Tuesday, October 25, 2011

436.കേരളം, ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി ഒറീസയില്‍ തെര്‍മല്‍ പവര്‍ പ്ളാന്റ് സ്ഥാപിക്കും





കല്‍ക്കരി ഉപയോഗിച്ച് 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന പ്ളാന്റ് ഒറീസയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കേരളം, ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ സംയുക്തമായി രൂപവത്കരിക്കുന്ന പുതിയ കമ്പനിയായിരിക്കും പ്ളാന്റ് ആരംഭിക്കുന്നത്. ഗുജറാത്തിന്റെ കല്‍ക്കരി അവിടത്തെ പ്ളാന്റില്‍തന്നെ വൈദ്യുതിയാക്കിമാറ്റാനും കേരളത്തിന്റെയും ഒറീസ്സയുടെയും കല്‍ക്കരി ഉപയോഗിച്ച് ഒറീസ്സയിലെ പ്ളാന്റില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുമാണ് തീരുമാനം. പ്ളാന്റിലുള്ള മൊത്തം ചെലവും ഓഹരിയും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനവും കേരളവും ഒറീസയും ഭാഗിച്ചെടുക്കും. ഒറീസയിലെ പ്ളാന്റ് സ്പെഷ്യല്‍ പര്‍പ്പസ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്യാം. ഒറീസ്സയില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് അഞ്ച് മില്ല്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

No comments:

Get Blogger Falling Objects