Saturday, October 15, 2011

419.കാഴ്ചവട്ടം ( സിനിമാ സംവിധായകന്‍ ശ്രീ ലോഹിതദാസിന്റെ ആത്മകഥാംശം കലര്‍ന്ന പുസ്തകം)




പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
ഗ്രന്ഥകാരനെക്കുറിച്ച് :
ശ്രീ ലോഹിതദാസ്
1955 മേയ് 10 ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ജനനം
2009 ജൂണ്‍ 28 ന് അന്തരിച്ചു
ഏറ്റവും നല്ല തിരക്കഥാകൃത്തിനും സംവിയകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്
പുസ്തകത്തെക്കുറിച്ച് :
1. സിന്ധു ശാന്തമായി ഒഴുകുന്നു (1985) എന്ന നാടകത്തിന്  സംസ്ഥാന അവാര്‍ഡ്
ലഭിച്ചു.
തന്റെ നാടകത്തിന് അവാര്‍ഡ് ലഭിച്ചതില്‍ ലോഹിതദാസിന് ഏറെ സന്തോഷം .
അന്നത്തെ രാത്രി ഉറങ്ങാന്‍ പറ്റിയില്ല എന്നു ചുരുക്കം.
പക്ഷെ , പിറ്റേന്ന് പത്രം വന്നപ്പോള്‍ ............
ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിലെ കിട്ടാവുന്ന പത്രങ്ങളിലെല്ലാം  അവാര്‍ഡിന്റെ വിവരങ്ങള്‍
ഫോട്ടോ സഹിതം അച്ചടിച്ചൂ വന്നിട്ടുണ്ട് .
പക്ഷെ , ലോഹിതദാസിന്റെ ഫോട്ടോയോ പേരോ പ്രമുഖ പത്രങ്ങളിലൊന്നും വന്നില്ല.
ഏതോ ഒരു പത്രത്തിലെ ഏതോ ഒരു കോണില്‍ പേരുമാത്രം അച്ചടിച്ചൂ വന്നു.
2.ഈ മറവി എന്നും എന്നോടൊപ്പമുണ്ടായിരുന്നു.
1997ലെ ദേശീയ അവാര്‍ഡിന്റെ വാര്‍ത്തകളില്‍ പലതിലും ഞാനും ഭൂതക്കണ്ണാടിയും
ഉണ്ടായിരുന്നില്ല.
3.ഞാന്‍ സിനിമയില്‍ വന്നീട്ട് 11 വര്‍ഷമായി . സര്‍ക്കാര്‍ തലത്തിലുള്ള
അംഗീകാരങ്ങള്‍ക്കൊന്നിനും ഇതേ വരെ ഭാഗ്യമുണ്ടായില്ല.
4.എന്റെ കഥാപാത്രങ്ങളും എന്റെ തിരക്കഥ സിനിയാക്കിയ സംവിധായകരും
വിജയിക്കുന്നതും നേടുന്നതും കാണുമ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്.
5.അന്നൊക്കെ സ്കൂളില്‍  വെള്ളിയാഴ്ചത്തെ അവസാനത്തെ പിരീഡ് കുട്ടികളുടെ കലാ
പ്രകടനത്തിനായി മാറ്റിവെച്ചിരുന്നു.ഇന്ന് അറിയപ്പെടുന്ന ഭൂരിഭാഗം പ്രതിഭകളേയും
വളര്‍ത്തി ഉണര്‍ത്തി എടുത്തത് ഈ വെള്ളിയാഴ്ചകളായിരുന്നു.
ഇന്ന് പലരും പരാതിപ്പെടുന്ന പ്രതിഭാദാരിദ്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളീല്‍
ഒന്ന് ഈ വെള്ളിയാഴ്ചകളെ ആട്ടിപ്പായിച്ചതാണ്.

No comments:

Get Blogger Falling Objects