ആഴ്ച തന്നന്ത്യത്തിലെ ആദ്യമാം പിരീഡല്ലേ
ക്ലാസിലെ ടുക്കുന്നത് ഗണിത ശാസ്ത്ര വുമേ
ഗൌരവക്കാരനെന്ന് പേരുള്ള സാറാണേ ഞാന്‍
ഗൌരവം ഗണിതത്തി ലൊട്ടുമേ കുറ വില്ല
പെട്ടെന്നു ക്ലാസിന്‍ വാതി യ്ക്കലൊരു കുട്ടി വന്നേന്‍
‘വൈകിയ വിഷമവു‘ മവനില്‍ കാണു ന്നല്ലോ
“ശല്യമായല്ലോ ,ക്ലാസിന്‍ തുടര്‍ച്ച യും പോയല്ലോ“
കാലത്തെ യെന്റെ കോപം തിളച്ചൂ മറിഞ്ഞുടന്‍
“ക്ലാസീക്കടക്കട്ടേ “ യെന്നവന്‍ ചൊല്ലീ ട്ടല്ലോ
നില്‍ക്കുന്നു സര്‍വ്വ ലോക വിനയം താങ്ങീട്ടങ്ങ്
തെറിച്ച വിത്തായുള്ള കുട്ടിതന്നിപ്പോഴത്തെ
വിനയം കണ്ടു എന്നില്‍ അത്ഭുതം വിരിയുന്നു
അത്ഭുതം അരിശമായ് മാറ്റി ഞാന്‍ ,കോപത്തിന്റെ
ആറാത്ത വാക്കുകളായ് ഒന്നിച്ചു ചൊരിഞ്ഞുടന്‍
അവനോ ബുദ്ധിയുള്ളോന്‍ നില്‍ക്കുന്നു തലതാഴ്ത്തി
മുഖത്തെ ഭാവ മേതെന്നറിയാന്‍ വഴിയില്ല !
അവസാനമെന്‍ കോപം ഒട്ടൊന്നു ശമിച്ചപ്പോള്‍
സമ്മതം കൊടുത്തു ഞാന്‍ ക്ലാസീക്കയറുവാനായ്
സീറ്റില്‍ ചെന്നിരുന്നപ്പോള്‍ ഞാനവന്‍ മുഖം നോക്കി
ആമോദ ഭാവമല്ലോ മുഖത്ത് തുളുമ്പുന്നു!
പെട്ടെന്ന് യെന്റെ കോപം ആളിക്കത്തുന്നു വീണ്ടും
‘ഹോം വര്‍ക്കായ് ‘കൊടുത്തൊരു ചോദ്യങ്ങള്‍ ചോദിയ്ക്കുന്നു
മിണ്ടാട്ടം മുട്ടീട്ടല്ല ഉത്തരമറിയാ ണ്ടാണേ
നില്‍ക്കുന്നു മൌനം പൂണ്ട് തെല്ലൊരു ഭയത്തോടെ
മേശ മേലിരിയ്ക്കുന്ന ചൂരലങ്ങെടുത്തീട്ട്
കൊച്ചിളം കൈയ്യിലായി ആഞ്ഞടിച്ചല്ലോ , ഏറെ
പെട്ടെന്നൂ ക്ലാസിലാകെ ചെമ്പക പ്പൂവിന്‍ മണം
നിറഞ്ഞു കവിഞ്ഞീട്ട് അല തല്ലുന്ന തെന്താ ?
ചെമ്പക പ്പൂവിന്‍ മരം യരികിലായ് ഒരിടത്തും
ഇല്ലല്ലോ ,കാറ്റിതങ്ങ് പൂമണമെത്തിയ്ക്കാനായ്
ചെമ്പക പ്പൂവിന്‍ മണ സ്രോതസ്സ റിവാനായീ
ചോദിച്ചു ഞാനുറക്കെ എന്നുടെ ക്ലാസിലായി
കുട്ടികള്‍ എല്ലാരുമേ അവനെ നോക്കുന്നല്ലോ
പുഞ്ചിരി പൂണ്ടാമുഖം വീണ്ടുമേ താഴുന്നല്ലോ
ചെമ്പകപ്പൂക്കള്‍ കൊണ്ട് നിറഞ്ഞ കീശയല്ലേ
അവന്റെ നെഞ്ചിലായി തുറിച്ചു നില്‍ക്കുന്നത്
“ചെമ്പക പ്പൂപറിയ്ക്കാന്‍ നില്പതു കോണ്ടാണിവന്‍
കാലത്തേ ക്ലാസിലായി വൈകിയങ്ങെത്തുന്നതും“
ക്ലാസിലെ പൊതുകാര്യ മെന്നോട് പറയേണ്ടോന്‍
ക്ലാസ് ലീഡര്‍ പെട്ടന്നങ്ങ് എണീറ്റ് ചൊല്ലുന്നിതാ
“നിത്യവും ചിലര്‍ക്കായി ചെമ്പക പ്പൂകൊടുക്കും
ശീലമുള്ളോരു ദാന ശീലനാ ണിവനെന്നും
ഹോം വര്‍ക്ക് ,കോപ്പികളും ഇമ്പോസിഷനുമൊക്കെ
പ്പകരമായ് കൂട്ടരെക്കൊണ്ടെ ഴുതിയ്ക്കുന്നു ഇവന്‍ “
[ ലീഡറിക്കാര്യം ചൊല്ലാന്‍ കാരണമെന്തെന്നെന്നോ?
ലീഡര്‍ക്കായ് ഇതേവരേ പ്പൂവിവന്‍ കോടുത്തീല ]
വീണ്ടു മടിച്ചെന്നാലോ ഇളം കൈ പൊട്ടു മല്ലോ
എന്നതു ഓര്‍ത്തും കൊണ്ട് വാക്കുകള്‍ അസ്ത്രമാക്കി
വാക്കെന്ന ദിവ്യാസ്ത്രങ്ങള്‍ ഒട്ടേറെ പ്രയോഗിച്ച്
തളര്‍ന്ന തൊണ്ടയുമായ് ഞാനിതാ നില്‍ക്കുന്നല്ലോ
“ സിറ്റ് ഡൌണ്‍ “ ചൊല്ലീട്ടു ഞാന്‍ എന്നുടെ സീറ്റിലായി
തളര്‍ന്ന മനസ്സുമായ് ചെന്നിരിയ്ക്കുന്ന നേരം
അരികിലായ് വന്നീട്ടവന്‍ ചെവിയീ ലുരചെയ്‌വൂ
“ സാറിനും തരട്ടേയോ ചെമ്പക പ്പൂക്കളെന്ന് “
വില്ലനാം കുട്ടിതന്റെ വക്രബുദ്ധി യിലായി
പൂക്കള്‍ കൊണ്ടു മാഷിനെ മയക്കാമെന്നോര്‍ത്തുവോ
സാറില്‍ നിന്നു ലഭിച്ച ‘അടിയും ശകാരവും‘
പൂക്കള്‍ക്കു വേണ്ടിയെന്ന് കുട്ടി ധരിച്ചുവെന്നോ
ഏതെന്നു റപ്പിയ്ക്കാനാ വാതെഞാന്‍ കുഴയുമ്പോള്‍
കേട്ടല്ലോ പിരീഡിന്റെ അന്ത്യത്തിന്‍ മണിനാദം
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment