Wednesday, October 12, 2011

410.വാഹനത്തെക്കുറിച്ചൂള്ള ചില കാര്യങ്ങള്‍ അറീയൂ


1.ആന്തര ദഹന യന്ത്രം  (Internal Combustian Engine) എന്നാല്‍ എന്ത് ?
ഒരു ഇന്ധന വായു മിശ്രിതം ( Fuel air Mixture) കത്തിയെരിഞ്ഞുണ്ടാകുന്ന ചൂടുള്ള വാതക ഉല്‍പ്പന്നങ്ങള്‍ ചലനത്തിന് ഉദ്ദേശിച്ചിട്ടുള്ള യന്ത്രഭാഗങ്ങളീല്‍ ചെലുത്തുന്ന ബലം കൊണ്ട് പ്രവര്‍ത്തിക്കുന്ന താപ യന്ത്ര മാണ് ആന്തര ദഹന യന്ത്രം .
2.വീല്‍ ബേസ് എന്നാലെന്ത് ?
ഒരു വാഹനത്തിന്റെ മുന്‍ ചക്രത്തിന്റെ മദ്ധ്യത്തില്‍ നിന്ന് അതേ വശത്തുള്ള പിന്‍ ചക്രത്തിന്റെ മദ്ധ്യത്തിലേക്കുള്ള ദൂരമാണ് വീല്‍ ബേസ് എന്ന് പറയുന്നത് .ചക്രങ്ങള്‍ രണ്ടും നേരെ മുന്‍‌വശത്തേക്കു തിരിഞ്ഞിരിക്കുന്ന അവസരത്തില്‍ മാത്രമേ ഈ അളവ് ബാധക മാകുകയുള്ളൂ . വീല്‍ ബേസുള്ള വാഹനങ്ങള്‍ക്ക് സഞ്ചാര സുഖം കൂടിയിരിക്കും.
നീളം കുറഞ്ഞ വീല്‍ബേസോടുകൂടിയ വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവയാ‍യിരിക്കും .
3.WHEEL TREAD എന്നാലെന്ത് ?
ഒരു വാഹനത്തിന്റെ മുന്‍ അച്ചുതണ്ടിലോ പിന്‍ അച്ചൂതണ്ടിലോ ഉള്ള  രണ്ടു ടയറുകളുടേയും മദ്ധ്യഭാഗങ്ങള്‍ തമ്മിലുള്ള അകലമാ‍ണ് WHEEL TREAD .അതായത് ഇതാണ് വാഹനത്തിന്റെ വീതി.

4.Road  CLEARANCE എന്നാലെന്ത് ?
വാഹനത്തിന്റെ ഏറ്റവും അടിയിലുള്ള ഭാഗവും റോഡും തമ്മിലുള്ള അകലത്തെയാണ് റോഡ് ക്ലിയറന്‍സ് എന്നു പറയുന്നത് .
3.ടേണിംഗ് റേഡിയസ് എന്നാലെന്ത് ?
വാഹനം വളക്കുമ്പോള്‍ അത് ഭാഗമാകുന്ന വൃത്തത്തിന്റെ ആരത്തിനെ പറയുന്ന പേരാണ് ടേണിംഗ് റേഡിയസ് .












No comments:

Get Blogger Falling Objects