Tuesday, October 25, 2011

437.കുട്ടികളുടെ നാലാം പരിസ്ഥിതി കോണ്‍ഗ്രസ് തിരുവന്തപുരത്ത്




സംസ്ഥാന ജൈവവൈവിദ്ധ്യബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബറില്‍ തിരുവനന്തപുരത്ത് നടത്തും. അന്താരാഷ്ട്ര വനവര്‍ഷം വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്. ചിത്രരചന(ജലച്ചായം), ഉപന്യാസരചന, 2010 - 11 വര്‍ഷത്തില്‍ അതത് സ്കൂളുകള്‍ നടത്തിയ ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രബന്ധാവതരണം വിഷയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പഠന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ മത്സരം നടത്തി ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളുടെ പേര്, ക്ളാസ്, സൃഷ്ടി, അതത് സ്കൂളുകളിലെ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ബോര്‍ഡിലേയ്ക്ക് അയക്കണം. സൃഷ്ടികള്‍ വിദഗ്ധ സമിതി പരിശോധിച്ച് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിസ്ഥിതി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം. ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകള്‍ നിശ്ചിത ഫോറത്തില്‍ മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവ വൈവിദ്ധ്യബോര്‍ഡ്, പള്ളിമുക്ക് പി.ഒ., പേട്ട, തിരുവനന്തപുരം - 695 024 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരവും അപേക്ഷാ ഫോറവും www.keralabiodiversity.orgസൈറ്റിലുണ്ട്. ഫോണ്‍ : 2740240, 9447220867.

No comments:

Get Blogger Falling Objects