Friday, November 26, 2010

305. വേഡില്‍ Text സെലക്ട് ചെയ്യുന്നതെങ്ങനെ ?


1. ഒരു വാക്ക് സെലക്ട് ചെയ്യുവാനായി ആ വാ‍ക്കില്‍ കര്‍സര്‍ കൊണ്ടുവന്ന് മൌസ് രണ്ടുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക.
2. ഒന്നിലധികം വാക്കുകള്‍ സെലക്ട് ചെയ്യണമെങ്കില്‍ ഒരു പ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്യുക ; അതിനുശേഷം ഏതു വാക്കുകളാണോ സെലക്ട് ചെയ്യപ്പെടേണ്ടത് ആ വാക്കുകളുടെ മുകളിലൂടെ ഡ്രാഗ് ചെയ്യുക.
3.ഇനി ഒരു വരി ( line ) സെലക്ട് ചെയ്യണമെങ്കിലോ ? അതിനായി വരിയുടെ ഇടത്തേ അറ്റത്ത് അതായത് ചിത്രത്തില്‍ ചുവപ്പുനിറത്തില്‍ കാണുന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക . അപ്പോള്‍ വരി സെലക്ട് ആയിട്ടുണ്ടാകും .
ഇനി ഇതുപോലെ ക്ലിക്ക് ചെയ്ത് ഒന്നു താഴേക്ക് ഡ്രാഗ് ചെയ്തു നോക്കൂ; അപ്പോള്‍ ആ വരിക്കു താഴെ എവിടെവരെയാണോ മൌസ് ഡ്രാഗ് ചെയ്തത് അവിടെവരെയുള്ള വരികള്‍ സെലക്ട് ആയിട്ടുണ്ടാകും .
ഇതുപോലെ അവിടെ ഡബ്ബിള്‍ ക്ലിക്ക് ചെയ്തു നോക്കൂ ; എന്താണ് കാണുന്നത് ? വ്യത്യാസം മനസ്സിലാക്കൂ.
ഇതുപോലെ അവിടെ അടുപ്പിച്ച് മൂന്നുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് ചെയ്തുനോക്കൂ ? വ്യത്യാസം മനസ്സിലാക്കൂ.
4. ഇതുപോലെ പ്രസ്തുത ഡോക്യുമെന്റില്‍ അടുപ്പിച്ച് മൂന്നുപ്രാവശ്യം ലെഫ്‌റ്റ് ക്ലിക്ക് (left triple click )ചെയ്തുനോക്കൂ . എന്താണ് കാണുന്നത് ? പ്രസ്തുത പാരഗ്രാഫ് മുഴുവന്‍ സെലക്റ്റ് ആ‍യില്ലേ .
5.ഇനി ഡോക്യുമെന്റിലെ എല്ലാ സെലക്ട് ചെയ്യണമെങ്കിലോ ? അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ . എങ്കിലും പറയുന്നു ; Ctrl ഉം A യും ഒരുമിച്ച് (Ctrl +A)അമര്‍ത്തുക . അപ്പോള്‍ പേജിലെ എല്ലാം സെലക്ട് ആയിട്ടുണ്ടാകും .
പരീക്ഷിച്ച് നോക്കൂ .വിജയാശംസകളോടെ

1 comment:

കാഡ് ഉപയോക്താവ് said...

നന്നായിരിക്കുന്നു. ആശംസകൾ

പിന്നെ നോക്കാം.
ഇവിടെ തിരക്കിലാണ്‌

Get Blogger Falling Objects