Tuesday, November 16, 2010

293. സ്കൂള്‍ അറിയിപ്പുകള്‍ 16/11/2010 ചൊവ്വ

1.ഹയര്‍ സെക്കന്‍ഡറി ക്ളസ്റര്‍ മീറ്റിങ്
ഹയര്‍ സെക്കന്‍ഡറി മേഖലയിലെ എല്ലാ വിഷയങ്ങളുടേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെയും ക്ളസ്റര്‍ യോഗം നവംബര്‍ 20ന് നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ അറിയിച്ചു. ക്ളസ്റര്‍ കേന്ദ്രങ്ങളെ സംബന്ധിച്ച വിശദ വിവരം ബന്ധപ്പെട്ട ജില്ലാ കോര്‍ഡിനേറ്റര്‍/സബ്ജക്ട് കണ്‍വീനര്‍മാരില്‍ ലഭ്യമാണ്.
2.ശനിയാഴ്ച പ്രവൃത്തി ദിവസം
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നവംബര്‍ 20 ന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം അദ്ധ്യാപക തുടര്‍ പരിശീലന പരിപാടി ഉണ്ടാവില്ല.
3.സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്വിസ്
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് രൂപം കൊടുത്തിട്ടുള്ള സിഇഡി എഡ്യൂക്കേഷന്‍ നെറ്റ്വര്‍ക്ക് (CedEduNet) സംസ്ഥാനത്തെ ഹൈസ്കൂളുകളേയും ഹയര്‍സെക്കന്‍ഡറി സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം നടത്തുന്നു. പരിസ്ഥിതിയും വികസനവും എന്ന സീരീസിലെ ആദ്യ പ്രോഗ്രാം ബയോഡൈവേഴ്സിറ്റി ആന്റ് നാച്ചുറല്‍ റിസോഴ്സസ് എന്ന വിഷയത്തില്‍ ഡിസംബര്‍ ഏഴാം തീയതി രാവിലെ പത്തുമുതല്‍ നാലുമണിവരെ യുള്ള സമയത്തായിരിക്കും നടത്തുക. സ്കൂള്‍ അധികൃതര്‍ക്ക് സൌജന്യമായി ഈ പ്രോഗ്രാമിന് തങ്ങളുടെ സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഡിസംബര്‍ നാലാം തീയതി വരെ സ്വീകരിക്കും. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് ട്രോഫിയും പ്രശസ്തിപത്രവും പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളും സമ്മാനമായി നല്‍കും. വിശദവിവരങ്ങള്‍ക്ക് www.cededunet.org വെബ്സൈറ്റില്‍ അറിയാം.
4.ബി.എഡ്.സീറ്റ് ഒഴിവ്
തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2010-11 വര്‍ഷത്തിലേക്ക് ബി.എഡ്. കോഴ്സിനു എല്ലാ വിഷയങ്ങളിലേക്കും സീറ്റ് ഒഴിവുണ്ട്. ബിരുദതലത്തില്‍ 50 ശതമാനത്തിനുമേല്‍ മാര്‍ക്കുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം

No comments:

Get Blogger Falling Objects