസ്തകം എഴുതുകയാണെന്ന് വിചാരിക്കുക . അങ്ങനെയെങ്കില്‍ മൈക്രോഫോണ്‍ ആണോ ലൌഡ് സ്പീക്കറാണോ ആദ്യം എഴുതുക ?”
ക്ലാസില്‍ ഒരു മിനിട്ടു നേരം മൌനം .
പിന്നെ ഒരു ചിരി.
“ശരിയാ മാഷേ ആദ്യം മൈക്രോഫോണ്‍ തന്നെയാ “
“പിന്നേയോ “
“ ആദ്യം മൈക്രോഫോണ്‍ അതിന്റെ തുടര്‍ച്ചയായി ലൌഡ് സ്പീക്കര്‍ “ കുട്ടികള്‍ വിളിച്ചു പറഞ്ഞു
“ അപ്പോള്‍ ആ പ്രശ്നം തീര്‍ന്നില്ലേ “
കോറസ്സോടെ മൂളല്‍
“ ഇനി അടുത്ത പ്രശ്നം , അതായത് മാതൃകാ ചോദ്യങ്ങള്‍ ക്ലാസ് പരീക്ഷക്ക് മുന്‍പായി തന്നില്ല എന്ന കാര്യം ?”
മാഷ് വിശദീകരിച്ചു .
ഞാന്‍ ഒരു ചോദ്യം പറയുവാന്‍ പോകുകയാണ് അതിന് ഉത്തരം നിങ്ങള്‍ എഴുതിയാല്‍ മതി
“ ഒരു ഇലക് ട്രിക് ട്രെയിന്‍ തെക്കുനിന്ന് വടക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് വടക്കുനിന്ന് തെക്കോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”
മാഷ് ഉത്തരമെഴുതുവാനുള്ള സമയം കൊടുത്തു.
മാഷ് ഉത്തരം ഒരു കുട്ടിയോട് ചോദിച്ചു . എങ്കിലും കുട്ടികള്‍ എല്ലാവരും കോറസ്സോടെ ആര്‍ത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു
“തെക്കോട്ട് “
മാഷ് ഒരു മിനിട്ട് മൌനം പാലിച്ചു.
രണ്ടാമത്തെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ് നിന്നു പറഞ്ഞു
“ മാഷേ പൊക ഉണ്ടാകില്ല”
ക്ലാസ് ആകെ പൊട്ടിച്ചിരിച്ചു ; ചില കുട്ടികള്‍ അവനെ കൈ ചൂണ്ടി കളിയാക്കി .
“ മാഷെ , അവന് വയ്യാത്തോനാ , അതോണ്ടാ അവന് അങ്ങനെ പറഞ്ഞത് . അത് കാര്യാക്കേണ്ട “
മാഷ് വീണ്ടും ഒരു മിനിട്ട് മൌനം പാലിച്ചു.
അപ്പോള്‍ ഒന്നുരണ്ടുപേര് വിളിച്ചു പറഞ്ഞു
“അവന് പറഞ്ഞതു ശരിയാ. പൊകേണ്ടാവില്ല”
ക്ലാസില്‍ അസ്വസ്ഥത , ലഹള, ബഹളം , ചര്‍ച്ച , വര്‍ത്തമാനം ......... ഇത്യാദി പേരുകളാല്‍ വിശേഷിപ്പിക്കുന്ന പ്രക്രിയ നടന്നു.
“ മാഷേ , ഇലക് ട്രിക് ട്രെയിനിന് പൊക ഉണ്ടാകില്ല മാഷേ “
ക്ലാസില്‍ ചിരി നിന്നു
ക്ലാസ് മുഴുവന്‍ ഉത്തരം അംഗീകരിച്ച മട്ടില്‍
മാഷ് പറഞ്ഞു
“ ഇനി അടുത്ത ചോദ്യം കേള്‍ക്കൂ”
“ ഒരു ഇലക് ട്രിക് ട്രെയിന്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണ് . അപ്പോള്‍ കാറ്റ് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്നു . എങ്കില്‍ പുക ഏതു ദിശയിലേക്കായിരിക്കും ?”
ഉത്തരമായി ക്ലാസില്‍ പൊട്ടിച്ചിരി.
മാഷ് ചോദിച്ചു “ ഈ ചോദ്യത്തിന് ഉത്തരം കിട്ടാത്തവരുണ്ടോ?:“
വീണ്ടും ക്ലാസില്‍ പൊട്ടിച്ചിരി.
“ ഇതില്‍ ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞവരാണോ മിടുക്കന്മാര് ?”
“ ഒന്നാമത്തെ ചോദ്യത്തിന് ” കുട്ടികള്‍ക്ക് സംശയമുണ്ടായില്ല.
“ അങ്ങനെയെങ്കില്‍ ഒന്നാമതായി വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുവാനാണോ അതോ രണ്ടാമതായി ഉത്തരമെഴുതുവാനാണോ നാം ശീലിക്കേണ്ടത് “
“ ഒന്നാമതായി തന്നെ”
“ എങ്കില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ നമുക്ക് പഠിക്കേണ്ടെ ?”
“ ഇപ്പോള്‍ ഫിസിക്സ് ക്ലാസിലെ പ്രശ്നത്തിന് ഒരു വിധം പരിഹാരമായോ “
ക്ലാസില്‍ നിശ്ശബ്ദത പലരുടേയും മുഖത്ത് പുഞ്ചിരി.
പെട്ടെന്ന് പിരീഡ് അവസാനിച്ചുവെന്നറിയിക്കുന്ന ബെല്ല് അടിച്ചു
മാഷ് പുറത്ത് പോയി

VALKKASHANAM:
ഇതിലെ കഥാ പാത്രങ്ങളും ആശയങ്ങളും സാങ്കല്പികങ്ങളാണ് . അതിനാല്‍ തന്നെ കാര്യങ്ങള്‍ അത്തരത്തില്‍ എടുക്കണമെന്ന് അപേക്ഷ.

255. Google Chrome in Ubundu 10.04
എട്ടാംക്ലാസിലെ പാഠപുസ്തക പരിശീലനത്തിന് ചെന്നപ്പോള്‍:-
ജോബ്സണ്‍ മാഷിന്റെ ക്ലാസ് :-
Laptop ഉം LCD TV യും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം.....
മാഷിന്റെ ലാപ്ടോപ്പിലെ സ്ക്രീന്‍ ( Desktop) ടി വി യില്‍ ദൃശ്യമായപ്പോള്‍ .....
എന്തത്ഭുതം ...............
അതിലുണ്ട് ഗൂഗിള്‍ ക്രോം കിടക്കുന്നു....
ഇന്റര്‍വെല്‍ സമയത്ത് മാഷിന്റെ അടുത്ത് ചെന്നു:
“ എങ്ങന്യാ മാഷേ ഇത് ഇതിലാക്കിയേ “ എന്ന കുട്ടികളുടെ മുഖഭാവത്തോടെ ഗൂഗിള്‍ ക്രോമിനെ ഉബുണ്ടുവിലാക്കിയ കഥ ചോദിച്ചു.
മാഷ് അധികം വിശദീകരണം കൂടാതെ കിട്ടിയ സ്ഥലം കാണിച്ചു തന്നു.
നിങ്ങള്‍ക്കും വേണമെങ്കില്‍ അവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം
അതിനായി

ഇവിടെ ക്ലിക്ക് ചെയ്യുക
Screen Shots താഴെSaturday, September 11, 2010
254. Google Desktop ; Feel and Experience its easiness
Wednesday, September 08, 2010
253. നിങ്ങള്‍ക്ക് Tux Paint ഫ്രീ ആയി Download ചെയ്യാം
ചെറിയ കുട്ടികള്‍ക്ക് കമ്പ്യൂട്ടറില്‍ താല്പര്യം ഉളവാക്കുവാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് Tux Paint. വിദേശരാജ്യങ്ങളില്‍ നഴ്സറി കുട്ടികള്‍ ഇത് പരിശീലിക്കുന്നു. നമ്മുടെ നാട്ടില്‍ യു. പി ക്ലാസുകളിലാണ് ഇത് പരിശീലിപ്പിക്കുന്നത് .
സാധാരണ സ്കൂളുകളില്‍ ലിനക്സിലാണ് Tux Paint ഉള്ളത് . എന്നാല്‍ വിന്‍ഡോസിലും Tux Paint ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
ഇത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍
Tux Paint നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക .
Tux Paint നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, September 07, 2010
252. സെര്‍ച്ച് എഞ്ചിനും വെബ്ബ് ബ്രൌസറും തമ്മിലുള്ള വ്യത്യാസമെന്ത് ?
പത്താം ക്ലാസില്‍ ഐ .ടി പഠിപ്പിക്കുന്ന ടീച്ചേഴ്സ് പലരും ചോദിക്കുന്ന ചോദ്യമാണ് മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത് .
നമുക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ഒന്നു ശ്രമിച്ചു നോക്കാം.
വെബ്ബ് ബ്രൌസര്‍ എന്നു പറഞ്ഞാല്‍ അത് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു പ്രോഗ്രാമാണ് . ഇത് വഴിയാണ് നമുക്ക് നമ്മുടെ
കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നത് .
അപ്പോള്‍ വെബ്ബ് ബ്രൌസറിന് ഉദാഹരണം ഏതൊക്കെയാണ് ?
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഗൂഗിള്‍ ക്രോം , മോസില്ല ഫയര്‍ ഫോക്സ് , ഓപ്പേറ എന്നിവയാണ് വെബ്ബ് ബ്രൌസറിന് ഉദാഹരണം
സെര്‍ച്ച് എഞ്ചിന് ലഭിക്കുവാനാണ് സാധാരണയായി നാം ബ്രൌസര്‍ ഉപയോഗിക്കാറ്. ബ്രൌസര്‍ വഴി നമുക്ക് വെബ്ബ് പേജ് കാണുവാന്‍ കഴിയുന്നു.
സാധാരണ നാം ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളാണ് യാഹു , ഗൂഗിള്‍ എന്നിവ .
എന്നാല്‍ ഇതല്ലാതെ വേറെ സെര്‍ച്ച് എഞ്ചിന് ഉണ്ടോ ?
Bing,Yebol എന്നിവ സെര്‍ച്ച് എഞ്ചിന് ഉദാഹരണങ്ങളാണ്.
ഇനി എന്തുകൊണ്ടാണ് ചിലര്‍ക്ക് സെര്‍ച് എഞ്ചിനും ബ്രൌസറും തമ്മില്‍ തെറ്റുന്നത് ?
നമുക്ക് നാം ഉപയോഗിക്കുന്ന വെബ്ബ് ബ്രൌസറില്‍ ഏത് വെബ്ബ് സൈറ്റിന്റെ പേജ് വേണമെങ്കിലും സെറ്റ് ചെയ്ത് വെക്കാം.
സെറ്റ് ചെയ്തു വെക്കുക എന്നുവെച്ചാല്‍ , ഇന്റര്‍നെറ്റ് കണക്ഷന് ഉള്ള ഒരു പി സി യിലെ ബ്രൌസര്‍ തുറക്കുമ്പോള്‍ കാണുന്ന പേജ് സെറ്റ് ചെയ്ത് വെക്കാമെന്നാണ് ഇവിടെ സൂചിപ്പിച്ചത് .
ഇങ്ങനെ സെറ്റ് ചെയ്തു വെക്കുക സാധാരണയായി സെര്‍ച്ച് എഞ്ചിനു കളുടെ വെബ്ബ് പേജ് ആയിരിക്കും .
ഇത് തിരിച്ചിലിന് സൌകര്യമേകുന്നു.
വിവിധ ബ്രൌസറുകളില് ഇത്തരത്തില്‍ സെറ്റ് ചെയ്യുന്നത് വിവിധ രീതിയിലാണ് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക.
ഇനി നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാമോ ?
ഗൂഗിളും ഗൂഗിള്‍ ക്രോമുംതമ്മിലുള്ള വ്യത്യാസമെന്ത് ?
ശരിയായ ഉത്തരത്തിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് അര്‍ഥം

Sunday, September 05, 2010
251. ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്ഡം ( പുസ്തക പരിചയം)
ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്ഡം ( പുസ്തക പരിചയം)
ഗ്രന്ഥകാരനെക്കുറിച്ച് :
തൃശൂര്‍ ജില്ലയിലെ പറപ്പൂര് ഗ്രാമത്തില്‍ 1950 ല്‍ ജനിച്ചു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്ദരബിരുദം . ഒരു ഇലക്ട്രോണിക്സ് കമ്പനിയിലെസൂപ്പര്വൈസറായി ജീവിതം ആരംഭിച്ചു. 1977 ല്‍ സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ കമ്പനി അരംഭിച്ചു. 2000 ല്‍ വിഗാലാലാന്ഡ് എന്നഅമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങി വിനോദ വ്യവസായ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു.ഏറ്റവും കൂടുതല്‍ നികുതി അടച്ചതിനുള്ള ഗവണ്മെന്
ഓഫ് ഇന്ത്യയുടെ രാഷ്ടീയ സമ്മാന്‍ , ബിസിനസ് ദീപിക, മില്ലെനിയം ബിസിനസ് മാന്‍ ഓഫ് കേരള തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട്.
പ്രസാധകര്:
ഡി.സി. ബുക്സ് , വില : 80 രൂപ
പുസ്തകത്തിലെ ആകഷണീയ മായ ചില വാചകങ്ങള്‍:
1. പണത്തേക്കാള്‍ പ്രധാനമാണ് മനസ്സമാധാനത്തിന്റെ പ്രാധാന്യം .
2.സാമൂഹിക സ്വീകാര്യതയും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ജീവിത വിജയം നേടുന്നതിന് അത്യന്താപേക്ഷിതമാണ്.
3.കഠിനാദ്ധ്വാനംകൊണ്ടുമാത്രം ജീവിതവിജയം നേടുവാന്‍ കഴിയില്ല.
4.ഏതൊരു പ്രശ്നത്തിനും ഒരു പരിഹാരം അന്വേഷിക്കാനുള്ള തുറന്ന മനസ്ഥിതി ഉണ്ടായിരിക്കണം.
5. പണം വ്യക്തിത്വ വിജയത്തിന്റെ നാലിലൊരംശം മാത്രമാണ്
6.മറ്റൊരാളില്‍ നിന്ന് മാത്രമുണ്ടായ ഒരാശയം നടപ്പിലാക്കാന്‍ ഏതൊരു വ്യക്തിക്കും അല്പം വൈമനസ്യം ഉണ്ടാകൂം
7.വിജയികളും സന്തോഷചിത്തരുമായ ആളുകളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്റെ ഒരു ശീലമാണ്.
8.സന്തുഷ്ട ജനങ്ങള്‍ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
9.സന്തുഷ്ട ജനങ്ങള്‍ മെച്ചപ്പെട്ട ആരോഗ്യശീലമുള്ള വരായിരിക്കും
10.സന്തുഷ്ട ജനങ്ങള്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുന്നു
11.സന്തോഷമുള്ള ആളുകള്‍ എപ്പോഴും പരാജയങ്ങളെയല്ല ; അനുഗ്രഹങ്ങളെയാണ് കണക്കിലെടുക്കുന്നത്.
12.ഒരു വിജയിയാകുവാന്‍ നിങ്ങളെ സഹായിക്കുന്നത് മറ്റുള്ളവരോടൊത്ത് നിങ്ങള്‍ക്ക് ചേര്‍ന്നുപോകാനുള്ള കഴിവാണ്.
13.ഏതു കൂട്ടത്തിലേയും മിക്കവാറും ആളുകള്‍ നിഷ്ക്രിയരായിരിക്കും.
14.മനസ്സുണ്ടെനില് മാര്‍ഗ്ഗവുമുണ്ട്.
15. സംതൃപ്തനായ ഒരു ഉപഭോക്താവ് ഒരു ഉല്പന്നത്തിന്റെ പരോക്ഷ പ്രചാരകനാണ്.
വിജയപ്രദമായ വ്യക്തിത്വത്തെ വിലയിരുത്തുന്നതിനുള്ള നാല് പ്രമാണങ്ങള്‍
1.ആ വ്യക്തിക്ക് വേണ്ടത്ര മാനസിക സമാധാനവും സന്തോഷവും ഉണ്ടോ ?
2.പ്രായത്തിന്റെ പരിഗണനയോടെ ആ വ്യക്തി ശാരീരികമായി ആരോഗ്യവാനാണോ ?
3.ആ വ്യക്തിയെ സമൂഹം സ്വീകരിക്കുന്നുണ്ടോ ?
4.ആ വ്യക്തി സാമ്പത്തികമായി സുസ്ഥിരതയുള്ളവനാണോ ?
മറ്റ് പുതുമകള്‍
1. പുസ്തകത്തില്‍ പറയുന്നതുപോലെ ത്തന്നെ യഥാര്‍ത്ഥജീവിതത്തിലും മാനേജ് മെന്റിലും ഉപയോഗിക്കാവുന്നത് .
2.പുസ്തകം വിറ്റുകിട്ടുന്ന ലാഭം സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നു.
3.അനുയോജ്യമായ കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ ആശയവിനിമയം
4.പ്രധാന വാചകങ്ങള്‍ ബോക്സില്‍
5.ആശയംഅനുസരിച്ചുള്ള അദ്ധ്യായങ്ങളുടെ വേര്‍തിരിവ് .
6. അദ്ധ്യായങ്ങള്‍ തമ്മില്‍ തുടര്‍ച്ചയായി ബന്ധിപ്പിച്ചിരുന്നാല്‍ പുസ്തകം ഒന്നുകൂടി നന്നാകുമായിരുന്നു.

Wednesday, September 01, 2010
250. Ubundu - കാമാന്ഡുകളെക്കുറിച്ചറിയാന്...........
കഴിഞ്ഞ ദിവസം സ്ക്കൂളില്‍ വെച്ച് ഒരു സംഭവമുണ്ടായി
സ്കൂലില് കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുവാന്‍ വന്നയാളിനോട് സഹായി ചോദിച്ചു
“ ഈ കമ്പ്യൂട്ടറിന്റെ റാം എത്രയാ ?”
സിസ്റ്റം 3.8 ലിനസ്ക് ആയിരുന്നു.
ഉടന്‍ ഡക്സ്ടോപ്പിലെ കമ്പ്യൂട്ടര്‍ ഐക്കണ്‍ എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്തു നോക്കി .
ശരിയാവുന്നില്ല .
വിന്‍ഡോസില്‍ അങ്ങനെയാണല്ലോ ചെയ്യാറ്
പിന്നെ പലതും റൈറ്റ് ക്ലിക്ക് ചെയ്തു നോക്കി.
ഒന്നും ശരിയാവുന്നില്ല.
ഈ ലിനക്സിനെക്കൊണ്ടു തോറ്റു എന്ന മുഖഭാവം ?
അടുത്തുനിന്ന എന്നെ നോക്കി?
ഞാനും അപ്പോഴേക്കും ആലോചിച്ചു തുടങ്ങിയിരുന്നു?
ഇക്കാര്യം ഞാന്‍ എന്തേ ഇതുവരെ ആലോചിക്കാഞ്ഞേ എന്ന ചിന്തയായിരുന്നു അപ്പോള്‍
ഉത്തരം പറയാന്‍ എനിക്കായില്ല.
സാരമില്ല സ്വയം ആശ്വസിച്ചു.
ഉത്തരം അന്വേഷിക്കതന്നെ .
ഉടന്‍ വാസുദേവന്‍ മാഷെ വിളിച്ചു?
“ ലിനസ്കില് സിസ്റ്റം സ്പെസിഫിക്കേഷന്‍ എങ്ങനെ ലഭിക്കും എന്ന ചോദ്യം ഉന്നയിച്ചു.
“ അതിന് വലിയ വിഷമമൊന്നുമില്ല മാഷേ “ എന്ന മുഖവുരയോടെ മാഷ് തുടങ്ങി.
ടെര്‍മിനല്‍ തുറന്ന് free -m ടൈപ്പ് ചെയ്ത് എന്റര്‍ അടിച്ചാല്‍ മതി - മെമ്മറി അറിയാം .
“അപ്പോള്‍ - ഹാര്‍ഡ് ഡിസ്ക് ?“
“ അതിന് ഡെസ്ക് ടോപ്പില്‍ പോയി ഡിക്സ് നോക്കിയാല്‍ മതി
വാസുദേവന്‍ മാഷിന് നന്ദി പറഞ്ഞ് മൊബൈല്‍ സംഭാഷണം അവസാനിപ്പിച്ചു.
മാഷ് പറഞ്ഞ പ്രകാരം ചെയ്തപ്പോള്‍ കാര്യം റെഡി.
അപ്പോള്‍ എന്റെ മനസ്സില്‍ ചില ചോദ്യം ഉയര്‍ന്നു വന്നു.
ഇങ്ങനെയുള്ള മറ്റ് കമാന്‍ഡുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ?
പണ്ട് , ലിനക്സ് ആദ്യം പഠിച്ചു തുടങ്ങിയപ്പോള്‍ ജോബ്സണ്‍ മാഷ് ചില കമാന്‍ഡുകള്‍ പഠിപ്പിച്ചത് ഓര്‍മ്മവന്നു.
ഫോള്‍ഡര്‍ നിര്‍മ്മിക്കാനും ( mkdir )........തൂടങ്ങിയവ
ഇപ്പോള്‍ മുഴുവനും ഓര്‍മ്മവരുന്നില്ല.
എങ്കില്‍ അനേഷിക്കതന്നെ .
അങ്ങനെ അന്വേഷിച്ചു .
കിട്ടിയ ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
1. Ubundu Documentaion
2. Short Command list
3.Ubundu Linux Help
4.Command-line-tutorial-for-beginners
5. An introduction to the command line for novices

249. Center of Gravity -Teaching Aid -( Idea -From Rameshan Master)
ഗുരുത്വകേന്ദ്രവും തുലനനിലയും തമ്മിലുള്ള ബന്ധം കാണിക്കുന്നതിനുള്ള ഒരു ഉപകരണം തയ്യാറാക്കാം
( Center of Gravity -Teaching Aid)
2010 September 4 ലെ ക്ലസ്റ്ററിനു സഹായകരമായ രീതിയില്‍ ഉള്ള ഒരു Teaching Aid ആര് .പി പരിശീലനത്തിനു വന്നപ്പോള്‍ ശ്രീ രമേശന് മാസ്റ്റര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു.
ഹാന്‍ഡ് ബുക്കില്‍ , പേജ് നമ്പര്‍ 127 ല്‍ പ്രസ്തുത ഉപകരണം തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും ഉണ്ടായിരുന്നു. പ്രസ്തുത ഉപകരണം തയ്യാറാക്കുന്നതിന്റെ സജ്ജീകരണങ്ങള്‍ ആണ് താഴെ കൊടുക്കുന്നത് .
സെന്റര്‍ ഓഫ് ഗ്രാവിറ്റിയിലുള്ള വ്യത്യാസം മൂലം ബോട്ട് അപകടം ഉണ്ടാകുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍

Subscribe to:
Posts (Atom)