Tuesday, October 18, 2011

426.മൊബൈല്‍ ഫോണിന്റെ കേടായ ചാര്‍ജര്‍ പൊളിച്ചപ്പോള്‍


 ഫിസിക്സ് മാഷ് , പത്താംക്ലാസിലെ ഇലക് ട്രോണിക്സ് പഠിപ്പിക്കുകയായിരുന്നു.
പ്രസ്തുത അദ്ധ്യായം തുടങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റക്ടിഫിക്കേഷന്‍ ആയിരുന്നു എടൂത്തിരുന്നത് .
പ്രസ്തുത ദിവസം , മാഷ് ക്ലാസ് ആരംഭിക്കുവാന്‍ തുടങ്ങുന്ന സമയത്ത് ........
ക്ലാ‍സ് ലീഡര്‍ റിന്‍ഷാദ് എണീറ്റുനിന്നു
മാഷ് ചോദ്യരൂപേണ അവനെ നോക്കി
അവന്‍ ബാഗില്‍ നിന്ന് ഒരു പൊതിയെടുത്ത് മാഷിനു കൊടുത്തു
മാഷ് അത് തുറന്നു നോക്കി.
 അത് ഏതോ ഒരു ഇലക് ട്രോണിക് ഉപകരണത്തിന്റെ ഉള്‍ഭാഗമാണെന്ന് മാഷിന് മനസ്സിലായി.
“ഇത് എവിടെ നിന്നാ ? “ ചോദിച്ചു
“വീട്ടിലെ കേടായ മൊബൈല്‍ ചാര്‍ജര്‍ തല്ലിപ്പൊട്ടിച്ചപ്പോള്‍ കിട്ടിയത് ”
അവന്‍ പറഞ്ഞു
“ഏത് ഫോണിന്റെയാ ?”
“ഫോണ്‍ നോക്കിയയുടേതാ . പക്ഷെ , ചാര്‍ജര്‍ ചൈനീസാ “ അവന്‍ പ്രതികരിച്ചു.
“”
എന്തായാലും മാഷിന് സന്തോഷമായി .


RINSHAD.A.V
AMBALATH VEETTIL HOUSE
P.O.VATANAPPALLY



മാഷ് അതിലെ ഡയോഡ് , ഡയോഡീന്റെ നെഗറ്റീവ് ഭാഗം ( വെളുത്ത വരയുള്ളത് ) , റസിസ്റ്റര്‍ , വിവിധ തരത്തിലുള്ള കണ്ടന്‍സറുകള്‍ , ട്രാന്‍സിസ്റ്റര്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
തുടര്‍ന്ന് കുട്ടികള്‍ അത് പരിശോധിച്ചൂ.
തുടര്‍ന്ന് അതിലെ ട്രാന്‍സ്‌ഫോര്‍മര്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
അപ്പൊള്‍ ഒരു സംശയം
“ഇതില്‍ ഒരു കോയില്‍ മാത്രമേ കാണുന്നുള്ളല്ലോ ”
“അപ്പോഴേക്കും പിന്നില്‍ നിന്ന് കമന്റ് വന്നു
“ഒന്നാമത്തെ കോയില്‍ അതിന്റെ ഉള്ളിലാ . അതോണ്ടാ അത് പുറത്ത് കാണാത്തേ ”
“ഇവിടെ ഉപയോഗിക്കുന്ന ട്രാന്‍സ്‌ഫോമ്മര്‍ ഏതിനമാ ? സ്റ്റെപ് അപ് ആണോ അതോ സ്റ്റെപ് ഡൌണ്‍ ആണോ “?
മാഷ് വെറുതെ ചോദിച്ചു
“സ്റ്റെപ് ഡൌണ്‍ ” ഉത്തരം കുട്ടികളീല്‍ നിന്ന് പെട്ടെന്ന് വന്നു
എന്താ കാരണം എന്നായി മാഷ്
മൊബൈല്‍ ഫോണിന് വോള്‍ട്ടേജ് കുറയുകയല്ലേ വേണ്ടത് എന്ന ഉത്തരവും വന്നു
മാഷ് സര്‍ക്യൂട്ട് ബോര്‍ഡ് വിശദമായി പരിശോധിച്ചൂ
അപ്പോള്‍ ഒരു പ്രത്യേകത കണ്ടു.
എല്ലാ ഇലക് ട്രോണിക് കമ്പോണന്റൂകളുടേയും സ്ഥാനം അതിന്റെ സൂചകങ്ങളും പ്രതീകങ്ങളും അടക്കം അതില്‍ പ്രിന്റ് ചെയ്തിരിക്കുന്നു.
അപ്പൊള്‍ ഇത് സോള്‍ഡര്‍ ചെയ്യുവാന്‍ എന്തെളുപ്പം
മാഷ് ആത്മഗതമെന്നോണം പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും സോള്‍ഡര്‍ ചെയ്യാം
ഡയോഡ് , കപ്പാസിറ്റര്‍ എന്നിവയുടെ നമ്പര്‍ അടക്കമാ‍ണ് പ്രിന്റ് ചെയ്തിരികുന്നത് .
ബെല്ലടിച്ച് ക്ലാസില്‍ നിന്ന് പുറത്തുകടക്കുമ്പോഴും കുട്ടികള്‍ അത് പരിശോധിച്ചൂ കൊണ്ടിരിക്കയായിരുന്നു



No comments:

Get Blogger Falling Objects