Saturday, October 15, 2011

420.ഇന്ത്യയില്‍ Automatic Transmission കാറുകള്‍ക്ക് പ്രിയമേറൂന്നു.



Automatic Transmission കാറുകള്‍ക്ക് പ്രിയമേറൂന്നു എന്നു പറയുമ്പൊല്‍ എന്താണ് Automatic Transmission എന്ന് അറിഞ്ഞിരിക്കേണ്ടെ.
ഈ സാങ്കേതിക വിദ്യയുടെ മറ്റൊരു പേരു പറഞ്ഞാല്‍ ഏവര്‍ക്കും സംഗതി എളുപ്പമായി .
അതായത്  Automatic Transmission ന്റെ മറ്റൊരു പേരാണ്  Automatic Gear Box.
ഈ സിസ്റ്റം ഉള്ള വാഹനത്തില്‍ ഡ്രൈവര്‍ക്ക് ഗിയര്‍ മാറ്റേണ്ട ആവശ്യമില്ല.സംഗതി ഓട്ടോമാറ്റിക് ആയി പൊയ്ക്കോളും .
ഇപ്പോള്‍ സംഗതി പിടികിട്ടിയല്ലോ .
പണ്ട് .............
ബജാജും ലാമ്പിയുമൊക്കെ കൊടികുത്തി വാണിരുന്ന കാലത്ത് ആട്ടോമാറ്റിക് ഗിയര്‍ സിസ്റ്റവുമായി കൈനറ്റിക് ഹോണ്ട രംഗത്തുവന്നപ്പോള്‍ ..............
സ്തീകളുടെ വാഹനമെന്നും മന്ദബുദ്ധികള്‍ക്ക് ഉപയോഗിക്കാനായി ഉണ്ടാക്കിയതെന്നുമൊക്കെയുള്ള ആരോപണങ്ങള്‍  ഉണ്ടായിരുന്നു.
പിന്നീടെന്തുണ്ടായി ?
അന്ന് ആരെങ്കിലും വിചാരിച്ചിരുന്നുവോ ഈ സാങ്കേതിക വിദ്യ വിപണി പിടിച്ചടക്കുമെന്ന് ...
ഇന്ന് ഗിയര്‍ലെസ് സ്കൂട്ടറുകള്‍ ആര്‍ക്കാണ് പ്രിയമല്ലാത്തത് ?

അതുകൊണ്ടുതന്നെ അത്തരമൊരു ചരിത്രസത്യത്തെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.
 Automatic Transmission ല്‍ മൈലേജ് കുറവാണ് ഒരു പ്രാധാന വില്ലനെന്നു പറയുന്നവരുണ്ട്.
അതിനെയൊക്കെ മറികടക്കാന്‍ സാങ്കേതിക വിദ്യകള്‍ക്കു കഴിയും എന്ന് ഓര്‍ക്കുക.
വാല്‍ക്കഷണം 
1.എന്താണ്  Automatic Transmission ?
ഗിയര്‍ രഹിത വാഹനം എന്ന് ആലങ്കാരിക മായി പറയാമെങ്കിലും ഈ വാഹനത്തില്‍ ഗിയര്‍ ഉണ്ട്.
പാര്‍ക്ക് ചെയ്യുവാനും റീവേഴ്‌സിനും ന്യൂട്രലിനും  ഡ്രൈവ് ചെയ്യുവാനുമൊക്കെ ഗിയറുകള്‍ ഉണ്ട്.
ചില വാഹനങ്ങളില്‍ പ്രത്യേകതയനുസരിച്ച് ഒന്നോ രണ്ടോ ഗിയറുകള്‍ കൂടി കണ്ടെന്നു വന്നേക്കാം
2.മുന്‍പ് സൂചിപ്പിച്ചതുപോലെ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യുവാന്‍ ഇത് എളുപ്പമാണ്.
3.പട്ടണത്തില്‍ തൊട്ടുപിറകെയായി വാഹനങ്ങള്‍ പോകുന്നത് നാം കാ‍ണാറൂള്ളതാണ്. എന്നാല്‍ കയറ്റത്തില്‍ എത്തിയാല്‍ ......
ഡൈവിംഗ് തുടക്കക്കാര്‍ക്ക് .......
അറിയാതെ വണ്ടി ഓഫായാല്‍ .....
കാര്‍  താഴെക്ക് ഇറങ്ങുകയായി . ....
പരിചയമുള്ളവര്‍ക്ക് ഇതൊരു പ്രശ്നമേയല്ല .....
എന്നാല്‍ ഓട്ടോ മാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പേടി വേണ്ട......
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള മോഡല്‍ ആയ ഐ10 ന്റെ പ്രത്യേകത ഇതാണ് .
4. സ്തുകള്‍ക്കുമാത്രമല്ല ; ഏറെ വയസ്സായതിനുശേഷം ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും . ടെന്‍ഷന്‍ ഇല്ലാതെ വാഹനമോടിക്കാമല്ലോ എന്നതാണ്  മെച്ചം
5.ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള 10 കാറുകളെക്കുറീച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

No comments:

Get Blogger Falling Objects