Thursday, October 20, 2011

430.സ്കൂള്‍ മേളകള്‍ ഇനി ഓണ്‍ലൈനില്‍

ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. മേളകള്‍ ഇവന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളിലൂടെ ഓണ്‍ലൈനാക്കിയ ആദ്യസംസ്ഥാനമായി കേരളം മാറും. പ്രീ-ഫെയര്‍, ഫെയര്‍, പോസ്റ് ഫെയര്‍ എന്നീ പ്രധാന മൊഡ്യൂളുകളുടെ സമഗ്ര രൂപമാണ് സ്കൂള്‍ ശാസ്ത്രോത്സവം (www.schoolsasthrolsavam.in) പോര്‍ട്ടല്‍. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. സ്കൂള്‍ രജിസ്ട്രേഷന്‍ സമയത്തുതന്നെ ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക നമ്പര്‍ നല്‍കുന്നതിനാല്‍ ഡ്യൂപ്ളിക്കേഷന്‍ ഇല്ലാതാകും. വിധികര്‍ത്താക്കള്‍ക്കും, വിവിധ കമ്മിറ്റികള്‍ക്കും വേണ്ട ടാബുലേഷന്‍ ഷീറ്റുകള്‍, സ്കോര്‍ ഷീറ്റുകള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാനും മത്സര സ്റേജുകളുടെ നിര്‍ണയം, ഓരോ ഇനങ്ങളുടെയും കൃത്യ സമയക്രമം എന്നിവ നടത്തി ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാനും സോഫ്റ്റ്വെയറില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 21, 22 തീയതികളില്‍ നടക്കുന്ന ആലുവ സബ്ജില്ലാ ശാസ്ത്രമേളയിലാണ് ശാസ്ത്രോത്സവം പോര്‍ട്ടല്‍ ആദ്യമായി പ്രയോഗത്തില്‍ വരുന്നത്. സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കുട്ടിയുടെ പ്രത്യേക തിരിച്ചറിയല്‍ നമ്പറും പങ്കെടുക്കുന്ന ഇനവും മാത്രം ഓണ്‍ലൈനില്‍ നല്‍കിയാല്‍ മതി.

No comments:

Get Blogger Falling Objects