Monday, November 15, 2010

292. നിര്‍വാണം പ്രകൃതിജീവനത്തിലൂടെ ( സി.ആര്‍.ആര്‍. വര്‍മ്മയുടെ പുസ്തകം )


ഗ്രന്ഥകാരനെക്കുറിച്ച്

സി.ആര്‍ .ആര്‍ വര്‍മ്മ (29-1-1925 ----29-1-1999 ) . എഞ്ചിനീയറിംഗ് ബിരുദധാരിയായ വര്‍മ്മ പ്രകൃതി ജീവനത്തിലേക്ക്കടന്നുവന്നത് തികച്ചും യാദൃച്ഛിക മായിട്ടായിരുന്നു. ന്യൂഡല്‍ഹിയില്‍വെച്ച് പ്രകൃതിജീവനരംഗത്ത് സേവനം തുടര്‍ന്നിരുന്നസ്വാമിനാഥനുമായുണ്ടായ പരിചയം ഗുരുശിഷ്യബന്ധത്തില്‍ പരിണമിക്കുകയായിരുന്നു ചെയ്തത് . ആചാര്യന്റെ
കാലടികളെ പിന്‍‌തുടര്‍ന്ന് സേവനരംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തുവാനും വര്‍മ്മക്കു കഴിഞ്ഞു. ആരോഗ്യരംഗത്ത്ഒരു നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുവാനും ഈ കര്‍മ്മയോഗിക്കു കഴിഞ്ഞു .

പ്രസാധകര്‍:

വര്‍മ്മാജി മെമ്മോറിയല്‍ പ്രകൃതിജീവന ട്രസ്റ്റ് , മാനസരോവര്‍ , കാക്കനാട് , കൊച്ചി -682030
വില : 20 രൂപ .

പുസ്തകത്തെക്കുറിച്ച് :

1.ആസ്തമ , പ്രമേഹം , രക്തസമ്മര്‍ദ്ദം എന്നീ മൂന്ന് രോഗങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് .
എന്റെ രോഗം പ്രമേഹമാണ് അതിനാല്‍ ഞാന്‍ പ്രമേഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെ എന്ന് ചിലര്‍ക്ക്
തോന്നിയേക്കാം .പ്രകൃതി ചികിത്സയുടെ നോട്ടത്തില്‍ രോഗം ഒന്നേയുള്ളൂ .അത് ശരീരത്തില്‍ പലഭാഗത്ത് പല
തരത്തില്‍ പ്രത്യക്ഷപ്പെടാം . രോഗകാരണം ജീവിതത്തിലെ വികലതയാണ് .

2. പഴകിയ ഭക്ഷണം ചൂടാക്കിക്കഴിക്കുന്നതിലെന്താ തെറ്റ് ?
പഴകിയ ഭക്ഷണം വര്‍ജ്ജിക്കണം . പാകം ചെയ്ത് രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ഭക്ഷണം ചീഞ്ഞുതുടങ്ങും. വീണ്ടും
ചൂടാക്കിയാ‍ല്‍ പുതുമ കിട്ടുകയില്ലെന്ന് ഓര്‍ക്കുക.

3. ആസ്തമാ രോഗിക്ക് പ്രത്യേക ഭക്ഷണരീതി ഉണ്ടോ?
ആസ്തമാരോഗി രാത്രി 6 മണിക്കുശേഷം ചോറോ ചപ്പാത്തിയോ പച്ചക്കഴികളോ പഴങ്ങളോ കഴിക്കരുത് .
ഇങ്ങനെ കഴിച്ചാല്‍ ആസ്തമ കൂടുന്നതിനിടവരുത്തും

4.മനുഷ്യമനസ്സിന് വേണ്ട മരുന്നുകള്‍ എന്തെല്ലാം ?
ക്ഷ‌മ , തൃപ്തി , സന്തോഷം , സഹനശക്തി എന്നീമരുന്നുകള്‍ സ്വയം സമ്പാദിച്ചാല്‍ ജയം വേഗം സിദ്ധിക്കും .

5.ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും എന്നിങ്ങനെ ആളുകളെ
രണ്ടായി തരം തിരിക്കാം .

6.ശിശുക്കള്‍ വിശപ്പുമാറുന്നതുവരെ മാത്രമേ മുലകുടിക്കുകയുള്ളൂ. പിന്നെ വായില്‍ മുലവെച്ചുകൊടുത്താല്‍ പോലും കുട്ടികുടിക്കുകയില്ല . എന്നാല്‍ മനുഷ്യന്‍ മുതിര്‍ന്നാല്‍ സ്ഥിതി മാറി . വയറു നിറയുന്നതുവരെ അവന്‍ തിന്നും !!വയറുനിറഞ്ഞാല്‍ കുറച്ച് കടുമാങ്ങയോ മറ്റോ വായില്‍ വെച്ച് എരിവ് കൂട്ടി അല്പം അകത്താക്കും . ഒരിക്കല്‍ ഭക്ഷണം കഴിച്ചാല്‍വയറൊന്ന് അയഞ്ഞാലുടന്‍ അതിന്റെ മീതെ വീണ്ടും കുത്തിക്കയറ്റും . ഇതെല്ലാമാണ് രോഗങ്ങള്‍ക്കിടവരുത്തുന്നത് .

7. അരവയര്‍ വരെ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യപരിപാലനത്തിന് ഉള്ള പ്രമാണം .

8.ഭക്ഷണം എന്തായാലും ശരി അത് ചവച്ചരച്ചേ കഴിക്കാവൂ. നന്നായി ഉമിനീരു കലരാത്ത വസ്തു ആമാശയത്തില്‍ ചെന്നാല്‍ ശരിയായി ദഹിക്കുകയില്ല. അല്പനേരമെങ്കിലും വായില്‍ സ്ഥിതിചെയ്യുന്ന വസ്തുവില്‍ മാത്രമേ ഉമിനീര്‍ ശരിക്ക് വ്യാപിക്കുകയുള്ളൂ. ഉമിനീര്‍ ശരിക്ക് പുറത്തുവരണമെങ്കില്‍ ഭക്ഷണം ചവാക്കണം ; വിഴുങ്ങരുത് .

9.ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നിഷിദ്ധമാണ് . വെള്ളം ദഹനപ്രക്രിയക്ക് തടസ്സമുണ്ടാക്കും .ഭക്ഷണവസ്തുവിന്റെ മുഖ്യഭാഗവും ജലമാണ് . ആ ജലം മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. ഉപ്പ് , മുളക് , പുളി എന്നിവ ഉപയോഗിക്കുന്നതുമൂലമാണ് നമുക്ക് വെള്ളം കുടിക്കണമെന്ന് തോന്നുന്നത് .

10.പഴങ്ങള്‍ നീര്‍ മാ‍ത്രമെടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല.

11. മനുഷ്യനെ വല്ലാതെ ആവേശിച്ചുകഴിഞ്ഞിട്ടുള്ള ദുര്‍ഭൂതങ്ങളാണ് പാലും മധുരവും . ഓരോ ജീവിയും അതിന്റെ സന്തതികള്‍ക്കുവേണ്ടി ചുരത്തുന്നതാണ് പാല്‍ .ഭക്ഷണം കഴിക്കാന്‍ പ്രായമായാല്‍ പിന്നെ പാല്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . ഒരു ജീവിയുടെ പാല്‍ മറ്റൊരു ജീവി ഉപയോഗിക്കുന്നത് നിഷിദ്ധമാണ് . മധുരം കൂടിയേ തീരൂ എങ്കില്‍ ചക്കരയോ ശര്‍ക്കരയോ ഉപയോഗിക്കാം .

12.ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ രാവിലേയോ വൈകുന്നേരമോ അരമണിക്കൂര്‍ നേരം ദേഹമാകെ വെയില്‍
കൊള്ളുന്നത് നല്ലതാണ്.

13.വൈകുന്നേരം അരമണിക്കൂര്‍ നേരമെങ്കിലും കാറ്റുകൊള്ളുകയോ , കാറ്റില്ലാത്ത പക്ഷം നടക്കുകയോ ചെയ്യുന്നത് ആരോഗ്യസംവര്‍ദ്ധകമായിരിക്കും .

14. ഇങ്ങനെയെല്ലാം കഷ്ടപ്പെട്ട് ജിവിച്ചിട്ട് എന്തുകാര്യം ? ജീവിക്കുന്നിടത്തോളം കാലം സുഖമായി ജീവിച്ചിട്ട് മരിക്കുമ്പോള്‍ മരിക്കാം എന്നതാണ് ഇന്നുള്ളവരുടെ വേദാന്തം . ഇത് ശുദ്ധ അസം ബന്ധമാണ് . സുഖമായി ജീവിക്കുന്നതിനിടയില്‍ എത്ര ദുഃഖമാണ് കടിച്ചിറക്കേണ്ടിവരുന്നത് . സമ്പാദിക്കുന്ന പണത്തിന്റെ സിംഹഭാഗവും ഡോക്ടര്‍ക്കും മരുന്നിനുമായി
ചിലവഴിക്കേണ്ടിവരുന്നു. കുട്ടികള്‍ക്ക് സുഖമായി ജീവിക്കുവാനുള്ള അവസരം നിഷേധിക്കുന്നു. രോഗഗ്രസ്ഥനായി കിടന്നാല്‍ അവനും അവന്റെ കുടുംബാംഗങ്ങളും മാത്രമല്ല , നാട്ടുകാര്‍ക്കുപോലും ദുരിതം ഉണ്ടാക്കുന്നു. അല്പം ചില സുഖങ്ങള്‍ അനുഭവിക്കുന്നതിനുവേണ്ടി എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിച്ചുതീര്‍ക്കേണ്ടിവരുന്നത് . പ്രകൃതി ജീവനംഎന്ന കഷ്ടപ്പാട് അല്പം സഹിച്ചാലാ‍കട്ടെ , ഇതില്‍ നിന്നെല്ലാം മുക്തി നേടാം കുട്ടികള്‍ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാക്കാം .

വാല്‍ക്കഷണം :
1.എന്താണ് B.N.Y.S ?
ബാച്ചിലര്‍ ഓഫ് നേച്ച്വറോപ്പതിക് മെഡിസിന്‍ & യോഗിക് സയന്‍സ് .
2.ഇത്തരത്തിലുള്ള കോഴ്‌സ് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ പേര്‍ പറയാമോ ?
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

**********************
********************************************************
**********************
വാല്‍ക്കഷണം : 2  ( പറഞ്ഞുകേട്ട ഫലിതം )

സമയം വൈകീട്ട് അഞ്ചുമണിയോട് അടുക്കുന്നു.
തെങ്ങുകയറ്റക്കാരന്‍ രാമുവിന് ഏതാനും തെങ്ങുകൂടി കയറിയാലേ ആ വളപ്പിലേ പണി മുഴുവനാകുകയുള്ളൂ.
അങ്ങനെ , തിരക്കുപിടിച്ചുള്ള കയറ്റത്തിനിടയില്‍ രാമു തെങ്ങില്‍ നിന്ന് വീണു.
ചില നിസ്സാര പരിക്കുകള്‍ മാത്രമേ ഭാഗ്യത്തിന് പറ്റിയിട്ടുള്ളൂ.
എന്നിരുന്നാലും ആശുപത്രിയില്‍ പോകാമെന്നായി അയല്‍ക്കാര്‍ .
അങ്ങനെ അവര്‍ രാമുവിനേയും കൊണ്ട് ആശുപത്രിയിലെത്തി.
ആ സമയത്ത് ആശുപത്രിയിലെ ഡോക്ടര്‍ അന്നത്തെ പരിശോധനകഴിഞ്ഞ് വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
വീട്ടില്‍ ചെന്നീട്ട് ഡോക്ടര്‍ക്ക് ചില അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായിരുന്നു താനും
അതിന്റെ നീരസം രാമുവിനെ പരിശോധിക്കുമ്പോള്‍ ഡോക്ടറില്‍ പ്രകടമായിരുന്നു.
അവസാനം ; രാമുവിന്റെ ദേഹപരിശോധന കഴിഞ്ഞ് ഡോക്ടര്‍ രാമുവിനെ കൊണ്ടുവന്നവരോട് തന്റെ നീരസം പ്രകടമക്കിക്കൊണ്ട് ചോദിച്ചു
“ഇത്രസമയം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു . എന്റെ ഡ്യൂട്ടി കഴിയാറായ സമയത്താണോ നിങ്ങള്‍ രോഗിയെ കൊണ്ടുവരുന്നത് ? കുറച്ചു നേരത്തെ നിങ്ങള്‍ക്ക് രോഗിയെ കൊണ്ടുവരാമായിരുന്നില്ലെ ”
കൂട്ടത്തിലുണ്ടായിരുന്ന സരസനായ ഒരാള്‍ അതിനുള്ള ഉത്തരവും പറഞ്ഞു.
“അതിന് , തെങ്ങില്‍നിന്ന് രാമു വീണുകിട്ടേണ്ടെ സാര്‍ ”
വേദനകൊണ്ട് പുളയൂന്ന രാമുവും ചിരിച്ചുപോയി.
അത് അവിടെ കൂട്ടച്ചിരി പടര്‍ത്തി.

**********************
********************************************************
**********************

മമ്മദ് ഇക്കായുടെ മകള്‍ക്ക് ഓപ്പറേഷന്‍ .
ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട ഓപ്പറേഷനാണ് .
രക്തം വേണ്ടിവരുമെന്ന് മുന്‍‌കൂട്ടി പറഞ്ഞതിനാല്‍ മമ്മദ് ഇക്കാ അന്നേദിവസം കാലത്തുതന്നെ രണ്ടുമൂന്നുപേരെ ആശുപത്രിയില്‍ കൊണ്ടുവരികയും അവരുടെ രക്തം എടുക്കുകയും ചെയ്തിരുന്നു.
മകളെ അന്നേദിവസം ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി.
മമ്മദ് ഇക്കാ അസ്വസ്ഥനായി തിയ്യറ്ററിനു പുറത്ത് കാത്തുനില്‍ക്കുന്നു.
ഒപ്പം പലരുമുണ്ട് അവിടെ .
അങ്ങനെ ഡോക്ടര്‍ ഓപ്പറേഷന്‍ കഴിഞ്ഞിറങ്ങി.
ഓപ്പറേഷന്‍ തിയ്യറ്ററിനു പുറത്തുവന്നു.
“കുഴപ്പം വല്ലതുമുണ്ടോ “ മമ്മദ് ഇക്കാ‍ ഡോക്ടറോട് ചോദിച്ചു.
ഒന്നും പേടിക്കാനില്ലെന്നും ഒരു പ്രശ്നവും ഇല്ലെന്നും ഡോക്ടര്‍ അറിയിച്ചു.
മമ്മദ് ഇക്കാക്ക് ആശ്വാസമായി .
രക്തം വേണ്ടിവന്നിരുന്നുവോ എന്ന് മമ്മദ് ഇക്കാ ഡോക്ടറോട് അന്വേഷിച്ചു
വേണ്ടിവന്നില്ല എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞു.
അത് , മമ്മദ് ഇക്കായുടെ  മുഖത്ത് ഇരുള്‍ പരത്തി.
ഡോക്ടറും മറ്റുള്ളവരും അത് ശ്രദ്ധിച്ചു.
സാധാരണം രക്തം വേണ്ടിവന്നില്ല എന്നുവെച്ചാല്‍ അപകടനില അത്രയില്ല എന്നാണല്ലോ മനസ്സിലാക്കുക എന്നീട്ട് രോഗിയുടെ പിതാവാ‍യ ഇയാളെന്താ ഇങ്ങനെ വല്ലാണ്ട് നില്‍ക്കുന്നത് .
ഡോക്ക്ടര്‍ കാര്യം ചോദിച്ചൂ.
മമ്മദ് ഇക്കാ പറഞ്ഞു
“ ഡോക്ടറെ എന്തായാലും ഞാന്‍ രക്തം കൊടുക്കാനായി ആളെകൊണ്ടുവന്നു . രക്തം എടുക്കുകയും ചെയ്തു. അതിന് എനിക്ക് പണവും ചെലവായി . അതോണ്ട് .........”
“അതോണ്ട് .........” ഡോക്ടര്‍ ചോദ്യരൂപേണ മമ്മദ് ഇക്കായെ നോക്കി.
“ബാക്കി വന്ന രക്തം മോള്‍ടെ ശരീരത്തില് കയറ്റണം .  ”
“അത് ശരിയാവില്ല” ഡോക്ടര്‍ പറഞ്ഞു.
“കുറച്ച് രക്തം കൂടുതല്‍ കയറിക്കോട്ടെ ഡോക്ടറെ . അവള്‍ ഒന്ന് ഉഷാറാകട്ടെ .എന്തിനാ ഇതൊക്കെ വെറുതെ കളയിണത് ”
ഇതുകേട്ട് ഡോക്ടര്‍ മാത്രമല്ല അവിടെ നിന്നിരുന്ന മറ്റ് ആളുകളും പൊട്ടിച്ചിരിച്ചു.
വിശക്കുന്നില്ലെങ്കിലും ഭക്ഷണം നാം കളയേണ്ട എന്നുപറഞ്ഞ് കഴിക്കാറുണ്ട് . അതുപോലെ എന്തിനാ കാശ് ചെലവുചെയ്ത് സംഭരിച്ച രക്തം പാഴാക്കുന്നത് എന്ന മമ്മദ് ഇക്കായുടെ  ഇക്കണോമിക്സ് ആണ് അവിടെ പ്രകടമായത് .

No comments:

Get Blogger Falling Objects