സ്ഥലം : ഫിസിക്സ് ക്ലസ്റ്റര്‍ .
സന്ദര്‍ഭം : കാര്യപരിപാടിയിലെ ഒരു ഇനമായ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവര്‍ത്തനം.
ഒരോ അംഗവും അനുഭവങ്ങള്‍ വേദിയില്‍ വന്ന് തന്റേതായ വേറിട്ട അനുഭവങ്ങള്‍ അവതരിപ്പിക്കുന്നു.
ഓരോ അംഗവും അവതരിപ്പിക്കുമ്പോള്‍ വിഷയബന്ധിയായ ചര്‍ച്ചകളും അവിടെ നടക്കും.
അങ്ങനെയുള്ള സമയത്ത് ..............
ടീച്ചര്‍ അവതരിപ്പിച്ച ചോദ്യമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .
ടീച്ചര്‍ പറഞ്ഞുതുടങ്ങി.........
“എന്നോട് കുട്ടി ചോദിച്ചു. ടീച്ചറെ ; നക്ഷത്രങ്ങളുടെ ജനനവും മരണവുമൊക്കെ പഠിപ്പിക്കുന്നുണ്ട് . സൂര്യന്‍ ഒരുനക്ഷത്രമാണെന്നും നമുക്ക് അറിയാം .ഏതു നക്ഷത്രത്തിനും അവസാനം താപവും പ്രകാശവും പുറപ്പെടുവിക്കാത്ത ഒരുഅവസ്ഥ ഉണ്ടാകുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ , സൂര്യനും അത്തരത്തിലൊരവസ്ഥ ഉണ്ടാകില്ലേ.അപ്പോള്‍ സൂര്യനെ പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസ്രോതസ്സെന്നു വിളിക്കുന്നതെങ്ങനെ ?”
ടീച്ചര്‍ തന്റെ മുന്നിലിരിക്കുന്ന ഫിസിക്സ് ടീച്ചേഴിന്റെ മുന്നില്‍ ഈ ചോദ്യം അവതരിപ്പിച്ചു.
എന്നീട്ട് ചുറ്റും നോക്കി.
ഉടന്‍ എനര്‍ജി ടീച്ചര്‍ അതിനെ കൌണ്ടര്‍ ചെയ്യുവാന്‍ നോക്കി .
“അതിപ്പോ , അങ്ങനെ സൂര്യന്‍ പ്രകാശം പുറപ്പെടുവിക്കാത്ത അവസ്ഥ വരണമെങ്കില്‍ വളരേ വളരെ വര്‍ഷങ്ങള്‍പിടിക്കില്ലേ . അതോണ്ട്...............”
പെട്ടെന്ന് എനര്‍ജി ടീച്ചര്‍ക്ക് വീണ്ടും താന്‍ പറയുന്നതില്‍ സംശയം വന്നതിനാലാവാം അവര്‍ താന്‍ പറഞ്ഞ വാചകംപൂര്‍ത്തിയാക്കിയില്ല.
“കുട്ടികള്‍ ഇത്തരത്തില്‍ ചോദിച്ചാല്‍ എങ്ങനെ ഉത്തരം പറയും “
ഉടന്‍ ഐന്‍സ്റ്റീന്‍ മാഷ് വേദിയിലേക്ക് വന്നു . എന്നീട്ട് ഉച്ചത്തില്‍ പറഞ്ഞു.
“ഇതിന് ഒറ്റ വഴിയേ ഉള്ളൂ . അപേക്ഷികത തന്നെ . സൂര്യന്‍ അത്തരമൊരു അവസ്ഥയിലെത്താന്‍ വര്‍ഷങ്ങള്‍ പിടിക്കും. അതിന്റെ അപേക്ഷിച്ചുനോക്കുമ്പോള്‍................ ഞാന്‍ പറയുന്നതിലെ പോയിന്റ് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ “
അവിടെ നിശ്ശബ്ദത പരന്നു.
“വേറെ ഉത്തരമില്ലെങ്കില്‍ അത് അംഗീകരിക്കതന്നെ !!”
ബാക് ബഞ്ചില്‍നിന്ന് ഒരു കമന്റ് മന്ദമാരുതനെകണക്കെ ക്ലാസിലൂടെ കടന്നുപോയി .
വാല്‍ക്കഷണം : 1
സൂര്യന്‍ ആരാ മോന്‍ ?
സൂര്യനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?
സൌരയൂഥത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യന്‍ . സൂര്യന്റെ വ്യാസം 1,392,000 km ആണ്.അതായത് ഭൂമിയുടെ വ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 109 ഇരട്ടി വരുമെന്നര്‍ത്ഥം .
സൂര്യന്റെ മാസ് 2 × 1030 Kg ആണ് . അതായത് ഭൂമിയുമായി താരതമ്യം ചെയ്യുമ്പൊള്‍ 330,000 ഇരട്ടി
വരുമെന്നര്‍ഥം . സൌരയൂഥത്തിന്റെ ആകെ മാസിന്റ് 99.86% സൂര്യന്റെ മാസ് ആണ് . സൂര്യന്റെ മുക്കാല്‍ഭാഗവുംഹൈഡ്രജനാണ് ; ബാക്കി ഭാഗം ഹീലിയവും . ഓക്സിജന്‍ , കാര്‍ബണ്‍ , നിയോണ്‍ , അയേണ്‍ ........തുടങ്ങിയ മൂലകങ്ങള്‍ഏകദേശം 2% കാണുന്നു.
സൂര്യന്റെ നിറമെന്താ ഹേ ?
സൂര്യന്റെ യഥാര്‍ത്ഥത്തിലുള്ള നിറം വെള്ളയാണ് .
പക്ഷെ , നാം കാണുന്നത് അങ്ങനെയല്ലല്ലോ ?
അത്, ഭൂമിയിലെ അന്തരീക്ഷത്തിലെ വിസരണം മൂലമാണ് നാം അങ്ങനെ കാണുന്നത് .
സൂര്യന്റെ ചൂട് എത്രയാ ?
സൂര്യന്റെ ഉപരിതലത്തിലെ ഊഷ്മാവ് 5778 K (55050C) ആണ് . ജലത്തിന്റെ തിളനില 1000C ആണെന്ന് ഓര്‍ക്കുക .
സൂര്യന്റെ ആകൃതിയെന്ത് ?
ഏകദേശം ഗോളാകൃതിയെന്ന് പറയാം.
സുര്യന്‍ ചലിക്കുന്നുണ്ടോ ?
സൂര്യന്‍ ക്ഷീരപഥത്തിന്റെ ( Milky Way ) കേന്ദ്രത്തെ ആധാരമാക്കി 24,000 പ്രകാശവര്‍ഷത്തിനും 26,000
പ്രകാശവര്‍ഷത്തിനും ദൂരത്തില്‍ പരിക്രമണം ചെയ്യുന്നു.
സൂര്യന് ഭ്രമണം ഉണ്ടോ ?
സൂര്യന്‍ മധ്യരേഖാപ്രദേശങ്ങളില്‍ ധ്രുവങ്ങളേക്കാള്‍ വേഗത്തില്‍ ചലിക്കുന്നു.
മധ്യരേഖാ പ്രദേശങ്ങളില്‍ 26.6 ദിവസവും ധ്രുവങ്ങളില്‍ 33.5 ദിവസവും ഭ്രമണം ചെയ്യുവാന്‍ സൂര്യന്‍ എടുക്കുന്നു.
സൂര്യനില്‍ നിന്ന് പ്രകാശം ഭൂമിയിലെത്തുവാന്‍ എത്ര സമയം പിടിക്കും ?
8 minutes and 19 seconds.
സൂര്യനിലെ പദാര്‍ഥത്തിന്റെ അവസ്ഥ ഏതാ ?
പ്ലാസ്മ അവസ്ഥയാണ് സൂര്യനിലുള്ളത് .
പ്ലാസ്മ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ ?
എന്നുവെച്ചാല്‍ ആ അവസ്ഥ ഏകദേശം വാതകാവസ്ഥയോട് തുല്യമാണ് എങ്കിലും അതില്‍ ഒരു ഭാഗം അയോണീകരിക്കപ്പെട്ട അവസ്ഥയിലുള്ളതാണ് .അതായത് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ തന്മാത്രാബന്ധനം വിഛേദിക്കുകയും അത് ആറ്റമായി മാറുകയും ചെയ്യുന്നു. തുടര്‍ന്ന് ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ പ്രസ്തുത ആറ്റങ്ങള്‍ ഇലക് ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണുകളായിതിരുന്നു. വാതകാവസ്ഥയെപ്പോലെ പ്ലാസ്മക്കും കൃത്യമായ ആകൃതിയോ വ്യാപ്തമോ ഇല്ല ; ഒരു പാത്രത്തില്‍ എടുത്തില്ലെങ്കില്‍ .
പ്ലാസ്മക്ക് ഉദാഹരണം പറയാമോ ?
നക്ഷത്രങ്ങളിലെ അവസ്ഥ , ഭൂമിയില്‍ കാണപ്പെടുന്ന മിന്നല്‍ , നിയോണ്‍ വിളക്കുകളിലെ അവസ്ഥ ........
വാല്‍ക്കഷണം :2
സൂര്യന് സണ്‍ഗ്ലാസ് വേണോ ?
വാല്‍ക്കഷണം :3
കൂളിംഗ് ഗ്ലാസ് വെച്ചാല്‍ തണുപ്പ് കിട്ടുമോ ?
വാല്‍ക്കഷണം :4
കൂളിംഗ് ഗ്ലാസ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിച്ചാല്‍ തണുപ്പ് കിട്ടുമോ ?
കടപ്പാട് :
വിവരങ്ങള്‍ക്ക് വിക്കിപ്പീഡിയയോട്

No comments:
Post a Comment