Friday, October 21, 2011

431.ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു




സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 2011 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച് ഉത്തരവായി. തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പേര്, നിലവിലുള്ള ഓണറേറിയം (രൂപ), വര്‍ദ്ധിപ്പിച്ച നിരക്ക് (രൂപ), വര്‍ദ്ധന (രൂപ) എന്ന ക്രമത്തില്‍. ജില്ലാ പഞ്ചായത്ത്: പ്രസിഡണ്ട്, 5900, 6900, 1000. വൈസ്പ്രസിഡണ്ട് 4600, 5600, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2700, 3700, 1000. അംഗങ്ങള്‍ 2400, 3400, 1000. ബ്ളോക്ക് പഞ്ചായത്ത്: പ്രസിഡണ്ട്, 5300, 6300, 1000. വൈസ്പ്രസിഡണ്ട് 4000, 5000, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2400, 3400, 1000. അംഗങ്ങള്‍ 1800, 2800, 1000. ഗ്രാമ പഞ്ചായത്ത്: പ്രസിഡണ്ട്, 4600, 5600, 1000. വൈസ്പ്രസിഡണ്ട് 3300, 4300, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2100, 3100, 1000. അംഗങ്ങള്‍ 1500, 2500, 1000. കോര്‍പ്പറേഷന്‍ : മേയര്‍ 5900, 6900, 1000. ഡപ്യൂട്ടി മേയര്‍ 4600, 5600, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2700, 3700, 1000. അംഗങ്ങള്‍ 2100, 3100, 1000. മുനിസിപ്പാലിറ്റി : ചെയര്‍മാന്‍ 5300, 6300, 1000. വൈസ് ചെയര്‍മാന്‍ 4000, 5000, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2400, 3400, 1000. അംഗങ്ങള്‍ 1800, 2800, 1000. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത അവയുടെ തനത് ഫണ്ടില്‍നിന്നും ബ്ളോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളുടെ കാര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്.

No comments:

Get Blogger Falling Objects