ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത് ധാരാളം ഗള്‍ഫ് കാരുണ്ട് .
ഞങ്ങളും ഒരു ഗള്‍ഫ് പാര്‍ട്ടിയാണ് .
ഞങ്ങളുടെ നാട്ടില്‍ ഈയ്യിടെയായി കളവ് പെരുകി വരുന്നു.
പല വീടുകളിലും വസ്തുക്കള്‍ കളവു പോകുന്നു.
ഇതിനെപ്പറ്റി പോലീസില്‍ പരാതി കൊടുത്തു നോക്കി.
തമാശക്കാരനായ പോലീസ് ഓഫീസര്‍ പരാതി സ്വീകരിച്ചുകൊണ്ടുതന്നെ പറഞ്ഞു
“ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ലാ”
അങ്ങനെ ആ ഒരു ദിവസം വന്നു
അന്ന് , ഞാനൊഴിച്ച് ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളും വളരെ അകലെയുള്ള ഒരു ബന്ധുവീട്ടില്‍ വിവാഹത്തിനു പോയി.
രണ്ടുദിവസം കഴിഞ്ഞേ അവര്‍ വരികയുള്ളൂ.
പോകുന്ന നേരം എന്നോട് അമ്മ പറഞ്ഞു,
“ ബാലൂട്ടന് പേടീം ണ്ടെ ന്നെച്ചാ മേലേടത്തെ ശങ്കരന്‍നായരെ കൂട്ടിന് രാത്രി വിളിച്ചോളൂ ട്ടോ “
ഇതു കേട്ട ഞാന്‍ അമ്മ ഒരു തമാശ പറഞ്ഞ മട്ടില്‍ ഉറക്കെ ചിരിച്ചു.
ഇരുപതുവയസ്സുകാരനും കോളേജിലെ വില്ലന്‍ കം ഹീറോയുമായ എനിക്ക് പേടിയുണ്ടെന്നു പറഞ്ഞാല്‍ അത് മോശമല്ലേ .
അങ്ങനെ രാത്രിയായി.
നല്ല നിലാവുണ്ട്.
ഗ്ലാസ് ജനലില്‍ക്കൂടി നിലാവ് മുറിയിലേക്ക് കടന്നുവരുന്നു.
കവികള്‍ പറയൂന്നതുപോലെ പൂങ്കിനാവില്‍ കുളിച്ചുനില്‍ക്കയാണ് ഭൂമി.
പക്ഷെ , സമയം രാത്രിയാണ് .
വീട്ടില്‍ ഞാന്‍ ഒറ്റക്കാണ്.
കള്ളന്മാരുടെ ശല്യം ഉണ്ടാകാം.
എന്നീകാരണങ്ങളാല്‍ എനിക്ക് ഉറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി എന്നെ ആലിംഗനം ചെയ്തില്ല.
അപ്പോള്‍ എനിക്ക് ഒരു ബുദ്ധിയുദിച്ചു.
എണീറ്റ് പഠിക്കാനുള്ള പുസ്തകമെടുത്ത് വായിച്ചാലോ ?
പാഠപുസ്തകം വായിച്ചാല്‍ എനിക്ക് ഉറക്കം വന്നുതുടങ്ങും.
അതാണെന്റെ സ്വഭാവം .
എണീറ്റ് ലൈറ്റിട്ടപ്പോള്‍ കറന്റില്ല .
വീണ്ടും ഞാന്‍ കിടക്കയില്‍ ചെന്നുകിടന്നു,
ഉറക്കം വരുന്നില്ല.
ഞാന്‍ കിടക്കയില്‍ കണ്ണും തുറന്നു കിടന്നു.
എത്ര നേരം കിടന്നെന്ന് ഓര്‍മ്മയില്ല.
പെട്ടെന്ന് ജനലിനടുത്ത് ഒരു ചെറിയ അനക്കം ഞാന്‍ ശ്രദ്ധിച്ചു.
നോക്കിയപ്പോള്‍ ഗ്ലാസ് ജനലിനു പുറത്തുള്ള വരാന്തയില്‍ ഒരു മനുഷ്യരൂപം നില്ക്കുന്നു.
നല്ല നിലാവുള്ള തുകൊണ്ടാവാം ഇങ്ങനെ കാണാന്‍ പറ്റിയത് ; എന്നിരുന്നാലും മുഖം വ്യക്തമല്ല.
അത് കള്ളന് തന്നെ
ഞാന്‍ ,മനസ്സിലുറപ്പിച്ചു.
കുറച്ചുനേരം ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.
അപ്പോള്‍ കള്ളന് ഒറ്റയ്ക്കാണെന്ന കാര്യം എനിക്ക് മനസ്സിലായി.
ഈ അറിവ് എന്നില്‍ ആത്മവിശ്വാസവും ധൈര്യവും നല്കി.
പെട്ടെന്ന് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.
എന്തായാലും ഇത് നടപ്പിലാക്കുകതന്നെ - ഞാന്‍ തീരുമാനിച്ചു
ഞാന്‍ സ്ഫുടതയുള്ള ശബ്ദത്തില്‍ പറഞ്ഞു,
“കള്ളാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?”
പക്ഷെ , ആരൂപം അനങ്ങാതെ നിന്നു.
“ സാരമില്ലെന്നേയ് , ഗതികെട്ടാല്‍ ഏതു ധര്‍മ്മിഷ്ഠനും കക്കാനിറങ്ങും.“
ഞാന്‍ പഴഞ്ചൊല്ലുമാറ്റിപ്പറഞ്ഞു.
എന്റെ ഈ തത്ത്വശാസ്ത്രം കേട്ടീട്ടും കള്ളന് ഒന്നും ഉരിയാടിയില്ല,
ഇത്രയുമായപ്പോള്‍ എനിക്ക് കള്ളനോട് സഹതാപം തോന്നി.
ഈ മഞ്ഞുള്ള രാത്രിയില്‍ ആരും കാണാതെ എത്രമാത്രം കഷ്ടം സഹിച്ചിട്ടായിരിക്കും കള്ളന് കക്കാന്‍ ഇറങ്ങിയിരിക്കുന്നത് .
എന്നിട്ടുലഭിക്കുന്നതോ -?
എന്റെ വക കളിയാക്കലും .
കള്ളനും ആത്മാഭിമാനമില്ലേ.!
ഞാന്‍ ഉടന്‍ തന്നെ അയയില്‍ കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റുതപ്പി.
പോക്കറ്റില്‍ പത്തുരൂപയുണ്ട് .
ആ പത്തുരൂപയെടുത്ത് നാടകീയമായ ഭാഷയില്‍ ഉറക്കെ പ്പറഞ്ഞു.
“ കള്ളാ , എനിക്കു നിന്നില്‍ അലിവുതോന്നുന്നു.എന്റെ വകയായി ഇതാ പത്തുരൂപ “
എന്നിട്ട് ഞാന്‍ വെന്റിലേറ്ററിലൂടെ കള്ളന് നിന്നിരുന്ന ഭാഗത്തേക്ക് ചുരുട്ടിയെറിഞ്ഞു.
പിന്നെ , ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ആരൂപം കുനിയുന്നതും കണ്ടു.
എനിക്കു മനസ്സിലായി കള്ളന് ആ പത്തുരൂപ എടുക്കുകയാനെന്ന്
പിന്നീട് ആ രൂപം അപ്രത്യക്ഷമായി .
വീണ്ടും ഞാന്‍ ഉറങ്ങാന്‍ കിടന്നു.
അങ്ങേനെ ഞാന്‍ ഉറങ്ങിപ്പോയി.
ഞാന്‍ ഉണര്‍ന്നപ്പോള്‍ നേരം നല്ലവണ്ണം വെളുത്തിരുന്നു.
ഉടന്‍ തന്നെ തലേന്നത്തെ സംഭവങ്ങള്‍ എനിക്കോര്‍മ്മ വന്നു .
കിടക്കയില്‍ നിന്നെണീറ്റ് ഞാന്‍ മുറിക്കു പുറത്തുവന്നു .
ഞാന്‍ തലേന്ന് കള്ളന് നിന്നിരുന്ന സ്ഥലത്തു പോയി നോക്കി.
അപ്പോള്‍ അവിടെ ഞാന്‍ തലേന്ന് രാത്രി കള്ളനുകൊടുത്ത പത്തുരൂപ കിടക്കുന്നതു കണ്ടു; കൂടെ വേറെ ഒരു കടലാസുകഷണവും .
ഹേയ് , അല്ല ,
കടലാസുകഷണമല്ല ല്ലോ
അത് ആയിരത്തിന്റെ നോട്ടാ
ഗുണപാഠം :
കള്ളന്മാര് യാചകരല്ല ; അവരെ അപമാനിക്കരുത്
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Subscribe to:
Post Comments (Atom)
5 comments:
ha ha ha adipoli.
പഠിച്ച കള്ളൻ
ഫോർ എവ് രി ആക്ഷൻ...
ഇനി അയാൾ വരുമ്പോൾ ആയിരത്തിന്റെ നോട്ട് ഇടണം
plz visit winterblogs if u like to,thanks
ആ കള്ളൻ നല്ല ക്യാഷ് ടീമാണല്ലോ
മാഷേ ഈ പരിപാടി അങ്ങ് സ്ഥിരമാക്കിയാലോ ....നല്ല വരുമാനം കിട്ടണ പണിയല്ലേ ...ഹഹ എന്നാലും ന്റെ കള്ളാ ..
Post a Comment