ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിക്കുന്ന പത്രത്തിലേക്കു നോക്കി.
മാഷ് അണ്ണാ ഹസാരയെ സംബന്ധിച്ച വാര്‍ത്തയാണ് വായിക്കുന്നതെന്നു മനസ്സിലാക്കി.
“മാഷേ “
“എന്താ ?” മാഷ് പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി
“ഈ അണ്ണാ ഹാസാരേ ആരാ ?”
“ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ; അതിപ്പോ.....” മാഷ്, എവിടെ നിന്നു തുടങ്ങണമെന്നറിയാതെ നിന്നു.
“ ഇദ്ദേഹം കമ്മ്യൂണിസ്റ്റാണോ ?”
“എന്താ അങ്ങനെ ചോദിച്ചേ ?”
“കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ സമരം ചെയ്തതുകൊണ്ട് ചോദിച്ചതാ ?”
മാഷിന് അതിന് തൃപ്തികരമായി ഉത്തരം പറയുവാന്‍ പറ്റിയില്ല.
“പക്ഷെ , ബി.ജെ.പി അല്ലെന്നുറപ്പ് “ കുസൃതിക്കുട്ടന്‍ സ്വയം പറഞ്ഞു.
“മാഷേ , ഇദ്ദേഹം ഏത് പാര്‍ട്ടിക്കാരനാ ? ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?”
അതിപ്പോ എന്ന നിലയില്‍ മാഷ് തുടര്‍ന്നു.
കുസൃതിക്കുട്ടന് കാര്യം പിടി കിട്ടി .
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .
“അത് പ്രശ്നമില്ല മാഷേ ; മാഷ് പിന്നീട് പറഞ്ഞു തന്നാ മതി .”
കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചു.
അങ്ങനെ മാഷും ആശ്വസിച്ചു.
മാഷ് ഉടനടി പത്രപാരായണം നിറുത്തി .
ഇന്റര്‍നെറ്റ് എടുത്ത് സെര്‍ച്ച് തുടങ്ങി
വാല്‍ക്കഷണം : ( അണ്ണാ ഹസാരയെക്കുറീച്ച് )
അണ്ണാ ഹസാരേ
മുഴുവന്‍ പേര്‍ : Kisan Bapat Baburao Hazare
ജനനതിയ്യതി :15 January 1940 (age 71)
Bhingar, Maharashtra, India
രക്ഷിതാക്കള്‍ :Laxmibai Hazare (Mother)
Baburao Hazare (Father)
വ്യക്തിയെക്കുറിച്ച് :
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍
ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ
ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കിആദരിച്ചു. നേരത്തെ 1990 ല്‍ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ്
ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്,
ദിണ്ടിഗര്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.
ബാല്യകാലം :
നാലാക്ലാസുവരെമാത്രമേ അണ്ണ മാതാപിതാക്കളോടോപ്പം ചെലവഴിച്ചിരുന്നുള്ളൂ. ജീവിതത്തിലെ ദാരിദ്രം മൂലം
പിതാവിന്റെ സഹോദരിയാണ് തുടര്‍ന്ന് അണ്ണയെ നോക്കിയത് .ഈ സഹോദരിക്കാകട്ടെ മക്കളില്ലായിരുന്നു.
അവര്‍ അണ്ണയെ മുംബൈയിലേക്ക് കൊണ്ടുപോയി. അങ്ങനെ അണ്ണ
ഏഴാംക്ലാസുവരെ മുംബൈയില്‍ പഠിച്ചു. ഏഴാക്ലാസിനു ശേഷം അണ്ണ ജോലി ചെയ്യുവാന്‍ തുടങ്ങി . കാരണം
വീട്ടിലെ അവസ്ഥ അത്രക്കും ദയനീയമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അണ്ണയുടെ പിതാവ് ഏറെ
കഷ്ടപ്പെടുന്നുണ്ടായിരുന്നു.പൂക്കള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അണ്ണ ഏറ്റെടുത്തത് . ഈ ജോലിയില്‍
പരിശീലനം നേടിയപ്പോള്‍ സ്വന്തമായി ഒരു പൂക്കടതുടങ്ങുകയും അതില്‍ സഹായിയായി തന്റെ രണ്ട്
സഹോദരന്മാരെ ചേര്‍ക്കുകയും ചെയ്തു. ഇതിനുശേഷം അണ്ണ ചില മോശമായ കൂട്ടുകെട്ടുകളില്‍ പെട്ടുപോയി.
എങ്കിലും താമസിയാതെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ (1960) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഒഴിവു
സമയത്ത് മഹാത്മാ ഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.
1975 അദ്ദേഹം സ്വന്തം ഗ്രാമമായ Ralegan Siddhi ല്‍ സാമൂഹ്യസേവനപ്രവര്‍ത്തനത്തിന് തുടക്കം
കുറിച്ചൂ.അദ്ദേഹം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് Tarun Mandal എന്ന സംഘടന രൂപീകരിച്ചു. ഗ്രാമത്തിലെജലവിതരണ സമ്പ്രദായത്തെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യനിരോധന പ്രശ്നത്തിലേക്കായി. സമ്പൂര്‍ണ്ണ മദ്യനിരോധനം ഗ്രാമത്തില്‍
ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തില്‍ ഉടനീളം സന്തോഷവും സമാധാനവും നിലനില്‍ക്കൂ എന്നദ്ദേഹം
മനസ്സിലാക്കി.അങ്ങനെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ കൂടിയ ഒരു യോഗത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുവാനുംഗ്രാമത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാനും തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള ഒരു തിരുമാനം
ഒരു ക്ഷേത്രത്തിനു മുമ്പില്‍ വെച്ചായതിനാല്‍ അതിന് ഒരുതരത്തിലുള്ള ദൈവികമായ പരിവേഷം ലഭിച്ചു.
അങ്ങനെ ഗ്രാമത്തിലെ പല മദ്യശാലകളും അടച്ചു ; അതിന്റെ ഉടമസ്ഥന്മാര്‍ക്ക് , മിക്കവാറും കേസുകളില്‍ ,നിയമപരമല്ലാത്തതിനാല്‍ പരാതിപ്പെടാനും ആയില്ല.
ഈ രീതി ഗ്രാമത്തിലെ ആളുകളുടെ മദ്യപാനശീലത്തെ കുറച്ചുവെങ്കിലും ചിലര്‍ അടുത്ത ഗ്രാമങ്ങളില്‍ പോയി
മദ്യപിച്ചു.ഇവര്‍ക്ക് മൂന്ന് മൂന്നറിയിപ്പുകൊടുക്കാമെന്നും അതിനുശേഷം അവരെ ശിക്ഷിക്കാമെന്നും ഗ്രാമീണര്‍തീരുമാനിച്ചു. പക്ഷെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ക്കുശേഷവും 12 പേര്‍ ഗ്രാമത്തില്‍ മദ്യപിച്ചു നടക്കുന്നതായി
കണ്ടു.ഇവരുടെ മേല്‍ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘം ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ഇതിനെക്കുറീച്ച് അണ്ണാ ഹസാരയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
“ മരുന്ന് കയ്പ്പേറിയതാണെങ്കിലും കുട്ടിയുടെ രോഗം മാറുവാനായി അമ്മ ആ മരുന്ന് കുട്ടിക്ക് കൊടുക്കില്ലേ .അത് കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ?”
ഒരു ഗ്രാമത്തിലെ 25 % സ്ത്രീകള്‍ മദ്യനിരോധനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗ്രാമത്തില്‍ മദ്യനിരോധനം
നടപ്പിലാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനൊക്കെ ഫലമുണ്ടായി
സര്‍ക്കാര്‍ ആവഴിക്ക് നീങ്ങിത്തുടങ്ങി.
25% സ്ത്രീകള്‍ ഒപ്പിട്ട ഒരു നിവേദനം എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കയാണെങ്കില്‍ ; രഹസ്യബാലറ്റിലൂടെ
വോട്ടെടുപ്പു നടത്താമെന്നു വന്നു. പ്രസ്തുത വോട്ടെടുപ്പില്‍ 50 % വോട്ടര്‍മാര്‍ മദ്യനിരോധനത്തിന്
അനുകൂലമാണെങ്കില്‍ മദ്യനിരോധനം പ്രസ്തുത ഗ്രാമത്തില്‍ നടപ്പിലാക്കാം. ഈ രീതി മുനിസിപ്പല്‍ മേഖലയില്‍
വാര്‍ഡ് തലത്തിലും നടപ്പിലാക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഗ്രാമസഭയുടെ അനുവാദമില്ലാതെ മദ്യം വില്‍ക്കുന്നതിനുള്ള പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുകയില്ല എന്നഒരു തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടു.
മദ്യഷാപ്പുകള്‍ക്കു നേരെയുള്ള സമരത്തിന്റെ ഭാഗമായി പലപ്പോഴും സ്ത്രീകളുടെ മേല്‍ കേസുകള്‍
ചാര്‍ജുചെയ്യപ്പെടാറുണ്ട് . ഇക്കാര്യം അണ്ണ ഹസാരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അങ്ങേനെ August 2009 ല്‍ ഇത്തരത്തില്‍ സ്ത്രീകളുടെമേല്‍ ചാര്‍ജുചെയ്യപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു.
അണ്ണാ ഹസാരെ മദ്യനിരോധനം മാത്രമല്ല ഗ്രാമത്തില്‍ നടപ്പിലാക്കിയത് ; സിര്‍ഗരറ്റിന്റേയും ബീഡിയുടേയുംപുകയിലയുടേയും വിപണനവും വില്പനയും ശ്രമങ്ങളും തുടങ്ങി.
ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ചെറുപ്പക്കാര്‍ 22 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു പ്രത്യേക ഹോളി ആഘോഷംനടത്തി . ദുഷ്ട ശക്തികളെ ചാമ്പലാക്കുന്നതിനുള്ള പ്രതീകമായാണ് ഹോളി ആഘോഷിച്ചത് . യുവാക്കള്‍സിഗരറ്റ് , ബീഡി , പുകയില എന്നിവ ഗ്രാമത്തിലെ കടകളില്‍ നിന്ന് കൊണ്ടുവന്ന് ഹോളി അഗ്നിയില്‍ചുട്ടുകരിച്ചു. അന്നേ ദിവസം മുതലിങ്ങോട്ട് Ralegan Siddhi എന്ന ഗ്രാമത്തില്‍ സിഗരറ്റ് , ബീഡി , പുകയിലഎന്നിവ ഇല്ലാതായി . ഇന്നിവിടെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടപോലും ഈ ഗ്രാമത്തില്‍ ഇല്ല.
കൃഷിയും ജലസേചനവും
കൃഷി പുരോഗമുക്കണമെങ്കില്‍ അനുയോജ്യമായ ജലസേചന സൌകര്യങ്ങള്‍ ഗ്രാമത്തില്‍
ഉണ്ടായിരിക്കണമെന്ന് ഹസാരെ മനസ്സിലാക്കി.
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ രീതി മനസ്സിലാക്കി ഹസാരെ ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതിന്റെ
ആവശ്യകത മനസ്സിലാക്കി . അതിനുവേണ്ടി വെള്ളം കെട്ടിനിറുത്തേണ്ടതുണ്ടെന്ന സംഗതി ബോധ്യം വന്നു.
ഗ്രാമത്തില്‍ ചെറിയ ഡാമുകള്‍ , കനാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രതിഫലമില്ലാതെ
പണിചെയ്യുവാനായി ഗ്രാമീണരെ പ്രേരിപ്പിച്ചു.
അങ്ങനെ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് സര്‍ക്കരിന്റെ ചെറിയ ഫണ്ടിന്റെ സഹായത്തോടെയും
ഗ്രാമീണരുടെ സേവനത്തിലൂടെയും നിര്‍മ്മിച്ചു.
അടുത്തതായി മണ്ണൊലിപ്പിലേക്കായി ഹസാരയുടേ ശ്രദ്ധ .
അതിനുവേണ്ടി മലഞ്ചെരുവുകളില്‍ 3 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചൂ.
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ ഗ്രാമത്തിലെ കൃഷി അഭിവൃദ്ധി പ്രാപിച്ചു.
സര്‍ക്കാര്‍ ഹാസാരെയുടെ ഈ രീതി മറ്റ് ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു.
ക്ഷീര വികസനശ്രമങ്ങളില്‍ , കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ , അയിത്തം ഇല്ലാതാക്കുന്നതില്‍ ,സമൂഹവിവാഹം
നടത്തുന്നതില്‍ , ഗ്രാമ സഭകള്‍ രൂപീകരിക്കുന്നതില്‍ എന്നീ മെഖലകളില്‍ ഹസാരെയുടെ ശ്രദ്ധ പതിയുകയും
ഈ മേഖലകളില്‍ ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തിന്നതില്‍ ഹസാരെയുടെ പങ്ക് അവിസ്മരണീയമാണ് .
മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലരുടേയും രാഷ്രീയ
ഭാവി അപകടത്തിലാക്കിയിരുന്നു.
ഈ ഇലക്ഷന്‍ കാലത്ത് 2011 ഏപ്രിലില്‍ നടത്തിയ ലോക് പാല്‍ ബില്‍ മൂവ് മെന്റ് അഖിലെന്ത്യാതലത്തില്‍
മാധ്യ,മ ശ്രദ്ധ പിടിച്ചൂ പറ്റിയിരുന്നു.

No comments:
Post a Comment